സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, December 22, 2011

Fire Fox 9

പുത്തന്‍ കരുത്തുമായി ഫയര്‍ഫോക്‌സ് 9

Posted on: 21 Dec 2011

-



ഓപ്പണ്‍സോഴ്‌സ് സംരംഭമായ മോസില്ലയുടെ പുതിയ ബ്രൗസര്‍ വേര്‍ഷനായ ഫയര്‍ഫോക്‌സ് 9 എത്തി. ഡെസ്‌ക്‌ടോപ്പുകളിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലും കൂടുതല്‍ മികച്ച പ്രകടനം സാധ്യമാകാന്‍ പാകത്തിലുള്ള പരിഷ്‌ക്കരണങ്ങളോടെയാണ് ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പ് രംഗത്തിറക്കിയിട്ടുള്ളത്. മത്സരം മുറുന്ന ബ്രൗസര്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ഉറച്ചുതന്നെയാണ് ഫയര്‍ഫോക്‌സ് 9 ന്റെ വരവെന്ന് സാരം.

'ടൈപ്പ് ഇന്‍ഫെറന്‍സ്' (Type Inference) എന്ന പേരിലുള്ള ജാവസ്‌ക്രിപ്റ്റ് പരിഷ്‌ക്കരണമാണ് ഫയര്‍ഫോക്‌സിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഒരു വര്‍ഷമെടുത്താണ് ടൈപ്പ് ഇന്‍ഫെറന്‍സ് മോസില്ല വികസിപ്പിച്ചത്. വെബ്ബ് ആപ്ലിക്കേഷനുകള്‍ (ആപ്പ്‌സ്), ഗെയിമുകള്‍, വീഡിയോ, ത്രിമാന ഗ്രാഫിക്കുകള്‍ തുടങ്ങിയവ കൂടുതലുള്ള വെബ്ബ്‌പേജുകള്‍ വേഗത്തില്‍ ലോഡ് ചെയ്യാന്‍ ഈ ജാവാസ്‌ക്രിപ്ട് പരിഷ്‌ക്കാരം സഹായിക്കും.

ഫയര്‍ഫോക്‌സ് 8 നെ അപേക്ഷിച്ച് പുതിയ വേര്‍ഷന് 30 ശതമാനം വേഗക്കൂടുതലുണ്ടെന്ന് മോസില്ല പറയുന്നു. നിലവിലുള്ള സ്‌പൈഡര്‍മങ്കി ജാവാസ്‌ക്രിപ്റ്റ് എന്‍ജിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയ ടൈപ്പ് ഇന്‍ഫെറന്‍സാണ് ബ്രൗസറിന്റെ കരുത്തു വര്‍ധിപ്പിക്കുന്നത്.

മാക് ഒഎസിന്റെ പുതിയ പതിപ്പ് (OS X Lion) ഉപയോഗിക്കുന്നവര്‍ക്ക്, മോസില്ല 9 ന്റെ സഹായത്തോടെ അനായാസം വെബ്ബ് സൈറ്റുകളില്‍ നിന്ന് വെബ്ബ് സൈറ്റുകളിലേക്ക് പോകാനാകും.

ആന്‍ഡ്രോയിഡിനായുള്ള ഫയര്‍ഫോക്‌സ് 9 ലും കാര്യമായ പരിഷ്‌ക്കാരങ്ങളുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ആണ് ആന്‍ഡ്രോയിഡിനായി അവതരിപ്പിച്ചിട്ടുള്ളത്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഫയര്‍ഫോക്‌സ് 9 ല്‍ 'ഏവ്‌സം സ്‌ക്രീന്‍' (Awesome Screen) എന്ന ഫീച്ചര്‍ 'ഫയര്‍ഫോക്‌സ് സിന്‍കു'മായി (Firefox Sync) ചേര്‍ന്ന് പ്രവര്‍ത്തിക്കത്ത വിധം സംവിധാനം ചെയ്തിരിക്കുന്നു. മൊബൈല്‍ ഉപകരണങ്ങളിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ബ്രൗസിങ് ഹിസ്റ്ററി, ബുക്ക്മാര്‍ക്ക്‌സ്, ടാബുകള്‍ തുടങ്ങിയവ അനായാസം ലഭ്യമാകാന്‍ ഈ ഫീച്ചര്‍ സഹായിക്കും. കുറച്ച് ടൈപ്പിങിന്റെ ആവശ്യമേ അതിന് വേണ്ടൂ. back, forward, bookmark തുടങ്ങിയ നിയന്ത്രണഘടകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായി പുതിയൊരു 'ആക്ഷന്‍ ബാറും' (Action Bar) ഫയര്‍ഫോക്‌സ് 9 ലുണ്ട്.

ഡെവലപ്പര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ചില എച്ച്ടിഎംഎല്‍ 5 ടൂളുകളും (ഉദാ-Input Tag for Camera Acces for better interactivity) പുതിയ ബ്രൗസര്‍ വേര്‍ഷനില്‍ മോസില്ല ഉള്‍പ്പെടുത്തിയിട്ടുണ്ട് (ഫയര്‍ഫോക്‌സ് 9 ഡൗണ്‍ലോഡ് ചെയ്യാം).

ഗൂഗിള്‍-മോസില്ല പങ്കാളിത്തം തുടരും


അതിനിടെ വെബ്ബ്‌സെര്‍ച്ചിനായി ഗൂഗിളും മോസില്ലയുള്ള പങ്കാളിത്തം ഇരുകൂട്ടരും പുതുക്കി. അടുത്ത മൂന്നു വര്‍ഷത്തേക്കുകൂടി ഫയര്‍ഫോക്‌സ് ബ്രൗസറിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ പ്രവര്‍ത്തിക്കും.

ഒരു കാലത്ത് ബ്രൗസര്‍ രംഗത്ത് ഫയര്‍ഫോക്‌സിന്റെ മുഖ്യ എതിരാളി മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മാത്രമായിരുന്നു. പിന്നീട് ഗൂഗിളിന്റെ ക്രോം എത്തി. ഇപ്പോള്‍ ശരിക്കു പറഞ്ഞാല്‍ ക്രോം ആണ് ഫയര്‍ഫോക്‌സിന്റെ മുഖ്യ എതിരാളി. ഈ പശ്ചാത്തലത്തില്‍ മോസില്ലയുമായുള്ള സെര്‍ച്ച് പങ്കാളിത്തം ഗൂഗിള്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാകുന്ന രീതിയില്‍ സെര്‍ച്ചില്‍ നിന്നുള്ള വരുമാനം പങ്കിടാന്‍ ധാരണയായതായി മോസില്ല അറിയിച്ചു. മുഖ്യമായും സെര്‍ച്ച് പങ്കാളിത്തങ്ങളില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് മോസില്ല പ്രവര്‍ത്തിക്കുന്നത്.

ഗൂഗിള്‍, മൈക്രോസോഫ്ട് തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തം വഴി 2010 ല്‍ 12.11 കോടി ഡോളര്‍ വരുമാനം ലഭിച്ചതായി മോസില്ല ഫൗണ്ടേഷന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 85 ശതമാനവും ഗൂഗിളുമായുള്ള കരാറില്‍ നിന്നാണ് ലഭിച്ചതെന്ന് കരുതുന്നു.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on