സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label ടെക് വാര്‍ത്ത. Show all posts
Showing posts with label ടെക് വാര്‍ത്ത. Show all posts

Saturday, October 26, 2013

Google’s new tool to send email in your handwriting


WASHINGTON: Google has reportedly added a new handwriting input tool to Gmail and Google Docs that allows users to send emails in their own handwriting.
With a mousepad or cursor users can write out what they want and Google will do its best to create a typed version of their words and also give suggestions for similar words from where the user can choose from.
According to CNN, the tool is in more than 50 languages for Gmail users, while Google Docs users can have options from 20 languages.
Google's Xinangye Xia said that handwriting input makes the internet easier to use by people worldwide and is also part of a larger effort to break the barrier between languages.
Users can simply go to the Gmail or Docs settings and, under the Languages setting in the General tab, click 'Show all language options' and then select the that says 'Enable input tools' and a list will come up having every type of keyboard Google has to offer.
The languages with a pencil icon beside them are the ones that support written words and once an input option is added, one can select it anytime from a drop down on top of the menu bar above the document or email being composed.
Source : http://timesofindia.indiatimes.com

ജി-മെയില്‍ ഐഡിയും കുത്തുകളും..!


3
ജിമെയില്‍ ഐഡിയും കുത്തുകളും (Dots) തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ..? ഉണ്ട് എന്നാണെന്റെ പക്ഷം നിങ്ങളുടെയോ ?
അതെന്താ ജിമെയില്‍ ഐഡിയും കുത്തുകളും തമ്മില്‍ ഇത്ര വലിയ ബന്ധമെന്നയിരിക്കും നിങ്ങളുടെ മനസ്സില്‍ , അത്രയ്ക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ചില ബന്ധങ്ങള്‍ ഉണ്ട്, അത് എന്താണെന്നു നമുക്കൊന്ന് നോക്കാം.
ഉദാഹരണമായി നമുക്ക് example@gmail.com എന്ന ഇമെയില്‍ വിലാസം എടുക്കാം ഈ ഇമെയില്‍ ഐഡിയുടെ പാസ്സ്‌വേര്‍ഡ് 12345678 ആണ് എന്ന് ഇരിക്കട്ടെ അപ്പോള്‍ തീര്‍ച്ചയായും നമുക്ക് example@gmail.com എന്ന ഇമെയില്‍ വിലാസം 12345678 എന്ന പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാകും. ഇതേ അക്കൗണ്ട് വേറെ ഏതെങ്കിലും പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാവുമോ, തീര്‍ച്ചയായും ഇല്ല എന്ന് തന്നെ പറയാം.
അപ്പോള്‍ ഈ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് വേറെ ഏതെങ്കിലും ഇമെയില്‍ ഐഡിയില്‍ ലോഗിന്‍ ചെയ്യാനാവുമോ, അതും ഇല്ല എന്ന് തന്നെ പറയാം.
ഇവിടെയാണ് നമ്മുടെ കുത്തിന്‍റെ (.) പ്രസക്തി, നമുക്ക് ഇനി നമ്മുടെ ഈ ഇമെയില്‍ വിലാസത്തിനിടയില്‍ example@gmail.com എവിടെയെങ്കിലും ഒരു കുത്തിട്ടു നോക്കിയാലോ  ഉദാ: e.xample@gmail.com (ഇവിടെ നമ്മള്‍ “e” യ്ക്ക് ശേഷം ഒരു കുത്ത് (.) ഉപഴോഗിച്ചു ) ഇനി ഈ കുത്തിട്ട പുതിയ ഇമെയില്‍ വിലാസത്തില്‍ നമ്മുടെ പഴയ പാസ്സ്‌വേര്‍ഡ്‌ 12345678 ഉപഴോഗിച്ചു ഒന്ന് കയറി നോക്കിയാലോ , അതെങ്ങനെ സാധിക്കുമെന്നായിരിക്കും, ഒന്ന് ശ്രമിച്ചു നോക്കൂ സാധിക്കുമോ ഇല്ലയോ എന്ന് അപ്പോള്‍ അറിയാമല്ലോ…!
ഇനിയും മനസിലാകാത്തവര്‍ക്ക് ഒന്ന് കൂടെ ലളിതമായി പറഞ്ഞു തരാം.
നിങ്ങളുടെ ജി-മെയില്‍ വിലാസം example@gmail.com ആണെന്നും അതിന്‍റെ പാസ്സ്‌വേര്‍ഡ്‌  12345678 ആണെന്നും വിചാരിക്കുക.
നിങ്ങളുടെ ഈ ഇമെയില്‍ ഐഡി താഴെ പറയുന്ന വിധം മാറ്റം വരുത്തിയാലും (കുത്ത് ചേര്‍ത്താല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ പാസ്സ്‌വേര്‍ഡ്‌ 12345678 തന്നെ ഉപഴോഗിച്ചു ലോഗിന്‍ ചെയ്യാനാകും), ഒന്ന് ശ്രമിച്ചു നോക്കൂ ..!
ഉദാ:-
  1. e.xample@gmail.com
  2. ex.ample@gmail.com
  3. exa.mple@gmail.com
  4. exam.ple@gmail.com
  5. examp.le@gmail.com
  6. exampl.e@gmail.com
Password: 12345678
പിന്നെ ഒരു കാര്യം ഇവിടെ നമ്മള്‍ ഉദാഹരണമായി ഉപയോഗിച്ച ഇമെയില്‍ ഐഡി തികച്ചും സാങ്കല്‍പ്പികം മാത്രമാണ് അത് കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ജിമെയില്‍ ഐഡി ഉപയോഗിച്ച് പരീക്ഷിക്കാം.
ഇത് ജിമെയിലിനു അറിയാതെ പറ്റിയ ഒരു അബദ്ധമാണോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം പറ്റിയ ഒരു അമളിയാണോ എന്നാര്‍ക്കറിയാം…!

