മനസ്സിന് സന്തോഷത്തിന്‍ അലകള്‍
വീഴ്ത്തി
വീണ്ടുമൊരു ഓണം കൂടി, ഒത്തൊരുമയുട, സൌഹൃദത്തിന്റെ
പൂക്കാലം വിരിയിക്കുന്ന
ഓണം ... ഈ ഓണവും ഓരോരുത്തരുടെയും
മനസ്സില്‍ നല്ല ഓര്‍മ്മകള്‍ വീഴ്ത്തട്ടെ
തുമ്പ പ്പുക്കളുടെ നൈര്‍മല്യവും
ഓണതുമ്പികളുടെ താരാട്ടും
ഓണപ്പുക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി.....
ഹൃദയ വിശുദ്ധിയോടെ.....
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ ......
പ്രതീക്ഷകളുടെ പൂവിളികളോടെ .....
എതിരേല്‍ക്കാം നമുക്കീ
പൊന്നോണത്തെ.....
ലോകമെമ്പാടുമുള്ള
എല്ലാ
സുഹ്രത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ ഓണാശംസകള്
വീണ്ടുമൊരു ഓണം കൂടി, ഒത്തൊരുമയുട, സൌഹൃദത്തിന്റെ പൂക്കാലം വിരിയിക്കുന്ന
ഓണം ... ഈ ഓണവും ഓരോരുത്തരുടെയും
മനസ്സില്‍ നല്ല ഓര്‍മ്മകള്‍ വീഴ്ത്തട്ടെ
ഓണതുമ്പികളുടെ താരാട്ടും
ഓണപ്പുക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി.....
ഹൃദയ വിശുദ്ധിയോടെ.....
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ ......
പ്രതീക്ഷകളുടെ പൂവിളികളോടെ .....
എതിരേല്‍ക്കാം നമുക്കീ പൊന്നോണത്തെ.....
ലോകമെമ്പാടുമുള്ള എല്ലാ സുഹ്രത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ ഓണാശംസകള്
ഓണാശംസകള്‍
ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍ ഏവര്‍ക്കും ഓണാശംസകള്‍
ഓണം 2013
HAPPY ONAM 2013
O-rumayude
N-anmayude
A-koshathinte
M-alayaliyude
ഓണാശംസകള്‍
ഒരുമയുടെ നന്മയുടെ ആകൊഷത്തിന്റെ
മലയാളിയുടെ പൊന്നോണം
സ്നേഹവും സന്തോഷവും നിറഞ്ഞ ഒത്തിരി നന്മയും ഒരുപാട് ഐശ്വര്യും ജീവിതത്തില്‍ കൊണ്ടുവരട്ടെ
ഓര്‍മയുടെ ഓരത്ത് ഒമാനിക്കനായ് ഒരായിരം ഓണപ്പുക്കളിത ...
ഓണനാളില്‍ ഓര്‍ത്തു കൊണ്ടെ ഓണത്തുംബിയി അരികില്‍വാ..
മനസുനിറഞ്ഞ എന്റെഓണാശംസകള്‍ നേരുന്നു ...
May u have a wonderful onam in all sense!
My sincere wishes to you & family
ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍
ഒരിക്കല്‍ക്കൂടി
വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ
ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം
എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ
ഊഞ്ഞാലില്‍ ആടുമ്പോള്‍,
മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...
ഒരു തുമ്പപ്പൂവിന്റെ നൈര്മ്മല്യം ...
സ്നേഹ പുഷ്പങ്ങള് കൊണ്ടൊരു പൂക്കളം .
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള് ..
മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...
ഒരു തുമ്പപ്പൂവിന്റെ നൈര്മ്മല്യം ...
സ്നേഹ പുഷ്പങ്ങള് കൊണ്ടൊരു പൂക്കളം .
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും ആഘോഷമായ ഓണത്തിനു എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള് ..
|
ഭൗതികസമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. 'ഞാന്‍, എന്റെത്' എന്നുള്ള ഭാവങ്ങള്‍ ഇല്ലാതാകുമ്പോഴാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. സര്‍വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി 'ഞാന്‍, എന്റെത്' എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതനായി പരമപദം അണഞ്ഞു എന്നതാണ് തത്വം.
