രുദ്രാക്ഷ മഹാത്മ്യം
രുദ്രാക്ഷ മഹാത്മ്യം മഹാദേവന്ഞ്ഞറെ അവതാരമാണ് “രുദ്രാക്ഷം” എന്ന് പറയാം. “രുദ്രന്” എന്നാല് ശിവനെന്നും “അക്ഷി” എന്നാല് കണ്ണെന്നുമാണ് അര്ത്ഥം.
ശിവന്റെ കണ്ണുനീരില് നിന്നാണ് രുദ്രാക്ഷമുണ്ടായെന്നതാണ് വിശ്വാസം. ഒരു മുഖം മുതല് 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. ഇതില് 14 മുഖം വരെയുള്ളവ മാത്രമേ നാം ധരിയ്ക്കാറുള്ളൂ. വിവിധ മുഖങ്ങളുള്ള രുദ്രാക്ഷത്തിന് ഓരോന്നിനും ഓരോ ഗുണങ്ങളാണുള്ളത്.
ഏകമുഖി രുദ്രാക്ഷം
പരമശിവന്റെ അവതാരമായി കാണപ്പെടുന്ന രുദ്രാക്ഷം അമുല്യവും, ലഭിക്കാനേറെ ദുഷികരമായതുമാണ്. ധനം, സന്തോഷം, അഭിവൃദ്ധി, ആഗ്രഹസാക്ഷാത്ക്കാരം എന്നിവയ്ക്കെല്ലാം ഏകമുഖി രുദ്രാക്ഷ ധാരണമാണുത്തമം. ഏകമുഖി രുദ്രാക്ഷം ഭാഗ്യം കൊണ്ടുമാത്രം ലഭ്യമാകുന്ന ഒന്നാണ്. പണം കൊടുത്ത് വാങ്ങാനാവുന്നതല്ല എന്ന യാതാര്ത്ഥ്യം മനസ്സിലാക്കേണ്ടതാണ്. നാഗസര്പ്പങ്ങള് ത്രിശുലം, ശിവലിംഗം, ഒാംകാരം എന്നിവയെല്ലാം ഈ രുദ്രാക്ഷത്തില് ദൃശ്യമാകും. മനുഷ്യനിര്മ്മിതികളായ രുദ്രാക്ഷങ്ങളെ തിരിച്ചറിയാനും ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ദ്വിമുഖി രുദ്രാക്ഷം
ശിവപാര്വ്വതിയുടെ അര്ദ്ധനാരിശ്വര സങ്കല്പ്പത്തിന്ഞ്ഞറെ അവതാരമായാണ് ഈ രുദ്രാക്ഷത്തെ കാണുന്നത്. ഇതിന്ഞ്ഞറെ ധാരണമുലം സ്വന്തം ആഗ്രഹങ്ങള്ക്ക് കടിഞ്ഞാണിടാനും കുണ്ഡലിയുടെ ഉണര് വിനും പ്രയോജനകരമാണ്. മാനസികമായ അസ്വാസ്ഥ്യങ്ങള് ഒഴിവാക്കാനും കുടുംബബന്ധങ്ങള് ശക്തമാക്കാനും, ഭാര്യ-ഭര്തൃബന്ധം ദൃഢമാക്കാനും സഹായമേകുന്നതാണ് ഈ രുദ്രാക്ഷം.
ത്രിമുഖി രുദ്രാക്ഷം
അഗ്നിദേവന്ഞ്ഞറെ അവതാരമായാണ് ത്രിമുഖി രുദ്രാക്ഷത്തെ കാണുന്നത്. ത്രമുഖു രുദ്രാക്ഷ ധാരണം മൂലം ത്രിമൂര്ത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പൂര്ണ്ണ അനുഗ്രഹം പ്രാപ്തമാകുമെന്നാണ് വിശ്വാസം. ഉപരിപഠനത്തിനും, കാഴ്ചശക്തിയുടെ വര്ദ്ധനയ്ക്കും, കണ്ണുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നനിവര്ത്തിക്കും ഈ രുദ്രാക്ഷം ചെറുതായി ഉരച്ചു കണ്ണുകളില് കണ്മഷി പോലെ പുരട്ടാവുന്നതാണ്. സ്ത്രീകള് ഈ രുദ്രാക്ഷം തങ്ങളുടെ താലിമാലയില് ധരിക്കേണ്ടതാണ്. കുടുംബക്ഷേമത്തിനും, ഭാര്യ-ഭര്തൃ ബന്ധങ്ങളിലെ തെറ്റിദ്ധാരകള് മാറ്റാനും ഈ രുദ്രാക്ഷ ധാരണം സഹായകമാണ്.
