സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Greetings. Show all posts
Showing posts with label Greetings. Show all posts

Saturday, December 31, 2016

Happy New Year 2017

Happy New Year Greetings


  Greetings from http://rmssa.blogspot.com/

To all my dearest, sweetest and most loving Views.............
A Beautiful Year is Waiting 4 u,AWalk vth aims,Run vth Confidence,
Fly vth ur
chievements,
May U Have a Lovely Year ahead..

Happy New Year 2016.







 2017പുതുവത്സരാശംസകള്‍ 2017
പ്രതിക്ഷയോടെ  പുതുവര്‍ഷം !!!!
നിരവധി സങ്കടങ്ങളും 
സന്തോഷങ്ങളും  സമ്മാനിച്ച 
 ഒരു വര്‍ഷം നമ്മെ വിട്ടുപിരിയുന്നു .പുതുവര്‍ഷത്തേക്ക്  കാലുകുത്തുമ്പോള്‍  നമുക്ക്  നന്മകളും അനുഗ്രഹങ്ങളും പ്രതിക്ഷികം 
ഐശ്വര്യ പൂര്‍ണമായ  ഒരു  നവവത്സരംആശംസിക്കുന്നു !!!
ഹ്യദയപൂര്‍വ്വം 
സുജീന്ദ്രബബു  തലവടി  
തിരുവല്ല  ആര്‍ .എം .എസ്  

പുതുവര്‍ഷം വീണ്ടും

പുതുവര്‍ഷം വീണ്ടും പുലരുന്നു
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം
പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും
പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്
പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍
പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി
പുതുമയില്ലാത്ത  പുങ്കവരെ
പൂര്‍ണ  തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍

Tuesday, September 13, 2016

Onam2016ഓണാശംസകള്‍

Onam2016ഓണാശംസകള്‍

എല്ലാവര്ക്കും ഐശ്വര്യ സമ്പൂര്ണ ഓണാശംസകള്‍!

ഓണാശംസകള്‍

മനസ്സിന്‍ സന്തോഷത്തിന്‍ അലകള്‍ വീഴ്ത്തി
വീണ്ടുമൊരു ഓണം കൂടി, ഒത്തൊരുമയുട, സൌഹൃദത്തിന്റെ പൂക്കാലം വിരിയിക്കുന്ന
ഓണം ... ഈ ഓണവും ഓരോരുത്തരുടെയും
മനസ്സില്‍ നല്ല ഓര്‍മ്മകള്‍ വീഴ്ത്തട്ടെ
തുമ്പ പ്പുക്കളുടെ നൈര്‍മല്യവും
ഓണതുമ്പികളുടെ താരാട്ടും
ഓണപ്പുക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി.....

ഹൃദയ വിശുദ്ധിയോടെ.....
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ ......
പ്രതീക്ഷകളുടെ പൂവിളികളോടെ .....
എതിരേല്‍ക്കാം നമുക്കീ പൊന്നോണത്തെ.....
ലോകമെമ്പാടുമുള്ള എല്ലാ സുഹ്രത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ ഓണാശംസകള്‍


ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍ ഏവര്‍ക്കും ഓണാശംസകള്‍

  ണാശംസകള്‍


ഒരുമയുടെ നന്മയുടെ ആകൊഷത്തിന്റെ
മലയാളിയുടെ പൊന്നോണം

സ്നേഹവും സന്തോഷവും നിറഞ്ഞ ഒത്തിരി നന്മയും ഒരുപാട് ഐശ്വര്യും ജീവിതത്തില്‍ കൊണ്ടുവരട്ടെ
ഓര്‍മയുടെ ഓരത്ത് ഒമാനിക്കനായ് ഒരായിരം ഓണപ്പുക്കളിത ...
ഓണനാളില്‍ ഓര്‍ത്തു കൊണ്ടെ ണത്തുംബിയി അരികില്‍വാ..
മനസുനിറഞ്ഞ എന്റെഓണാശംസകള്‍ നേരുന്നു ...

May u have a wonderful onam in all sense!
My sincere wishes to you & family
Yours VPS babu,
RMS, TVLA


   


ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍

ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍,

മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...
ഒരു തുമ്പപ്പൂവിന്റെ നൈര്മ്മല്യം ...
സ്നേഹ പുഷ്പങ്ങള് കൊണ്ടൊരു പൂക്കളം .
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള് ..


