സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Paper news. Show all posts
Showing posts with label Paper news. Show all posts

Saturday, December 24, 2011

കമ്പ്യൂട്ടിങിന്റെ അത്ഭുതലോകം തുറക്കാന്‍ പുത്തന്‍ സംരംഭം

Posted on: 23 Dec 2011

കമ്പ്യൂട്ടിങിന്റെ അത്ഭുതലോകം തുറക്കാന്‍ പുത്തന്‍ സംരംഭം






കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക, ഫെയ്‌സ്ബുക്ക് പോലുള്ള ഏതെങ്കിലും സൗഹൃദക്കൂട്ടായ്മയില്‍ അപ്‌ഡേറ്റുകള്‍ നടത്തുക, പവര്‍പോയന്റ് അവതരണം തയ്യാറാക്കുക, ഈമെയില്‍ അയയ്ക്കുക-ഇതിലപ്പുറം കമ്പ്യൂട്ടറിനെക്കുറിച്ചോ കമ്പ്യൂട്ടിങിനെക്കുറിച്ചോ അറിയാത്ത പുതിയ തലമുറയ്ക്ക് യഥാര്‍ഥ കമ്പ്യൂട്ടിങിന്റെയും പ്രോഗ്രാമിങിന്റെയും ആവേശം പകരാന്‍ 25 ഡോളര്‍ (16 പൗണ്ട്) വിലയുള്ള കമ്പ്യൂട്ടര്‍ വരുന്നു.

കഴിഞ്ഞ എഴുപതുകളിലും എണ്‍പതുകളിലും കമ്പ്യൂട്ടങിന്റെ അത്ഭുതലോകത്തേക്ക് ചെറുപ്പക്കാരെ ആകര്‍ഷിച്ച കമ്പ്യൂട്ടര്‍ കിറ്റുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചെറു കമ്പ്യൂട്ടറെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലിനക്‌സ് അധിഷ്ഠിത ഒഎസില്‍ പ്രവര്‍ത്തിക്കുന്ന, ചെറിയൊരു കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള ഈ കമ്പ്യൂട്ടര്‍, ചാരിറ്റി സംഘടനയ്ക്കു കീഴില്‍ കേംബ്രിഡ്ജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റാസ്ബറി പൈ' പ്രോജക്ടിന്റെ ഉത്പന്നമാണ്.


സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് പുതിയ കമ്പ്യൂട്ടര്‍ തയ്യാറാക്കുന്നതെന്ന്, പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്ന ഡേവിഡ് ബ്രാബന്‍ അറിയിക്കുന്നു. ഈ കമ്പ്യൂട്ടറിനായുള്ള പോപ്പുലേറ്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളുടെ ചിത്രങ്ങള്‍
റാസ്ബറി പൈ വ്യാഴാഴ്ച ആദ്യമായി പുറത്തുവിട്ടു. കമ്പ്യൂട്ടറുകളെ വ്യത്യസ്ത രീതിയില്‍ കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ബ്രാബന്‍ ബി.ബി.സിയോട് പറഞ്ഞു.

മൊബൈല്‍ ഫോണുകളില്‍ കാണപ്പെടുന്ന ആം ചിപ്പ് (ARM Chip) ആണ് പൈ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക്കല്‍, ഹാര്‍
ഡ്‌വേര്‍, സോഫ്ട്‌വേര്‍ ടെസ്റ്റുകള്‍ വിജയിച്ചാല്‍, റാസ്ബറി പൈ ഉപകരണങ്ങള്‍ ജനവരിയോടെ ബ്രിട്ടനില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് സെഡ് നെറ്റ് (ZNET) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. പ്രസിദ്ധമായ 100 ഡോളര്‍ ലാപ്‌ടോപ്പ് പദ്ധതിയെ അനുസ്മരിപ്പിക്കുന്നതാണ് റാസ്ബറി പൈ പ്രോജക്ട്.

ഒരു കമ്പ്യൂട്ടര്‍ കീബോര്‍ഡും ടിവിയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന രൂപത്തിലാണ് പൈ കമ്പ്യൂട്ടര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ കഴിയുന്ന കാര്യങ്ങള്‍ ഇതിലും സാധ്യമാകുമെന്ന്
റാസ്ബറി പൈ വെബ്ബ്‌സൈറ്റ് പറയുന്നു. സ്‌പ്രെഡ്ഷീറ്റുകള്‍, വേഡ് പ്രൊസസിങ്, ഗെയിമുകള്‍, ഹൈഡെഫിനിഷന്‍ വീഡിയോ പ്ലേ ചെയ്യല്‍ ഒക്കെ സാധ്യമാകും. എന്നാല്‍, 'ലോകമെങ്ങുമുള്ള കുട്ടികള്‍ പ്രോഗ്രാമിങ് പഠിക്കാന്‍ ഇത് ഉപയോഗിക്കുന്നത് കാണാനാണ് ഞങ്ങള്‍ക്ക് താത്പര്യം'-റാസ്ബറി പൈ പറയുന്നു.