Sources:Boolokam

Tuesday, October 22, 2013

പുത്തന്‍ ലോഗിന്‍ പേജുമായി ജിമെയില്‍

പുത്തന്‍ ലോഗിന്‍ പേജുമായി ജിമെയില്‍


1
കഴിഞ്ഞ ദിവസമാണ് ചില ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഒരു പുതിയ തരം ലോഗിന്‍ പേജുമായി ജിമെയില്‍ വന്നിരിക്കുന്നത്. മുന്‍പുള്ള ഗൂഗിള്‍ പ്ലേ ലിങ്കും ഐടൂണ്‍സ് ലിങ്കുമെല്ലാം എടുത്തു കളഞ്ഞ് ഒരു ക്ലീന്‍ വെള്ള പേജിലേക്ക് ജിമെയില്‍ ലോഗിന്‍ പേജ് മാറ്റി എന്നതാണ് പുതുമ. നോക്കുമ്പോള്‍ തന്നെ ക്ലീനായി തോന്നുന്ന തരത്തില്‍ വെള്ള ബാക്ക്ഗ്രൗണ്ടില്‍ മധ്യഭാഗത്ത് ലോഗിന്‍ ഏരിയ മാത്രം കൊടുത്തിരിക്കുന്നു.
ലോഗിന്‍ പേജ് റീഡിസൈന്‍ മാത്രമല്ല, പുതിയ ഫീച്ചറുകളും ലോഗിന്‍ പേജില്‍ നമുക്ക് കാണാം. നമ്മള്‍ മുന്‍പ് ലോഗിന്‍ ചെയ്ത എല്ലാം അക്കൌണ്ടുകളുടെയും ലോഗിന്‍ വിവരങ്ങളും അവിടെ കാണാം. അത് കൊണ്ട് തന്നെ രണ്ടു അക്കൌണ്ടുകള്‍ തമ്മില്‍ സ്വിച്ച് ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നര്‍ത്ഥം. നിങ്ങള്‍ ബ്രൌസര്‍ മാറ്റി എന്നത് കൊണ്ട് ആ പേജ് മാറില്ല. എല്ലാ ബ്രൌസറിലും നിങ്ങള്‍ മുന്പ് ലോഗിന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കും.
ഈ പുതിയ അപ്ഡേറ്റ് ലോകത്ത് ഒരു ചെറിയ ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. ബാക്കി ഉള്ളവര്‍ക്ക് എന്ന് വരും എന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.

Monday, October 21, 2013

ഒരു കുട്ടിയെ എങ്ങിനെ ഉണ്ടാക്കാം ? ഫോട്ടോ സീരീസ് തരംഗമാകുന്നു !

ഒരു കുട്ടിയെ എങ്ങിനെ ഉണ്ടാക്കാം ? ഫോട്ടോ സീരീസ് തരംഗമാകുന്നു !


1
നിങ്ങളിത് എന്നാത്തിനുള്ള പുറപ്പാടാണ്, അര്‍ദ്ധരാത്രിക്ക് വാഴ നടുന്നതൊക്കെ നാട്ടുകാരെ കാണിക്കാന്‍ പോവുകയാണോ എന്നാകും നിങ്ങളുടെ ചിന്ത. എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെ കണ്ണ് പൊത്താനുള്ളതൊന്നും ഇതിലില്ല എന്നതാണ് സത്യം. പിന്നെ എന്താണ്? ക്യൂബെക്ക് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ പാട്രിസ് ലരോച്ചേ തമാശ രൂപേനെ നിര്‍മ്മിച്ച ഒരു ഫോട്ടോ സീരീസ് ആണിത്. ലരോച്ചേയും ഗര്‍ഭിണിയായ ഭാര്യയും കൂടി നിര്‍മ്മിച്ച ആ സുന്ദരന്‍ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കൂ


http://boolokam.com/a

Tuesday, October 15, 2013

ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാം. ഇപ്പോള്‍ നേടൂ 20GB തികച്ചും സൌജന്യമായി

ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാം. കോപ്പി ഡോട്ട് കോം

  ഇപ്പോള്‍ നേടൂ 20GB തികച്ചും സൌജന്യമായി


1
കംപ്യൂട്ടറില്‍ നമ്മുടെ പ്രധാന ഫയലുകള്‍ സൂക്ഷിക്കാന്‍ നാം എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കാണല്ലോ സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ ഹാര്‍ഡ്ഡിസ്ക് ക്രാഷ് ആകുന്നത് എല്ലാവരും നേരിടുന്ന പ്രശ്നമാണ്. കൂടാതെ വൈറസ് മൂലമുള്ള കേടുപാടുകളും സംഭവിക്കാം. ഇത്തരം ഒരു വേവലാതിക്കും ഇടംനല്‍കാതെ ഇന്റര്‍നെറ്റില്‍ത്തന്നെ ഫയലുകള്‍ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയാണ് ക്ലൌഡ് സ്റ്റോറേജ്. ഇതില്‍ ഫയലുകള്‍ ആക്സസ് ചെയ്യാന്‍ ഇന്റര്‍നെറ്റ് മാത്രം മതി. ക്രാഷ് ആവുമെന്ന പേടിവേണ്ട, എടുക്കാന്‍മറക്കുന്ന അവസ്ഥ ഇല്ല.
ഫയലുകള്‍ ഡയറക്ടറികളായി തരംതിരിച്ചു സൂക്ഷിക്കാം. കൈയിലുള്ള എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്റ്സ്, ഫോട്ടോകള്‍ എന്നിങ്ങനെ ഏതു ഫോര്‍മാറ്റിലുള്ള ഫയലുകളും നമുക്ക് ഇത്തരം സൈറ്റുകളില്‍ സൂക്ഷിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റിലുള്ള നമ്മുടെ എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കാണ് ഈ വെബ്സൈറ്റുകള്‍. ഫോട്ടോ ഷെയര്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്താല്‍ ഫോട്ടോകളുടെ ക്വാളിറ്റി കുറയുമെന്ന പരിമിതി മറികടക്കാനും ഇത്തരം വെബ്സൈറ്റുകള്‍ സഹായിക്കും. ഇത്തരം ഒരു വെബ്സൈറ്റ് ആണ് കോപ്പി ഡോട്ട് കോം
.
20 ജിബിമുതല്‍ മുകളിലേക്ക് സ്ഥലം ഈ പോസ്റ്റിലുള്ള ലിങ്ക് വഴി സൗജന്യമായി കോപ്പിഡോട്ട് കോമില്‍ ലഭ്യമാണ്. ഇതിനു മൂന്ന് സ്റ്റെപ്പു കള്‍ ഉണ്ട്.
 1, അക്കൗണ്ട്‌ തുടങ്ങുക.
 2, കോപ്പി ഡോട്ട് കോം അപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ ആല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
 3, അക്കൗണ്ട്‌ തുടങ്ങാനായി നല്കിയ ഇമെയില്‍ വെരിഫൈ ചെയ്യുക . ഇതിനായി ഇമെയില്‍ അക്കൗണ്ട്‌ ചെക്കുചെയ്താല്‍ കോപ്പി ഡോട്ട് കോമിന്‍റെ ഇമെയില്‍ കാണാം അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ചേരുമ്പോള്‍ 20 ജിബിയും മറ്റുള്ളവരെ റഫറല്‍വഴി ചേര്‍ത്താല്‍ ഓരോ യുസര്‍ക്കും 5 ജിബി വീതവും നിങ്ങള്‍ക്ക് കൂടുതല്‍ സ്റ്റോറേജ് ഇടം ലഭിക്കും. കോപ്പിഡോട്ട് കോമിന്റെ ഒരു സവിശേഷതസിങ്ക് ചെയ്യാനുള്ള സൗകര്യമാണ്. കംപ്യൂട്ടറിലും, ആന്‍ഡ്രോയ്ഡ, ആപ്പിള്‍, ബ്ലാക്ക്ബെറി ഫോണ്‍/ടാബ്ലറ്റുകളിലും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ചെയ്യാവുന്ന കോപ്പിഡോട്ട് കോമ് സോഫ്റ്റ്വെയര്‍, ഫയലുകളുടെ (ഫോള്‍ഡറുകളുടെയും) അപ്ലോഡിങ്/ഡൗണ്‍ലോഡിങ് വളരെ എളുപ്പമാക്കുന്നു. ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ചെയ്തശേഷം അപ്ലോഡ് ചെയ്യേണ്ട ഫയലുകള്‍ ഏതു ഫോള്‍ഡറിലാണ് എന്ന് മാപ്പ്ചെയ്തു കൊടുക്കുകയേ വേണ്ടൂ. ബാക്കി കാര്യം കോപ്പി ഡോട്ട് കോം ഏറ്റെടുത്തോളും.
പുതിയ ഫയലുകള്‍ അപ്ലോഡ്ചെയ്യാന്‍ അത് വലിച്ച് ഈ ഫോള്‍ഡറില്‍ ഇടുകയെ വേണ്ടു. സിങ്കിങ് താനെ പിന്നാമ്പുറത്ത് നടന്നുകൊള്ളും. നമ്മള്‍ ശ്രദ്ധിക്കുകയേ വേണ്ട. ഇനി ഈ ഫയലുകളോ ഫോള്‍ഡറുകളോ മറ്റുള്ളവരോട് പങ്കിടണമെന്നിരിക്കട്ടെ. കോപ്പിഡോട്ട് കോമില്‍ അതിനുള്ള സൗകര്യവുമുണ്ട്. മറ്റുള്ളവരോട് നിങ്ങളുടെ ഫയലുകള്‍ ഷെയര്‍ചെയ്യാന്‍ മാത്രമല്ല, സ്വന്തം ഉപയോഗത്തിനും ഫയലുകള്‍ ബാക്ക്അപ്പ് ചെയ്യാനും കോപ്പിഡോട്ട് കോമ് ഉപയോഗിക്കാം. കോപ്പിഡോട്ട് കോമില്‍ 20GB FREE അക്കൗണ്ട്‌ തുടങ്ങുവാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
കോപ്പി.കോം രജിസ്ട്രെഷന്‍ ലിങ്ക്

Source: http://boolokam.com/

Sunday, October 13, 2013

ഇനി നിങ്ങളുടെ പല രഹസ്യങ്ങളും ഫേസ്‌ബുക്ക്‌ മാലോകരെ കാണിക്കും !



ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അവരുടെ പ്രൈവസി സെറ്റിംഗ്സ് അപ്ഡേറ്റ് ചെയ്തതോടെ നമ്മള്‍ ഇതുവരെ ഫേസ്ബുക്കില്‍ ഒളിച്ചു വെച്ചിരുന്ന പലതും ആര്‍ക്കു വേണമെങ്കിലും കാണാം എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. നമ്മുടെ അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത പബ്ലിക് പോസ്റ്റുകള്‍ ഇനി ആര്‍ക്കു വേണമെങ്കിലും സേര്‍ച്ച്‌ ചെയ്തു കണ്ടു പിടിക്കാം എന്നര്‍ത്ഥം.
Who can look up your Timeline by name? എന്ന ടൈംലൈനിലെ പ്രധാനമായൊരു പ്രൈവസി സെറ്റിംഗ്സ് അവര്‍ എടുത്തു കളയുകയാണ്. അതായത് നിങ്ങള്‍ ഇപ്പോള്‍ Who can look up your Timeline by name? എന്ന പ്രൈവസി സെറ്റിംഗ്സിലെ ഫീച്ചര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോണില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ ഫീച്ചര്‍ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹോംപേജില്‍ ഫേസ്ബുക്കില്‍ നിന്നും ഒരു അപ്ഡേറ്റ് വന്നേക്കും. സെറ്റിംഗ്സ് മാറി എന്നും പറഞ്ഞു കൊണ്ടുള്ള ഒരു അപ്ഡേറ്റ്.
എന്നാല്‍ നമ്മുടെ പ്രൈവറ്റ് ഫോട്ടോകളും മറ്റും മറ്റുള്ളവര്‍ക്ക് ലഭിക്കും എന്ന പേടി വേണ്ട. മറിച്ച് നമ്മള്‍ പബ്ലികായി ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ ആണ് ഇനി ആര്‍ക്കും കാണാനാവുക. ഫേസ്ബുക്കിന്റെ ഗ്രാഫ് സെര്‍ച്ചിലൂടെയാകും ആളുകള്‍ക്ക് അത് സേര്‍ച്ച്‌ ചെയ്യാനാവുക. അതായത് ഫേസ്ബുക്കില്‍ ഇനി ഒളിച്ചിരിക്കാനാവില്ല. തങ്ങളുടെ എഫ് ബി പോസ്റ്റുകള്‍ ആര്‍ക്കെല്ലാം കാണണം എന്ന് തീരുമാനിക്കുവാന്‍ ഉള്ള നിലവിലുള്ള സൌകര്യം നിലനിര്‍ത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.
നിങ്ങള്‍ എന്തെങ്കിലും നിങ്ങളുടെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ അത് ആരെല്ലാം കാണണം എന്ന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. അതില്‍ പബ്ലിക് ആയി ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ആണ് ലോകമെങ്ങും സെര്ച്ചബില്‍ ആയിത്തീരുക എന്ന് ചുരുക്കം. പബ്ലിക് ആയി ഷെയര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ ഒരു പോപ്‌ അപ്പ്‌ സ്ക്രീന്‍ പൊങ്ങി വരും, ഒരു വാണിംഗ് സ്ക്രീന്‍ . നിങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ലോകമെങ്ങും കാണും എന്നതിന് ഉള്ള ഒരു വാണിംഗ്.

നിങ്ങള്‍ക്ക് സെറ്റിംഗ്സ് പേജില്‍ ഉള്ള ആക്ടിവിറ്റി ലോഗില്‍ പോയി ഓരോ പോസ്റ്റും എടുത്തു ഒളിച്ചു വെക്കാം, അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം. അതെ ഇനി വഴിയുള്ളൂ. ചിത്രത്തില്‍ കാണുന്നത് പോലെ.

ഫേസ്ബുക്കിന്റെ പ്രൈവസി അപ്ഡേറ്റ് രഹസ്യങ്ങളിലേക്കുള്ള കടന്നു കയറ്റം ആണെന്ന് തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്? താഴെ കമന്റിലൂടെ അറിയിക്കൂ.

Sources':Boolokam

Saturday, October 12, 2013

Easy Malayalam (മലയാളം) Typing in FACEBOOK.TWITTER,G+,MS OFFICE,BLOGS & ...


Easy Malayalam Typing in FACEBOOK & Anywhere – 

 

 

 

 

 

മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

 




SHARE IF YOU LIKE

Monday, October 07, 2013

ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും


ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും



ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍ , ഓര്‍ക്കുട്ട്… സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലമാണിത്. ഫേസ്ബുക്കില്‍ ഉറങ്ങി ഫേസ്ബുക്കില്‍ ഉണരുന്നതാണിപ്പോഴത്തെ ശീലം. ഇത്തരക്കാര്‍ സൂക്ഷിക്കുക. ഫേസ്ബുക്കും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ജീവിതംതന്നെ കുട്ടിച്ചോറാവും.
ഫേസ്ബുക്ക് സ്റ്റാറ്റസും ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് നയിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ മെസേജുകളും സ്റ്റാറ്റസും തെളിവായി കോടതി സ്വീകരിക്കുമെന്ന് നിയമവിദഗ്ധരും പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ചങ്ങലകളില്‍ വിഹരിക്കുന്നവര്‍ അവിടെ പ്രകടിപ്പിക്കുന്നത് അവരവരുടെ സ്വഭാവമായതിനാല്‍ ഇത് തെളിവാകുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.
facebook-couples-vygaരണ്ടായിരത്തില്‍ നിലവില്‍ വന്ന ഐ ടി ആക്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സജീവമല്ലായിരുന്നു. പെട്ടെന്നായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ വരവ്. ഇതോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെയും പരാതികളുടെയും എണ്ണം കൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ രണ്ടായിരത്തിലെ ഐ ടി ആക്ട് ഭേദഗതി ചെയ്തു. ഇതോടെയാണ് കൈവിട്ട് കളിച്ചാല്‍ കാര്യം പൊല്ലാപ്പാവുമെന്ന അവസ്ഥയില്‍ എത്തിയത്.
പങ്കാളി ഫസ്ബുക്കിലെ സ്റ്റാറ്റസ് മാറ്റാത്തതിനാല്‍ വിവാഹമോചിതരായ നിരവധിപേരുണ്ട്. അമേരിക്കയില്‍ നിന്നായിരുന്നു ഇത്തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ഇന്ത്യയിലും ഇതൊക്കെ സംഭവിക്കുന്നു.
പങ്കാളിയോട് നുണ പറഞ്ഞായിരിക്കും പലരും പല പരിപാടിക്കും മുങ്ങുന്നത്. മുങ്ങിയെത്തുന്ന പരിപാടികളുടെ ഫോട്ടോകള്‍ ആരെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഇതോടെ കള്ളക്കളിയെല്ലാം പൊളിയുകയും ചെയ്യും. മറ്റു ചിലരാവട്ടെ കളളത്തരം മറന്ന് സ്വയം പോസ്റ്റ് ചെയ്ത് പണിവാങ്ങും.
ഫേസ്ബുക്ക് അപ്‌ഡേഷനോ, ചാറ്റ് മെസേജോ കോടതിക്ക് തെളിവായി സ്വീകരിക്കാമെന്ന് അഭിഭാഷകയായ കര്‍ണിക സേഥ് പറയുന്നു. ഇതേസമയം, പുതിയ ഐ ടി നിയമം വ്യക്തി സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണെന്നും ആക്ഷേപമുണ്ട്.
എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അഴിഞ്ഞാടുന്നവര്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ കോടതി കയറാന്‍ തയ്യാറെടുത്തുകൊള്ളുക.
Sources"Yaganews

പഴയ ഫേസ്ബുക്ക് പോസ്റ്റുകളും സ്റ്റാറ്റസുകളും എങ്ങിനെ ഫേസ്ബുക്കില്‍ നിന്നും എടുത്തു കളയാം?


Facebook is launching a programme to attract small businesses to its online advertising platform by offering free advertisement credits for the social network.
ഫേസ്ബുക്കില്‍ നിങ്ങള്‍ പണ്ട് കാലത്ത് ഷെയര്‍ ചെയ്ത പോസ്റ്റുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും മറ്റും നിങ്ങളെ ഇപ്പോള്‍ വേട്ടയാടുന്നുണ്ടോ? നിങ്ങളുടെ പഴയ വീക്ഷണങ്ങള്‍ നിങ്ങളുടെ ഇപ്പോഴത്തെ സുഹൃത്തുക്കള്‍ കാണുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒന്ന് ക്ലീന്‍ ചെയ്യണം എന്ന് ചിന്തിക്കുന്നുണ്ടോ നിങ്ങള്‍ ? ഈയാഴ്ച്ചയാണ് ഫേസ്ബുക്ക് അതിന്റെ ഗ്രാഫ് സെര്‍ച്ചില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റ്, ഫോട്ടോ ക്യപ്ഷനുകള്‍, കമന്റുകള്‍ ചെക്ക് ഇന്നുകള്‍ തുടങ്ങിയ സേര്‍ച്ച്‌ ചെയ്യാനുള്ള ഓപ്ഷന്‍ കൊണ്ട് വന്നത്. ഇത് പല യൂസര്‍മാരിലും ഇപ്പോഴും ആക്റ്റീവ് ആയില്ലെങ്കിലും ആക്റ്റീവ് ആയിക്കഴിഞ്ഞാല്‍ പണി പാളും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അത് കൊണ്ട് തന്നെ നമ്മള്‍ പഴയ സുഹൃത്തുക്കള്‍ക്കിടയിലും മറ്റും ഷെയര്‍ ചെയ്ത പോസ്റ്റുകളും കമന്റുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും മറ്റും നമുക്ക് ഡിലീറ്റ് ചെയ്യുകയോ ഗ്രാഫ് സെര്‍ച്ചില്‍ നിന്നും ഡിസേബിള്‍ ചെയ്യേണ്ടതായി വരും. എങ്ങിനെ ഇക്കാര്യം സാധിച്ചെടുക്കാം ? നമുക്ക് നോക്കാം
ആദ്യത്തെ വഴി
സെറ്റിംഗ്സ് പേജില്‍ പോവുക. Privacy എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം Limit Past Posts ല്‍ എന്ന ഓപ്ഷന്‍ എടുക്കുക. അപ്പോള്‍ താഴെ കാണുന്നതായിരിക്കും ഡിസ്പ്ലേ ചെയ്യപ്പെടുക.