ചതുര്മുഖി രുദ്രാക്ഷം
ഇത് ബ്രഹ്മസ്വരുപമാണ്. കാര്യങ്ങള് ഗ്രഹിച്ചെടുക്കാനുള്ള കഴിവ്, ഒാര്മ്മ ശക്തി, ബുദ്ധി എന്നിവ വര്ദ്ധിക്കാന്ചതുര്മുഖ രുദ്രാക്ഷ ധാരണം നല്ലതാണ്.മാത്രമല്ല തൊല്ലിപുറത്ത് ഉണ്ടാകാറുള്ള പലതരം അസുഖങ്ങളും ഈ രുദ്രാക്ഷ ധാരണം മൂലം മാറുന്നു. മന്ദത. ചുഴലി രോഗം എന്നിവയുടെ കാഠിന്യം കുറയ്ക്കാന് ഇത് ഉതകുന്നു. പാലുമായി ചേര്ത്തു 21 ദിവസം ഈ രുദ്രാക്ഷം സേവിക്കുന്നത് ഉത്തമമാണ്. കലാകാരന്മാര്, വിദ്യാര്ത്ഥികള്, എഴുത്തുകാര്, സാഹിത്യ പ്രവര്ത്തകര്, ശാസ്ത്രജ്ഞര്, പത്രപ്രവര്ത്തകര്, ഗവേഷകര്, എന്നിവര്ക്കൊക്കെ ഏറെ ഗുണം ചെയ്യുന്ന രുദ്രാക്ഷമാണിത്.
പഞ്ചമുഖി രുദ്രാക്ഷം
ഇത് കാലാഗ്നി സ്വരുപവും രുദ്ര ഗാനവുമാണ്. മനഃസമാധാനം, രക്തയോട്ടം, രക്തസമര്ദ്ദം, ഹൃദ് രോഗങ്ങള് തടയാന്, അസുഖങ്ങള് എന്നിവയ്ക്ക് എല്ലാം ഉത്തമമായ നിവാരണിയാണിത്. രക്ത ശുദ്ധീകരണത്തിനായി ഇത് ജപമാലയില് ധരിക്കുന്നത് ഉത്തമമാണ്.
ഷൺമുഖി രുദ്രാക്ഷം
കാര്ത്തികേയന് അവതാരമായാണ് ഈ രുദ്രാക്ഷത്തെ കാണുത്. ഹൃദയ വേദന, മാനസിക വിഭ്രാന്തി, വലിവ്, സ്ത്രീ സംബന്ധിതമായ രോഗങ്ങള് എന്നിവയ്ക്ക് ഉത്തമമായ പ്രതിവിധിയാണ് ഈ രുദ്രാക്ഷം. വിദ്യാര്ത്ഥികള് പഠനത്തില് കൂടുതല് ശ്രദ്ധിക്കാനും, ഒാര്മ്മശക്തി നിലനിര്ത്താന് സഹായകരമായതിനാല് ഉയര്ന്ന വിദ്യാഭ്യാസം നേടാനും സാധിക്കുന്നു. നല്ല പ്രഭാഷകനാകാനായി ഒരു രാഖിയില് ബന്ധിച്ച് ഇവ വലത്കൈയില് ധരിക്കാവുന്നതാണ്. ധാരകരുടെ മാനസികവും, ശാരീരകവുമായ ആഗ്രഹപൂരകത്തിന് സഹായമേകുന്നതാണ് ഈ രുദ്രാക്ഷം. ഷൺമുഖി രുദ്രാക്ഷവും, ചതുര്മുഖി രുദ്രാക്ഷവും ഒന്നിച്ച് ശിവശക്തി ലോക്കറ്റായി ഉപയോഗിക്കാം. കുട്ടികള്ക്ക് ഏറെ ഉത്തമമാണിത്.
