സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യാം.. Show all posts
Showing posts with label കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യാം.. Show all posts

Saturday, October 06, 2012

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യാം.

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യാം.


മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ്‌ 8 ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ് എന്ന് നമുക്കെല്ലാം അറിയാമല്ലോ ? നമ്മുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 (Build 9200) എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ്‌ നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ്‌ 8ന് അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം.
  • 1 GHz 32-ബിറ്റ്‌ അല്ലെങ്കില്‍ 64-ബിറ്റ്‌  പ്രോസ്സസ്സര്‍
  • 20ജിബി ഹാര്‍ഡ്‌ ഡിസ്ക് സ്പേസ്
  • 1ജിബി റാം (64 ബിറ്റിനു 2ജിബി റാം ആവശ്യമാണ്)
  • DirectX 9 സപ്പോര്‍ട്ട്
ഇനി  32-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്‌ എന്ന് തീരുമാനിക്കുക. നിലവില്‍ നിങ്ങള്‍ക്ക് 3 ജി ബി യില്‍ കൂടുതല്‍ റാമും അനുയോജ്യമായ പ്രോസ്സസ്സറും ഉണ്ടെങ്കില്‍ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍
ചെയ്യാവുന്നതാണ്.
ആദ്യം വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്ത് സി ഡി യിലേക്കോ ബൂട്ട് ചെയ്യാവുന്ന രീതിയില്‍  യു എസ് ബി ഡ്രൈവിലേക്കോ പകര്‍ത്തുക. അതിനുശേഷം സി ഡി ട്രേയില്‍ ഇട്ടതിനുശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്യുക. അപ്പോള്‍ PRESS ANY KEY TO BOOT FROM CD/DVD
എന്ന് കാണിക്കുമ്പോള്‍ ഏതെങ്കിലും കീ അമര്‍ത്തുക.
(ഇത് വന്നില്ലെങ്കില്‍ BIOS സെറ്റിങ്ങ്സില്‍ പോയി Primary Boot Device-CD ROM ആക്കുക. BIOS സെറ്റിംഗ്സ് എടുക്കുന്നത് നിങ്ങളുടെ BIOS അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ കമ്പ്യൂട്ടറില്‍  എങ്ങനെ ആണ് എടുക്കുന്നത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
അപ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാന്‍ കഴിയും.
 
ആവശ്യമായ ഫയലുകള്‍ ലോഡ്‌ ചെയ്തു കഴിയുമ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാം.

ഇവിടെ ഭാഷയും, സമയവും, കീ ബോര്‍ഡ്‌ ലേഔട്ടും തിരഞ്ഞെടുത്ത് Next അമര്‍ത്തുക.

ഇവിടെ ‘Install now’ ക്ലിക്ക് ചെയ്യുക. ഇനി  വരുന്ന വിന്‍ഡോ പ്രോഡക്റ്റ് കീ കൊടുക്കനുള്ളതാണ്.

പ്രോഡക്റ്റ് കീ ഉണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്ത് Next അമര്‍ത്തുക. (ഇല്ലെങ്കിലും Next അമര്‍ത്തുക.) (ഇതേ പ്രോഡക്റ്റ് കീ തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വിന്‍ഡോസ്‌ ആക്ടിവേറ്റ് ചെയ്യാനും ഉപയോഗിക്കേണ്ടത്.)

ഇവിടെ ചതുരത്തില്‍ ടിക്ക്‌ ചെയ്ത് Next അമര്‍ത്തുക.

ഇപ്പോള്‍  വരുന്ന വിന്‍ഡോയില്‍ Custom: Install Windows only (Advanced) തിരഞ്ഞെടുക്കുക.

ഇനി വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് തിരഞ്ഞെടുക്കുക. നിലവില്‍ ഉള്ള ഒരു പാര്‍ട്ടിഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാര്‍ട്ടിഷന്‍ ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. പുതിയ പാര്‍ട്ടിഷന്‍ നിര്‍മിക്കുവാന്‍ Drive options (advanced) ക്ലിക്ക് ചെയ്യുക.
(ഓര്‍ക്കുക നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡ്രൈവ് മുഴുവന്‍ ഫോര്‍മാറ്റ്‌ ചെയ്തതിനു ശേഷമാണ് വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ ഡ്രൈവില്‍ ഉള്ള വിവരങ്ങള്‍ മുഴുവന്‍ തിരിച്ചുകിട്ടാനാകത്തവിധം നഷ്ട്ടപ്പെടും)

പുതിയ പാര്‍ട്ടിഷന്‍ നിര്‍മിക്കുമ്പോള്‍ കുറഞ്ഞത് 20 GB എങ്കിലും കൊടുക്കുക. വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രം ഏകദേശം  10 GB സ്ഥലം ഉപയോഗിക്കും. സൈസ് കൊടുത്തതിനു ശേഷം ‘Apply’ അമര്‍ത്തുക.

