സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label SN Guru News. Show all posts
Showing posts with label SN Guru News. Show all posts

Sunday, July 20, 2014

വിപ്ലവകരമായ ഉപദേശങ്ങൾ


ജാതിയുണ്ടെന്ന് വിശ്വസിക്കരുത്

മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം , അത് പഠിപ്പിക്കണം , അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.

ദുർദ്ദേവതകളെ ആരാധിക്കരുത്

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്

വ്യവസായം വർദ്ധിപ്പിക്കണം

ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്
 കള്ളുചെത്ത് കളയണം

മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

ലളിത വ്യാഖ്യാനം - പരമാചാര്യ നമസ്തേ


പരമാചാര്യ നമസ്തേ 

വീണ്ടും ഗുരുവിനെ പരമാചാര്യനായി കണ്ടു ഭജന ചെയ്യുവാൻ ഉദ്ബോധിപ്പിക്കുന്നു. ആരാണ് ആചാര്യൻ ? ആചാരത്തെ അറിയുന്നവനാണ് ആചാര്യൻ. ഗുരുദേവൻ ആചാരങ്ങളെ തിരിച്ചറിയുകയും അത് സ്വജീവിതത്തിൽ പകർത്തുകയും ചെയ്തു. പിന്നെ അത് സമൂഹമനസ്സിലേക്ക് സംക്രമിപ്പികുകയുണ്ടായി. അതുകൊണ്ട് ഗുരു പരമാചാര്യനാകുന്നു.

ആചാര: പ്രഭവോ ധർമ:
ധർമ്മസ്യ പ്രഭുരച്യുത!

എന്ന് മഹാഭാരതത്തിൽ വ്യാസൻ ഉപദേശിക്കുന്നുണ്ട്. ആചാരത്തിൽ നിന്നും ധർമ്മം ഉണ്ടാകുന്നു. ധർമ്മത്തിന്റെ ഇരിപ്പിടം നാശമില്ലാത്ത ദൈവികതയാണ്.
'ആചാര്യവാൻ പുരുഷോ വേദ ' എന്നാണു ശ്രുതി വാക്യം. ആചാര്യനായുള്ള ഒരാൾക്ക്‌ മാത്രമേ വേദം ഈശ്വരസാക്ഷാത്കാരമുണ്ടാക്കുകയുള്ളൂ.
'ആചാര്യസ്വരൂപത്തെ ശാസ്ത്രം ഇങ്ങനെയാണ് കാണുന്നത്.
ആചിനോതി ഹി സാസ്ത്രാർത്ഥമാചരേ സ്ഥാപയത്യപി
സ്വയമാചാരതേ തസ്മാദാ ചാര്യസ്തേന കഥ്യതേ'
ശാസ്ത്രത്തിന്റെ ഉൾത്തുടിപ്പ് ശരിക്കും മനനം ചെയ്തു അനുഭൂതിയിൽ കാണുകയും നടപ്പില വരുത്തുകയും സ്വമേധയാ ആചരിക്കുകയും ചെയ്യുന്ന മഹത്ചരിതനാണ് ആചാര്യൻ.

ഗുരുദേവൻ ശാസ്ത്രസംബന്ധിയായ അറിവുകളുടെ കരുത്ത് ഉൾക്കൊണ്ട മഹാശയനായിരുന്നു. മാത്രമല്ല താല്പര്യമുള്ളവരെ ആ വീഥിയിലേക്കാകർഷിക്കുകയും ചെയ്തു. ഗുരുദേവൻ ഒരേസമയം അനുഭൂതിയായ ഗുരുവും ശാസ്ത്ര വിശദാന്തരംഗനുമായിരുന്നു. ആയതിനാൽ അവിടുന്ന് ഒരേസമയം ജനാവലിയുടെ പരമഗുരുവും പരമാചാര്യനുമായി.
ഗുരുദേവൻ സ്വഹൃദയാകാശത്തിൽ ദർശിച്ചനുഭവിച്ചു പകർന്നു തന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർക്കു ലോകജീവിതത്തിൽ ആടലാംകടലുകൾ ഉണ്ടാവുകയില്ല.
വിചാരവും വാക്കും പ്രവൃത്തിയും സാത്മ്യം പ്രാപിച്ചതാണ് ഗുരുദേവചരിതം. വേദവേദാന്താതി ശാസ്ത്രങ്ങളിൽ പരിനിഷ്ട്ടമായ പാണ്ഡിത്യതിന്റെ വിശുദ്ധാചരണം, കളങ്കലേശമേശാത്ത തൂവെണ്‍ യശ്ശോരാശ്ശി, ശിഷ്യരുടേയും ഭക്തരുടെയും വാസനയും സ്വഭാവവും വികാരവിചാരങ്ങളും ഉൾക്കൊണ്ടു അവരിലോക്കെയും ഒരുപോലെ കാരുണ്യം വർഷിക്കുന്ന വിശാലത്വം തുടങ്ങിയ ഗുണങ്ങളാൽ ഗുരുദേവ സദൃശ്യനായി മറ്റൊരു പരമാചാര്യൻ ഇല്ലെന്നാണ് കുമാരനാശന്റെ നിഗമനം.
ചുരുക്കിപ്പറഞ്ഞാൽ അല്ലയോ ഉപാസകരെ, നിങ്ങൾക്ക് പരമാത്മ സ്വരൂപിയും ഗുരുനാരായണമൂർത്തിയും ആദിനാരായണസ്വരൂപനുമായ പരമാചാര്യൻ ശ്രീനാരായണ ഗുരുദേവന്റെ തിരുമേനി ദർശ്ശിച്ച് ആനന്ദസ്വരൂപമായ അവിടുത്തെ പരമാത്മസത്തയെ പ്രാപിക്കുവാൻ നിരന്തരമായ അനുഷ്ട്ടാനങ്ങളാൽ സാദിതമാവട്ടെ എന്നാണു പ്രാർഥന. ശരിയായ അന്വേഷണത്വരയുള്ളവർക്കു മാത്രമേ ഗുരുവിന്റെ നേരായരൂപം കാണുവാൻ സാധിക്കുകയുള്ളൂ.

