സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Wednesday, November 06, 2013

Aashiq Abu Rima Kallingal Wedding Moments

തിരുവനന്തപുരം: ലാളിത്യത്താല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ആഷിഖ് അബു- റിമ കല്ലിങ്കല്‍ വിവാഹത്തിന്റെ വീഡിയോയും സൂപ്പര്‍ ഹിറ്റ്. ഇരുവരുടെയും സുഹൃത്തുക്കള്‍ ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ യൂ ട്യൂബില്‍ നാലര ലക്ഷം പേരാണ് ഇതുവരെ കണ്ടത്. നിരവധി പ്രഗത്ഭര്‍ ഇതിനകം ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ആയിരങ്ങളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
ചച്ചു ജേക്കബാണ് വീഡിയോ ഷൂട്ട് ചെയ്തത്. രജിസ്ട്രാര്‍ ഓഫീസിന്റെ ഇടുങ്ങിയ മുറിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുക ബുദ്ധിമുട്ടായിരുന്നതായി വീഡിയോ നിര്‍മാതാക്കളിലൊരാളായ അബ്ദുല്‍ മനാഫ് asianetnews.tv യോട് പറഞ്ഞു. http://www.youtube.com/watch?v=WOGqWnS9nh4&feature=player_detailpage
https://www.yhttps://www.youtube.com/watch?feature=player_embedded&v=WOGqWnS9nh4outube.com/watch?feature=player_embedded&v=WOGqWnS9nh4
ഫേസ്ബുക്ക് ഫിലിം പോര്‍ട്ടലായ മൂവി ഗിയറും കാറ്റ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് തയ്യാറാക്കിയതാണ് വീഡിയോ. ആഷിഖിനും റിമയ്ക്കുമുള്ള വിവാഹ ഉപഹാരം എന്ന നിലയിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിനകം അര ലക്ഷം പേര്‍ വീഡിയോ കണ്ടു. 15 മണിക്കൂറിനകം ഒന്നര ലക്ഷം ഹിറ്റുകളിലേക്ക് വീഡിയോ കുതിച്ചു. ഇപ്പോള്‍ നാലര ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്.
'മനോഹര നിമിഷങ്ങള്‍' എന്ന വാചകത്തോടെ റിമ കല്ലിങ്കലാണ് ഇത് ആദ്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. പിന്നീട്, മമ്മൂട്ടി, ദിലീപ്, ഫഹദ് ഫാസില്‍, നിവിന്‍പോളി, ഭാവന, ലാല്‍ജോസ്, മൈഥിലി, സനൂഷ, ബാബുരാജ്, ബാബു ആന്റണി, കനിഹ തുടങ്ങിയ താരങ്ങള്‍ ഫേസ്ബുക്ക് പേജുകളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു.
http://www.youtube.com/v/WOGqWnS9nh4?autohide=1&version=3&autoplay=1&attribution_tag=saXjT4cmehkYmSaLyUutWw&autohide=1&showinfo=1&feature=share

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on