നമ്മളില്‍ പലരും
ഗൂഗിള്‍ പ്ലസില്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അത് ദിവസവും ലോഗിന്‍ ചെയ്തു
ഫേസ്ബുക്കിനെ പോലെ ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കും. ഗൂഗിള്‍ പ്ലസ്
ഒരു പരാജയമാണെന്നും മറ്റുമൊക്കെ എല്ലാരും പറയുന്നതും കേള്‍ക്കാം.
ഇതുവരെയായി ഗൂഗിളിന്റെതായി ഇറങ്ങിയ പല വമ്പന്‍ പ്രൊജക്റ്റുകളും
ഇറങ്ങിയെങ്കിലും അവയില്‍ പലതും പരാജയപ്പെട്ടു എന്നതു കൊണ്ട് ഗൂഗിളിന് ഒരു
സെര്‍ച്ച് ഭീമന്‍ മാത്രമെ ആകുവാന്‍ കഴിയൂ എന്നല്ല മനസ്സിലാക്കേണ്ടത്.
‘ഗൂഗിള്‍
പ്ലസ് എന്നത് ഗൂഗിള്‍ തന്നെയാണ്. ഗൂഗിള്‍ പ്ലസിനെ നമ്മള്‍ കൂടുതല്‍
ഉയരങ്ങളിലേക്ക് ഉയര്‍ത്തുക തന്നെ ചെയ്യും. സെര്‍ച്ച്, ആഡ്സ്, ക്രോം,
ആന്‍ഡ്രോയിഡ്, മാപ്സ്, യുട്യൂബ് ഇവയെല്ലാം അവക്ക് കഴിയുന്ന തരത്തില്‍ ഓരോ
കര്‍മങ്ങള്‍ ഗൂഗിളിന് വേണ്ടി ചെയ്യുന്നുണ്ട്. അത് പോലെ തന്നെ ഗൂഗിള്‍
പ്ലസും അത് നിര്‍വഹിക്കുമെന്ന ഉത്തമ പ്രതീക്ഷയാണ് നമുക്കുള്ളത്’, ഗൂഗിള്‍
പ്ലസ് വൈസ് പ്രസിഡന്റ് പറയുന്നു.
പലരും
പറയാറുണ്ട്, ഒരു കാര്യം വിശ്വസിക്കണമെങ്കില്‍ അത് നേരില്‍ കണ്ടിട്ട് തന്നെ
ആവണമെന്ന്. അത് കൊണ്ട് തന്നെ എന്ത് കൊണ്ട് ഞാന്‍ ഗൂഗിള്‍ പ്ലസ്
ഇഷ്ടപ്പെടുന്നു എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഫേസ്ബുക്ക് എന്ന
ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിനു 800 മില്യണും ഗൂഗിള്‍
പ്ലസിന് 400 മില്യണും ഉപഭോക്താക്കള്‍ ഉള്ള സന്ദര്‍ഭത്തില്‍ ആണ് ഞാനിത്
പറയുന്നത് എന്ന് ഓര്‍ക്കണം നിങ്ങള്‍ .
- ഗൂഗിളിന് ഒരു നല്ല
ട്രാക്ക് റെക്കോര്‍ഡ് ആണുള്ളത്. ഒട്ടു മിക്ക ആളുകള്‍ക്കും മൗസ് എങ്ങിനെ
ക്ലിക്ക് ചെയ്യാം എന്നറിയാത്ത കാലത്താണ് ഗൂഗിള്‍ ഒട്ടനവധി മൗസ്
ക്ലിക്കുകള്‍ നേടിയത്. കൂടാതെ യാഹൂ, ആള്‍ട്ടവിസ്റ്റ തുടങ്ങി ഒട്ടു മിക്ക
സെര്‍ച്ച് എഞ്ചിനുകളും ഇമെയില്‍ ആയിട്ട് ഹോട്ട്മെയിലും ഉള്ള
സന്ദര്‍ഭത്തില്‍ ആണ് ഈ മേഖലയിലേക്ക് ഗൂഗിള്‍ കടന്നു വരുന്നത്. എന്നിട്ടും
നമ്മുടെ കണ്‍ മുന്നില്‍ ഗൂഗിള്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു.
ഗൂഗിളിന്റെ വളര്‍ച്ചക്ക് ഈ കാലഘട്ടത്തില്‍ ഒരിക്കലും ഒരു തളര്‍ച്ച
ഉണ്ടായിരുന്നില്ല.
- ഗൂഗിള്‍ അതിന്റെ ബിസിനസ്സിനെ കുറിച്ച് മരണ
സീരിയസ്സ് ആണ്. അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസിനും അവര്‍ നല്‍കിയത് ടോപ്
പ്രയോരിറ്റി തന്നെയാണ്.അതൊരു പരീക്ഷണമോ അല്ലെങ്കില്‍ ശവക്കുഴിയില്‍
അടക്കുവാനുള്ള ഒരു പ്രൊജക്റ്റോ അല്ല. ഗൂഗിള്‍ പ്ലസ് ആണിപ്പോള്‍ ഗൂഗിളിന്റെ
കോര്‍ പ്രൊജക്റ്റ്. മറ്റെല്ലാ ഗൂഗിള്‍ സംവിധാനങ്ങളും ഗൂഗിള്‍ പ്ലസുമായി
കൂട്ടി സംയോജിപ്പിക്കുവാന്‍ ആണ് ഗൂഗിള്‍ ശ്രമിക്കുന്നത്.
