സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, December 06, 2012

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാന്‍ ഇനി ഓണ്‍ലൈന്‍ മാര്‍ഗം റെഡി

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാന്‍ ഇനി ഓണ്‍ലൈന്‍ മാര്‍ഗം റെഡി

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാന്‍ ഉടനെ തന്നെ ഓണ്‍ലൈന്‍ മാര്‍ഗം റെഡിയാക്കുമെന്നു യുണീക്‌ ഐഡന്‍ടിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഓണ്‍ലൈന്‍ ആയുള്ള അപേക്ഷയിലൂടെ ഓരോരുത്തരുടെയും പേര്, ലിംഗം, ഡേറ്റ് ഓഫ് ബര്‍ത്ത്, അഡ്രസ്‌, മൊബൈല്‍ നമ്പര്‍ എന്നിവ തിരുത്തുവാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു.
ഓണ്‍ലൈനിന് പുറമേ യുഐഡിഎഐയുടെ ആറ് റീജണല്‍ ഓഫിസില്‍ ഏതെങ്കിലും ഒന്നിലേക്ക് പോസ്റ്റലായി അപേക്ഷ നല്‍കിയാലും മതിയാകും. മുന്‍പ്‌ പ്രത്യേക അപ്ഡേഷന്‍ സെന്ററുകളിലൂടെ മാത്രമേ ഈ തിരുത്തല്‍ സാധിച്ചിരുന്നുള്ളൂ. ഇലക്ഷന്‍ ഐഡന്‍ടിറ്റി കാര്‍ഡുകളിലെ തെറ്റുകള്‍ മാറ്റാന്‍ കഴിയാതെ ജനങ്ങള്‍ നട്ടം തിരിയുന്നത് കണ്ടാണ് ആധാറില്‍ ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വന്നിരിക്കുന്നത്.
യുണീക്‌ ഐഡന്‍ടിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് ആയ http://www.uidai.gov.in/യിലൂടെയാണ് അപേക്ഷ നല്‍കുവാന്‍ സാധിക്കുക.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on