അതില്‍ മനസ്സിലാക്കേണ്ടത് Limit Past Posts ക്ലിക്ക് ചെയ്യപെടുക വഴി നിങ്ങള്‍ പബ്ലിക് ആയിട്ടും Friends of friends ആയിട്ടും ഷെയര്‍ ചെയ്ത കാര്യങ്ങള്‍ For friends എന്ന പ്രൈവസി ഓപ്ഷനിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പോസ്റ്റുകള്‍ നിങ്ങള്‍ ആരെയെങ്കിലും ടാഗ് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് ആ പോസ്റ്റ്‌ കാണാനാവും. അതായത് ഈ പോസ്റ്റുകള്‍ ഫേസ്ബുക്ക് സെര്‍ച്ചില്‍ നിന്നും നിങ്ങളുടെ സുഹൃത്ത്‌ അല്ലാത്ത ആളുകളില്‍ നിന്നുമാണ് അപ്രത്യക്ഷമാവുക.
ഇനി അത്തരം പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് തന്നെ ക്ലീന്‍ ചെയ്യണം എന്നുണ്ടെങ്കില്‍ രണ്ടാമത്തെ വഴി കാണുക.
രണ്ടാമത്തെ വഴി
നിങ്ങളുടെ Privacy പേജിലേക്ക് വീണ്ടും പോവുക. അവിടെ Use Activity Log എന്നൊരു ഓപ്ഷന്‍ കാണാം. അവിടെ ചെന്നാല്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ക്ക് ഷെയര്‍ ചെയ്ത എല്ലാ കാര്യങ്ങളും മാസങ്ങള്‍ വര്‍ഷങ്ങളും അനുസരിച്ച് കാണാം. ഓരോ വര്‍ഷവും മാസവും എടുത്തു അവിടെ നിന്നും നിങ്ങള്‍ക്ക് പഴയ ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഡിലീറ്റ് ചെയ്യുന്നില്ലെങ്കില്‍ ഓരോ പോസ്റ്റിന്റെയും പ്രൈവസി സെറ്റിംഗ്സും അവിടെ നിന്ന് തന്നെ മാറ്റാവുന്നതാണ്.


sources;Bookokam

Saturday, October 05, 2013

ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം


ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള വഴികള്‍

  1. 1.  നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വിഡിയോ ലിങ്കിനു മുമ്പ്  10 എന്ന്‍ അടിക്കുക , ഉദാഹരണം www.youtube.com/watch?v=xnH0ryFvW14 ഈ വിഡിയോ ആണ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ടത് എങ്കില്‍ www.10youtube.com/watch?v=xnH0ryFvW14 എന്ന പോലെ ആക്കി എന്റര്‍ അടിക്കുക , ശേഷം വരുന്ന പേജില്‍ നിന്നും ആവശ്യമുള്ള സൈസിന് നേരെയുള്ള ഡൌണ്‍ലോഡ് എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്യുക .



2. ഗൂഗിള്‍ ക്രോമിലേക്കും ഫയര്‍ ഫോക്സിലേക്കും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് . ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍  ഇവിടെ  ക്ലിക്ക് ചെയ്യുക .

ഫയര്‍ ഫോക്സിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .


വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് ആസ് എന്ന ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും , ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .

3. ഗൂഗിള്‍ ക്രോമിലേക്ക് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു എക്സ്റ്റന്‍ഷന്‍ ആണിത് . ഇവിടെ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം .



വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് എന്ന ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും , ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .

4. ഗൂഗിള്‍ ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് . ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .



വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോക്ക് താഴെ ഡൌണ്‍ലോഡ് എന്ന ബട്ടണും ഫയല്‍ സൈസും ഉണ്ട് . ഇഷ്ടമുള്ളത് സെലെക്റ്റ് ചെയ്‌താല്‍ ഡൌണ്‍ലോഡ് ആവും .

Monday, September 30, 2013

മുഖപുസ്തകം – ഫേസ്ബുക്ക് വിമര്‍ശന കവിത

....

മുഖപുസ്തകം

2
ഇതൊരു കാലം, കലികാലം
മുഖപുസ്തകം വാഴും കാലം,
സൌഹൃദത്തിന്‍ പുതുകോലം,
മനസ്സിന്റെ മറക്കോലം

ആഹരിക്കാനാര്‍ക്ക് നേരം
ആരാധിക്കാനാര്‍ക്ക് നേരം,
തുറന്നാലവനഹങ്കാരം,
അലസനാണതു നേരും

ലൈക്കിനായി തെണ്ടിനോക്കും
കിട്ടാഞ്ഞായാല്‍ തോണ്ടിനോക്കും
ഒന്നുകൂടി മുട്ടിനോക്കും
ചോദിച്ചാലോ ഒരു മുട്ടിപോക്കും

ആപ്പുകളാല്‍ വിഹരിക്കും
ആപ്പുകളില്‍ കൊണ്ട് ചേര്‍ക്കും
ആപ്പിലെങ്ങാന്‍ വീണ് നോക്കൂ
സല്‍പേരവന്‍ തന്നാപ്പിലാക്കും

ടാഗ് കൊണ്ടുപദ്രവിക്കും
ഹാഷ് കൊണ്ടോ കൂട്ടിച്ചേര്‍ക്കും
അറ്റ് വെച്ചവന്‍ മാടിവിളിക്കും
പോക്ക് കൊണ്ടോ തോണ്ടിനോക്കും

പെണ്‍കിടാങ്ങള്‍ക്കൊരു മോഹം
ആണ്‍കിടാങ്ങള്‍ക്കതും ദാഹം
മാതാവിനോടില്ലാ സ്‌നേഹം
ഷെയര്‍ ചെയ്യും ഇതു ഗേഹം

Sunday, September 29, 2013

ഫേസ്ബുക്കില്‍ ഇല്ലാത്തവരെ നിങ്ങളുടെ ഫേസ്ബുക്ക് ആല്‍ബം എങ്ങിനെ കാണിക്കാം?

..