 

ഓണം' എന്നു കേട്ടാല്‍, മലയാളിയുടെ മനസ്സില്‍ ഒരായിരം വസന്തങ്ങള്‍ ഒന്നിച്ചു പൂവണിയുന്ന അനുഭവമാണുളവാകുന്നത്. ലോകത്തില്‍ എവിടെയാണെങ്കിലും പിറന്ന നാടും വീടും അച്ഛനും അമ്മയും സഹോദരങ്ങളും കളിക്കൂട്ടുകാരുമൊത്ത് ഓടിക്കളിച്ച വയലേലകളും പ്രകൃതിയും എല്ലാം മനസ്സില്‍ ഓടിയെത്തുന്ന അവസരമാണ് ഓണം. അത്രമാത്രം ഹൃദയബന്ധമുണ്ട് ഓണത്തിനും മലയാളിക്കും തമ്മില്‍ പക്ഷെ, പോയകാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നതോടൊപ്പം ഓണം നമുക്കു പകര്‍ന്നു നല്‍കുന്ന അമൂല്യമായ ഗുണപാഠങ്ങള്‍കൂടി നാം ഉള്‍ക്കൊള്ളണം. അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ കൂടാതെ, നിഷ്‌കാമഭക്തി, ദാനം, ത്യാഗം, ആത്മസമര്‍പ്പണം എന്നീ ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഓണം നമ്മെ ഓര്‍മപ്പെടുത്തുന്നു.

സര്‍വവ്യാപിയായ ഈശ്വരചൈതന്യം വാമനരൂപത്തില്‍ ഭൂമിയില്‍ അവതരിച്ച നാളാണു തിരുവോണം. ആ ദിവസം നാം മഹാബലിയെയും മഹാവിഷ്ണുവിനെയും നമ്മുടെ വീടുകളിലേക്കും മനസ്സുകളിലേക്കും സ്വാഗതം ചെയ്യുന്നു. അതായത്, ഈശ്വരനോടുള്ള ഭക്തിയെയും മനുഷ്യനോടുള്ള സ്‌നേഹത്തെയും നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നര്‍ഥം. ഇവ രണ്ടും ജീവിതവിജയത്തിന് ആവശ്യമാണ്. തന്റെ വിജയവും പരാജയവും ഭൗതികമായ നേട്ടങ്ങളുമെല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് ആ ശുദ്ധചൈതന്യവുമായി ഒന്നായിത്തീര്‍ന്ന മാനവന്റെ കഥയാണു മഹാബലിയുടേത്.
ഭൗതികസമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. 'ഞാന്‍, എന്റെത്' എന്നുള്ള ഭാവങ്ങള്‍ ഇല്ലാതാകുമ്പോഴാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. സര്‍വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി 'ഞാന്‍, എന്റെത്' എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതനായി പരമപദം അണഞ്ഞു എന്നതാണ് തത്വം.
എല്ലാം സമര്‍പ്പിച്ച മഹാബലിയെ എന്തുകൊണ്ടാണ് വാമനന്‍ പാതാളത്തിലേക്കയച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. മനസ്സാണ് മനുഷ്യന്റെ ലോകം സുന്ദരവും വികൃതവുമാക്കുന്നത്. ആത്മസമര്‍പ്പണത്തിലൂടെ ബലിയുടെ അഹങ്കാരം പരിപൂര്‍ണമായി നശിച്ചു; മനസ്സ് പരിശുദ്ധമായി. അത്തരം മനസ്സിന് നരകവും സ്വര്‍ഗവും തുല്യമാണ്. അവര്‍ ചെല്ലുന്നിടമെല്ലാം പൂങ്കാവനമാകും, അവിടെ സുഗന്ധവും സൗന്ദര്യവും നിറയും. അവരുടെ സംസര്‍ഗം മറ്റുള്ളവരുടെ മനസ്സിനെയും സ്വര്‍ഗതുല്യമാക്കും.ഒരു പ്രത്യേക സ്ഥലവും ഒരു പ്രത്യേക ജനതയും നല്ലതോ ചീത്തയോ അല്ല. നല്ലതും ചീത്തയും എവിടെയുമുണ്ട്. എല്ലാം നമ്മുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനഃശുദ്ധിയാണ് ജീ.വിതത്തെ ആഘോഷപൂര്‍ണമാക്കുന്നത്. അതില്ലാത്തവര്‍ക്ക് മറ്റ് എന്തൊക്കെയുണ്ടെങ്കിലും ഒരാഘോഷത്തിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. മനഃശുദ്ധി കൈവരുമ്പോള്‍ ഉള്ളില്‍ ഉടലെടുക്കുന്ന പ്രേമമാണ് ആഘോഷത്തിന്റെ ഉറവിടം



 

സമത്വ സുന്ദര ഓണക്കാലം തിരികെ വരുമോ?