- ഗൂഗിളിന്റെ
കയ്യില്‍ അനന്തമായ പണവും ടാലണ്ടും ഉണ്ട്. എന്നാല്‍ അനന്തമായ പണവും
ടാലണ്ടും ഒരു സ്ഥാപനത്തെ വിജയത്തില്‍ എത്തിക്കും എന്നാരും കരുതുന്നില്ല.
ലെമാന്‍ ബ്രദേഴ്സിന്‍റെ തകര്ച്ചയിലൂടെ നമ്മളത് കണ്ടതാണ്. എന്നാല്‍ അനന്തമായ
പണവും ടാലണ്ടും ഒരു സ്ഥാപനത്തെ തകര്‍ച്ചയില്‍ എത്തിക്കും എന്നും ആരും
കരുതേണ്ട എന്നതിലാണ് ഗൂഗിളിന്റെ പ്രതീക്ഷ. ഗൂഗിള്‍ ഇപ്പൊ യുദ്ധം
ചെയ്യുന്നത് ലോകത്തിലെ രണ്ടു നമ്പര്‍ വന്‍ കമ്പനികളോടാണ്. അതിനവര്‍ക്ക്
പണവും ആവശ്യമാണല്ലോ.
- ഗൂഗിളിന്റെ കയ്യിലാണ് നദികള്‍ ഉള്ളത്. അതായത്
ലോകത്തെ ഏറ്റവും വലിയ നദിയായ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിന്റെ കയ്യില്‍
ഭദ്രമാണ്. അത് കൊണ്ട് തന്നെ ഗൂഗിളിന് എപ്പോള്‍ വേണമെങ്കിലും സേര്‍ച്ച്
എഞ്ചിനില്‍ നിന്നും ആളുകളെ ഗൂഗിള്‍ പ്ലസിലേക്ക് വഴി തിരിച്ചു
വിടാവുന്നതാണ്. ഉദാഹരണത്തിന്, ഏതെന്കിലും ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ ബൂലോകത്തിന്റെ സേര്‍ച്ച് റിസള്‍ട്ടിന് വലതു ഗൂഗിലെ പ്ലസിലെക്കുള്ള ലിങ്ക് കൂടി കൊടുത്താല്‍ എന്താവും അവസ്ഥ. ആയിരക്കണക്കിന് ആളുകള്‍ ബൂലോകം ഗൂഗിലെ പ്ലസ് ബ്രാന്‍ഡ് പേജിലേക്ക് ജോയിന്‍ ചെയ്യും.
- അടുത്തതായി
പ്ലേഗ്രൌണ്ട് ഗൂഗിളിന്റെ കയ്യിലാണ്. ഉദാഹരണത്തിന് ഗൂഗിള്‍ പ്ലസ് ഇതിനകം
തന്നെ ഗൂഗിള്‍ സേര്‍ച്ചുമായി സംയോജിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അത്
സാംസംങ്ങ് ഫോണുകളും ടാബ്ലറ്റുകളും ഗൂഗിലെ പ്ലസ് പ്രീ ഇന്‍സ്റ്റാള്‍ഡ്
ആപ്ലിക്കേഷനുകളും ആയി ഇറങ്ങി കഴിഞ്ഞു. അത് പോലെ മോട്ടോറോള മൊബിലിറ്റിയെ
ഗൂഗിള്‍ കയ്യിലാക്കി കഴിഞ്ഞു. അത് കൊണ്ട് തന്നെ സാംസങ്ങിനെ പോലെ തന്നെ
മോട്ടോറോളയിലും ഒരു സമാന ആപ്ലിക്കേഷന്‍ നമുക്ക് പ്രതീക്ഷിക്കാം. അത് പോലെ
ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ആയി ഗൂഗിള്‍ പ്ലസ് അക്കൌണ്ട്
കിട്ടി കഴിഞ്ഞു. അത് പോലെ ലോകത്തെ നമ്പര്‍ ബ്രൌസര്‍ ആയ ഗൂഗിള്‍ ക്രോമും
ഗൂഗിള്‍ പ്ലസുമായി സംയോജിപ്പിക്കുന്ന കാലം വിദൂരമല്ല.
ഇങ്ങനെ
മുകളില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം നോക്കുകയാണെങ്കില്‍ ഗൂഗിള്‍
പ്ലസിന് ഫേസ്ബുക്കിനേക്കാള്‍ ഭാവി നാം കാണുന്നുണ്ട്. അല്ലെങ്കില്‍ ഞാന്‍
കാണുന്നുണ്ട്. അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസിനെ ഞാന്‍ ഇഷ്ടപ്പെടെണ്ടതായും
വരും.
ബൂലോകം ഗൂഗിള്‍ പ്ലസ് പേജിലേക്ക് ഇവിടെ നിന്നും പോകാം
എഴുതിയത് ജാസിര്‍ ജവാസ്
പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍, കോഴിക്കോട് സ്വദേശി, ടീം ബൂലോകം ജനറല്‍ മാനേജര്‍. ഫോളോ മി@
ഫേസ്ബുക്ക്.