OBC വിഭാഗത്തിലെ ക്രീമി ലയറിനെ തീരുമാനിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയായി കേന്ദ്ര മന്ത്രിസഭ ഉപസമതി പുനര്‍ നിര്‍ണയം ചെയ്തിരിക്കുകയാണ്. എന്നാല്‍ National Commission for Backward Classes ആവശ്യപ്പെടുന്നത് ക്രീമി ലയറിനെ തീരുമാനിക്കാനുള്ള വാര്‍ഷിക വരുമാനത്തിന്റെ പരിധി നഗര പ്രദേശങ്ങളില്‍ 12 ലക്ഷം രൂപയും ഗ്രാമങ്ങളില്‍ 9 ലക്ഷം രൂപയും ആക്കണമെന്നാണ്. വാര്‍ഷിക വരുമാനത്തിന്റെ പരിധി ഇത്രയും ഉയര്‍ത്തുന്നത് സംവരണത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂട്ടുമെന്നും അത് OBC വിഭാഗങ്ങളിലെ നിര്‍ധനരായവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് മന്ത്രിസഭ ഉപസമതിയുടെ തലവന്‍ P ചിദംബരം അഭിപ്രായപ്പെട്ടത്. എന്നാല്‍ ധാരാളം സംവരണ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതാണ് വരുമാന പരിധി ഉയര്‍ത്തുന്നതിന് പ്രധാന കാരണമായി NCBC എടുത്തു പറയുന്നത്. കോണ്‍ഗ്രസ്സിലെ OBC വിഭാഗം, സമാജ് വാദി പാര്‍ടി, RJD, DMK, IUML തുടങ്ങി പല പാര്‍ടികളും NCBC പറയുന്നത് പോലെ വരുമാന പരിധി ഉയര്‍ത്തി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1990 ല്‍ ആണ് V P സിംഗ് മന്ത്രിസഭ OBC വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാന്‍ തീരുമാനം എടുത്തത്. ഇത് നാടെങ്ങും ഒരു വിഭാഗം ജനങ്ങളുടെ അതി ശക്തമായ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് സുപ്രീം കോടതി ഈ തീരുമാനം സ്റ്റേ ചെയ്യുകയുണ്ടായി. രണ്ടു വര്‍ഷത്തിനു ശേഷം സുപ്രീം കോടതിയുടെ 9 അംഗ ഭരണ ഘടനാ ബഞ്ച് OBC വിഭാഗത്തിലെ “ക്രീമി ലെയര്‍ ” നെ ഒഴിവാക്കിക്കൊണ്ട് 27% സംവരണം നല്‍കാനുള്ള തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്തത്. പിന്നോക്കക്കാരിലെ മുന്നോക്കക്കാരെ (ക്രീമി ലെയര്‍ ) തീരുമാനിക്കാനുള്ള വരുമാന പരിധി കാലാകാലങ്ങളില്‍ പുനര്‍ നിര്‍ണയം ചെയ്യാറുണ്ട്. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കൂടുതലുള്ളവരെ 1993 ല്‍ ക്രീമി ലെയര്‍ ആയി നിശ്ചയിച്ചു. പിന്നീട് 2004 ല്‍ അത് 2.5 ലക്ഷം രൂപയായും 2008 ല്‍ 4.5 ലക്ഷം രൂപയായും ഇപ്പോള്‍ അത് 6 ലക്ഷം രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്.