സപ്തമുഖി രുദ്രാക്ഷം
മന്മഥന്ഞ്ഞറെ അവതാരമായ ഈ രുദ്രാക്ഷം അനംഗ എന്നും അറിയപ്പെടുന്നു. ബുദ്ധി വികസനത്തിനും, മാനസ്സികശക്തിക്കും, മനോദുഃഖനിവാരണത്തിനും ഉത്തമമാണ് ഇത് ധരിക്കുന്നത്. ഇവയുടെ ധാരണം ശനിദോഷ നിവാരണത്തിന് ഏറെ സഹായകരമാണ്. ഉദ്യോഗത്തല് ഉയര്ച്ച, മഹാലക്ഷ്മിയുടെ കടാക്ഷം മൂലം ധന സംവൃദ്ധി, വിവാഹതടസ്സങ്ങള് ഒഴിവാക്കാല് എന്നിവയ്ക്ക് ഏറെ ഉത്തമമാണ്.
അഷ്ടമുഖി രുദ്രാക്ഷം
വിഘ്നേശ്വരന്ഞ്ഞറെ അവതാരമാണ് ഈ രുദ്രാക്ഷം. മാനസിക ഏകാഗ്രത വര്ദ്ധിപ്പിക്കാന്, അറിവ് വര്ദ്ധിപ്പിക്കാന്, വിഘ്നങ്ങള് അകറ്റുവാന്, പരിപൂര്ണ്ണ വിജയത്തിനും ഉത്തമമാണ് ഈ രുദ്രാക്ഷം, തളർച്ചകള് അകറ്റാന്, ദീർഘായുസ്സിനും സഹായിക്കുന്നു.പണ്ഡിതന്മാർ, ജ്യോത്സ്യന്മാർ, അദ്ധ്യാപകർ എന്നിവരാണിത് ഏറെ ഉപയോഗിക്കുന്നത്,
നവമുഖി രുദ്രാക്ഷം
ഭൈരവന്ഞ്ഞറെയും ദുർഗ്ഗദേവിയുടെയും അവതാരമായി ഈ രുദ്രാക്ഷത്തെ കാണുന്നത്. ഗർഭം അലസി പോകുന്നത് തടയുന്നു. സന്താന പ്രാപ്തിക്കും ഉതകുന്നതാണ് ഈ രുദ്രാക്ഷം, ഹൃദ് രോഗങ്ങള്, ചർമ്മ രോഗങ്ങള്, സ്മോള് പോക്സ് എന്നിവ തടയുന്നു. സന്താനലബ്ധി ആഗ്രഹിക്കുന്ന സ്തീകള് ഇവ വലതു കൈയില് ധരിക്കാവുന്നതാണ്. ശക്തി രുദ്രാക്ഷമായി കരുതപ്പെടുന്ന നവമുഖി രുദ്രാക്ഷത്തിന്ഞ്ഞറെ ലഭ്യതയും വിരളമാണ്. ശക്തി, ധൈര്യം, വീര്യം എന്നിവ പ്രദാനം ചെയ്യുന്ന രുദ്രാക്ഷമാണിത്.
ദശമുഖി രുദ്രാക്ഷം
ജനാർത്ഥനനയി അറിയപ്പെടുന്ന വിഷ്ണുസ്വരൂപ പ്രതീകമാണ് ഈ രുദ്രാക്ഷം. ആത്മീയ ഉദ്ധാരണത്തിന് ഏറെ സഹായകമേകുന്ന ഒന്നാണ് ഈ രുദ്രാക്ഷം. ചുമ, വലിവ്, ടെന്ഷന്, ഹൃദ് രോഗങ്ങള് എന്നിവ തടയാന് ഏറെ സഹായിക്കുന്നതാണ് ഈ രുദ്രാക്ഷം. ഇവയുടെ ധാരണം മൂലം ലഭ്യമാകുന്നത് ദശാവതാര അനുഗ്രഹ പുണ്യമാണ്.