ഈ ഡയലോഗ് ബോക്സില്‍ OK അമര്‍ത്തുക.

ഇവിടെ നാം ഇപ്പോള്‍ നിര്‍മിച്ച പാര്‍ട്ടിഷന്‍ തിരഞ്ഞെടുത്ത് Next അമര്‍ത്തുക. ഇപ്പോള്‍  ഇന്‍സ്റ്റാലേഷന്‍ തുടങ്ങുന്നതായി കാണാം.
 
ഇതിനിടയില്‍ കമ്പ്യൂട്ടര്‍ ഒന്നോ രണ്ടോ പ്രാവശ്യം റീസ്റ്റാര്‍ട്ട്‌ ആവും. റീസ്റ്റാര്‍ട്ട്‌ ചെയ്തുകഴിയുമ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ കാണാം.

അതിനുശേഷം  മറ്റൊരു വിന്‍ഡോ കാണാം. അവിടെ നിങ്ങളുടെ കമ്പ്യൂട്ടറിനു ഒരു പേര് കൊടുക്കുക.

നിങ്ങള്‍  ലാപ്ടോപിലോ വയര്‍ലെസ് നെറ്റ്‌വര്‍ക്കിംഗ് സംവിധാനം ഉള്ള ഒരു കമ്പ്യൂട്ടറിലോ ആണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ നെറ്റ്‌വര്‍ക്ക് തിരെഞ്ഞെടുത്ത് പാസ്സ്‌വേര്‍ഡ്‌ നല്കാന്‍ ആവശ്യപ്പെടും. നിങ്ങള്‍ ഒരു കേബിള്‍ കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് ആവശ്യമില്ല.
 
ഈ  വിന്‍ഡോയില്‍ നിലവിലുള്ള സെറ്റിംഗ്സ് കാണാം. ഇതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ‘Customize’ ക്ലിക്ക് ചെയ്യുക.

ഇവിടെ ഫയല്‍ ഷെയറിംഗ് ഓണ്‍ ചെയ്യണോ എന്ന് ചോദിക്കുമ്പോള്‍ ആവശ്യമായത്‌ തിരഞ്ഞെടുക്കുക.

ഈ വിന്‍ഡോയില്‍ വിന്‍ഡോസ്‌ അപ്ഡേറ്റും പ്രൈവസി ഓപ്ഷനുകളും സെറ്റ്‌ ചെയ്യാവുന്നതാണ്. തുടര്‍ന്ന് വരുന്ന വിന്‍ഡോകളിലും ഇതേ രീതിയില്‍ സെറ്റ്‌ചെയ്തു Next അമര്‍ത്തുക.

പിന്നീട് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൈക്രോസോഫ്ട്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ലോഗിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ താഴെ Sign in without a Microsoft account ക്ലിക്ക് ചെയ്യുക. ആഗ്രഹിക്കുന്നു എങ്കില്‍  ഇമെയില്‍ അഡ്രെസ്സ് ടൈപ്പ് ചെയ്ത ശേഷം Next അമര്‍ത്തുക. പിന്നീട് വരുന്ന പേജില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡും കൊടുക്കേണ്ടതാണ്.

അടുത്ത പടിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ കൂടുതല്‍ സുരക്ഷക്കായി നിങ്ങളുടെ ഫോണ്‍ നമ്പറും മറ്റൊരു ഇമെയില്‍ ഐ ഡിയും ആവശ്യപ്പെടുന്നു. (നിങ്ങള്‍ പാസ്സ്‌വേര്‍ഡ്‌ മറന്നുപോകുകയോ, മറ്റാരെങ്കിലും നിങ്ങളുടെ അനുവാദം കൂടാതെ പാസ്സ്‌വേര്‍ഡ്‌ മാറ്റുകയോ ചെയ്യുന്ന പക്ഷം ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക്‌ പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാവുന്നതാണ്.)
ഇതിന് ശേഷം ഇങ്ങനെ ഒരു വിന്‍ഡോ കാണാം.

അല്പസമയത്തിനുശേഷം നിങ്ങള്‍ക്ക് താഴെ കാണുന്നതുപോലെ ഒരു സ്റ്റാര്‍ട്ട്‌ സ്ക്രീന്‍ കാണാന്‍ കഴിയും.
 
ഡെസ്ക്ടോപ്പിലേക്ക് പോകാനായി Desktop എന്നെഴുതിയ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ വിന്‍ഡോസ്‌ 8 ഉപയോഗത്തിനായി തയ്യാറായിക്കഴിഞ്ഞു.
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

എഴുതിയത് Melbin Mathew Antony

ഞാന്‍ മെല്‍ബിന്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് എന്ന സ്ഥലത്ത് താമസിക്കുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. ബ്ലോഗ്‌: http://mallutechblog.blogspot.in
sources; http://boolokam.com/