700MHz ARM പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന പൈ കമ്പ്യൂട്ടറില്‍ എസ്ഡി കാര്‍ഡിലായിരിക്കും വിവരങ്ങള്‍ ശേഖരിക്കുക. മുഖ്യ പ്രോഗ്രാമിങ് ലാംഗ്വേജ്
'പൈതണ്‍' (Python) ആയിരിക്കും. രണ്ട് വേര്‍ഷനുകള്‍ പൈ കമ്പ്യൂട്ടറിന് ഉണ്ടാകും - 25 ഡോളര്‍ (ഏതാണ്ട് 1350 രൂപ), 35 ഡോളര്‍ (1890 രൂപ) എന്നിങ്ങനെ. ഇതില്‍ ആദ്യ വേര്‍ഷനില്‍ ഒരു യുഎസ്ബി പോര്‍ട്ടാവും ഉണ്ടാവുക, എര്‍ത്ത്‌നെറ്റ് കണക്ടിവിറ്റി ഉണ്ടാവില്ല. രണ്ടാമത്തെ മോഡലില്‍ രണ്ട് യുഎസ്ബി പോര്‍ട്ടുകളും എര്‍ത്ത്‌നെറ്റ് കണക്ടിവിറ്റിയും ഉണ്ടാകും.

റാസ്ബറി പൈയുടെ ഉത്പന്നങ്ങള്‍ പോപ്പുലേറ്റഡ് ബോര്‍ഡുകളുടെ രൂപത്തിലാണ് ലഭ്യമാവുക. 'ഗെര്‍ട്ട്‌ബോര്‍ഡ്' (Gertboard) എന്ന പേരിലുള്ള പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളും രംഗത്തെത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. യൂസര്‍ക്ക് ആവശ്യമുള്ള ഇലക്ട്രോണിക് ഭാഗങ്ങള്‍ വാങ്ങി സോള്‍ഡര്‍ ചെയ്യാന്‍ പാകത്തിലുള്ളതാകും ഗെര്‍ട്ട്‌ബോര്‍ഡുകള്‍. (ഫോട്ടോ കടപ്പാട് : Raspberry Pi, വിഡിയോ : ബി.ബി.സി)

Sources : Mathrubhumi dt 23-12-2011

Thursday, December 22, 2011

Fire Fox 9

പുത്തന്‍ കരുത്തുമായി ഫയര്‍ഫോക്‌സ് 9

Posted on: 21 Dec 2011

-



ഓപ്പണ്‍സോഴ്‌സ് സംരംഭമായ മോസില്ലയുടെ പുതിയ ബ്രൗസര്‍ വേര്‍ഷനായ ഫയര്‍ഫോക്‌സ് 9 എത്തി. ഡെസ്‌ക്‌ടോപ്പുകളിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലും കൂടുതല്‍ മികച്ച പ്രകടനം സാധ്യമാകാന്‍ പാകത്തിലുള്ള പരിഷ്‌ക്കരണങ്ങളോടെയാണ് ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പ് രംഗത്തിറക്കിയിട്ടുള്ളത്. മത്സരം മുറുന്ന ബ്രൗസര്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ഉറച്ചുതന്നെയാണ് ഫയര്‍ഫോക്‌സ് 9 ന്റെ വരവെന്ന് സാരം.

'ടൈപ്പ് ഇന്‍ഫെറന്‍സ്' (Type Inference) എന്ന പേരിലുള്ള ജാവസ്‌ക്രിപ്റ്റ് പരിഷ്‌ക്കരണമാണ് ഫയര്‍ഫോക്‌സിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഒരു വര്‍ഷമെടുത്താണ് ടൈപ്പ് ഇന്‍ഫെറന്‍സ് മോസില്ല വികസിപ്പിച്ചത്. വെബ്ബ് ആപ്ലിക്കേഷനുകള്‍ (ആപ്പ്‌സ്), ഗെയിമുകള്‍, വീഡിയോ, ത്രിമാന ഗ്രാഫിക്കുകള്‍ തുടങ്ങിയവ കൂടുതലുള്ള വെബ്ബ്‌പേജുകള്‍ വേഗത്തില്‍ ലോഡ് ചെയ്യാന്‍ ഈ ജാവാസ്‌ക്രിപ്ട് പരിഷ്‌ക്കാരം സഹായിക്കും.

ഫയര്‍ഫോക്‌സ് 8 നെ അപേക്ഷിച്ച് പുതിയ വേര്‍ഷന് 30 ശതമാനം വേഗക്കൂടുതലുണ്ടെന്ന് മോസില്ല പറയുന്നു. നിലവിലുള്ള സ്‌പൈഡര്‍മങ്കി ജാവാസ്‌ക്രിപ്റ്റ് എന്‍ജിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയ ടൈപ്പ് ഇന്‍ഫെറന്‍സാണ് ബ്രൗസറിന്റെ കരുത്തു വര്‍ധിപ്പിക്കുന്നത്.