ഏകദശമുഖി രുദ്രാക്ഷം
രുദ്ര ഭഗവാന്ഞ്ഞറെ അവതാരമായി കാണുമെങ്കിലും ഏകമൂഖിയുടെ പകരക്കാരനായി കരുതാവുന്ന രുദ്രാക്ഷമാണിത്. തലയിൽ ധരിക്കാവുന്നവ. സ്ത്രീ സംബന്ധമായ പല രോഗങ്ങള്ക്കും നിവാരണി. ഒപ്പം സന്താന പ്രാപ്തിക്കും ഉത്തമം. ജ്ഞാനം, അറിവ്, ഭാഷാ പരിജ്ഞാനം, സാഹസികമായ ജീവിതം എന്നിവ പ്രദാനം ചെയ്യുമെങ്കിലും കബളിക്കപ്പെടാതെ മൌലികമായവ മാത്രം ഉപയോഗിക്കേണ്ടതാണ്.
ദ്വാദശിമുഖി രുദ്രാക്ഷം
മഹാവിഷ്ണുവിന്ഞ്ഞറെ അവതാരമാണ് ദ്വാദശിമുഖി രുദ്രാക്ഷം. സുര്യനാണ് അധിദേവത. ആദിത്യനെന്നാണ് അപരനാമം. മാനസിക വളർച്ച കുറവുള്ളവർ ഈ രുദ്രാക്ഷം തലയിൽ ധരിച്ചാൽ പ്രകടമായ മാറ്റം ദർശിക്കാനാകും. രോഗികള്ക്ക് പ്രത്യാശയുടെ വെളിച്ചവും പുത്തനുണർവും പ്രദാനം ചെയ്യുന്നു. പല ദുഃസ്വഭാവങ്ങളും മാറ്റാന് സഹായിക്കുന്നു. മഞ്ഞപ്പിത്തം തടയാന് ഏറെ സഹായകമാണ്. ജ്യോതിഷ- വാസ്തു പണ്ഡിതന്മാർക്ക്, രാഷ്ട്രീയക്കാർക്ക്, വ്യാപാരികള്ക്ക് ഏറെ ഉകാരപ്രദമായ രുദ്രാക്ഷം. ഭാവിപരിപാടികള്, ആസുത്രണം ചെയ്യാന് സഹായിക്കുന്ന ഈ രുദ്രാക്ഷം ഹൃദയം, ചർമ്മം, ശ്വാസകോശ സംബന്ധിത പ്രശ്നങ്ങള്ക്ക് നല്ല ആശ്വാസം നൽകുന്നു.
ത്രയോദശമുഖി രുദ്രാക്ഷം
ദേവേന്ദ്രന്ഞ്ഞറെ അവതാരമായ ഈ രുദ്രാക്ഷത്തെ കണക്കാക്കുന്നത്. ആഗ്രഹസഫലികരണത്തിനായി സ്ത്രീകള് ഈ രുദ്രാക്ഷം ധരിക്കുന്നു. ഭാഗ്യം, സൌന്ദര്യം, എന്നിവ വർദ്ധിപ്പിക്കുന്നു. ക്യാന്സറിന്ർറെ തുടക്കത്തിലെ ഇവയുടെ ധാരണം, രോഗമുക്തിക്ക് സഹായകമാകാം. ഇത് കാമധേനുവാണ്. ആരോഗ്യം, ശ്രേയസ്സ്, കുടുംബ സന്തോഷം, ധനം, സംതൃപ്തി, സന്താനലബ്ധി, െഎശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്നു.
ചതുർദശമുഖി രുദ്രാക്ഷം
പരമശിവന്ഞ്ഞറെ അവതാരമായ ഈ രുദ്രാക്ഷം ആരോഗ്യം, ധനം എന്നിവ പ്രധാനം ചെയ്യുന്നു. ഹനുമാന്ഞ്ഞറെ പ്രതീകമായ ഈ രുദ്രാക്ഷം, മുഖത്തെ തളർച്ചമാറ്റാനും, കോപം അടക്കാനും കാമാർത്തി കുറയ്ക്കാനും സഹായിക്കുന്നു. നെറ്റിയിലോ, നെഞ്ചിലോ ധരിക്കാവുന്നവയാണ് ഇത്. അമൂല്യമായ ഈ രുദ്രാക്ഷങ്ങളുടെ ലഭ്യത പ്രയാസമേറിയതാണ്.
ശരിയായ രീതിയിലുള്ള രുദ്രാക്ഷധാരണം നവഗ്രഹ പ്രീതിക്ക് നമ്മെ പാത്രീഭൂതരാക്കുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങള് തെളിയിക്കുന്നത്.
FOR SUBSCRIPTION PLEASE VISIT: