സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, June 26, 2012

സമ്മതം എന്ന് ക്ലിക്ക് ചെയ്യും മുമ്പ്

കംപ്യൂട്ടറുകളുടെ കാലത്തിനുമുമ്പുള്ള തലമുറയ്ക്ക് ഏതൊരു രേഖയും ഒപ്പിടുന്നതിനുമുമ്പ് വിശദമായി വായിക്കുകയും അതിലുള്ള ഏതെങ്കിലും പ്രശ്നങ്ങള്‍ തെരഞ്ഞുപിടിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. പുതിയ തലമുറ ഏതു ഡോക്യുമെന്റ് കാണുമ്പോഴും എനിക്ക് എവിടെയാണ് ഒപ്പിടാനുള്ള സ്ഥലം എന്ന് അന്വേഷിക്കുന്നതിന്റെ പിന്നില്‍ കംപ്യൂട്ടറുമായുള്ള സഹവാസത്തിന്റെ ശീലങ്ങളാണ്. മുഖ്യമായും സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്റെ ഭാഗമായുള്ള EULA അഥവാ End User License Agreement (എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റു) കള്‍ക്ക് സമ്മതം (I agree) പറഞ്ഞുകിട്ടിയ ശീലമാകാം.

കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തികളില്‍ മിക്കവര്‍ക്കും പരിചിതമായ ഓപ്ഷനുകളില്‍ ഒന്നാണ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ സമയത്ത് ആ സോഫ്റ്റ്വെയറിന്റെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട നിബന്ധനകള്‍ എഴുതിച്ചേര്‍ത്ത ഒരു സ്ക്രീന്‍. ഇതിനെയാണ് എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റ്എന്നു വിളിക്കുന്നത്. സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യക്തി പത്തോ പതിനഞ്ചോ പേജുവരുന്ന ഈ നിയമങ്ങള്‍ വായിച്ചുനോക്കുകയും I agree  എന്ന ബട്ടണ്‍ ക്ലിക്ക്ചെയ്ത് നമ്മുടെ സമ്മതം രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന് സങ്കല്‍പ്പം.
മിക്ക സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷനുകളിലും യൂസറിന്റെ സൗകര്യാര്‍ഥം എന്ന മട്ടില്‍ ആദ്യ പേജ് മാത്രം ഡിസ്പ്ലേ ചെയ്യുകയും അടുത്ത പേജ് മറിച്ചുനോക്കാതെത്തന്നെ I agree ക്ലിക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഉപയോക്താക്കള്‍ക്ക് സമ്മതമല്ലാത്ത പല നിബന്ധനകളും സോഫ്റ്റ്വെയര്‍ കമ്പനികള്‍ അടിച്ചേല്‍പ്പിക്കുന്നത്.License Agreement കളുടെ രണ്ടാം പേജ്മുതല്‍ വായിക്കപ്പെടാറില്ല എന്നതിനാല്‍ ഈ സോഫ്റ്റ്വെയര്‍ നിങ്ങളുടെ കംപ്യൂട്ടറിലെ വ്യക്തിഗതവിവരം ശേഖരിക്കും തുടങ്ങിയ സുഖകരമല്ലാത്ത നിബന്ധനകള്‍ രണ്ടാം പേജിലേക്കു മാറ്റുന്നു. അടുത്തകാലത്ത് നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത് ഏകദേശം 95 ശതമാനം ആളുകളും പൂര്‍ണമായി നിബന്ധനകള്‍ വായിക്കാതെത്തന്നെ I agreeക്ലിക്ക് ചെയ്യുന്നവരാണ്. ഈ സാഹചര്യം മുതലെടുത്താണ് വളരെയധികം Spyware കളും Malware കളും പ്രവര്‍ത്തിക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളില്‍ ഒരു സോഫ്റ്റ്വെയറിന്റെ തെറ്റായ പ്രവര്‍ത്തനംമൂലം കംപ്യൂട്ടര്‍ ഉപയോക്താവിന് Data loss/productivity lossഉണ്ടായാല്‍ അതിന് നഷ്ടപരിഹാരം നല്‍കാന്‍ Software കമ്പനി ബാധ്യസ്ഥരാണ്. എന്നാല്‍ License agreementല്‍ ഈ നഷ്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും അത് യൂസര്‍ അംഗീകരിക്കുകയും ചെയ്താല്‍ പിന്നീട് നഷ്ടപരിഹാരത്തിന്റെ പ്രശ്നമില്ലതാനും. അടുത്തതവണ നിങ്ങള്‍ക്ക് പരിചയമില്ലാത്ത Software കള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ License agreementഒന്നു താഴേയ്ക്ക് Scroll downചെയ്യുക. ഒരുപക്ഷേ അതൊരു Malware/spyware ആണോ എന്നതിന്റെ സൂചന അതില്‍ത്തന്നെ അടങ്ങിയിട്ടുണ്ടാകാം. വായിച്ചശേഷം I agree ക്ലിക്ക് ചെയ്യുക

എഴുതിയത് shyamlal.t.pushpan


 

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on