വീണ്ടും ചിങ്ങ മാസം വന്നെത്തി. മലയാള മാസമനുസരിച്ച് വീണ്ടും കേരളക്കരയില്‍ ഓണമെത്തി. മലയാളികള്‍ കാത്തിരുന്ന ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ തുടങ്ങുകയായി.
ജാതി, മത, വര്‍ണ ഭേദമന്യേ എല്ലാവരുടെയും ഉത്സവമാണ് ഓണം. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, പണക്കാര്‍, പാവപ്പെട്ടവര്‍ അങ്ങനെ എല്ലതരക്കാരും ഒരേ ആവേശത്തോട്‌ കൂടി ഓണം ആഘോഷിക്കുന്നു. ഈ മതേതര സ്വഭാവ ഗുണം തന്നെ ഓണം എന്ന ഉത്സവത്തെ ഇന്ത്യുടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നാനാ ജാതി മതസ്ഥര്‍ ജീവിതത്തിന്റെ ആഹ്ലാദ നിമിഷങ്ങള്‍ ഒരു ഉത്സവതിലൂടെ പങ്കു വയ്ക്കുന്ന ഇത്തരം അവസരങ്ങള്‍ നയന മനോഹരം തന്നെയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.
വിളവെടുപ്പ് ഉത്സവം ആണ് പിന്നീട് ഓണം ആയി ആഘോഷിക്കുവാന്‍ തുടങ്ങിയതെന്നാണ് കരുതുന്നത്. നാട് ഭരിച്ചിരുന്ന മഹാബലി രാജാവ്‌ തന്റെ പ്രജകളെ വര്‍ഷാ വര്ഷം കാണാനെത്തുന്ന സമയമാണ് ഓണമായിട്ട് ആഘോഷിക്കുന്നതെന്നാണ് ഐതിഹം. മഹാബലി നാട് ഭരിച്ചിരുന്ന കാലത്ത് “കള്ളവുമില്ല കളിയുമില്ല, എല്ലോലമില്ല പൊളി വചനം” എന്നാണ് വര്ണിചിരുന്നത്. ഒരു നിമിഷം ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്തിലേയ്ക്ക്, രാജ്യം കടന്നു പോകുന്ന അവസ്ഥയിലേയ്ക്ക് ഒന്ന് നോക്കുക. ഇവിടെ കള്ളവും, അഴിമതിയും അരാജകത്വവും അല്ലാതെ നമുക്ക് മറ്റെന്തെന്ക്കിലും കാണാന്‍ കഴിയുമോ എന്ന് തന്നെ സംശയമാണ്. എന്ന് നമുക്ക് മഹാബലി ഭരിച്ചിരുന്ന ആ നല്ല കാലത്തേയ്ക്ക് തിരികെ പോകുവാന്‍ നമുക്ക് കഴിയുമോ?
ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് പോരെ നമ്മള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അടുത്ത തലമുറയ്ക്ക് ജീവിക്കുവാന്‍ പ്രാപ്തമായ ഒരു സമൂഹം കെട്ടിപടുക്കുന്നതില്‍ ഇന്ന് ജീവിക്കുന്ന നമുക്കോരോരുത്തര്‍ക്കും കടമയില്ലേ? ഭാഷ, മതം, ജാതി ഇവയൊക്കെ മുന്നില്‍ നിറുത്തി സാധാരണ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നേടുന്ന ഭരണാധികാരികളെയും പാര്ടികളെയും നിങ്ങള്‍ കാണുന്നില്ലേ. കണ്ടിട്ടും നിങ്ങള്ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്ക്കില്‍ നിങ്ങള്ക്ക് തെറ്റി. നിങ്ങള്ക്ക് പ്രതികരിക്കുവാനും നല്ല ഒരു ജനാധിപത്യ സമൂഹം കെട്ടിപടുക്കുവാനും കഴിയും.
നല്ല ജനപ്രതിനിതികളെ തെരഞ്ഞെടുക്കുന്നതിലൂടെ നല്ല ഭരണം നമുക്കു ഉറപ്പക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നമ്മള്‍ പാര്‍ടി മാറി മാറി പരീക്ഷിച്ചിട്ടും ഫലം ഒന്ന് തന്നെയാണ്. എന്താണിതിനു കാരണം? രാജ്യത്തെ ബഹുഭൂരിപക്ഷം പാര്‍ടികളും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. വന്‍ അഴിമതിയുടെ വിവരങ്ങളാണ് ദിനം പ്രതി നമ്മള്‍ അറിയുന്നത്. നിലവിലുള്ള ഏതു രാഷ്ട്രീയ പാര്‍ടി ഭരിച്ചാലും ഇത് തന്നെ അവസ്ഥ. ഇവിടെയാണ്‌ ഒരു മാറ്റം നമുക്കാവശ്യം.
ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന ഇക്കാലത്ത്. നമുക്ക് പുതിയ മാറ്റത്തിനായി കാതോര്‍ക്കാം. അത് വഴി നമുക്ക് കൈമോശം വന്ന ആ പഴയ നല്ല കാലം തിരികെ കൊണ്ട് വരാന്‍ നമുക്ക് കഴിയും. സമത്വ സുന്ദര രാജ്യമായി നമുക്ക് മാറാം. എല്ലാ വിധത്തിലും വര്ഷം നിറയെ ഓണം ആഖോഷിക്കുവാന്‍ വരും തലമുറയ്ക്ക് സാധിക്കും വിധം, ആ മാറ്റത്തിനായ്‌ നമുക്കൊരുമിച്ചു പ്രയത്നിക്കാം.
എല്ലാവര്ക്കും ഐശ്വര്യ സമ്പൂര്ണ ഓണാശംസകള്‍!

