കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം.കെ.സാനുവിന്
Posted on: 21 Dec 2011
| |||
| |||
| |||
|
ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം. കാവ്യഭാഷയിലൂടെയായിരുന്നു അദ്ദേഹം സാഹിത്യനിരൂപണം അവതരിപ്പിച്ചിരുന്നത്.
ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈയിടെയാണ് പത്മപ്രഭാ പുരസ്‌കാരം, എന്‍.സി.ശേഖര്‍ പുരസ്‌കാരം, പി.തോമസ് പുരസ്‌കാരം,മാനവശ്രേഷ്ഠ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചത്.
തന്റെ പുസ്തകങ്ങളുടെ അജ്ഞാതരായ വായനക്കാര്‍ക്കായി പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു.
എം.പി.വീരേന്ദ്രകുമാറിനായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
sources: mathrubhumi dt22-12-2011
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on