7
ഫേസ്ബുക്കില്‍ ഇല്ലാത്തവരെ നമ്മുടെ ഒരു ഫേസ്ബുക്ക് ആല്‍ബം (പ്രൈവറ്റ് ആവട്ടെ അല്ലാതിരിക്കട്ടെ) എങ്ങിനെ കാണിക്കാം? അവര്‍ നമ്മുടെ ആല്‍ബം കാണണം എന്നഗ്രഹിച്ചാല്‍ എങ്ങിനെ നമ്മുടെ ഫോട്ടോകള്‍ അവരെ കാണിക്കും?  നേരെ അഡ്രസ്സ് ബാറില്‍ പോയി ആ ആല്‍ബം ലിങ്കെടുത്ത് അങ്ങേര്‍ക്ക് കൊടുത്താല്‍ പോരെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ഫേസ്ബുക്കില്‍ ഇല്ലാത്ത ലോഗിന്‍ ചെയ്യാത്ത ഒരാള്‍ക്ക് അഡ്രസ്സ് ബാര്‍ ലിങ്ക് വഴി ആ ആല്‍ബം കഴിയില്ല.. പിന്നെങ്ങിനെ?
ചില സിമ്പിള്‍ കുറുക്കുവഴികള്‍ മതി ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍
1. നേരെ നിങ്ങളുടെ ടൈം ലൈനില്‍ പോവുക. മുകളില്‍ നിങ്ങളുടെ പേര് എഴുതിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ ടൈംലൈനില്‍ എത്തും. ടൈംലൈനില്‍ എത്തിക്കഴിഞ്ഞാല്‍ ഫോട്ടോസ് എന്നെഴുതിയ ടാബില്‍ ക്ലിക്ക് ചെയ്യുക.
2. അതിനു ശേഷം നിങ്ങള്‍ക്ക് സുഹൃത്തുമായി ഷെയര്‍ ചെയ്യേണ്ട ആല്‍ബത്തില്‍ ക്ലിക്ക് ചെയ്യുക. ആല്‍ബം പ്രൈവറ്റ് ആണെങ്കിലും പബ്ലിക് ആണെങ്കിലും ഓക്കേ.
3. ആല്‍ബം ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ മുകളില്‍ വലതു ഭാഗത്ത് ഒരു സ്റ്റാര്‍ ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അവിടെ 2 ഓപ്ഷനുകള്‍ കാണും. ഗെറ്റ് ലിങ്കും ഡിലീറ്റ് ആല്‍ബവും. അതില്‍ ഗെറ്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
4. ഗെറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യേണ്ടുന്ന ആല്‍ബത്തിന്റെ യഥാര്‍ത്ഥ ലിങ്ക് ലഭിക്കും. അത് കോപ്പി ചെയ്യുക.
5. ആ ലിങ്ക് ആര്‍ക്ക് വേണമെങ്കിലും കൊടുക്കാം നിങ്ങള്‍ക്ക്. ആ ലിങ്ക് ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും ഇനി നിങ്ങളുടെ ആല്‍ബം കാണാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നിങ്ങള്‍ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ആല്‍ബത്തിലെ ഫുള്‍ സൈസ് ചിത്രങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്കില്‍ ഇല്ലാത്ത സുഹൃത്തിന് കാണുവാന്‍ കഴിയില്ല. ആ ചിത്രങ്ങളുടെ തംബ്നെയില്‍ മാത്രമേ കാണുവാന്‍ സാധിക്കൂ.
2. ലിങ്ക് കൊടുക്കുമ്പോള്‍ അപരിചിതര്‍ക്കോ നിങ്ങള്‍ക്ക് വിശ്വാസമില്ലാത്തവര്‍ക്കോ ആ ലിങ്ക് കൊടുക്കാതിരിക്കുക. തംബ്നെയില്‍ ആണെങ്കിലും ആ ചിത്രങ്ങള്‍ അവര്‍ ദുരുപയോഗം ചെയ്തേക്കാം.
3. ഒരു ആല്‍ബം മുഴുവനായി ഷെയര്‍ ചെയ്യുവാനുള്ള മാര്‍ഗമാണ് ഇവിടെ കൊടുത്തത്. ഇനി ചിത്രം മാത്രമാണ് നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഇല്ലാത്തവരുമായി ഷെയര്‍ ചെയ്യേണ്ടതെങ്കില്‍ ആ ചിത്രം ഓപ്പണ്‍ ചെയ്താല്‍ അടിയില്‍ ഗെറ്റ് ലിങ്ക് എന്ന ഓപ്ഷന്‍ കാണാം. ബാക്കിയെല്ലാം പഴയ പോലെ.

sources;http://boolokam.com/

Saturday, September 28, 2013

ഐഫോണ്‍ 5S-ല്‍ ഇല്ലാത്തതും എന്നാല്‍ ഗാലക്സി S4-ല്‍ ഉള്ളതുമായ 11 കാര്യങ്ങള്‍

...


574551_653652421320480_419565441_n
ആപ്പിളിന്റെ ഏറ്റവും പുതിയ സന്തതി ഐഫോണ്‍ 5S ഇങ്ങെത്തിക്കഴിഞ്ഞു. വില്‍പ്പനയിലും വിലയിലും ആപ്പിള്‍ കഴിഞ്ഞിട്ടേ മറ്റൊരു ഉല്‍പ്പന്നമുള്ളു എന്നാണ് ആദ്യത്തെ ആഴ്ചയിലെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാവുക. എങ്കിലും തങ്ങളുടെ ഏറ്റവും വലിയ എതിരാളികളായ സാംസങ്ങ് ഗാലക്സി S4 ന് മുന്‍പില്‍ ആപ്പിള്‍ ഇപ്പോഴും കിതക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ .
എന്താണിതിനു കാരണം? പുതിയ ഐഫോണിന് ചെയ്യാന്‍ കഴിയാത്ത വല്ല കാര്യവും സാംസങ്ങിന് ചെയ്യാന്‍ കഴിയുന്നതായി ഉണ്ടോ? ഉണ്ടെന്നാണ് താഴെയുള്ള കാര്യങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാവുക. ഐഫോണ്‍ 5S-ല്‍ ഇല്ലാത്തതും എന്നാല്‍ ഗാലക്സി S4-ല്‍ ഉള്ളതുമായ 11 കാര്യങ്ങള്‍ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.
1. നിങ്ങളുടെ ടിവിയെ നിയന്ത്രിക്കുവാന്‍ കഴിയുന്ന ഒരു ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ഗാലക്സി S4-ല്‍ ഉണ്ട്. അതായത് യൂണിവേഴ്സല്‍ റിമോട്ട് ആയിട്ടാണ് അത് പ്രവര്‍ത്തിക്കുക. (ഫോണിന്റെ മുകളില്‍ ഉള്ള ചെറിയ കറുത്ത പുള്ളിയാണ് ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ). ഗാലക്സി S4 ല്‍ നിങ്ങളുടെ കേബിളില്‍ നിന്നോ സാറ്റലൈറ്റ് പ്രൊവൈഡറില്‍ നിന്നോ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചാനലുകള്‍ മാത്രം കാണിക്കുന്ന ഒരു ആപ്ലിക്കേഷനും അതിലുണ്ട്.