മാക് ഒഎസിന്റെ പുതിയ പതിപ്പ് (OS X Lion) ഉപയോഗിക്കുന്നവര്‍ക്ക്, മോസില്ല 9 ന്റെ സഹായത്തോടെ അനായാസം വെബ്ബ് സൈറ്റുകളില്‍ നിന്ന് വെബ്ബ് സൈറ്റുകളിലേക്ക് പോകാനാകും.

ആന്‍ഡ്രോയിഡിനായുള്ള ഫയര്‍ഫോക്‌സ് 9 ലും കാര്യമായ പരിഷ്‌ക്കാരങ്ങളുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ആണ് ആന്‍ഡ്രോയിഡിനായി അവതരിപ്പിച്ചിട്ടുള്ളത്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഫയര്‍ഫോക്‌സ് 9 ല്‍ 'ഏവ്‌സം സ്‌ക്രീന്‍' (Awesome Screen) എന്ന ഫീച്ചര്‍ 'ഫയര്‍ഫോക്‌സ് സിന്‍കു'മായി (Firefox Sync) ചേര്‍ന്ന് പ്രവര്‍ത്തിക്കത്ത വിധം സംവിധാനം ചെയ്തിരിക്കുന്നു. മൊബൈല്‍ ഉപകരണങ്ങളിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ബ്രൗസിങ് ഹിസ്റ്ററി, ബുക്ക്മാര്‍ക്ക്‌സ്, ടാബുകള്‍ തുടങ്ങിയവ അനായാസം ലഭ്യമാകാന്‍ ഈ ഫീച്ചര്‍ സഹായിക്കും. കുറച്ച് ടൈപ്പിങിന്റെ ആവശ്യമേ അതിന് വേണ്ടൂ. back, forward, bookmark തുടങ്ങിയ നിയന്ത്രണഘടകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായി പുതിയൊരു 'ആക്ഷന്‍ ബാറും' (Action Bar) ഫയര്‍ഫോക്‌സ് 9 ലുണ്ട്.

ഡെവലപ്പര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ചില എച്ച്ടിഎംഎല്‍ 5 ടൂളുകളും (ഉദാ-Input Tag for Camera Acces for better interactivity) പുതിയ ബ്രൗസര്‍ വേര്‍ഷനില്‍ മോസില്ല ഉള്‍പ്പെടുത്തിയിട്ടുണ്ട് (ഫയര്‍ഫോക്‌സ് 9 ഡൗണ്‍ലോഡ് ചെയ്യാം).

ഗൂഗിള്‍-മോസില്ല പങ്കാളിത്തം തുടരും


അതിനിടെ വെബ്ബ്‌സെര്‍ച്ചിനായി ഗൂഗിളും മോസില്ലയുള്ള പങ്കാളിത്തം ഇരുകൂട്ടരും പുതുക്കി. അടുത്ത മൂന്നു വര്‍ഷത്തേക്കുകൂടി ഫയര്‍ഫോക്‌സ് ബ്രൗസറിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ പ്രവര്‍ത്തിക്കും.

ഒരു കാലത്ത് ബ്രൗസര്‍ രംഗത്ത് ഫയര്‍ഫോക്‌സിന്റെ മുഖ്യ എതിരാളി മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മാത്രമായിരുന്നു. പിന്നീട് ഗൂഗിളിന്റെ ക്രോം എത്തി. ഇപ്പോള്‍ ശരിക്കു പറഞ്ഞാല്‍ ക്രോം ആണ് ഫയര്‍ഫോക്‌സിന്റെ മുഖ്യ എതിരാളി. ഈ പശ്ചാത്തലത്തില്‍ മോസില്ലയുമായുള്ള സെര്‍ച്ച് പങ്കാളിത്തം ഗൂഗിള്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാകുന്ന രീതിയില്‍ സെര്‍ച്ചില്‍ നിന്നുള്ള വരുമാനം പങ്കിടാന്‍ ധാരണയായതായി മോസില്ല അറിയിച്ചു. മുഖ്യമായും സെര്‍ച്ച് പങ്കാളിത്തങ്ങളില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് മോസില്ല പ്രവര്‍ത്തിക്കുന്നത്.

