സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, October 15, 2013

ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാം. ഇപ്പോള്‍ നേടൂ 20GB തികച്ചും സൌജന്യമായി

ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാം. കോപ്പി ഡോട്ട് കോം

  ഇപ്പോള്‍ നേടൂ 20GB തികച്ചും സൌജന്യമായി


1
കംപ്യൂട്ടറില്‍ നമ്മുടെ പ്രധാന ഫയലുകള്‍ സൂക്ഷിക്കാന്‍ നാം എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കാണല്ലോ സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ ഹാര്‍ഡ്ഡിസ്ക് ക്രാഷ് ആകുന്നത് എല്ലാവരും നേരിടുന്ന പ്രശ്നമാണ്. കൂടാതെ വൈറസ് മൂലമുള്ള കേടുപാടുകളും സംഭവിക്കാം. ഇത്തരം ഒരു വേവലാതിക്കും ഇടംനല്‍കാതെ ഇന്റര്‍നെറ്റില്‍ത്തന്നെ ഫയലുകള്‍ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയാണ് ക്ലൌഡ് സ്റ്റോറേജ്. ഇതില്‍ ഫയലുകള്‍ ആക്സസ് ചെയ്യാന്‍ ഇന്റര്‍നെറ്റ് മാത്രം മതി. ക്രാഷ് ആവുമെന്ന പേടിവേണ്ട, എടുക്കാന്‍മറക്കുന്ന അവസ്ഥ ഇല്ല.
ഫയലുകള്‍ ഡയറക്ടറികളായി തരംതിരിച്ചു സൂക്ഷിക്കാം. കൈയിലുള്ള എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്റ്സ്, ഫോട്ടോകള്‍ എന്നിങ്ങനെ ഏതു ഫോര്‍മാറ്റിലുള്ള ഫയലുകളും നമുക്ക് ഇത്തരം സൈറ്റുകളില്‍ സൂക്ഷിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റിലുള്ള നമ്മുടെ എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കാണ് ഈ വെബ്സൈറ്റുകള്‍. ഫോട്ടോ ഷെയര്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്താല്‍ ഫോട്ടോകളുടെ ക്വാളിറ്റി കുറയുമെന്ന പരിമിതി മറികടക്കാനും ഇത്തരം വെബ്സൈറ്റുകള്‍ സഹായിക്കും. ഇത്തരം ഒരു വെബ്സൈറ്റ് ആണ് കോപ്പി ഡോട്ട് കോം
.
20 ജിബിമുതല്‍ മുകളിലേക്ക് സ്ഥലം ഈ പോസ്റ്റിലുള്ള ലിങ്ക് വഴി സൗജന്യമായി കോപ്പിഡോട്ട് കോമില്‍ ലഭ്യമാണ്. ഇതിനു മൂന്ന് സ്റ്റെപ്പു കള്‍ ഉണ്ട്.
 1, അക്കൗണ്ട്‌ തുടങ്ങുക.
 2, കോപ്പി ഡോട്ട് കോം അപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ ആല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
 3, അക്കൗണ്ട്‌ തുടങ്ങാനായി നല്കിയ ഇമെയില്‍ വെരിഫൈ ചെയ്യുക . ഇതിനായി ഇമെയില്‍ അക്കൗണ്ട്‌ ചെക്കുചെയ്താല്‍ കോപ്പി ഡോട്ട് കോമിന്‍റെ ഇമെയില്‍ കാണാം അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ചേരുമ്പോള്‍ 20 ജിബിയും മറ്റുള്ളവരെ റഫറല്‍വഴി ചേര്‍ത്താല്‍ ഓരോ യുസര്‍ക്കും 5 ജിബി വീതവും നിങ്ങള്‍ക്ക് കൂടുതല്‍ സ്റ്റോറേജ് ഇടം ലഭിക്കും. കോപ്പിഡോട്ട് കോമിന്റെ ഒരു സവിശേഷതസിങ്ക് ചെയ്യാനുള്ള സൗകര്യമാണ്. കംപ്യൂട്ടറിലും, ആന്‍ഡ്രോയ്ഡ, ആപ്പിള്‍, ബ്ലാക്ക്ബെറി ഫോണ്‍/ടാബ്ലറ്റുകളിലും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ചെയ്യാവുന്ന കോപ്പിഡോട്ട് കോമ് സോഫ്റ്റ്വെയര്‍, ഫയലുകളുടെ (ഫോള്‍ഡറുകളുടെയും) അപ്ലോഡിങ്/ഡൗണ്‍ലോഡിങ് വളരെ എളുപ്പമാക്കുന്നു. ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ചെയ്തശേഷം അപ്ലോഡ് ചെയ്യേണ്ട ഫയലുകള്‍ ഏതു ഫോള്‍ഡറിലാണ് എന്ന് മാപ്പ്ചെയ്തു കൊടുക്കുകയേ വേണ്ടൂ. ബാക്കി കാര്യം കോപ്പി ഡോട്ട് കോം ഏറ്റെടുത്തോളും.
പുതിയ ഫയലുകള്‍ അപ്ലോഡ്ചെയ്യാന്‍ അത് വലിച്ച് ഈ ഫോള്‍ഡറില്‍ ഇടുകയെ വേണ്ടു. സിങ്കിങ് താനെ പിന്നാമ്പുറത്ത് നടന്നുകൊള്ളും. നമ്മള്‍ ശ്രദ്ധിക്കുകയേ വേണ്ട. ഇനി ഈ ഫയലുകളോ ഫോള്‍ഡറുകളോ മറ്റുള്ളവരോട് പങ്കിടണമെന്നിരിക്കട്ടെ. കോപ്പിഡോട്ട് കോമില്‍ അതിനുള്ള സൗകര്യവുമുണ്ട്. മറ്റുള്ളവരോട് നിങ്ങളുടെ ഫയലുകള്‍ ഷെയര്‍ചെയ്യാന്‍ മാത്രമല്ല, സ്വന്തം ഉപയോഗത്തിനും ഫയലുകള്‍ ബാക്ക്അപ്പ് ചെയ്യാനും കോപ്പിഡോട്ട് കോമ് ഉപയോഗിക്കാം. കോപ്പിഡോട്ട് കോമില്‍ 20GB FREE അക്കൗണ്ട്‌ തുടങ്ങുവാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
കോപ്പി.കോം രജിസ്ട്രെഷന്‍ ലിങ്ക്

Source: http://boolokam.com/

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on