സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, October 13, 2013

ഇനി നിങ്ങളുടെ പല രഹസ്യങ്ങളും ഫേസ്‌ബുക്ക്‌ മാലോകരെ കാണിക്കും !



ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അവരുടെ പ്രൈവസി സെറ്റിംഗ്സ് അപ്ഡേറ്റ് ചെയ്തതോടെ നമ്മള്‍ ഇതുവരെ ഫേസ്ബുക്കില്‍ ഒളിച്ചു വെച്ചിരുന്ന പലതും ആര്‍ക്കു വേണമെങ്കിലും കാണാം എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. നമ്മുടെ അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത പബ്ലിക് പോസ്റ്റുകള്‍ ഇനി ആര്‍ക്കു വേണമെങ്കിലും സേര്‍ച്ച്‌ ചെയ്തു കണ്ടു പിടിക്കാം എന്നര്‍ത്ഥം.
Who can look up your Timeline by name? എന്ന ടൈംലൈനിലെ പ്രധാനമായൊരു പ്രൈവസി സെറ്റിംഗ്സ് അവര്‍ എടുത്തു കളയുകയാണ്. അതായത് നിങ്ങള്‍ ഇപ്പോള്‍ Who can look up your Timeline by name? എന്ന പ്രൈവസി സെറ്റിംഗ്സിലെ ഫീച്ചര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോണില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ ഫീച്ചര്‍ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹോംപേജില്‍ ഫേസ്ബുക്കില്‍ നിന്നും ഒരു അപ്ഡേറ്റ് വന്നേക്കും. സെറ്റിംഗ്സ് മാറി എന്നും പറഞ്ഞു കൊണ്ടുള്ള ഒരു അപ്ഡേറ്റ്.
എന്നാല്‍ നമ്മുടെ പ്രൈവറ്റ് ഫോട്ടോകളും മറ്റും മറ്റുള്ളവര്‍ക്ക് ലഭിക്കും എന്ന പേടി വേണ്ട. മറിച്ച് നമ്മള്‍ പബ്ലികായി ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ ആണ് ഇനി ആര്‍ക്കും കാണാനാവുക. ഫേസ്ബുക്കിന്റെ ഗ്രാഫ് സെര്‍ച്ചിലൂടെയാകും ആളുകള്‍ക്ക് അത് സേര്‍ച്ച്‌ ചെയ്യാനാവുക. അതായത് ഫേസ്ബുക്കില്‍ ഇനി ഒളിച്ചിരിക്കാനാവില്ല. തങ്ങളുടെ എഫ് ബി പോസ്റ്റുകള്‍ ആര്‍ക്കെല്ലാം കാണണം എന്ന് തീരുമാനിക്കുവാന്‍ ഉള്ള നിലവിലുള്ള സൌകര്യം നിലനിര്‍ത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.
നിങ്ങള്‍ എന്തെങ്കിലും നിങ്ങളുടെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ അത് ആരെല്ലാം കാണണം എന്ന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. അതില്‍ പബ്ലിക് ആയി ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ആണ് ലോകമെങ്ങും സെര്ച്ചബില്‍ ആയിത്തീരുക എന്ന് ചുരുക്കം. പബ്ലിക് ആയി ഷെയര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ ഒരു പോപ്‌ അപ്പ്‌ സ്ക്രീന്‍ പൊങ്ങി വരും, ഒരു വാണിംഗ് സ്ക്രീന്‍ . നിങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ലോകമെങ്ങും കാണും എന്നതിന് ഉള്ള ഒരു വാണിംഗ്.

നിങ്ങള്‍ക്ക് സെറ്റിംഗ്സ് പേജില്‍ ഉള്ള ആക്ടിവിറ്റി ലോഗില്‍ പോയി ഓരോ പോസ്റ്റും എടുത്തു ഒളിച്ചു വെക്കാം, അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം. അതെ ഇനി വഴിയുള്ളൂ. ചിത്രത്തില്‍ കാണുന്നത് പോലെ.

ഫേസ്ബുക്കിന്റെ പ്രൈവസി അപ്ഡേറ്റ് രഹസ്യങ്ങളിലേക്കുള്ള കടന്നു കയറ്റം ആണെന്ന് തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്? താഴെ കമന്റിലൂടെ അറിയിക്കൂ.

Sources':Boolokam

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on