ഗൂഗിള്‍, മൈക്രോസോഫ്ട് തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തം വഴി 2010 ല്‍ 12.11 കോടി ഡോളര്‍ വരുമാനം ലഭിച്ചതായി മോസില്ല ഫൗണ്ടേഷന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 85 ശതമാനവും ഗൂഗിളുമായുള്ള കരാറില്‍ നിന്നാണ് ലഭിച്ചതെന്ന് കരുതുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം.കെ.സാനുവിന്‌

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം.കെ.സാനുവിന്‌

Posted on: 21 Dec 2011







Posted on: Thursday, 22 December 2011

2011ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് പ്രശസ്ത സാഹിത്യനിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ. എം.കെ.സാനു അര്‍ഹനായി. ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്നു വൈകീട്ട് മൂന്ന് മണിക്ക് ഔദ്യോഗികപ്രഖ്യാപനമുണ്ടാകും.

ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം. കാവ്യഭാഷയിലൂടെയായിരുന്നു അദ്ദേഹം സാഹിത്യനിരൂപണം അവതരിപ്പിച്ചിരുന്നത്.

ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈയിടെയാണ് പത്മപ്രഭാ പുരസ്‌കാരം, എന്‍.സി.ശേഖര്‍ പുരസ്‌കാരം, പി.തോമസ് പുരസ്‌കാരം,മാനവശ്രേഷ്ഠ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചത്.

തന്റെ പുസ്തകങ്ങളുടെ അജ്ഞാതരായ വായനക്കാര്‍ക്കായി പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു.

എം.പി.വീരേന്ദ്രകുമാറിനായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
sources: mathrubhumi dt22-12-2011

Wednesday, November 23, 2011

'മാലിന്യനിക്ഷേപം: ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും




മാലിന്യം നിറച്ച കാരിബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്നു പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുത്ത്‌ പോലീസിനെ അറിയിക്കുന്നതു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സഹായകമായിരിക്കും. ഇത്തരം പരാതികളില്‍ പോലീസ്‌ നിയമനടപടി സ്വീകരിക്കും. ജില്ലാ പോലീസ്‌ കണ്‍ട്രോള്‍ റൂമുകളില്‍ ടെലിഫോണ്‍ മുഖേനയോ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ എസ്‌.എം.എസ്‌. വഴിയോ (949700000) പരാതി സമര്‍പ്പിക്കാമെന്നു ഡി.ജി.പി. അറിയിച്ചു.ആരെങ്കിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ നേരിട്ടു പരാതി പറയാം.

പൊതുസ്‌ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങള്‍ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി. അറിയിച്ചു. ഒരു വര്‍ഷംവരെ തടവുശിക്ഷയും അയ്യായിരം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണിത്‌.

പൊതുനിരത്തിലും പൊതുസ്‌ഥലത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ സ്വീപ്‌ പദ്ധതി നടപ്പിലാക്കും. സംസ്‌ഥാനത്തെ എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലെയും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍, സി.ഐമാര്‍, സബ്‌ ഡിവിഷണല്‍ ഓഫീസര്‍മാര്‍, ജില്ലാ പോലീസ്‌ മേധാവികള്‍ എന്നിവര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കി.

ഓരോ പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രത്യേക പട്രോളിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തും. സി.ഐമാരും സബ്‌ ഡിവിഷണല്‍ ഓഫീസര്‍മാരും ദൈനംദിനം ഇതിന്റെ പുരോഗതി വിലയിരുത്തും. ജില്ലാ പോലീസ്‌ മേധാവികള്‍ ഓരോ ആഴ്‌ചയിലും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച്‌ സംസ്‌ഥാന നോഡല്‍ ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന്‌ റോഡില്‍ വലിച്ചെറിയുന്നതു പതിവായതിനാല്‍ ജില്ലകളിലെ ട്രാഫിക്‌ വിഭാഗത്തെയും പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

പോലീസ്‌ സ്‌റ്റേഷന്‍ തലംമുതല്‍ സംസ്‌ഥാനതലംവരെ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടുകൂടി റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ഫ്‌ളാറ്റുകളിലെ റസിഡന്‍സ്‌ അസോസിയേഷന്‍ എന്നിവരെയുള്‍പ്പെടുത്തി പത്രമാധ്യമങ്ങളുടെ സഹകരണത്തോടെ വിപുലമായ പരിപാടികളും സംഘടിപ്പിക്കും. പൊതുനിരത്തിലും പൊതുസ്‌ഥലങ്ങളിലും ആരെങ്കിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ നേരിട്ടു പരാതി പറയാം.

മാലിന്യം നിറച്ച കാരിബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്നു പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുത്ത്‌ പോലീസിനെ അറിയിക്കുന്നതു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സഹായകമായിരിക്കും. ഇത്തരം പരാതികളില്‍ പോലീസ്‌ നിയമനടപടി സ്വീകരിക്കും. ജില്ലാ പോലീസ്‌ കണ്‍ട്രോള്‍ റൂമുകളില്‍ ടെലിഫോണ്‍ മുഖേനയോ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ എസ്‌.എം.എസ്‌. വഴിയോ (949700000) പരാതി സമര്‍പ്പിക്കാമെന്നു ഡി.ജി.പി. അറിയിച്ചു.