ലളിത വ്യാഖ്യാനം - "പ്രാർഥന"




"പ്രാർഥന"

പ്രാർഥന മനസ്സിന്റെ വിനയപ്പെടലിനുള്ള മാർഗ്ഗമാണ്. മനസ്സ് വിനീതമാകുംബോഴാണ് വിവേകത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. മഹാകവി കുമാരനാശാന്റെ പ്രാർഥനാപരമായ ഒരു രചനയാണ് ഗുരുസ്തവം. ഇവിടെ ദൈവസ്വരൂപമായിരിക്കുന്നത് ശ്രീ നാരായണ ഗുരു ദേവാനാണ് .
നമുക്ക് വിനയപ്പെട്ട മനസ്സുമായി ഗുരുസ്ഥവത്തിലേക്ക് ഒരു വിശുദ്ധ യാത്രയാവാം
പക്ഷികൾക്ക് പറന്നുയരുവാൻ രണ്ടു ചിറകുകൾ ഉള്ളതുപോലെ മനുഷ്യരുടെ ഉൽക്കർഷത്തിനും ഉന്നമനത്തിനുമുതകുന്ന രണ്ടു ചിറകുകളാണ് പ്രാർഥനയും പ്രവർത്തനവും.
പ്രാർഥനയുടെ ശക്തിയും ഫലവും പ്രതിഭലിക്കുന്നതു പ്രവൃത്തിയിലാണ്. പ്രവർത്തിക്ക് പ്രചോദനവും ഊർജ്ജവും പ്രദാനം ചെയ്യുന്നത് പ്രാർഥനയാണ്. പ്രാർഥനയില്ലാത്ത പ്രവർത്തനം നിഷ്ഭലമാണ്. ഗുരുദേവന്റെ സ്വരൂപമഹത്വം സ്തുതിക്കപ്പെടുന്നത് എന്ന അർഥത്തിലാണ് ഇതിനെ ' ഗുരുസ്തവം ' എന്നു വിളിക്കുന്നത്‌
അർഥവും ആശയവും മനസ്സിലാക്കി ഇത് ആലപിക്കുന്നവരിൽ അവർണ്ണനീയാമായ ആത്മീയാനുഭവം നിറയും.

സ്വാമി അവ്യയാനന്ദ

" ഗുരുസ്തവം "

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം: ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വന്‍പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ നിന്‍പാവനപാദം ഗുരുനാരായണമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അന്യര്‍ക്കുഗുണം ചെയ് വതിന്നായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ! സന്ന്യാസികളിലില്ലിങ്ങനെയില്ലിലമിയന്നോര്‍ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതില്‍ക്കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷംജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീഞങ്ങടെ 'യോഗം' എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിന്‍പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!
നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

" നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! "

സാരം : അല്ലയോ നാരായണ സ്വരൂപമായുള്ളവനെ, ഗുരുനാരായണ സ്വരൂപമായുള്ളവനെ, ഗുരുനാരായണ നിറവേ, പരമാചാര്യ സ്വരൂപമേ അവിടുത്തെക്കായിക്കൊണ്ട് നമസ്കാരം.
നാരായണമൂർത്തി
ഗുരുവിനെ സാക്ഷാൽ നാരായണ മൂർത്തിയായി കണ്ട് നമസ്കരിക്കുന്നു.
നാരം = അറിവ്
അയനം = ഇരിപ്പിടം
നാരായണനെന്നാൽ അറിവിന്റെ ഇരിപ്പിടതിലുള്ളവൻ
നാരായണ മൂർത്തി അറിവിന്നുടയവനാണ്. അത് ഈ പ്രപഞ്ചരാശിയുടെ പ്രകാശമാണ്. ഗുരു എന്ന പദത്തിനർത്ഥം തന്നെ പ്രകാശമെന്നാണല്ലോ. ഗുരു ഇരുളിനെ ഈർന്നെടുക്കുന്ന ആദിസൂര്യനാണ് . അതുകൊണ്ട് ഗുരു നാരായണ മൂർത്തിയാണ്.


ലളിത വ്യാഖ്യാനം
സ്വാമി അവ്യയാനന്ദ

ബന്ധ­ങ്ങളുടെ പൊരുൾ

"ബന്ധ­ങ്ങളുടെ പൊരുൾ"


ബന്ധം ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌? ഒന്നുമായിട്ടും എനിക്ക്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുന്നത്‌ ബന്ധത്തോടുകൂടിയാണ്‌.

മനസ്സ്‌ എന്തെങ്കിലും ആഗ്രഹിക്കുകയോ. ഉപേക്ഷിക്കുകയോ; എന്തിലെങ്കി ലും സുഖിക്കുകയോ; സന്തോഷിക്കുകയോ; എന്തുകൊണ്ടെങ്കിലും കോപി ക്കുകയോ ശാന്തനാകുകയോ ചെയ്യുന്നുണ്ടെങ്കിൽ- അത്‌ ബന്ധം കൊണ്ടാണ്‌. അതുകൊണ്ട്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുമ്പോൾ, അയാൾക്കതിനോട്‌ ആഗ്രഹമുണ്ടോയെന്നുനോക്കണം.
... ...
ആഗ്രഹമാണ്‌ നമ്മളെ ഒന്നുമായി ബന്ധിപ്പിക്കുന്നത്‌. ഒരുകാര്യം- അത്‌ അങ്ങനെവേണം; ഇങ്ങനെവേണ്ട എന്നൊക്കെപ്പറയുമ്പോൾ ആ കാര്യത്തിനോടുള്ള നമ്മുടെ ബന്ധം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ എല്ലാ പദ്ധതികളും ആഗ്രഹങ്ങളെ വർദ്ധിപ്പിക്കുകയും ബന്ധത്തെ ഉറപ്പിക്കുയുമാണ്‌ ചെയ്യുന്നത്‌- ഇങ്ങനെയൊക്കെ വർദ്ധിപ്പിച്ച ആഗ്രഹങ്ങളുടെ വെളിച്ചത്തിൽ ആനന്ദം അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു; അത്‌ സാദ്ധ്യമേയല്ല.