എല്ലാം സമര്‍പ്പിച്ച മഹാബലിയെ എന്തുകൊണ്ടാണ് വാമനന്‍ പാതാളത്തിലേക്കയച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. മനസ്സാണ് മനുഷ്യന്റെ ലോകം സുന്ദരവും വികൃതവുമാക്കുന്നത്. ആത്മസമര്‍പ്പണത്തിലൂടെ ബലിയുടെ അഹങ്കാരം പരിപൂര്‍ണമായി നശിച്ചു; മനസ്സ് പരിശുദ്ധമായി. അത്തരം മനസ്സിന് നരകവും സ്വര്‍ഗവും തുല്യമാണ്. അവര്‍ ചെല്ലുന്നിടമെല്ലാം പൂങ്കാവനമാകും, അവിടെ സുഗന്ധവും സൗന്ദര്യവും നിറയും. അവരുടെ സംസര്‍ഗം മറ്റുള്ളവരുടെ മനസ്സിനെയും സ്വര്‍ഗതുല്യമാക്കും.ഒരു പ്രത്യേക സ്ഥലവും ഒരു പ്രത്യേക ജനതയും നല്ലതോ ചീത്തയോ അല്ല. നല്ലതും ചീത്തയും എവിടെയുമുണ്ട്. എല്ലാം നമ്മുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനഃശുദ്ധിയാണ് ജീ.വിതത്തെ ആഘോഷപൂര്‍ണമാക്കുന്നത്. അതില്ലാത്തവര്‍ക്ക് മറ്റ് എന്തൊക്കെയുണ്ടെങ്കിലും ഒരാഘോഷത്തിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. മനഃശുദ്ധി കൈവരുമ്പോള്‍ ഉള്ളില്‍ ഉടലെടുക്കുന്ന പ്രേമമാണ് ആഘോഷത്തിന്റെ ഉറവിടം
സമത്വ സുന്ദര ഓണക്കാലം തിരികെ വരുമോ?
വീണ്ടും ചിങ്ങ മാസം വന്നെത്തി. മലയാള മാസമനുസരിച്ച് വീണ്ടും കേരളക്കരയില്‍ ഓണമെത്തി. മലയാളികള്‍ കാത്തിരുന്ന ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ തുടങ്ങുകയായി.
ജാതി, മത, വര്‍ണ ഭേദമന്യേ എല്ലാവരുടെയും ഉത്സവമാണ് ഓണം. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, പണക്കാര്‍, പാവപ്പെട്ടവര്‍ അങ്ങനെ എല്ലതരക്കാരും ഒരേ ആവേശത്തോട് കൂടി ഓണം ആഘോഷിക്കുന്നു. ഈ മതേതര സ്വഭാവ ഗുണം തന്നെ ഓണം എന്ന ഉത്സവത്തെ ഇന്ത്യുടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നാനാ ജാതി മതസ്ഥര്‍ ജീവിതത്തിന്റെ ആഹ്ലാദ നിമിഷങ്ങള്‍ ഒരു ഉത്സവതിലൂടെ പങ്കു വയ്ക്കുന്ന ഇത്തരം അവസരങ്ങള്‍ നയന മനോഹരം തന്നെയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.
വിളവെടുപ്പ് ഉത്സവം ആണ് പിന്നീട് ഓണം ആയി ആഘോഷിക്കുവാന്‍ തുടങ്ങിയതെന്നാണ് കരുതുന്നത്. നാട് ഭരിച്ചിരുന്ന മഹാബലി രാജാവ് തന്റെ പ്രജകളെ വര്‍ഷാ വര്ഷം കാണാനെത്തുന്ന സമയമാണ് ഓണമായിട്ട് ആഘോഷിക്കുന്നതെന്നാണ് ഐതിഹം. മഹാബലി നാട് ഭരിച്ചിരുന്ന കാലത്ത് “കള്ളവുമില്ല കളിയുമില്ല, എല്ലോലമില്ല പൊളി വചനം” എന്നാണ് വര്ണിചിരുന്നത്. ഒരു നിമിഷം ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്തിലേയ്ക്ക്, രാജ്യം കടന്നു പോകുന്ന അവസ്ഥയിലേയ്ക്ക് ഒന്ന് നോക്കുക. ഇവിടെ കള്ളവും, അഴിമതിയും അരാജകത്വവും അല്ലാതെ നമുക്ക് മറ്റെന്തെന്ക്കിലും കാണാന്‍ കഴിയുമോ എന്ന് തന്നെ സംശയമാണ്. എന്ന് നമുക്ക് മഹാബലി ഭരിച്ചിരുന്ന ആ നല്ല കാലത്തേയ്ക്ക് തിരികെ പോകുവാന്‍ നമുക്ക് കഴിയുമോ?
ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് പോരെ നമ്മള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അടുത്ത തലമുറയ്ക്ക് ജീവിക്കുവാന്‍ പ്രാപ്തമായ ഒരു സമൂഹം കെട്ടിപടുക്കുന്നതില്‍ ഇന്ന് ജീവിക്കുന്ന നമുക്കോരോരുത്തര്‍ക്കും കടമയില്ലേ? ഭാഷ, മതം, ജാതി ഇവയൊക്കെ മുന്നില്‍ നിറുത്തി സാധാരണ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നേടുന്ന ഭരണാധികാരികളെയും പാര്ടികളെയും നിങ്ങള്‍ കാണുന്നില്ലേ. കണ്ടിട്ടും നിങ്ങള്ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്ക്കില്‍ നിങ്ങള്ക്ക് തെറ്റി. നിങ്ങള്ക്ക് പ്രതികരിക്കുവാനും നല്ല ഒരു ജനാധിപത്യ സമൂഹം കെട്ടിപടുക്കുവാനും കഴിയും.
നല്ല ജനപ്രതിനിതികളെ തെരഞ്ഞെടുക്കുന്നതിലൂടെ നല്ല ഭരണം നമുക്കു ഉറപ്പക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നമ്മള്‍ പാര്‍ടി മാറി മാറി പരീക്ഷിച്ചിട്ടും ഫലം ഒന്ന് തന്നെയാണ്. എന്താണിതിനു കാരണം? രാജ്യത്തെ ബഹുഭൂരിപക്ഷം പാര്‍ടികളും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. വന്‍ അഴിമതിയുടെ വിവരങ്ങളാണ് ദിനം പ്രതി നമ്മള്‍ അറിയുന്നത്. നിലവിലുള്ള ഏതു രാഷ്ട്രീയ പാര്‍ടി ഭരിച്ചാലും ഇത് തന്നെ അവസ്ഥ. ഇവിടെയാണ് ഒരു മാറ്റം നമുക്കാവശ്യം.
ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന ഇക്കാലത്ത്. നമുക്ക് പുതിയ മാറ്റത്തിനായി കാതോര്‍ക്കാം. അത് വഴി നമുക്ക് കൈമോശം വന്ന ആ പഴയ നല്ല കാലം തിരികെ കൊണ്ട് വരാന്‍ നമുക്ക് കഴിയും. സമത്വ സുന്ദര രാജ്യമായി നമുക്ക് മാറാം. എല്ലാ വിധത്തിലും വര്ഷം നിറയെ ഓണം ആഖോഷിക്കുവാന്‍ വരും തലമുറയ്ക്ക് സാധിക്കും വിധം, ആ മാറ്റത്തിനായ് നമുക്കൊരുമിച്ചു പ്രയത്നിക്കാം.
എല്ലാവര്ക്കും ഐശ്വര്യ സമ്പൂര്ണ ഓണാശംസകള്‍!
എഴുതിയത് abhijith.thulaseedha
നഗരത്തില്‍ ഓണം
ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം
പൂകളമൊരുക്കാന്‍ പ്ലാസ്റ്റിക് പൂക്കള്‍
നഗര വീഥികള്‍ തോറും ഡിസ്കൌണ്ട് മേളകള്‍
മാവേലിയായി പ്രച്ഛന്നവേഷങ്ങള്‍
പായസമുണ്ണാന്‍ പായസ മേളകള്‍
അല്ലെങ്കില്‍പ്പിന്നെ ഇന്‍സ്റ്റന്റ് പായസം മിക്സ്
ഓണ സദ്യ പേപ്പര്‍ വാഴയിലയില്‍
ഊഞ്ഞാല്‍ ആടുവാന്‍ പാര്‍ക്കില്‍ പോകണം
വടംവലിയും ഉറിയടിയും
തിരുവാതിരയും പുലികളിയും ക്ലബ് ഓണാഘോഷങ്ങളില്‍ മാത്രം
ഓണതല്ല് ബാറുകള്‍ക്ക് മുന്നില്‍
എന്‍റെ മാവേലി തമ്പുരാനെ….!
ഓണം കാണണമെങ്കില്‍ നഗരത്തില്‍ എത്തണം
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on