Sourses; mangalam dt23-11-2011


Thursday, November 17, 2011



കൊച്ചി മെട്രോയ്ക്ക് കൊറിയന്‍ സാങ്കേതികവിദ്യ

Posted on: 17 Nov 2011



ന്യൂഡല്‍ഹി: കൊറിയയില്‍ നിന്നുള്ള മാഗ്‌ലെവ് സാങ്കേതിക വിദ്യയായിരിക്കും കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഉപയോഗിക്കുകയെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ വ്യക്തമാക്കി.

കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഗ്‌ലെവ് സാങ്കേതിക വിദ്യയില്‍ മെട്രോ കോച്ചുകള്‍ക്ക് ചക്രങ്ങളില്ല. കാന്തികശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് വലിപ്പം കുറവായിരിക്കും. കൊച്ചിയിലെ ഇടുങ്ങിയ റോഡുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട സാങ്കേതികവിദ്യയാണിത്. നിര്‍മാണച്ചെലവ് 25 ശതമാനം കുറവായിരിക്കും. നിശ്ചിത സമയത്തിനുള്ളിലും വേഗത്തിലും പണി പൂര്‍ത്തിയാക്കാനാവും. പുതിയ സാങ്കേതികവിദ്യ പരിസ്ഥിതിക്ക് കൂടുതല്‍ ഇണങ്ങുന്നതാണ്. ഇതുപയോഗിച്ചുള്ള വണ്ടിക്ക് 20 ശതമാനം വേഗം കൂടുതലായിരിക്കും. നവംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കൊറിയ സന്ദര്‍ശിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സംഘം പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് പഠിച്ചു. നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും ശ്രീധരന്‍ പറഞ്ഞു.

ഡല്‍ഹി മെട്രോയില്‍ നിന്ന് വിരമിച്ചാല്‍ കൊച്ചി മെട്രോ കോര്‍പ്പറേഷന്റെ സാരഥ്യം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ധരിപ്പിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോയ്ക്ക് അനുമതി തേടി കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി കെ.വി. തോമസ് പറഞ്ഞു.

മാഗ്‌ലെവ് ടെക്‌നോളജി: ചെലവ് കുറയും, വേഗം കൂടും


കൊച്ചി: ചക്രങ്ങള്‍ ആവശ്യമില്ലാത്ത വൈദ്യുത കാന്തിക ശക്തിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതികതയാണ് കൊച്ചി മെട്രോ റെയിലില്‍ ഉപയോഗിക്കുമെന്ന് പറയുന്ന 'മാഗ്‌ലെവ്' ടെക്‌നോളജി. മാഗ്‌നറ്റിക് ലെവിറ്റേറ്റിങ് എന്നാണ് ഭൗതികശാസ്ത്ര തത്ത്വത്തില്‍ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കി എഴുത്താണ് 'മാഗ്‌ലെവ്'. രണ്ട് കാന്തങ്ങളുടെ സാമ്യവശങ്ങള്‍ വികര്‍ഷിക്കും വ്യത്യസ്ത വശങ്ങള്‍ ആകര്‍ഷിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ചക്രങ്ങള്‍ ഇല്ലാത്ത ട്രെയിന്‍ ഓടുന്ന പാതയുമായി സ്പര്‍ശിക്കില്ല. പാളത്തില്‍ നിന്ന് ഒരു സെന്‍റിമീറ്റര്‍ ഉയര്‍ന്നാണ് ട്രെയിന്‍ നില്‍ക്കുക. ട്രെയിന്‍ സഞ്ചരിക്കുന്ന പാതയെ 'ഗൈഡ്‌വേ' എന്നാണ് വിളിക്കുന്നത്. ശക്തിയേറിയ വൈദ്യുത കാന്തിക വസ്തുക്കളാല്‍ നിര്‍മ്മിതമായ ഗൈഡ്‌വേയില്‍ നിന്ന് ട്രെയിനെ ഉയര്‍ത്തി നിര്‍ത്താന്‍ സൂപ്പര്‍ കണ്ടക്ടീവ് കാന്തികവസ്തുക്കളാണ് ട്രെയിനിന്റെ അടിവശത്ത് പിടിപ്പിച്ചിരിക്കുന്നത്. ഒരേ വശമുള്ള കാന്തങ്ങള്‍ ആയതിനാല്‍ വികര്‍ഷണം മൂലം ട്രെയിന്‍ ഉയര്‍ന്നു നില്‍ക്കും. ട്രെയിനിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കാന്തങ്ങളുടെ ശക്തി അധികമായുണ്ടാകുന്ന വികര്‍ഷണം തടയുകയും ചെയ്യും. രണ്ട് കാന്തിക മണ്ഡലങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ട്രെയിനിന്റെ വേഗത്തെയും സ്വാധീനിക്കും. ട്രാക്കുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഘര്‍ഷണം മൂലം ട്രെയിനിന്റെ വേഗത്തില്‍ വരുന്ന കുറവ് തടയാന്‍ കഴിയും.

