ഈ പ്രതിജ്ഞ ഗുരുദേവന് വേണ്ടി, നമുക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി...
വീണ്ടും ഒരു തീര്‍ഥാടനം കൂടി വരികയാണ്. നാം വ്രതം അനുഷ്ഠിക്കും. പദ
യാത്രയില്‍ പങ്കെടുക്കും, സമാധിയിലും, ശാരദയുടെ ആലയത്തിലും പോയി
പ്രാര്‍ത്ഥന നടത്തും, കുറച്ചു സമയം തീര്‍ഥാടന പന്തലില്‍ നടക്കുന്ന
പ്രഭാഷണങ്ങള്‍ ശ്രവിക്കും.. മടങ്ങി പോകും....
ഒരു തീര്‍ത്ഥാടനം കഴിഞ്ഞു..... അടുത്ത തവണയും ഇത് തന്നെ ആവര്‍ത്തിക്കും.....
ഓരോ തീര്‍ഥാടനത്തിലും ഗുരുദേവന്റെ അരുളുകളില്‍ ഒരെണ്ണം വീതം പാലിക്കും
എന്ന് പ്രതിജ്ഞ ചെയ്യുക എന്നതാണ് ഗുരുദേവന് നമ്മളാല്‍ കഴിയാവുന്ന ഏറ്റവും
വലിയ പൂജ. മന്ത്രജപമോ, പൂജകളോ ആകില്ല ഗുരു ഇഷ്ടപെടുന്നത് .. ഭൌതികമായും
ആത്മീയമായും ഉയര്‍ച്ച ആഗ്രഹിക്കുന്ന സമൂഹത്തെ ആണ്.
ഇന്ന് സമൂഹം
നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മദ്യം എന്ന വിപത്ത്.
മദ്യം ഉപയോഗിക്കുനതിനു എതിരെയും, മദ്യം വില്‍ക്കുന്നതിനു എതിരെയും
ഗുരുദേവന്‍ നല്‍കിയ ഉപദേശങ്ങള്‍ ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നത് നാം
കാണുകയാണ് .
ഇതിനു എതിരായ ഒരു പ്രവര്‍ത്തനം ആണ് വേണ്ടത്.
ശിവഗിരിയില്‍ തീര്‍ഥാടനത്തിനു വരുന്നവര്‍ക്ക് സമാധിയില്‍ ചെന്ന് മദ്യം
താന്‍ ഉപയോഗിക്കുകയില്ല/വില്‍ക്കുകയില്ല
എന്ന് പ്രതിജ്ഞ ചെയ്യാനുള്ള ഒരു അവസരവും, സൌകര്യവും ശിവഗിരി മഠം ഒരുക്കി
കൊടുത്തു, ഗുരുദേവന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികം ആക്കാനുള്ള നടപടിക്ക്
മുന്‍കൈ എടുക്കണം എന്ന് അപേക്ഷിക്കുന്നു.
ഗുരുദേവന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കാതെ ഉള്ള തീര്‍ത്ഥാടനം ഗുരുദേവ നിന്ദ തന്നെ ആണ്.... ആയതിനാല്‍
മദ്യം .. വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന
ഗുരുവാക്യം ജനങ്ങളില്‍ ഊട്ടി ഉറപ്പിക്കാന്‍ ആകട്ടെ ഈ വര്‍ഷത്തെ തീര്‍ഥാടനം
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on