സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Saturday, December 24, 2011

കമ്പ്യൂട്ടിങിന്റെ അത്ഭുതലോകം തുറക്കാന്‍ പുത്തന്‍ സംരംഭം

Posted on: 23 Dec 2011

കമ്പ്യൂട്ടിങിന്റെ അത്ഭുതലോകം തുറക്കാന്‍ പുത്തന്‍ സംരംഭം






കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക, ഫെയ്‌സ്ബുക്ക് പോലുള്ള ഏതെങ്കിലും സൗഹൃദക്കൂട്ടായ്മയില്‍ അപ്‌ഡേറ്റുകള്‍ നടത്തുക, പവര്‍പോയന്റ് അവതരണം തയ്യാറാക്കുക, ഈമെയില്‍ അയയ്ക്കുക-ഇതിലപ്പുറം കമ്പ്യൂട്ടറിനെക്കുറിച്ചോ കമ്പ്യൂട്ടിങിനെക്കുറിച്ചോ അറിയാത്ത പുതിയ തലമുറയ്ക്ക് യഥാര്‍ഥ കമ്പ്യൂട്ടിങിന്റെയും പ്രോഗ്രാമിങിന്റെയും ആവേശം പകരാന്‍ 25 ഡോളര്‍ (16 പൗണ്ട്) വിലയുള്ള കമ്പ്യൂട്ടര്‍ വരുന്നു.

കഴിഞ്ഞ എഴുപതുകളിലും എണ്‍പതുകളിലും കമ്പ്യൂട്ടങിന്റെ അത്ഭുതലോകത്തേക്ക് ചെറുപ്പക്കാരെ ആകര്‍ഷിച്ച കമ്പ്യൂട്ടര്‍ കിറ്റുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചെറു കമ്പ്യൂട്ടറെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലിനക്‌സ് അധിഷ്ഠിത ഒഎസില്‍ പ്രവര്‍ത്തിക്കുന്ന, ചെറിയൊരു കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള ഈ കമ്പ്യൂട്ടര്‍, ചാരിറ്റി സംഘടനയ്ക്കു കീഴില്‍ കേംബ്രിഡ്ജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റാസ്ബറി പൈ' പ്രോജക്ടിന്റെ ഉത്പന്നമാണ്.


സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് പുതിയ കമ്പ്യൂട്ടര്‍ തയ്യാറാക്കുന്നതെന്ന്, പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്ന ഡേവിഡ് ബ്രാബന്‍ അറിയിക്കുന്നു. ഈ കമ്പ്യൂട്ടറിനായുള്ള പോപ്പുലേറ്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളുടെ ചിത്രങ്ങള്‍
റാസ്ബറി പൈ വ്യാഴാഴ്ച ആദ്യമായി പുറത്തുവിട്ടു. കമ്പ്യൂട്ടറുകളെ വ്യത്യസ്ത രീതിയില്‍ കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ബ്രാബന്‍ ബി.ബി.സിയോട് പറഞ്ഞു.

മൊബൈല്‍ ഫോണുകളില്‍ കാണപ്പെടുന്ന ആം ചിപ്പ് (ARM Chip) ആണ് പൈ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക്കല്‍, ഹാര്‍
ഡ്‌വേര്‍, സോഫ്ട്‌വേര്‍ ടെസ്റ്റുകള്‍ വിജയിച്ചാല്‍, റാസ്ബറി പൈ ഉപകരണങ്ങള്‍ ജനവരിയോടെ ബ്രിട്ടനില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് സെഡ് നെറ്റ് (ZNET) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. പ്രസിദ്ധമായ 100 ഡോളര്‍ ലാപ്‌ടോപ്പ് പദ്ധതിയെ അനുസ്മരിപ്പിക്കുന്നതാണ് റാസ്ബറി പൈ പ്രോജക്ട്.

ഒരു കമ്പ്യൂട്ടര്‍ കീബോര്‍ഡും ടിവിയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന രൂപത്തിലാണ് പൈ കമ്പ്യൂട്ടര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ കഴിയുന്ന കാര്യങ്ങള്‍ ഇതിലും സാധ്യമാകുമെന്ന്
റാസ്ബറി പൈ വെബ്ബ്‌സൈറ്റ് പറയുന്നു. സ്‌പ്രെഡ്ഷീറ്റുകള്‍, വേഡ് പ്രൊസസിങ്, ഗെയിമുകള്‍, ഹൈഡെഫിനിഷന്‍ വീഡിയോ പ്ലേ ചെയ്യല്‍ ഒക്കെ സാധ്യമാകും. എന്നാല്‍, 'ലോകമെങ്ങുമുള്ള കുട്ടികള്‍ പ്രോഗ്രാമിങ് പഠിക്കാന്‍ ഇത് ഉപയോഗിക്കുന്നത് കാണാനാണ് ഞങ്ങള്‍ക്ക് താത്പര്യം'-റാസ്ബറി പൈ പറയുന്നു.

700MHz ARM പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന പൈ കമ്പ്യൂട്ടറില്‍ എസ്ഡി കാര്‍ഡിലായിരിക്കും വിവരങ്ങള്‍ ശേഖരിക്കുക. മുഖ്യ പ്രോഗ്രാമിങ് ലാംഗ്വേജ്
'പൈതണ്‍' (Python) ആയിരിക്കും. രണ്ട് വേര്‍ഷനുകള്‍ പൈ കമ്പ്യൂട്ടറിന് ഉണ്ടാകും - 25 ഡോളര്‍ (ഏതാണ്ട് 1350 രൂപ), 35 ഡോളര്‍ (1890 രൂപ) എന്നിങ്ങനെ. ഇതില്‍ ആദ്യ വേര്‍ഷനില്‍ ഒരു യുഎസ്ബി പോര്‍ട്ടാവും ഉണ്ടാവുക, എര്‍ത്ത്‌നെറ്റ് കണക്ടിവിറ്റി ഉണ്ടാവില്ല. രണ്ടാമത്തെ മോഡലില്‍ രണ്ട് യുഎസ്ബി പോര്‍ട്ടുകളും എര്‍ത്ത്‌നെറ്റ് കണക്ടിവിറ്റിയും ഉണ്ടാകും.

റാസ്ബറി പൈയുടെ ഉത്പന്നങ്ങള്‍ പോപ്പുലേറ്റഡ് ബോര്‍ഡുകളുടെ രൂപത്തിലാണ് ലഭ്യമാവുക. 'ഗെര്‍ട്ട്‌ബോര്‍ഡ്' (Gertboard) എന്ന പേരിലുള്ള പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളും രംഗത്തെത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. യൂസര്‍ക്ക് ആവശ്യമുള്ള ഇലക്ട്രോണിക് ഭാഗങ്ങള്‍ വാങ്ങി സോള്‍ഡര്‍ ചെയ്യാന്‍ പാകത്തിലുള്ളതാകും ഗെര്‍ട്ട്‌ബോര്‍ഡുകള്‍. (ഫോട്ടോ കടപ്പാട് : Raspberry Pi, വിഡിയോ : ബി.ബി.സി)

Sources : Mathrubhumi dt 23-12-2011

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on