ഇതിനാവശ്യമായി വരുന്ന വൈദ്യുതിയുടെ ചെലവ് സാധാരണ വൈദ്യുതി ട്രെയിനിനെക്കാള്‍ കുറവാണ്. വൈദ്യുതി പ്രധാനമായും ആവശ്യമാകുന്നത് വായുവുമായുള്ള ഘര്‍ഷണം കുറയ്ക്കാന്‍ വേണ്ടിയാണ്. മണിക്കൂറില്‍ 300 മുതല്‍ 500 കിലോമീറ്റര്‍ വരെ വേഗമാണ് ഈ സാങ്കേതികത ഉപയോഗപ്പെടുത്തുന്ന ട്രെയിനുകള്‍ക്ക് ലഭിക്കുന്നത്. ആദ്യകാലത്ത് ജര്‍മനിയില്‍ വികസിച്ച മാഗ്‌ലെവ് സാങ്കേതികത ഇന്ന് പല രാജ്യങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. നാസയുടെ ബഹിരാകാവശ വാഹനങ്ങളുടെ വിക്ഷേപണ സമയത്തു പോലും ഇത്തരം സാങ്കേതികതയാണ് ഉപയോഗപ്പെടുത്തുന്നത്. ജപ്പാന്‍ സെന്‍ട്രല്‍ റെയില്‍വേ, കൊറിയന്‍ റെയില്‍വേ, ചൈനീസ് പീപ്പിള്‍സ് റെയില്‍വേ തുടങ്ങിയവ ഈ രീതിയില്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. സാധാരണയിലുള്ള റെയില്‍ സംവിധാനം നിര്‍മ്മിക്കുന്നതിന് വേണ്ടിവരുന്ന അത്രയും സ്ഥലം ആവശ്യമില്ല എന്നതും തുടര്‍ച്ചയായി ഓടുന്ന ട്രെയിനിന് കാലാന്തരത്തില്‍ വരാവുന്ന തേയ്മാനങ്ങള്‍ ഇത്തരം തീവണ്ടികള്‍ക്കുണ്ടാവില്ലെന്നതും ചെലവ് കുറയ്ക്കും.

മാതൃക, ഇഞ്ചിയോണ്‍ മെട്രോ


കൊച്ചി: കാന്തിക ട്രെയിനുകള്‍ ഉപയോഗപ്പെടുത്താനുള്ള കൊച്ചി മെട്രോ തീരുമാനത്തിന് വഴികാട്ടിയാകുന്നത് ദക്ഷിണ കൊറിയയിലെ സോളിലെ 'ഇഞ്ചിയോണ്‍ മെട്രോ'. രണ്ട് ലക്ഷത്തോളം പേര്‍ ദിവസവും സഞ്ചരിക്കുന്ന മെട്രോയുടെ ആകെ ദൂരം 31 കിലോമീറ്ററാണ്. 34 ട്രെയിനുകള്‍ ഇവിടെ 24 മണിക്കൂറും നാല് മിനിട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തുന്നു. ജപ്പാന്‍ സെന്‍ട്രല്‍ റെയില്‍, ചൈനീസ് പീപ്പിള്‍ റെയില്‍ എന്നിവ കാന്തിക ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുന്നെങ്കിലും ചെറിയ ഒരു ദൂര പരിധിയില്‍ കാന്തിക ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇഞ്ചിയോണിനെ മാതൃകയാക്കാന്‍ കൊച്ചി മെട്രോ അധികൃതര്‍ തയ്യാറായത്.

1992 ല്‍ വിഭാവനം ചെയ്ത ഇഞ്ചിയോണ്‍ മെട്രോ 2000 ത്തോടു കൂടിയാണ് പൂര്‍ണമായ തോതില്‍ പ്രാവര്‍ത്തികമായത്. ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയ മഹാമേളകള്‍ നടന്നപ്പോള്‍ നല്ല സേവനങ്ങള്‍ നല്‍കി എന്ന നിലയില്‍ ഇഞ്ചിയോണ്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തുടര്‍ച്ചയായി 15 ലക്ഷം മണിക്കൂര്‍ അപകട രഹിത പ്രവര്‍ത്തനത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പുരസ്‌കാരം നേടിയ ചരിത്രവും ഇഞ്ചിയോണിന് സ്വന്തം. കാന്തിക റെയിലുകള്‍ക്ക് അപകട സാധ്യത വളരെ കുറവാണെന്നതിനുള്ള ഏറ്റവും മികച്ച സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്.

