സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Wednesday, October 05, 2011

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് വിധി

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് വിധി



തൃശ്ശൂര്‍: തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് വിധി. അവര്‍ണരെന്നു പറഞ്ഞ് ചിലരെ ഒഴിവാക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ജഡ്ജി എന്‍.വി. രാജു വ്യക്തമാക്കി. ജാതിവിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിശാലഹിന്ദു ഐക്യസമത്വവേദി ചെയര്‍മാനും എസ്.എന്‍.ഡി.പി. യോഗം തൃശ്ശൂര്‍ യൂണിയന്‍ പ്രസിഡന്‍റുമായ കെ.വി. സദാനന്ദനും പാട്ടുരായ്ക്കല്‍ സ്വദേശി രവീന്ദ്രനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

തൃശ്ശൂര്‍ പൂരത്തിലെ മുഖ്യപങ്കാളികളിലൊന്നാണ് തിരുവമ്പാടിക്ഷേത്രം. ഊരായ്മക്കാരായ കാച്ചപ്പിള്ളി മനയുടെ അനന്തരാവകാശികള്‍ ക്ഷേത്രവും സ്വത്തുക്കളും ഭഗവാന് സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ ഭരണച്ചുമതല ചിറയ്ക്കല്‍, അണ്ടാടി, പൂങ്കുന്നം ദേശങ്ങളിലെ ഹൈന്ദവര്‍ക്കാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഇത് പൊതുക്ഷേത്രമായി മാറി. എന്നാല്‍ 1967ലെ ഭരണസമിതി പാസാക്കിയ നിയമാവലിപ്രകാരം ക്ഷേത്രസമിതി അംഗത്വം മലയാളികളായ സവര്‍ണഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

നിയമാവലിയിലെ ചില വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുതന്നെ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രതട്ടകമായ അണ്ടാടി ദേശത്തെ അംഗത്വരജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന രവീന്ദ്രന്റെ ആവശ്യത്തിനുമേല്‍ തീരുമാനമെടുക്കണമെന്നും ഉത്തരവിലുണ്ട്. വാദിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ. ഗോപിനാഥ്, എം. രഘു എന്നിവര്‍ ഹാജരായി.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on