സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Friday, July 26, 2013

ഇന്റര്‍നെറ്റിനെ ടിവിയില്‍ കൊണ്ട് വരുവാന്‍ ഗൂഗിളിന്റെ ക്രോംകാസ്റ്റ്

ക്രോംകാസ്റ്റ്


wheel_1770408a
കമ്പ്യൂട്ടറില്‍ മാത്രമല്ല, ഇനി നമ്മുടെ ടിവിയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ സാധ്യമാക്കുന്ന ചെറു ഉപകരണവുമായി ഗൂഗിള്‍ രംഗത്ത്. വലിയ ടിവി സ്‌ക്രീനില്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ ഗൂഗിളിന്റെ ഈ ചെറു ഉപകരണം ഇനി നമുക്ക് സഹായകമാവും. മൊബൈലിലെ ടാബ്ലെറ്റിലോ മറ്റേതെങ്കിലും ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ഡിവൈസില്‍ നിന്നും വീഡിയോയുമെല്ലാം ടിവിയില്‍ കാണാന്‍ കഴിയുന്ന ക്രോംകാസ്റ്റ് ആണ് ഈ ചെറു ഉപകരണം.

നമ്മുടെ ടിവിയുടെ HDMI പോര്‍ട്ട് വഴിയാണ് ഇത് ടെലിവിഷനില്‍ കണക്ട് ചെയ്യാനാവുക. വൈഫൈ സംവിധാനത്തിലാണ് ഈ ഇന്റര്‍നെറ്റ് സ്‌ക്രീമിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും വിന്‍ഡോസ് ലാപ്പ്‌ടോപ്പിലുമെല്ലാം ക്രോകാസ്റ്റ് പ്രവര്‍ത്തിക്കും. കഴിഞ്ഞദിവസം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന നെക്‌സസ് 7 ടാബ് അവതരണ ചടങ്ങിലാണ് ക്രോംകാസ്റ്റിനെയും ഗൂഗിള്‍ പരിചയപ്പെടുത്തിയത്.


35 ഡോളറാണ് ക്രോംകാസ്റ്റിന്റെ വില. ഈ ഉപകരണം എന്ന് ഇന്ത്യയില്‍ എത്തുമെന്ന് വ്യക്തമല്ല.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on