Wednesday, November 16, 2011

SNDP Yogam news

വെള്ളാപ്പള്ളിയ്‌ക്കെതിരായ ഉത്തരവിന് സ്‌റ്റേ

Posted on: 15 Nov 2011


ചെന്നൈ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ചെന്നൈ സിവില്‍ കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നവംബര്‍ 28 വരെ യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്. രണ്ടാഴ്ചത്തേയ്ക്കാണ് സ്റ്റേ.

ചെന്നൈയിലെ യോഗം ശാഖകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളിക്കെതിരായ ഉത്തരവ്.

Friday, October 07, 2011

മൂവായിരം രൂപയ്ക്ക് ഇനി കമ്പ്യൂട്ടര്‍

മൂവായിരം രൂപയ്ക്ക് ഇനി കമ്പ്യൂട്ടര്‍കൈയിലൊരു കമ്പ്യൂട്ടര്‍ എന്നത് ഇനി സ്വപ്നമാവില്ല. 2500 ഡോളറിന് കാര്‍ ഇറക്കി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ത്യയില്‍ 2250 രൂപയ്ക്ക് കമ്പ്യൂട്ടറും ഇറങ്ങുന്നു. കാനഡയിലെ ഡാറ്റാവിന്‍ഡ് കമ്പനി നിര്‍മിക്കുന്ന 'ആകാശ്' ടാബ്‌ലെറ്റ് കമ്പ്യൂട്ടറാണ് നവംബര്‍മുതല്‍ വിപണിയിലെത്തുക. പൊതുവിപണിയില്‍ ഏതാണ്ട് 3000 രൂപയ്ക്ക് ലഭ്യമായേക്കാവുന്ന ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അതിനുമുമ്പായി രാജ്യത്തെ ഒരുലക്ഷം കോളേജ് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍സബ്‌സിഡിയോടെ 1400 രൂപയ്ക്ക് നല്‍കും. ഏഴിഞ്ച് ടച്ച് സ്‌ക്രീനും 256 എം.ബി റാമും വൈ-ഫൈ ഇന്‍റര്‍നെറ്റ് സൗകര്യവും ആകാശ് ടാബ്‌ലെറ്റിന്റെ സവിശേഷതയാണ്. ആന്‍ഡ്രോയ്ഡ് 2.2 ആണ് ഇതിലെ ഓപ്പറേറ്റിങ് സിസ്റ്റം. മള്‍ട്ടിമീഡിയ പ്ലെയര്‍, രണ്ട് ജി.ബി. എക്‌സ്റ്റേണല്‍ സ്റ്റോറേജ് കാര്‍ഡ്, രണ്ട് യു.എസ്.ബി. പോര്‍ട്ടുകള്‍ എന്നിവയും ആകാശിലുണ്ട്. മൂന്നുമണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 800* 480 റസല്യൂഷനോടു കൂടിയ എല്‍.സി.ഡി. സ്‌ക്രീനും ഉണ്ട്. പുറമെനിന്ന് കണക്ട് ചെയ്ത് ഉപയോഗിക്കാന്‍ മുന്നൂറ് രൂപയുടെ കീബോര്‍ഡും ലഭ്യമാണ്. ഒരുവര്‍ഷത്തെ റീപ്ലേസ്‌മെന്‍റ് വാറണ്ടിയും നല്‍കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ക്ക് 9990 മുതല്‍ 32000 രൂപവരെയാണ് വില. സാധാരണ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകളുടെ ശേഷിയോ ആപ്പിള്‍ ഐപാഡിന്റെ വേഗമോ മേന്മകളോ ആകാശിനില്ലായിരിക്കാം. എന്നാല്‍, അല്‍പ്പം വേഗം കുറവാണെങ്കിലും ഐപാഡ് ചെയ്യുന്ന പല കാര്യങ്ങളും ആകാശിനുമാവും. വൈ-ഫൈ ലിങ്കോ യു.എസ്.ബി. ഡാറ്റയോ സിംകാര്‍ഡോ ഉപയോഗിച്ച് ആകാശ് ടാബ്‌ലെറ്റില്‍ ഇന്‍റര്‍നെറ്റ് എടുക്കാം. ടെലികോംകമ്പനികളുമായി സഹകരിച്ച് പ്രതിമാസം 99 രൂപയ്ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പാക്കേജ് തുടങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. കനമുള്ള പുസ്തകങ്ങള്‍ ബാഗില്‍ നിറച്ച് കൊണ്ടു നടക്കുന്നതിന് പകരമായി കുഞ്ഞുങ്ങള്‍ക്ക് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനെ ഉപയോഗപ്പെടുത്താം. പഠനത്തിനാവശ്യമായ പുസ്തകങ്ങളും മറ്റു വിവരങ്ങളും ടാബ്‌ലെറ്റിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് കാണാം. രാജ്യത്തെ 1500 കോളേജുകളിലായി വിദ്യാര്‍ഥികള്‍ക്ക് എഴുപതിനായിരം ഇ-ബുക്കുകളും 2100 ഇ-ജേര്‍ണലുകളും ആകാശ് വഴി ലഭ്യമാകും. മള്‍ട്ടിമീഡിയ സൗകര്യം ഉപയോഗിച്ച് പാട്ടും വീഡിയോയും ആസ്വദിക്കാം. ഫോണ്‍ വിളിക്കാന്‍, എച്ച്.ഡി വീഡിയോ കാണാന്‍, നോട്ടുകള്‍ കുറിക്കാന്‍... എല്ലാം ഇനി ആകാശ് മതി. ആദ്യഘട്ടത്തില്‍ ആകാശ് എന്ന പേരില്‍ വിദ്യാര്‍ഥികളുടെ കൈയിലെത്തുന്ന ടാബ്‌ലെറ്റ്, വിപണിയിലെത്തുമ്പോള്‍ പേര് 'യുബിസ്ലേറ്റ്' എന്നാകും. 2ജി കണക്ഷനുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാക്കാന്‍ രണ്ട് ടെലികോം കമ്പനികളുമായി ഡാറ്റാവിന്‍ഡ് ചര്‍ച്ച നടത്തിവരികയാണ്. 2 ജി സിംകാര്‍ഡിലാണ് യുബിസ്ലേറ്റ് പ്രവര്‍ത്തിക്കുക. 3 ജി സൗകര്യം ലഭ്യമാകാന്‍ ടാബ് ലെറ്റിലെ യു.എസ്.ബി സ്ലോട്ടുകളില്‍ മോഡം ഉപയോഗിക്കാം. ദീപാവലിക്കു മുമ്പ് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിദേശഇന്ത്യക്കാരായ രാജാ സിങ് ടുളിയും സുനീത് സിങ് ടുളിയുമാണ് ഡാറ്റാവിന്‍ഡിന്റെ സ്ഥാപകര്‍. ആപ്പിള്‍ ഐപാഡിന്റെ ഉപഭോക്താക്കളെയല്ല തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഡാറ്റാവിന്‍ഡ് സി.ഇ.ഒ

