അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് . പലരും പ്ലേ സ്റ്റോറില്‍ പോയി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാറില്ല . യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷന്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് .
Step : 1
ആദ്യമായി ടൂബ്മേറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .
ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍
Settings എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക , അല്ലെങ്കില്‍ താഴെ കാണുന്ന പോലെ ആക്കുക .
Step : 2
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക . നിങ്ങള്‍ക്ക് ആവശ്യമുള്ള വിഡിയോ സെര്‍ച്ച് ചെയ്തു ഓപ്പണ്‍ ആക്കുക . താഴെ ചിത്രത്തില്‍ കാണുന്ന പോലെ പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
നിങ്ങള്‍ക്ക് ആവശ്യമുള്ള സൈസ് നോക്കി അതില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ നിങ്ങളുടെ വിഡിയോ ഡൌണ്‍ലോഡ്
ആവാന്‍ തുടങ്ങും . Downloads എന്നതില്‍ ഡൌണ്‍ലോഡ് ആയ വീഡിയോ ഉണ്ടാവും (
ഗാലറിയിലും ഉണ്ടാവും ) .
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on