2. നിങ്ങളുടെ അടുത്തുള്ള മറ്റു ഫോണുകളുമായി നിങ്ങളുടെ ഫോണിനെ ബന്ധപ്പെടുത്തുവാനായി എന്‍ എഫ് സി ചിപ്പ് സഹിതമാണ് ഗാലക്സി S4 ന്റെ വരവ്. 2 ഫോണുകള്‍ തമ്മില്‍ ചിത്രങ്ങളും മറ്റും പങ്കു വെയ്ക്കുവാനും മറ്റും ഇത് ഉപയോഗിക്കുന്നു. ഐഫോണില്‍ എന്‍ എഫ് സി ഉള്‍പ്പെടുത്തിയിട്ടില്ല.

3. നിങ്ങളുടെ ഗാലക്സി S4-ല്‍ ഒരു മൈക്രോ എസ്ഡി കാര്‍ഡ്‌ ഉപയോഗിച്ച് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു എക്സ്ട്രാ സ്റ്റോറെജ് ആഡ് ചെയ്യാം. കേവലം 1200 രൂപയ്ക്ക് ഇപ്പോള്‍ 32ജിബി മെമ്മറി കാര്‍ഡ്‌ വരെ ലഭിക്കും. എന്നാല്‍ ഐഫോണ്‍ 5S-ല്‍ ഇങ്ങനെ ഒരു ഓപ്ഷന്‍ ഇല്ല.

4. റീപ്ലേസബിള്‍ ബാറ്ററി എന്നത് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യ കാര്യമാണ്. കാരണം വൈഫൈ ഓണ്‍ ആണെങ്കില്‍ ആറു മണിക്കൂര്‍ ഒക്കെയാണ് ഒരു ഫോണിന്റെ ബാറ്ററി നില്‍ക്കുക. അപ്പോള്‍ മറ്റൊരു ബാറ്ററി മാറ്റി ഇടണമെങ്കില്‍ അത് ഗാലക്സി S4-ല്‍ സാധിക്കും. എന്നാല്‍ ഐഫോണില്‍ അങ്ങിനെ ബാറ്ററി ഉണ്ടോ എന്നും പോലെ അതിന്റെ ഉപഭോക്താക്കള്‍ക്ക് അറിയുമായിരിക്കില്ല.

5. ഫുള്‍ 1080p HD വീഡിയോ പ്ലേ ചെയ്യിക്കാന്‍ ഗാലക്സി S4 കഴിഞ്ഞിട്ടേ ഐഫോണ്‍ ഉള്ളൂ. ഐഫോണിനെ പോലെ തന്നെ മറ്റു പല വമ്പന്മാര്‍ക്കും ഫുള്‍ 1080p HD വീഡിയോ പ്ലേ ചെയ്യിക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

6. 5 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഗാലക്സി S4-ന് ഉള്ളത്. ഐഫോണ്‍ 5S-ന്റെ ഡിസ്പ്ലേ 4 ഇഞ്ച്‌ മാത്രമാണ് വലുപ്പം.

7. ഗാലക്സി S4-ല്‍ ഉള്ള വയര്‍ലെസ് ആയി ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഗ്രൂപ്പ് പ്ലേ. ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് വേണമെങ്കിലും നിങ്ങള്‍ക്ക് മറ്റു ഫോണുകളുമായി ചേര്‍ന്ന് ഗെയിം കളിക്കാം, ഫോട്ടോകള്‍ ഷെയര്‍ ചെയ്യാം, മറ്റു ഫോണുകളിലെ ഗാനങ്ങള്‍ കേള്‍ക്കാം അങ്ങിനെ എന്തും ചെയ്യാം. ഒരു വൈഫൈ കണക്ഷന്‍ ഉപയോഗിച്ചാണ്‌ അത് സാധ്യമാകുന്നത്. എന്നാല്‍ ഐഫോണ്‍ 5S-ല്‍ ഫോട്ടോകളും ലിങ്കുകളും കോണ്ടാക്ട്ടുകളും ഷെയര്‍ ചെയ്യുവാനുള്ള മാര്‍ഗമേ ഉള്ളൂ.

8. ഒട്ടനവധി പുത്തന്‍ കാര്യങ്ങള്‍ ആണ് ഗാലക്സി S4-ലെ ക്യാമറ ആപ്ലിക്കേഷനില്‍ ഉള്ളത്. നിങ്ങള്‍ക്ക് വേണമെങ്കിലും ഫോട്ടോയുടെ പിറകില്‍ ഉള്ള ക്ലിയര്‍ അല്ലാത്ത ഒരാളെ മായ്ച്ചുകളയാനുള്ള മാര്‍ഗം ഈ ക്യാമറ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ആനിമേറ്റഡ് ജിഫ് ചിത്രം ഉണ്ടാക്കാനും ഗാലക്സി S4 കൊണ്ട് സാധിക്കും. സ്ലോ മോഷന്‍ വീഡിയോ സൌകര്യവും ഇന്‍സ്റ്റാഗ്രാം ഇന്റെഗ്രെഷനുമാണ് പുതിയ ഐഫോണിലെ പുത്തന്‍ സംഗതികള്‍

9. നിങ്ങള്‍ ഗാലക്സി S4-ല്‍ നോക്കിക്കൊണ്ടിരിക്കെ അതൊരിക്കലും സ്ക്രീന്‍ ലോക്കായി നിങ്ങളെ ശല്യം ചെയ്യില്ല. ഫ്രണ്ട് ക്യാമറയ്ക്ക് നിങ്ങളുടെ കണ്ണിനെ മനസ്സിലാക്കുവാനുള്ള ശക്തിയുണ്ട്. അതുവഴി നിങ്ങള്‍ എന്തെങ്കിലും നോക്കിക്കൊണ്ടിരിക്കെ സ്ക്രീന്‍ ഡാര്‍ക്ക് ആവാതിരിക്കുവാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു.