Wednesday, October 05, 2011

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് വിധി

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് വിധി



തൃശ്ശൂര്‍: തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് വിധി. അവര്‍ണരെന്നു പറഞ്ഞ് ചിലരെ ഒഴിവാക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ജഡ്ജി എന്‍.വി. രാജു വ്യക്തമാക്കി. ജാതിവിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിശാലഹിന്ദു ഐക്യസമത്വവേദി ചെയര്‍മാനും എസ്.എന്‍.ഡി.പി. യോഗം തൃശ്ശൂര്‍ യൂണിയന്‍ പ്രസിഡന്‍റുമായ കെ.വി. സദാനന്ദനും പാട്ടുരായ്ക്കല്‍ സ്വദേശി രവീന്ദ്രനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

തൃശ്ശൂര്‍ പൂരത്തിലെ മുഖ്യപങ്കാളികളിലൊന്നാണ് തിരുവമ്പാടിക്ഷേത്രം. ഊരായ്മക്കാരായ കാച്ചപ്പിള്ളി മനയുടെ അനന്തരാവകാശികള്‍ ക്ഷേത്രവും സ്വത്തുക്കളും ഭഗവാന് സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ ഭരണച്ചുമതല ചിറയ്ക്കല്‍, അണ്ടാടി, പൂങ്കുന്നം ദേശങ്ങളിലെ ഹൈന്ദവര്‍ക്കാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഇത് പൊതുക്ഷേത്രമായി മാറി. എന്നാല്‍ 1967ലെ ഭരണസമിതി പാസാക്കിയ നിയമാവലിപ്രകാരം ക്ഷേത്രസമിതി അംഗത്വം മലയാളികളായ സവര്‍ണഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

നിയമാവലിയിലെ ചില വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുതന്നെ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രതട്ടകമായ അണ്ടാടി ദേശത്തെ അംഗത്വരജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന രവീന്ദ്രന്റെ ആവശ്യത്തിനുമേല്‍ തീരുമാനമെടുക്കണമെന്നും ഉത്തരവിലുണ്ട്. വാദിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ. ഗോപിനാഥ്, എം. രഘു എന്നിവര്‍ ഹാജരായി.

Friday, September 30, 2011

R Balakrishna pillai violated jail rules [Reporter HD]



മുന്‍മന്ത്രി പിള്ളയുടെ ഫോണ്‍ സംഭാഷണം വിവാദമായി


ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത് വിവാദമായി. ഇതേത്തുടര്‍ന്ന് ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ആര്‍.ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്വീകരിച്ചു. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ''പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെങ്കില്‍ നിയമവിരുദ്ധമാണ്. നിങ്ങള്‍ വിളിച്ചതുകൊണ്ടാണല്ലോ പിള്ള സംസാരിച്ചത്'' എന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.