ആഗ്രഹങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇന്ദ്രിയങ്ങൾ വി ഷയങ്ങളുമായി ചേർന്നുകഴിഞ്ഞാൽ അപ്പോൾതന്നെ ആഗ്രഹം ആരംഭിക്കുകയായി; അപ്പോൾതന്നെ ആ വിഷയവുമായി ബന്ധിക്കുകയും ചെയ്യുകയായി. വിഷയം എന്നുപറഞ്ഞാൽ, വിശേഷേണ ബന്ധിക്കുന്നത്‌ എന്നാണ്‌ അർത്ഥം

"കടപ്പാട് ഹിന്ദു പുരാണം"

Sunday, December 22, 2013

തീർത്ഥാടന ഗാനം


വരികയാണു ഞങ്ങൾ, വരികയാണു ഞങ്ങൾ
വളരുമാത്മമോദമോടെ, ശിവഗിരിയിൽ ഞങ്ങൾ 
ശിവഗിരിയിൽ ഞങ്ങൾ 
(വരികയാണു ഞങ്ങൾ)

ഭീതിയാകെ നീക്കി, പീതവസ്ത്രം ചാർത്തി
വീതഖേദമാത്മതത്ത്വസാരമാസ്വദിക്കാൻ

(വരികയാണു ഞങ്ങൾ)
മോഹമുള്ളിലേതും, താവിടാതെയെന്നും
പഞ്ചശുദ്ധിനേടി; നവ്യസൗഹൃദം വളർത്താൻ
സൗഹൃദം വളർത്താൻ

(വരികയാണു ഞങ്ങൾ)
വിദ്യയഭ്യസിക്കാൻ വൃത്തിയഭ്യസിക്കാൻ
ചിത്ത ശുദ്ധിയോടെ യീശ ഭക്തിയാർജജിച്ചീടാൻ
ഭക്തിയാർജജിച്ചീടാൻ
(വരികയാണു ഞങ്ങൾ)

ഐക്യബോധമേലാൻ, ശാസ്ത്ര വിദ്യ നേടാൻ
ശാശ്വതസമതയുടെ കാഹളം വിളിക്കാൻ
കാഹളം വിളിക്കാൻ
(വരികയാണു ഞങ്ങൾ)

ഏകലോകചിന്ത, ഭൂവിതിൽ വിതയ്ക്കാൻ
ഏകമാണു സർവ്വ മത സാരമെന്നു പാടാൻ
സാരമെന്നു പാടാൻ
(വരികയാണു ഞങ്ങൾ)

ഭേദബുദ്ധി നീക്കി മോദമോടെ നാട്ടിൽ
ഏവരും സഹോദരത്വ ഭാവമാർന്നു വാഴാൻ
ഭാവുകം വളരാൻ
(വരികയാണു ഞങ്ങൾ)

ജാതിയൊന്നുമാത്രം മതവുമൊന്നുമാത്രം
മാത്രമല്ല ദൈവവുമൊന്നെന്നതത്വം പാടാൻ
മന്നിതിൽ പരത്താൻ
(വരികയാണു ഞങ്ങൾ)

ആത്മസുഖം നേടാൻ ആചരിക്കും കർമ്മം
അന്യനും ഗുണത്തിനായ് വരേണമെന്നറിയാൻ
ബോധാമുള്ളിലേറാൻ

(വരികയാണു ഞങ്ങൾ)
അവശലോകമാകെ യവനമേകി നീളെ
ശിവഗിരിയിൽ വിശ്രമിച്ച ഗുരുവിനെ നമിക്കാൻ
ഗുരുവിനെ നമിക്കാൻ

(വരികയാണു ഞങ്ങൾ)


Posted on facebook group by: Sukumari Deviprabh

Thursday, November 21, 2013

ശിവഗിരി തീര്‍ത്ഥാടനം

ഈ പ്രതിജ്ഞ ഗുരുദേവന് വേണ്ടി, നമുക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി...

വീണ്ടും ഒരു തീര്‍ഥാടനം കൂടി വരികയാണ്. നാം വ്രതം അനുഷ്ഠിക്കും. പദ യാത്രയില്‍ പങ്കെടുക്കും, സമാധിയിലും, ശാരദയുടെ ആലയത്തിലും പോയി പ്രാര്‍ത്ഥന നടത്തും, കുറച്ചു സമയം തീര്‍ഥാടന പന്തലില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ ശ്രവിക്കും.. മടങ്ങി പോകും....

ഒരു തീര്‍ത്ഥാടനം കഴിഞ്ഞു..... അടുത്ത തവണയും ഇത് തന്നെ ആവര്‍ത്തിക്കും.....

ഓരോ തീര്‍ഥാടനത്തിലും ഗുരുദേവന്റെ അരുളുകളില്‍ ഒരെണ്ണം വീതം പാലിക്കും എന്ന് പ്രതിജ്ഞ ചെയ്യുക എന്നതാണ് ഗുരുദേവന് നമ്മളാല്‍ കഴിയാവുന്ന ഏറ്റവും വലിയ പൂജ. മന്ത്രജപമോ, പൂജകളോ ആകില്ല ഗുരു ഇഷ്ടപെടുന്നത് .. ഭൌതികമായും ആത്മീയമായും ഉയര്‍ച്ച ആഗ്രഹിക്കുന്ന സമൂഹത്തെ ആണ്.

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മദ്യം എന്ന വിപത്ത്. മദ്യം ഉപയോഗിക്കുനതിനു എതിരെയും, മദ്യം വില്‍ക്കുന്നതിനു എതിരെയും ഗുരുദേവന്‍ നല്‍കിയ ഉപദേശങ്ങള്‍ ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നത് നാം കാണുകയാണ് .

ഇതിനു എതിരായ ഒരു പ്രവര്‍ത്തനം ആണ് വേണ്ടത്. ശിവഗിരിയില്‍ തീര്‍ഥാടനത്തിനു വരുന്നവര്‍ക്ക് സമാധിയില്‍ ചെന്ന് മദ്യം താന്‍ ഉപയോഗിക്കുകയില്ല/വില്‍ക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്യാനുള്ള ഒരു അവസരവും, സൌകര്യവും ശിവഗിരി മഠം ഒരുക്കി കൊടുത്തു, ഗുരുദേവന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികം ആക്കാനുള്ള നടപടിക്ക് മുന്‍കൈ എടുക്കണം എന്ന് അപേക്ഷിക്കുന്നു.

