സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, October 07, 2013

ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും


ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും



ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍ , ഓര്‍ക്കുട്ട്… സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലമാണിത്. ഫേസ്ബുക്കില്‍ ഉറങ്ങി ഫേസ്ബുക്കില്‍ ഉണരുന്നതാണിപ്പോഴത്തെ ശീലം. ഇത്തരക്കാര്‍ സൂക്ഷിക്കുക. ഫേസ്ബുക്കും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ജീവിതംതന്നെ കുട്ടിച്ചോറാവും.
ഫേസ്ബുക്ക് സ്റ്റാറ്റസും ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് നയിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ മെസേജുകളും സ്റ്റാറ്റസും തെളിവായി കോടതി സ്വീകരിക്കുമെന്ന് നിയമവിദഗ്ധരും പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ചങ്ങലകളില്‍ വിഹരിക്കുന്നവര്‍ അവിടെ പ്രകടിപ്പിക്കുന്നത് അവരവരുടെ സ്വഭാവമായതിനാല്‍ ഇത് തെളിവാകുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.
facebook-couples-vygaരണ്ടായിരത്തില്‍ നിലവില്‍ വന്ന ഐ ടി ആക്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സജീവമല്ലായിരുന്നു. പെട്ടെന്നായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ വരവ്. ഇതോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെയും പരാതികളുടെയും എണ്ണം കൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ രണ്ടായിരത്തിലെ ഐ ടി ആക്ട് ഭേദഗതി ചെയ്തു. ഇതോടെയാണ് കൈവിട്ട് കളിച്ചാല്‍ കാര്യം പൊല്ലാപ്പാവുമെന്ന അവസ്ഥയില്‍ എത്തിയത്.
പങ്കാളി ഫസ്ബുക്കിലെ സ്റ്റാറ്റസ് മാറ്റാത്തതിനാല്‍ വിവാഹമോചിതരായ നിരവധിപേരുണ്ട്. അമേരിക്കയില്‍ നിന്നായിരുന്നു ഇത്തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ഇന്ത്യയിലും ഇതൊക്കെ സംഭവിക്കുന്നു.
പങ്കാളിയോട് നുണ പറഞ്ഞായിരിക്കും പലരും പല പരിപാടിക്കും മുങ്ങുന്നത്. മുങ്ങിയെത്തുന്ന പരിപാടികളുടെ ഫോട്ടോകള്‍ ആരെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഇതോടെ കള്ളക്കളിയെല്ലാം പൊളിയുകയും ചെയ്യും. മറ്റു ചിലരാവട്ടെ കളളത്തരം മറന്ന് സ്വയം പോസ്റ്റ് ചെയ്ത് പണിവാങ്ങും.
ഫേസ്ബുക്ക് അപ്‌ഡേഷനോ, ചാറ്റ് മെസേജോ കോടതിക്ക് തെളിവായി സ്വീകരിക്കാമെന്ന് അഭിഭാഷകയായ കര്‍ണിക സേഥ് പറയുന്നു. ഇതേസമയം, പുതിയ ഐ ടി നിയമം വ്യക്തി സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണെന്നും ആക്ഷേപമുണ്ട്.
എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അഴിഞ്ഞാടുന്നവര്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ കോടതി കയറാന്‍ തയ്യാറെടുത്തുകൊള്ളുക.
Sources"Yaganews

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on