എഴുതിയത് abhijith.thulaseedha

നഗരത്തില്‍ ഓണം


ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം
പൂകളമൊരുക്കാന്‍ പ്ലാസ്റ്റിക്‌ പൂക്കള്‍
നഗര വീഥികള്‍ തോറും ഡിസ്കൌണ്ട് മേളകള്‍
മാവേലിയായി പ്രച്ഛന്നവേഷങ്ങള്‍
പായസമുണ്ണാന്‍ പായസ മേളകള്‍
അല്ലെങ്കില്‍പ്പിന്നെ ഇന്‍സ്റ്റന്റ് പായസം മിക്സ്‌
ഓണ സദ്യ പേപ്പര്‍ വാഴയിലയില്‍
ഊഞ്ഞാല്‍ ആടുവാന്‍ പാര്‍ക്കില്‍ പോകണം
വടംവലിയും ഉറിയടിയും
തിരുവാതിരയും പുലികളിയും ക്ലബ്‌ ഓണാഘോഷങ്ങളില്‍ മാത്രം
ഓണതല്ല്‌ ബാറുകള്‍ക്ക് മുന്നില്‍
എന്‍റെ മാവേലി തമ്പുരാനെ….!
ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം


 

Monday, September 05, 2016

Happy Teacher's Day



a





Good Teachers are gift of god,



Teachers are our living lord.
Lets celebrate teacher’s day,
Sarvpalli Radhakrishnan’s Birthday.

Discipline, Manners & like things,
we become queens and kings.
Good Teachers are gift of god,
Make our knowledge very broad.
They are very good preachers,
Make us a person with good features.
Sometime love us, sometimes beat.
Make our life very sweet.
Good Teachers are gift of god,
Use your pen like a sword.
Some give life, some give thumb,
They make us very handsome.
They are our good founder,
Make us all rounder.
Good Teachers are gift of god,
Be Honest and do not fraud.
Give all of them due respect,
It is Jasleen’s small request.
May all of them live very long,
Make the country very strong.

Monday, August 15, 2016

സ്വാതന്ത്ര്യ ദിനാശംസകള്‍

ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍


രാജ്യം ഇന്ന് 70 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കമായി.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യമെമ്പാടും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഈ ആഹ്ലാദ വേളയില്‍ RMS SA ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..
 വന്തേ മാതരം...

പ്രാണനേക്കാള്‍ വലുതാണ്‌ പിറന്ന നാടിന്റെ അഭിമാനവും സ്വതത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ,ആ മഹാരദന്മാരുടെ ത്യാഗവും ചീന്തിയ ചോരയും ബലി നെല്‍കിയ ജീവിതവും നമുക്ക് മറക്കാതിരിക്കാം ,വീണ്ടുമൊരു അടി
മത്തത്തിലേക്ക് വീണുപോകാതിരിക്കാന്‍ ഓരോ ഭാരതീയനും കൈ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമുക്ക് ഒരു പ്രതിഞ്ഞ എടുക്കാം "സ്വന്തം ജീവനും രക്തവും നെല്കിയാണെങ്കിലും ഭാരതാംഭയുടെ വീരപുത്രന്മാര്‍ നേടി തന്ന ഈ സ്വാതന്ത്ര്യം നാം സംരക്ഷിക്കുക തന്നെ ചെയ്യും ".ഭാരത് മാതാ ക്കി ജയ്‌ .