10. നമ്മള്‍ക്ക് ഏതൊരു ചെറിയ മൊബൈല്‍ ഷോപ്പില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്ന മൈക്രോ യുഎസ്ബി പ്ലഗ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗാലക്സി S4 ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം. ഐഫോണ്‍ 5S ന്റെ കാര്യത്തില്‍ ആണെങ്കില്‍ ആപ്പിളിന്റെ സ്വന്തം ലൈറ്റനിംഗ് പോര്‍ട്ട്‌ തന്നെ വേണ്ടി വരും.

11. ഒരേ സമയം രണ്ടു ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യിക്കാന്‍ ഗാലക്സി S4 കൊണ്ട് സാധിക്കും.


Friday, July 26, 2013

ഇന്റര്‍നെറ്റിനെ ടിവിയില്‍ കൊണ്ട് വരുവാന്‍ ഗൂഗിളിന്റെ ക്രോംകാസ്റ്റ്

ക്രോംകാസ്റ്റ്


wheel_1770408a
കമ്പ്യൂട്ടറില്‍ മാത്രമല്ല, ഇനി നമ്മുടെ ടിവിയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ സാധ്യമാക്കുന്ന ചെറു ഉപകരണവുമായി ഗൂഗിള്‍ രംഗത്ത്. വലിയ ടിവി സ്‌ക്രീനില്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ ഗൂഗിളിന്റെ ഈ ചെറു ഉപകരണം ഇനി നമുക്ക് സഹായകമാവും. മൊബൈലിലെ ടാബ്ലെറ്റിലോ മറ്റേതെങ്കിലും ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ഡിവൈസില്‍ നിന്നും വീഡിയോയുമെല്ലാം ടിവിയില്‍ കാണാന്‍ കഴിയുന്ന ക്രോംകാസ്റ്റ് ആണ് ഈ ചെറു ഉപകരണം.

നമ്മുടെ ടിവിയുടെ HDMI പോര്‍ട്ട് വഴിയാണ് ഇത് ടെലിവിഷനില്‍ കണക്ട് ചെയ്യാനാവുക. വൈഫൈ സംവിധാനത്തിലാണ് ഈ ഇന്റര്‍നെറ്റ് സ്‌ക്രീമിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും വിന്‍ഡോസ് ലാപ്പ്‌ടോപ്പിലുമെല്ലാം ക്രോകാസ്റ്റ് പ്രവര്‍ത്തിക്കും. കഴിഞ്ഞദിവസം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന നെക്‌സസ് 7 ടാബ് അവതരണ ചടങ്ങിലാണ് ക്രോംകാസ്റ്റിനെയും ഗൂഗിള്‍ പരിചയപ്പെടുത്തിയത്.


35 ഡോളറാണ് ക്രോംകാസ്റ്റിന്റെ വില. ഈ ഉപകരണം എന്ന് ഇന്ത്യയില്‍ എത്തുമെന്ന് വ്യക്തമല്ല.

Tuesday, July 23, 2013

ഇനി പ്രണയിനിയെ കണ്ടെത്തുവാനും ഫേസ്ബുക്ക് ആപ്ലിക്കേഷന്‍


ക്രഷ് എന്ന പേരിലുള്ള  ആപ്ലിക്കേഷന്‍


 
 ഇനി പ്രണയിനിയെ കണ്ടെത്തുവാനും ഫേസ്ബുക്ക് ആപ്ലിക്കേഷന്‍



580498_537469589654029_2080526176_n




ഫേസ്ബുക്കിലൂടെ പ്രണയിനിയെ കണ്ടെത്താനുള്ള വഴിയുമായി മലയാളികള്‍ വികസിപ്പിച്ചെടുത്ത ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്നു. ക്രഷ് എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത് കളമശ്ശേരി സ്റ്റാര്‍ട്ട് അപ് വില്ലേജിലെ പത്തംഗ സംഘമാണ്. കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികള്‍ ആയ ആകാശ് മാത്യുവും ആന്റണി എസ് പടയാട്ടിലും ആണ് ക്രഷിന്റെ മുഖ്യ സൂത്രധാരന്മാര്‍ . ഇവര്‍ ആരംഭിച്ച സിഐഇഡി ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഇവരുടെ കോമണ്‍ പ്ലാറ്റ്ഫോം










പ്രണയമുള്ളയാളുടെ പേര് ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുകയാണ് പ്രണയിനിയെ കണ്ടെത്താനുള്ള ആദ്യപടി. ക്രഷ് ലിസ്റ്റില്‍ പേര് രഹസ്യമായിക്കുകയും ചെയ്യും. വേറൊരാള്‍ നിങ്ങളുടെ പേര് ക്രെഷ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ നിങ്ങളെ പ്രണയിക്കുന്നത് ആരാണെന്ന് ക്രഷ് വെളിപ്പെടുത്തും.

ആയിരത്തിലധികം പേര്‍ ക്രഷ് ഉപയോഗിച്ച് പ്രണയം തുടങ്ങിക്കഴിഞ്ഞെന്ന് ക്രഷിന്റെ മുഖ്യ സൂത്രധാരന്മാരായ ആകാശ് മാത്യുവും ആന്റണി എസ് പടയാട്ടിലും പറയുന്നു.



ആപ്ലിക്കേഷന്‍ ലിങ്ക്: apps.facebook.com/crushmycrush

Saturday, July 20, 2013

ഫെസ്ബുക്കില്‍ ഫോട്ടോ കമന്റുകള്‍ക്ക് പറ്റിയ ചിത്രങ്ങള്‍

ഫെസ്ബുക്കില്‍ ഫോട്ടോ കമന്റുകള്‍ക്ക് പറ്റിയ ചിത്രങ്ങള്‍

*

*

ഫേസ്ബുക്കില്‍ ചിലര്‍ പോസ്റ്റ്‌ ഇടുമ്പോള്‍ അതിന്റെ അടിയില്‍ ആളുകള്‍ ഫോട്ടോ കമന്റുകള്‍ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. വളരെ രസകരമായ സംഭവങ്ങള്‍ ആയിരിക്കും അതില്‍ ഉണ്ടാകുക. ഹാസ്യ നടന്മാരുടെ ഡയലോഗ്സ് ഇവയില്‍ കൂടുതലും. ഫേസ്ബുക്ക് ഫോട്ടോ കമന്റ് എന്ന ആശയം തുടങ്ങിയത് മുതല്‍ ഒരുപാട് പേജുകള്‍ ഇതിനു പറ്റിയ ഫോട്ടോകള്‍ നിര്‍മ്മിച്ച്‌ തുടങ്ങിയിരുന്നു. അവയില്‍ ഇതു അവസരത്തിലും ഉപയോഗിക്കാവുന്നവയാണ് ഇവിടെ നല്‍കുന്നത്.