സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, July 23, 2013

ഇനി പ്രണയിനിയെ കണ്ടെത്തുവാനും ഫേസ്ബുക്ക് ആപ്ലിക്കേഷന്‍


ക്രഷ് എന്ന പേരിലുള്ള  ആപ്ലിക്കേഷന്‍


 
 ഇനി പ്രണയിനിയെ കണ്ടെത്തുവാനും ഫേസ്ബുക്ക് ആപ്ലിക്കേഷന്‍



580498_537469589654029_2080526176_n




ഫേസ്ബുക്കിലൂടെ പ്രണയിനിയെ കണ്ടെത്താനുള്ള വഴിയുമായി മലയാളികള്‍ വികസിപ്പിച്ചെടുത്ത ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്നു. ക്രഷ് എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത് കളമശ്ശേരി സ്റ്റാര്‍ട്ട് അപ് വില്ലേജിലെ പത്തംഗ സംഘമാണ്. കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികള്‍ ആയ ആകാശ് മാത്യുവും ആന്റണി എസ് പടയാട്ടിലും ആണ് ക്രഷിന്റെ മുഖ്യ സൂത്രധാരന്മാര്‍ . ഇവര്‍ ആരംഭിച്ച സിഐഇഡി ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഇവരുടെ കോമണ്‍ പ്ലാറ്റ്ഫോം










പ്രണയമുള്ളയാളുടെ പേര് ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുകയാണ് പ്രണയിനിയെ കണ്ടെത്താനുള്ള ആദ്യപടി. ക്രഷ് ലിസ്റ്റില്‍ പേര് രഹസ്യമായിക്കുകയും ചെയ്യും. വേറൊരാള്‍ നിങ്ങളുടെ പേര് ക്രെഷ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ നിങ്ങളെ പ്രണയിക്കുന്നത് ആരാണെന്ന് ക്രഷ് വെളിപ്പെടുത്തും.

ആയിരത്തിലധികം പേര്‍ ക്രഷ് ഉപയോഗിച്ച് പ്രണയം തുടങ്ങിക്കഴിഞ്ഞെന്ന് ക്രഷിന്റെ മുഖ്യ സൂത്രധാരന്മാരായ ആകാശ് മാത്യുവും ആന്റണി എസ് പടയാട്ടിലും പറയുന്നു.



ആപ്ലിക്കേഷന്‍ ലിങ്ക്: apps.facebook.com/crushmycrush

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on