സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Face book. Show all posts
Showing posts with label Face book. Show all posts

Tuesday, October 22, 2013

BLACK TEA - Malayalam Comedy Campus Short Film [English Subtitle].ഒരു കട്ടന്‍ ചായ തരംഗമാകുന്നു…


ഒരു കട്ടന്‍ ചായ തരംഗമാകുന്നു…

BLACK TEA
Black tea - Have a cup of nostalgia :)
A COMIC TALE :)
Malayalam Comedy Campus Short Film
Strictly not a new generation Short film.. This is an all generation Short film happening once in college life :))
Dedicating to All those who miss their College Life :)

നിതിന്‍ രാജ് അറോളിന്‍റെ “ബ്ലാക്ക്‌ ടീ” യൂ ടുബില്‍ വമ്പന്‍ ഹിറ്റ്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ഈ ഷോര്‍ട്ട് ഫിലിം ഇതിനകം കണ്ടു കഴിഞ്ഞു. കാസര്‍ഗോഡ്‌ LBS കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ കട്ടന്‍ ചായ തയാറാക്കിയിരിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ…
aaaaaaa

Sunday, October 13, 2013

ഇനി നിങ്ങളുടെ പല രഹസ്യങ്ങളും ഫേസ്‌ബുക്ക്‌ മാലോകരെ കാണിക്കും !



ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അവരുടെ പ്രൈവസി സെറ്റിംഗ്സ് അപ്ഡേറ്റ് ചെയ്തതോടെ നമ്മള്‍ ഇതുവരെ ഫേസ്ബുക്കില്‍ ഒളിച്ചു വെച്ചിരുന്ന പലതും ആര്‍ക്കു വേണമെങ്കിലും കാണാം എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. നമ്മുടെ അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത പബ്ലിക് പോസ്റ്റുകള്‍ ഇനി ആര്‍ക്കു വേണമെങ്കിലും സേര്‍ച്ച്‌ ചെയ്തു കണ്ടു പിടിക്കാം എന്നര്‍ത്ഥം.
Who can look up your Timeline by name? എന്ന ടൈംലൈനിലെ പ്രധാനമായൊരു പ്രൈവസി സെറ്റിംഗ്സ് അവര്‍ എടുത്തു കളയുകയാണ്. അതായത് നിങ്ങള്‍ ഇപ്പോള്‍ Who can look up your Timeline by name? എന്ന പ്രൈവസി സെറ്റിംഗ്സിലെ ഫീച്ചര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോണില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ ഫീച്ചര്‍ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹോംപേജില്‍ ഫേസ്ബുക്കില്‍ നിന്നും ഒരു അപ്ഡേറ്റ് വന്നേക്കും. സെറ്റിംഗ്സ് മാറി എന്നും പറഞ്ഞു കൊണ്ടുള്ള ഒരു അപ്ഡേറ്റ്.
എന്നാല്‍ നമ്മുടെ പ്രൈവറ്റ് ഫോട്ടോകളും മറ്റും മറ്റുള്ളവര്‍ക്ക് ലഭിക്കും എന്ന പേടി വേണ്ട. മറിച്ച് നമ്മള്‍ പബ്ലികായി ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ ആണ് ഇനി ആര്‍ക്കും കാണാനാവുക. ഫേസ്ബുക്കിന്റെ ഗ്രാഫ് സെര്‍ച്ചിലൂടെയാകും ആളുകള്‍ക്ക് അത് സേര്‍ച്ച്‌ ചെയ്യാനാവുക. അതായത് ഫേസ്ബുക്കില്‍ ഇനി ഒളിച്ചിരിക്കാനാവില്ല. തങ്ങളുടെ എഫ് ബി പോസ്റ്റുകള്‍ ആര്‍ക്കെല്ലാം കാണണം എന്ന് തീരുമാനിക്കുവാന്‍ ഉള്ള നിലവിലുള്ള സൌകര്യം നിലനിര്‍ത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.
നിങ്ങള്‍ എന്തെങ്കിലും നിങ്ങളുടെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ അത് ആരെല്ലാം കാണണം എന്ന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. അതില്‍ പബ്ലിക് ആയി ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ആണ് ലോകമെങ്ങും സെര്ച്ചബില്‍ ആയിത്തീരുക എന്ന് ചുരുക്കം. പബ്ലിക് ആയി ഷെയര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ ഒരു പോപ്‌ അപ്പ്‌ സ്ക്രീന്‍ പൊങ്ങി വരും, ഒരു വാണിംഗ് സ്ക്രീന്‍ . നിങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ലോകമെങ്ങും കാണും എന്നതിന് ഉള്ള ഒരു വാണിംഗ്.

