സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Wednesday, November 23, 2011

'മാലിന്യനിക്ഷേപം: ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും




മാലിന്യം നിറച്ച കാരിബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്നു പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുത്ത്‌ പോലീസിനെ അറിയിക്കുന്നതു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സഹായകമായിരിക്കും. ഇത്തരം പരാതികളില്‍ പോലീസ്‌ നിയമനടപടി സ്വീകരിക്കും. ജില്ലാ പോലീസ്‌ കണ്‍ട്രോള്‍ റൂമുകളില്‍ ടെലിഫോണ്‍ മുഖേനയോ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ എസ്‌.എം.എസ്‌. വഴിയോ (949700000) പരാതി സമര്‍പ്പിക്കാമെന്നു ഡി.ജി.പി. അറിയിച്ചു.ആരെങ്കിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ നേരിട്ടു പരാതി പറയാം.

പൊതുസ്‌ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങള്‍ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി. അറിയിച്ചു. ഒരു വര്‍ഷംവരെ തടവുശിക്ഷയും അയ്യായിരം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണിത്‌.

പൊതുനിരത്തിലും പൊതുസ്‌ഥലത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ സ്വീപ്‌ പദ്ധതി നടപ്പിലാക്കും. സംസ്‌ഥാനത്തെ എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലെയും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍, സി.ഐമാര്‍, സബ്‌ ഡിവിഷണല്‍ ഓഫീസര്‍മാര്‍, ജില്ലാ പോലീസ്‌ മേധാവികള്‍ എന്നിവര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കി.

ഓരോ പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രത്യേക പട്രോളിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തും. സി.ഐമാരും സബ്‌ ഡിവിഷണല്‍ ഓഫീസര്‍മാരും ദൈനംദിനം ഇതിന്റെ പുരോഗതി വിലയിരുത്തും. ജില്ലാ പോലീസ്‌ മേധാവികള്‍ ഓരോ ആഴ്‌ചയിലും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച്‌ സംസ്‌ഥാന നോഡല്‍ ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന്‌ റോഡില്‍ വലിച്ചെറിയുന്നതു പതിവായതിനാല്‍ ജില്ലകളിലെ ട്രാഫിക്‌ വിഭാഗത്തെയും പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

പോലീസ്‌ സ്‌റ്റേഷന്‍ തലംമുതല്‍ സംസ്‌ഥാനതലംവരെ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടുകൂടി റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ഫ്‌ളാറ്റുകളിലെ റസിഡന്‍സ്‌ അസോസിയേഷന്‍ എന്നിവരെയുള്‍പ്പെടുത്തി പത്രമാധ്യമങ്ങളുടെ സഹകരണത്തോടെ വിപുലമായ പരിപാടികളും സംഘടിപ്പിക്കും. പൊതുനിരത്തിലും പൊതുസ്‌ഥലങ്ങളിലും ആരെങ്കിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ നേരിട്ടു പരാതി പറയാം.

മാലിന്യം നിറച്ച കാരിബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്നു പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുത്ത്‌ പോലീസിനെ അറിയിക്കുന്നതു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സഹായകമായിരിക്കും. ഇത്തരം പരാതികളില്‍ പോലീസ്‌ നിയമനടപടി സ്വീകരിക്കും. ജില്ലാ പോലീസ്‌ കണ്‍ട്രോള്‍ റൂമുകളില്‍ ടെലിഫോണ്‍ മുഖേനയോ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ എസ്‌.എം.എസ്‌. വഴിയോ (949700000) പരാതി സമര്‍പ്പിക്കാമെന്നു ഡി.ജി.പി. അറിയിച്ചു.


Sourses; mangalam dt23-11-2011


No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on