 ========================
 വന്ദേ മാതരം
========================
 വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം

ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം

സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ

ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ

ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ

കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം

ധരണീം ഭരണീം മാതരം॥






WISHING ALL THE READERS, CADRES, COMRADES - A VERY HAPPY INDEPENDENCE DAY !


Yours
V P Sujeendra Babu Thalavady
RMS, Tiruvalla


ആശംസിക്കുന്നു !!!
സ്വാതന്ത്ര്യദിനാശംസകള്‍......
ഹ്യദയപൂര്‍വ്വം
സുജീന്ദ്രബാബു തലവടി

WISHING ALL THE READERS, CADRES, COMRADES - A VERY HAPPY INDEPENDENCE DAY !



ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍


രാജ്യം ഇന്ന് 70 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കമായി.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യമെമ്പാടും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഈ ആഹ്ലാദ വേളയില്‍ RMS SA ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..
 വന്തേ മാതരം...

പ്രാണനേക്കാള്‍ വലുതാണ്‌ പിറന്ന നാടിന്റെ അഭിമാനവും സ്വതത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ,ആ മഹാരദന്മാരുടെ ത്യാഗവും ചീന്തിയ ചോരയും ബലി നെല്‍കിയ ജീവിതവും നമുക്ക് മറക്കാതിരിക്കാം ,വീണ്ടുമൊരു അടി
മത്തത്തിലേക്ക് വീണുപോകാതിരിക്കാന്‍ ഓരോ ഭാരതീയനും കൈ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമുക്ക് ഒരു പ്രതിഞ്ഞ എടുക്കാം "സ്വന്തം ജീവനും രക്തവും നെല്കിയാണെങ്കിലും ഭാരതാംഭയുടെ വീരപുത്രന്മാര്‍ നേടി തന്ന ഈ സ്വാതന്ത്ര്യം നാം സംരക്ഷിക്കുക തന്നെ ചെയ്യും ".ഭാരത് മാതാ ക്കി ജയ്‌ .

 ========================
 വന്ദേ മാതരം
========================
 വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം

ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം

സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ

ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ

ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ

കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം

ധരണീം ഭരണീം മാതരം॥






WISHING ALL THE READERS, CADRES, COMRADES - A VERY HAPPY INDEPENDENCE DAY !


Yours
V P Sujeendra Babu Thalavady
RMS, Tiruvalla


ആശംസിക്കുന്നു !!!
സ്വാതന്ത്ര്യദിനാശംസകള്‍......
ഹ്യദയപൂര്‍വ്വം
സുജീന്ദ്രബാബു തലവടി

Saturday, April 30, 2016

MAY DAY GREETINGS TO ALL

MAY DAY GREETINGS TO ALL



എല്ലാവര്‍ക്കും മേയ്ദിനാശംസകള്‍!

 ==================

അല്പം ചില മേയ്ദിന ചിന്തകള്‍


മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന പാര്‍സന്‍സ്, സ്‌പൈസര്‍, ഫിഷര്‍, എംഗള്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. ഫ്രെഡറിക്ക് എംഗള്‍സിന്റെ നേതൃത്വത്തിലുള്ള രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലാണ് ഈ ദിനം സാര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. ആദ്യകാലത്ത് റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്. പിന്നീട് ലോകം മുഴുവന്‍ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങള്‍ മേയ്ദിനം ഇനിയും അംഗീകരിച്ചിട്ടില്ല. അമേരിക്കയില്‍ ഈ ദിനം നിയമദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ മേയ് 1 പൊതു അവധി ആയത് അതിനുശേഷമാണ്. 1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴാണ് കേരളത്തില്‍ മേയ്ദിനം പൊതു അവധി ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു അവധിയാണ്. വിപ്ലവഗാനങ്ങള്‍ പാടുവാനും വിപ്ലവനേതാക്കളെ ഓര്‍ക്കാനും തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിനുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരുവാനും മേയ്ദിനം ഉപകരിക്കുന്നു. വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ ചൂഷണങ്ങള്‍ക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം ആധുനികകാലത്ത് ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് മേയ്ദിനം നല്‍കുന്ന സന്ദേശം ഉത്തേജനം നല്‍കും.

MAY DAY GREETINGS