ഗുരുദേവന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കാതെ ഉള്ള തീര്‍ത്ഥാടനം ഗുരുദേവ നിന്ദ തന്നെ ആണ്.... ആയതിനാല്‍

മദ്യം .. വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ഗുരുവാക്യം ജനങ്ങളില്‍ ഊട്ടി ഉറപ്പിക്കാന്‍ ആകട്ടെ ഈ വര്‍ഷത്തെ തീര്‍ഥാടനം

Wednesday, November 13, 2013

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി




കേരളത്തിന്റെ ഒരു പ്രത്യേകത യാണല്ലോ സന്ധ്യാ പ്രാര്‍ത്ഥന. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. നമ്മുടെയെല്ലാം സ്രഷ്ടാവും നമ്മെ നിയന്ത്രിക്കുന്ന ആ പരമാത്മാവ്‌ ഒരു വലിയ വെളിച്ചമാണ്. ആ വെളിച്ചത്തിന്റെ ചെറു കണികകളാണ് നമ്മുടെയുള്ളില്‍ വിളങ്ങുന്നതും. അങ്ങനെയുള്ള ഈസ്വരനാകുന്ന വെളിച്ചത്തിന്റെ പ്രതീകമാണ് നമ്മുടെ വിളക്ക്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍ നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌ - ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല TV സീരിയലുകളുടെ ചാനല്‍ പ്രവാഹങ്ങളാണ്. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. വിളക്ക് കത്തിക്കുന്ന സമയത്തെങ്കിലും TV നിര്‍ത്തിക്കൂടെ?

പൊതുവേ വീടുകളില്‍ ഒരു വിചാരം ഉള്ളത് സന്ധ്യാ നാമം കേവലം സ്ത്രീകളുടെയും കുട്ടികളുടെയും മാത്രം "ജോലി" ആണെന്നാണ്‌. വീട്ടിലെ പുരുഷന്മാര്‍ എന്തുകൊണ്ട് സന്ധ്യാനാമം ചൊല്ലുന്നില്ല?(ഞാന്‍ കാടടച്ചു വെടിവയ്കുകാണെന്ന് വിചാരിക്കരുത്, ചെയ്യാത്തവരെ മാത്രമാണ് ഉദ്ദേശിക്കുന്നത്)

നമ്മുടെയെല്ലാം ജീവന്റെ അടിസ്ഥാനമായ ഈശ്വരനോട് കൂടുതല്‍ അടുത്ത് ജീവിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് പ്രാര്‍ത്ഥന സമയം. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി തന്നെ തന്നെ ഈശ്വരന് അര്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന പ്രാര്‍ഥനയാണ് ഏറ്റവും ഉത്തമം എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ 29 ആം ശ്ലോകത്തില്‍ പറയുന്നത് നോക്കൂ:

മനമലര്‍ കൊയ്ത്തു മഹേശ പൂജ ചെയ്യും

മനുജന് മറ്റൊരു വേല ചെയ്യ്തിടെന്ട

വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ

മനുവുരുമിട്ടു മിരിക്കില്‍ മായ മാറും"

ജഗദീശ്വരന്റെ ഉത്തമ പൂജക്ക്‌ ഏറ്റവും നല്ലത് തന്നെതന്നെഈശ്വരന് ഒരു പുഷ്പം അര്‍പ്പിക്കുന്നതിനു സമാനമായി അര്‍പ്പിച്ചു കൊണ്ട്ചെയ്യുന്ന പൂജആണെന്നാണ്‌. അങ്ങിനെയുള്ള പ്രാര്‍ത്ഥന നാം കേവലംനമ്മുടെമാത്രം സുഖത്തിനും സുഭിക്ഷതക്കും വേണ്ടി മാത്രമല്ല "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാ വിശാല ആഗ്രഹത്തോടെ ചെയ്യുമ്പോള്‍ നമ്മുടെപ്രാര്‍ഥനയുടെ അര്‍ത്ഥവും വ്യാപ്തിയും ഫലവും പതിന്‍ മടങ്ങ്‌ വര്‍ധിക്കുന്നു.

എല്ലാവര്ക്കും സന്ധ്യാ സമയത്ത് വീട്ടില്‍ എത്താന്‍ സാധിക്കുകയില്ല.ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വ്യവസായ വാണിജ്യ മേഘലയിലും മറ്റു സേവന മേഘലകളിലും ജോലി ചെയ്യുന്നവര്‍ ഒക്കെയും പക്ഷെ സൌകര്യ പ്രദമായ സമയം ദിവസവും പ്രാര്‍ത്ഥനക്കായി മാറ്റി വയ്ക്കേണ്ടതാണ്.കുടുംബാഗങ്ങലെല്ലാം കൂടി ഒരുമിച്ചു ഈശ്വരനെ സ്മരിക്കുമ്പോള്‍ ആ കുടുംബത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ തെളിമയുള്ളതാകുന്നു.അത് നമ്മുടെ ജീവിതചര്യ ആകുമ്പോള്‍ "അപരന് വേണ്ടി അഹര്‍ന്നിശം കൃപണത വിട്ടു പ്രയത്നം ചെയാനുള്ള കൃപ" നമ്മളില്‍ ഉണ്ടാകും.

സന്ധ്യാ നേരത്ത് നമ്മുടെ ഭവനങ്ങള്‍ ഈശ്വര മന്ത്രങ്ങളാല്‍ അനുഗ്രഹീതമാകുവാനും ജഗദീശ്വരന്റെസാന്നിധ്യം ഏവര്‍ക്കും അനുഭവിച്ച റിയാനും കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കടപ്പാട് : പ്രഭാകരന്‍ രുമോന്‍ : www.gurudevan.net

എന്താണ്‌ ശ്രീനാരായണ ദര്‍ശനം?



സമഗ്രതയിലേക്ക്‌ മാനവനെ നയിക്കുന്ന ശാസ്‌ത്രമാണ്‌ ഗുരുദര്‍ശനം. ആത്മീയ-ഭൗതിക തലത്തിലെ സ്വതന്ത്രമായ മുന്നേറ്റത്തിലൂടെ നേടുന്ന ജീവിത വിജയമാണ്‌ സമഗ്രത. ആത്മീയതലത്തിലെ ജീര്‍ണ്ണത ഭൗതിക തലത്തിലെ ജീര്‍ണ്ണതയ്‌ക്കും കാരണമാവും. ഈ രണ്ടു ജീര്‍ണ്ണതകളും കൂടിച്ചേരുമ്പോള്‍ മനുഷ്യന്റെ ജന്മം വ്യര്‍ത്ഥമാകും.

സദാചാരമൂല്യങ്ങള്‍ നഷ്‌ടമായ മാനവസമൂഹമാണ്‌ ഇന്നുള്ളത്‌. ഇതിന്റെ മൂലകാരണം ആത്മീയജീര്‍ണ്ണതയാണ്‌. ആത്മീയ തലത്തിലെ ജീര്‍ണ്ണത അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ജാതിചിന്തയിലും എത്തിയപ്പോള്‍ അവയുടെ പ്രതിഫലനമാണ്‌ ഭൗതികതലത്തിലെ അസ്വസ്ഥതകള്‍ക്ക്‌ വഴിവച്ചത്‌. അദൈ്വതം അവതരിച്ച നാട്ടില്‍ ഒരേ മനുഷ്യജാതിയില്‍ പലവര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഉണ്ടായി. ഈശ്വരസ്വരൂപമായ മനുഷ്യര്‍ അതിനാല്‍ ഒന്നായി കാണേണ്ടസ്ഥാനത്ത്‌ പലതായി പിരിഞ്ഞു. മേല്‍ജാതി കീഴ്‌ജാതി വിഭാഗങ്ങള്‍ ആവിര്‍ഭവിച്ചു. കീഴ്‌ജാതിക്ക്‌ നടക്കാന്‍ പ്രത്യേക വഴികളും ആരാധനാ സമ്പ്രദായങ്ങളും നിയമങ്ങളും ഉണ്ടായി. കീഴ്‌ജാതിക്ക്‌ വിദ്യ നിഷേധിക്കപ്പെട്ടു. ധനം സമ്പാദിക്കാന്‍ കീഴ്‌ജാതിക്ക്‌ സാധിക്കാതെവന്നു. ഭൗതിക സുഖങ്ങള്‍ മേല്‍ജാതിക്കുമാത്രമായി. ഇങ്ങനെയുള്ള അസമത്വങ്ങള്‍ മനുഷ്യരില്‍ വ്യാപകമായിത്തീര്‍ന്നതിന്‌ കാരണം ആത്മീയ ജീര്‍ണ്ണതയായിരുന്നു.

ജ്ഞാനസ്ഥനായ ഗുരു ഈ ജീര്‍ണ്ണതകളുടെ സൂഷ്‌മം ഗ്രഹിച്ചു. ആത്മീയ ജീര്‍ണ്ണതയ്‌ക്ക്‌ പരിഹാരം ഉണ്ടായാലേ എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കും പരിഹാരം ആകുകയുള്ളൂ എന്ന്‌ അറിയാമായിരുന്ന ഗുരു പരിഹാരത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ അരുവിപ്പുറത്ത്‌ ശിവലിംഗ പ്രതിഷ്‌ഠ നടത്തി.

ഈശ്വരജ്ഞാനത്തിന്റെ ശരിയായ രീതികളെ ജനഹൃദയങ്ങളിലെത്തിക്കുകയും അവയെ ആചരിക്കാന്‍ പ്രേരിപ്പരിക്കുകയും ആയിരുന്നു ക്ഷേത്രപ്രതിഷ്‌ഠയിലൂടെ ഗുരു ലക്ഷ്യമിട്ടതെന്ന്‌ ഗുരുവചങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.
ഗുരുവിന്റ ദര്‍ശനങ്ങള്‍ ശ്രിനാരായണ ധര്‍മ്മം, അദൈ്വത ദീപിക, ആത്മോപദേശശതകം, ആശ്രമം, തുടങ്ങിയുള്ള 64 ല്‍ പരമുള്ള കൃതികളില്‍ അടങ്ങിയിരിക്കുന്നു.

മനുഷ്യന്റെ സാമൂഹിക ആത്മീയ ജീവിത വിജയത്തിന്‌ അതിപ്രധാനമായിട്ടുള്ളതാണ്‌ സാമാന്യധര്‍മ്മങ്ങള്‍. അഹിംസ, സത്യം, അസ്‌തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം ഇങ്ങനെ 5 സാമാന്യ ധര്‍മ്മങ്ങളാണ്‌ ഗുരു സാമൂഹികവും ആത്മീയവുമായ ഉന്നതിക്കായി അരുളിയിട്ടുള്ളത്‌.

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)
by : Suresh Babu Madhavan

Tuesday, September 24, 2013

ശ്രീനാരായണഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്‌; വന്‍ പ്രതിഷേധം

ശ്രീനാരായണഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്‌; വന്‍ പ്രതിഷേധം

നേരെ ചൊവേ ജനിച്ചവര്‍
പറയുന്നതല്ല? ശ്രീ നാരായണ ഗുരുദേവന്റെ സമാധി ദിനത്തെ പറ്റി ഒരു പുഴുത്ത പേപട്ടി അവന്റെ(രജിത്ത് S കുറുപ്പ്) ടൈം ലൈനില്‍ ഇട്ട വാക്കുകള്‍ ആണ്...അവന്റെ പിതാവ് ചാവുന്ന അന്നും ഇത് തന്നെ അവന്‍ ടൈം ലൈനില്‍ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

അവന്റെ ലിങ്ക് ഇതാണ്.https://www.facebook.com/renjith.sivan

നിക്രുഷ്ടജീവി....
എടാ നീ അധി ഷേപിച്ചത് ആരെന്നരിയുമോട ,അറിയുമെങ്കിൽ ഇതു പോലുള്ള പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ല ,കേരളം അല്ല ഇന്ത്യ കണ്ട മഹാന്മാരിൽ പ്രഥമ സ്ഥാനീ യരിൽ ഒരാളാണു ഗുരുദേവൻ .ഗാന്ധിജി പോലും അദേഹ ത്തിനെ ഗുരുവായി ട്ടാണ് കരുതി പോന്നിരുന്നത് .ഇതു പറയുന്നത് ഒരു ജാതിയുടെയോ പ്രസ്ഥാനത്തിന്റെയോ ആളായ്യീട്ടാള്ളാ ,ഒരു ഇന്ത്യൻ പൌരൻ എന്ന നിലക്കാണ് ,നിന്നെ പോലുള്ളവർ എന്തെങ്കിലും വിളിച്ചു പറയുന്നതിനു മുൻപ് അതു ആരെ കുറിച്ചാണ് ,എന്തിനെകുരിച്ചാണ് എന്നു അറിഞ്ഞിരിക്കണം


574551_653652421320480_419565441_n
ശ്രീനാരായണ ഗുരു സമാധി ദിവസം ഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ ഒരു ഫേസ്ബുക്ക് യൂസര്‍ പോസ്റ്റ്‌ ഇട്ടതിനെ ചൊല്ലി വന്‍ വിവാദം പുകയുന്നു. അന്ന് ബാര്‍ അവധി ആയതില്‍ ഉള്ള രോഷം ഇയാള്‍ പങ്കു വെച്ചതാണ് വന്‍ വിവാദമായി മാറിയത്. ബാറില്‍ പോയി രണ്ടെണ്ണം അടിക്കാമെന്ന് കരുതിയപ്പോള്‍ ഇന്ന് ലെവന്‍ ചത്ത ദിവസമാണ് പോലും എന്നാണ് കക്ഷി ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. അടുത്ത കമന്റില്‍ ഗുരുവിനെ പട്ടിയോട്‌ ഉപമിച്ചും കക്ഷി സംസാരിക്കുന്നുണ്ട്. ഇടതു പക്ഷ സഹയാത്രികന്‍ ആയ കക്ഷി പിന്നീടു താന്‍ പോസ്റ്റിട്ട സന്ദര്‍ഭത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ്‌ ഇട്ടെങ്കിലും എസ്എന്‍ഡിപി, സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോഴും ഫേസ്ബുക്കിലൂടെയും മറ്റും ഇയാള്‍ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു
ഇതേ കക്ഷി തന്നെ മുന്‍പ് ദേശീയ പതാകയെ അപമാനിച്ചും ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു
1238978_509955835762700_134521916_n
സോഷ്യല്‍ മീഡിയകള്‍ ലോകമെങ്ങും വില്ലനാവുന്ന ഇക്കാലത്ത് തങ്ങള്‍ സ്വകാര്യ സംഭാഷണത്തില്‍ പറയുന്ന തെറികളും മറ്റും നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയും മറ്റും പോസ്റ്റ്‌ ചെയ്യുന്നത് നമുക്ക് തന്നെ പാരായാവാന്‍ സാധ്യത ഉണ്ട് എന്നത് ഇപ്പോഴത്തെ ചോര തിളയ്ക്കുന്ന യുവത്വം മനസ്സിലാക്കിയാല്‍ അത്രയും നല്ലതാണ്. നമ്മള്‍ ഒരാള്‍ വിചാരിച്ചാല്‍ ഈ ലോകത്തെ നന്നാക്കാം എന്ന് കരുതി വര്‍ഗീയമായ പോസ്റ്റുകള്‍ ഇടുന്ന മണ്ടന്മാര്‍ ചിലപ്പോള്‍ ഒരു വര്‍ഗീയ കലാപത്തിലേക്ക് ആയിരിക്കും ഈ രാജ്യത്തെ നയിക്കുക. തങ്ങളുടെ രാഷ്ട്രീയ ബോധത്തെ ജനങ്ങള്‍ക്കിടയില്‍ സൌമ്യമായി അവതരിപ്പിച്ചാല്‍ അതിനെ സ്വീകരിക്കുവാന്‍ ഒട്ടേറെ പേര്‍ ഉണ്ടായിരിക്കും. മറിച്ചാണെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്ന് പറഞ്ഞാല്‍ മതിയല്ലോ.
അത് കൊണ്ട് വീണ്ടും പറയട്ടെ, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ നമ്മള്‍ പോസ്റ്റ്‌ ചെയ്യുന്നത് ലോകം മുഴുവന്‍ കാണും എന്നൊരു ബോധം നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടാവേണ്ടതാണ്.Rajiv Madamby's photo.

Friday, August 31, 2012

ചതയാശംസകള്‍ 2012

 
നമസ്തേ ,
എല്ലാ ശ്രീ നാരായണീയര്‍കും
ശ്രീനാരായണഗുരുദേവ ജയന്തി ദിനാശംസകള്‍ നേരുന്നു...
ഏക ലോക മാനവികതയുടെ പ്രവാചകന്‍ ജഗത് ഗുരു ശ്രീനാരായണ ഗുരുവിന്റെ 158- ആമത് ജയന്തിദിന ആശംസകള്‍ ഗുരു പാദങ്ങളില്‍ സമര്‍പ്പിക്കുന്നു


ജാതിനിര്‍ണ്ണയം-ശ്രീനാരായണഗുരു



ചതയാശംസകള്‍
ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍പൊന്നിന്‍ചിങ്ങത്തില്‍ വിശ്വ ഗുരു ശ്രീനാരായണ ഗുരുനെ വരവേല്ക്കാന്‍
കേരളനാട്‌ ഒരുങ്ങിക്കഴിഞ്ഞു.
ഏവര്‍ക്കും സമൃദ്ധിയുടേയും
സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും
ഹൃദയം നിറഞ്ഞ
ചതയാശംസകള്‍

വിശ്വ ഗുരു ശ്രീനാരായണ ഗുരു
·áøá ¼ÏLß 158
dÖàÈÞøÞÏà ·áøá ¼ÏLß
ഏവര്‍ക്കും ചതയാശംസകള്‍


 


"ധര്‍മ്മം സദാ ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും." --- സദാചാരം (ശ്രീ നാരായണ ഗുരു)

ധര്‍മ്മം എന്ന സത്യത്തെ കൈവിട്ട നമ്മുടെ സമൂഹത്തിനു ഈ ചതയം നാളില്‍ ഗുരുവിന്റെ ഈ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു . ഈ ലോകത്തില്‍ ഇന്നു നിലനില്‍ക്കാന്‍ ധര്‍മവും, സത്യവും അല്പം ത്യജിക്കണം ഇന്നു ചിന്തിക്കുന്ന ഒരു ഭൂരിപക്ഷ സമൂഹമാണ് നമുക്ക് ചുറ്റും, അല്ലെങ്കില്‍ നമ്മളും അതില്‍ ഉള്‍പ്പെടുന്നു . അങ്ങനെ ആ സമൂഹം വളര്‍ന്നു വരികയാണ് , ചരിത്രം പരിശോധിച്ചാല്‍ ധര്‍മവും സത്യവും വിട്ട മനുഷ്യരുടെ മുന്‍പില്‍ മഹായുദ്ധങ്ങളും, ആഭ്യന്തര കലാപങ്ങളും , നാശവും നമ്മുക്ക് കാണാം .
നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ സത്യം മുറുകെ പിടിച്ച ഒരുവന് ഇന്നു ജീവിക്കാന്‍ അല്പം എന്നല്ല വലിയ ബുദ്ധിമുട്ടാണ് , അപ്പോള്‍ സ്വാഭാവികം ആയും ആ മനുഷ്യനും ധര്‍മത്തെ കൈവിടുന്നു .ഇവിടെ നിയമ പീഠവും , ഭരണ സംവിധാനവും എല്ലാം അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നു ഇന്നു ഭരിക്കുന്നവര്‍ തന്നെ പറയുന്നു . ജനങ്ങള്‍ എത്ര കണ്ടു മടുത്തു എന്നത് അഴിമത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്നാ ഹസാരെയ്ക്ക് ലഭിക്കുന്ന പിന്തുണ കൊണ്ട് മനസ്സിലാക്കാം. നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ജനതയുടെ ആവശ്യം സ്വാതന്ത്ര്യവും, സാമൂഹിക നീതിയും ആയിരുന്നു എങ്കില്‍ സത്യവും, നീതിബോധവും ഉള്ള സര്‍ക്കാര്‍ ആണ് ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യം .
ധര്‍മവും, സത്യവും കൈവിടുന്ന സമൂഹത്തിനു ഗുരുവിന്റെ ഈ വരികള്‍ പുനര്‍ചിന്തനത്തിന് വഴി തെളിക്കട്ടെ . നല്ല നാളെയ്ക്കായി പ്രാര്‍ഥിച്ചു കൊണ്ട് എല്ലാവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ !!!

കുണ്ഡലിനിപ്പാട്ട് -ശ്രീനാരായണഗുരു


എല്ലാ ശ്രീ നാരായണീയര്‍കും ഗുരുദേവ നാമത്തില്‍ ജയന്തി ദിനാശംസകള്‍ നേരുന്നു..

Monday, December 05, 2011

GURUSTHUTHI




ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോര്‍ത്തിടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണമൂര്‍ത്തേ, ഗുരു നാരായണമൂര്‍ത്തേ.

അമ്പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂര്‍ത്തേ.

അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ.

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍‌താന്‍
ഭേദാരികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതില്‍ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പില്‍ വിനിയോഗം
ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിന്‍ പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ.

തമ്പോലെയുറുമ്പാദിയെയും പാര്‍ത്തിടുമങ്ങേ-
ക്കമ്പോടുലകര്‍ത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോല്‍ സുഖമായ് മേന്മതൊടുന്നോര്‍ക്കരുളും കാല്‍
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂര്‍ത്തേ.

Monday, November 21, 2011



ശിവഗിരി തീര്‍ഥാടന ഔദ്യോഗിക പദയാത്ര ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍നിന്ന്‌ പുറപ്പെടും



ഡിസംബര്‍ 30, 31, ജനുവരി ഒന്ന്‌ തീയതികളില്‍ നടക്കുന്ന 79-ാമത്‌ ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുള്ള ശിവഗിരി തീര്‍ഥാടന പദയാത്ര ഡിസംബര്‍ 20ന്‌ ഗുരുദേവന്‍ പ്രതിഷ്‌ഠ നടത്തിയ ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍നിന്ന്‌ ആരംഭിക്കും. ആലുവ പള്ളുരുത്തി, ആലപ്പുഴ, കൊല്ലം, പാരിപ്പള്ളി വഴി 30ന്‌ രാവിലെ ശിവഗിരിയില്‍ എത്തിച്ചേരും.

പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ശിവഗിരി മഠത്തില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ ഗുരുധര്‍മ്മ പ്രചാരണ സഭാ രജിസ്‌ട്രാര്‍ എം.വി. മനോഹരന്‍ അറിയിച്ചു. ഫോണ്‍: 9447913144, 9495248345, 9447061072, 9249916952.

Thursday, September 22, 2011

Narayana moorthe..Gurusthuthi.sree narayana guru song.


വ്യക്തികള്‍ മരണത്തോടുകൂടി മനുഷ്യമനസ്സുകളില്‍ നിന്ന് മാഞ്ഞുപോകുന്ന ഇക്കാലത്ത് ശ്രീനാരായണ ഗുരുദേവന്റെ സ്മരണകള്‍ ലോകജനതയുടെ മനസ്സില്‍ നവോന്മേഷം പകരുകയാണ്. ശരീരത്യാഗം സമാധിയിലൂടെ സംഭവിച്ചുവെങ്കില്‍ ഗുരുദേവന്റെ സനാതനമായ ആശയങ്ങള്‍ സമകാലിക ലോകത്ത് പ്രസക്തി നേടുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി ഗുരുദേവന്റെ ജീവചരിത്രം 23 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനെടുത്ത തീരുമാനവും ഗുരുജയന്തി നാളില്‍ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ഠിക്കാനുള്ള തീരുമാനവും. സമാനതകളില്ലാത്ത ചിന്താധാരയിലൂടെ തന്റെ ധൈഷണിക വിപ്ലവ ആശയങ്ങള്‍ പ്രായോഗിക തലത്തില്‍കൊണ്ടുവന്ന് ഗുരുദേവന്‍ അമരത്വം കൈവരിച്ചിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-ഭൗതിക സാഹചര്യങ്ങളില്‍ ഒട്ടേറെ വ്യതിയാനങ്ങള്‍ വരുത്താന്‍ ഗുരുദേവന്റെ ആശയങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വാതന്ത്ര്യം വിദേശാധിപത്യത്തില്‍ നിന്നുള്ള മോചനം ആയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് വേണ്ടത് തദ്ദേശീയരായ സവര്‍ണ ജന്മിനാടുവാഴികളില്‍ നിന്നുമുള്ള മോചനമായിരുന്നു. ഈ മോചനം ജാതിയും മതവും സമ്പത്തുമൊക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്നതായിരുന്നു. സാമൂഹികമായ മാറ്റത്തിന് തുടക്കം കുറിച്ച ഈ ചരിത്ര സന്ദര്‍ഭത്തിലാണ് ഗുരുദേവന്‍ ആധുനിക ജനതയുടെ മനസ്സില്‍ ആവേശ സ്ഫുലിംഗമായി നിലനില്‍ക്കുന്നത്.
ഗുരുദേവന്റെ സദാചാര സങ്കല്‍പത്തിന് ഇന്ന് വളരെയേറെ പ്രധാന്യമുണ്ട്. സത്യം, അഹിംസ, ധര്‍മ്മം, ഐക്യം മുതലായ സനാതന മൂല്യങ്ങള്‍ക്ക് ഗുരു പ്രാധാന്യം നല്‍കിയിരുന്നു. ആത്മസംതൃപ്തി നിറഞ്ഞ ജീവിത നിര്‍വഹണത്തിനായി ഗുരുദേവന്‍ നിഷ്‌ക്കര്‍ഷിച്ച സദാചാരബോധം സമ...ൂഹത്തിലെ ഓരോ വ്യക്തിയും ഉള്‍ക്കൊള്ളുകയാണെങ്കില്‍ സമത്വസിദ്ധാന്തം സമൂഹത്തില്‍ നിലനിര്‍ത്താന്‍ കഴിയും. വളരെ പരിപാവനമായി കരുതുന്ന സദാചാരചിന്ത ഗുരുദേവന്റെ അനുഗ്രഹത്താല്‍ കേരള സമൂഹത്തില്‍ നല്ല സ്വാധീനമുണ്ടാക്കി. വിജ്ഞാനം മനുഷ്യന്റെ കണ്ണ് തുറപ്പിക്കും എന്ന ചിന്ത ഗുരുദേവന്‍ നല്‍കി. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന ആഹ്വാനം ഇന്ന് കേരളത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മേലാള വിഭാഗത്തില്‍ വിദ്യാഭ്യാസ മേല്‍ക്കോയ്മ എന്ന ധാരണ വെടിഞ്ഞ് സാധാരണക്കാരന്റെ കരണങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുവാന്‍ കഴിഞ്ഞു എന്നത് ഏറെ സ്തുത്യര്‍ഹമാണ്. മനുഷ്യന്റെ ഉള്ളിലുള്ള അജ്ഞതയെ പുറത്തു കൊണ്ടുവന്ന് ലോകത്തെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം ഗുരുദേവന്‍ വളര്‍ത്തി. അധഃകൃത വിഭാഗങ്ങള്‍ക്കു വേണ്ടി ഗുരുദേവന്‍ പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അറിവിന്റെ ലോകം സാര്‍വത്രികമാക്കുകയും അതുവഴി സാമൂഹിക ജീവിതത്തില്‍ പുത്തനുണര്‍വ് നേടിയെടുക്കുകയും ചെയ്തു.ഗുരുധര്‍മ്മത്തില്‍ അനവധി ആശയങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, സദാചാരം, വൃത്തി, കുടുംബജീവിത ഭദ്രത തുടങ്ങിയ പല ആശയങ്ങളും പ്രാവര്‍ത്തിക തലത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ അന്തരീക്ഷവുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇന്ന് നേരിടുന്ന പല പ്രതികൂലമായ അവസ്ഥക്ക് ശാശ്വതമായ പരിഹാരം നേടിയെടുക്കുവാന്‍ ഗുരുദേവ ധര്‍മ്മത്തിലൂടെ നമുക്ക് കഴിയും.

Wednesday, September 21, 2011

വിശ്വഗുരുവായ ശ്രീ നാരായണ പരമഗുരുവിന്‍റെ 84 മത് സമാധിദിനം .

ഇന്ന് വിശ്വഗുരുവായ ശ്രീ നാരായണ പരമഗുരുവിന്‍റെ 84 മത് സമാധിദിനം

ലോകാരാദ്ധ്യനായ ശ്രീ നാരായണ ഗുരുദേവന്‍ തന്‍റെ എഴുപത്തി മൂന്നാമത്തെ വയസ്സില്‍ ശിവഗിരിയിലെ വൈദികമഠത്തില്‍ വച്ച് 1104 കന്നിമാസം 5 ആം തീയതി(1928 സെപ്റ്റംബര്‍ 20 ) മഹാസമാധിയായി . ജാതിഭേദവും മതദ്വേഷവും ഇല്ലാതെ ഏവരും സമഭാവനയോടെ സഹവര്‍ത്തിക്കാന്‍അനവരതം പ്രയത്നം ചെയ്ത പുണ്യാത്മാവിന്റെ ഭൌതികദേഹം നമ്മെ വിട്ടുപിരിഞ്ഞു എങ്കിലും ആത്മീയ ചൈതന്യം നമുക്ക്പ്രചോദനമേകികൊണ്ട് എന്നും നമ്മോടൊപ്പം ഉണ്ടാവും