നിങ്ങള്‍ക്ക് സെറ്റിംഗ്സ് പേജില്‍ ഉള്ള ആക്ടിവിറ്റി ലോഗില്‍ പോയി ഓരോ പോസ്റ്റും എടുത്തു ഒളിച്ചു വെക്കാം, അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം. അതെ ഇനി വഴിയുള്ളൂ. ചിത്രത്തില്‍ കാണുന്നത് പോലെ.

ഫേസ്ബുക്കിന്റെ പ്രൈവസി അപ്ഡേറ്റ് രഹസ്യങ്ങളിലേക്കുള്ള കടന്നു കയറ്റം ആണെന്ന് തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്? താഴെ കമന്റിലൂടെ അറിയിക്കൂ.

Sources':Boolokam

Tuesday, July 23, 2013

ഇനി പ്രണയിനിയെ കണ്ടെത്തുവാനും ഫേസ്ബുക്ക് ആപ്ലിക്കേഷന്‍


ക്രഷ് എന്ന പേരിലുള്ള  ആപ്ലിക്കേഷന്‍


 
 ഇനി പ്രണയിനിയെ കണ്ടെത്തുവാനും ഫേസ്ബുക്ക് ആപ്ലിക്കേഷന്‍



580498_537469589654029_2080526176_n




ഫേസ്ബുക്കിലൂടെ പ്രണയിനിയെ കണ്ടെത്താനുള്ള വഴിയുമായി മലയാളികള്‍ വികസിപ്പിച്ചെടുത്ത ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്നു. ക്രഷ് എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത് കളമശ്ശേരി സ്റ്റാര്‍ട്ട് അപ് വില്ലേജിലെ പത്തംഗ സംഘമാണ്. കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികള്‍ ആയ ആകാശ് മാത്യുവും ആന്റണി എസ് പടയാട്ടിലും ആണ് ക്രഷിന്റെ മുഖ്യ സൂത്രധാരന്മാര്‍ . ഇവര്‍ ആരംഭിച്ച സിഐഇഡി ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഇവരുടെ കോമണ്‍ പ്ലാറ്റ്ഫോം










പ്രണയമുള്ളയാളുടെ പേര് ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുകയാണ് പ്രണയിനിയെ കണ്ടെത്താനുള്ള ആദ്യപടി. ക്രഷ് ലിസ്റ്റില്‍ പേര് രഹസ്യമായിക്കുകയും ചെയ്യും. വേറൊരാള്‍ നിങ്ങളുടെ പേര് ക്രെഷ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ നിങ്ങളെ പ്രണയിക്കുന്നത് ആരാണെന്ന് ക്രഷ് വെളിപ്പെടുത്തും.

ആയിരത്തിലധികം പേര്‍ ക്രഷ് ഉപയോഗിച്ച് പ്രണയം തുടങ്ങിക്കഴിഞ്ഞെന്ന് ക്രഷിന്റെ മുഖ്യ സൂത്രധാരന്മാരായ ആകാശ് മാത്യുവും ആന്റണി എസ് പടയാട്ടിലും പറയുന്നു.



ആപ്ലിക്കേഷന്‍ ലിങ്ക്: apps.facebook.com/crushmycrush

Saturday, July 20, 2013

ഫെസ്ബുക്കില്‍ ഫോട്ടോ കമന്റുകള്‍ക്ക് പറ്റിയ ചിത്രങ്ങള്‍

ഫെസ്ബുക്കില്‍ ഫോട്ടോ കമന്റുകള്‍ക്ക് പറ്റിയ ചിത്രങ്ങള്‍

*

*

ഫേസ്ബുക്കില്‍ ചിലര്‍ പോസ്റ്റ്‌ ഇടുമ്പോള്‍ അതിന്റെ അടിയില്‍ ആളുകള്‍ ഫോട്ടോ കമന്റുകള്‍ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. വളരെ രസകരമായ സംഭവങ്ങള്‍ ആയിരിക്കും അതില്‍ ഉണ്ടാകുക. ഹാസ്യ നടന്മാരുടെ ഡയലോഗ്സ് ഇവയില്‍ കൂടുതലും. ഫേസ്ബുക്ക് ഫോട്ടോ കമന്റ് എന്ന ആശയം തുടങ്ങിയത് മുതല്‍ ഒരുപാട് പേജുകള്‍ ഇതിനു പറ്റിയ ഫോട്ടോകള്‍ നിര്‍മ്മിച്ച്‌ തുടങ്ങിയിരുന്നു. അവയില്‍ ഇതു അവസരത്തിലും ഉപയോഗിക്കാവുന്നവയാണ് ഇവിടെ നല്‍കുന്നത്.