OBC വിഭാഗത്തിനു അനുവദിച്ചു നല്‍കിയ സംവരണത്തിന്റെ സാധൂകരണത്തെക്കുറിച്ചു ഇനി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല, കാരണം വളരെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ 9 അംഗ ഭരണ ഘടനാ ബഞ്ച് സംവരണത്തിന് അനുമതി നല്‍കിയത്. പിന്നോക്ക വിഭാഗങ്ങളിലെ മുന്‍ നിരക്കാര്‍ക്ക് സംവരണം നല്കിയായ്ല്‍ അത് അവരിലെ പിന്‍ നിരക്കാരുടെ അവസരം നിഷേധിക്കുന്നതിനിടയാകും എന്നുള്ളത് കൊണ്ടാണ് ക്രീമി ലെയര്‍ എന്ന ഒരു നിര്‍വചനം കൂടി സംവരണത്തിന്റെ അര്‍ഹതയുടെ ഭാഗമായി സുപ്രീം കോടതി ചേര്‍ത്തത്. ക്രീമി ലെയര്‍ തീരുമാനിക്കാനുള്ള വരുമാന പരിധി വളരെ അധികം ഉയര്‍ത്തിയാല്‍ അത് സംവരണം അനുവദിച്ചപ്പോള്‍ സുപ്രീം കോടതിക്കുണ്ടായിരുന്ന താല്പര്യത്തിനു വിരുദ്ധമാകും, ഇനി ഈ പരിധി വളരെ അധികം താഴ്ത്തിയാലോ? പിന്നോക്കരിലെ വലിയൊരു വിഭാഗം സംവരണത്തിന്റെ സംരക്ഷണത്തില്‍ നിന്നും പുറത്താകുന്ന സ്ഥിതിയും ഉണ്ടാകും. ഇത് OBC വിഭാഗങ്ങള്‍ക്ക് ഇനി സംവരണം ആവശ്യമില്ല എന്ന അനുമാനത്തിലേക്കെത്താനും ഇടയാക്കും. ഈ ഒരു സാഹചര്യത്തിലാണ് ക്രീമി ലെയര്‍ എവിടെ തുടങ്ങണം എന്ന നിര്‍വചനത്തിന് പ്രസക്തിയേറുന്നത്.
സാമൂഹികവും സാമ്പത്തികവുമായ പുരോഗതി എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ അല്ല. അതുപോലെ തന്നെ പിന്നോക്ക വിഭാഗക്കാര്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് വരുന്നതും രാജ്യത്തെല്ലായിടത്തും ഒരുപോലെ അല്ല. ഈ കാര്യത്തിലും കേരളത്തിലേക്കാണ് മാതൃകക്കായി പലരും നോക്കുന്നത്. കേരള സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലേയും പിന്നോക്ക ജന വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് പഠിക്കാന്‍ 2000 ത്തില്‍ അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച ജെസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ 2001 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കേരളത്തിലെ ഈഴവര്‍ക്ക് അവരുടെ ജനസംഖ്യാ അനുപാതത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗം ലഭിച്ചിട്ടുണ്ടെന്ന് ജെസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ ചുരുക്കം ഇവിടെ വായിക്കാം. എന്നാല്‍ അവരുടെ സാമൂഹികമായ പിന്നോക്കാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. സമീപ കാലത്ത് കേരളത്തിലെ മുസ്ലിം ജനങ്ങളില്‍ ഉണ്ടായ വിദ്യാഭ്യാസപരമായ ഉണര്‍വും പൊതുവേ ശ്രദ്ദിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം ലഭിച്ച സംവരണാനുകൂല്യങ്ങള്‍ മാത്രമല്ല കേരളത്തിലുണ്ടായ നേട്ടങ്ങള്‍ക്ക് കാരണം. ഇവിടെ നടന്നു വരുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ ഫലപ്രാപ്തിയും കേരള ജനത പ്രകടിപ്പിക്കുന്ന സാമൂഹിക പക്വതയും ഒപ്പം നില്‍ക്കുന്ന കാരണങ്ങളാണ്.
2006-2007 വര്‍ഷങ്ങളില്‍ കേരളത്തിലെ നിലവാരത്തില്‍ പിന്നോക്കമായിരുന്ന അല്ലെങ്കില്‍ പിന്നോക്കക്കാര്‍ അധികമുള്ള ചില സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കൂട്ടുന്നതിനു വേണ്ടി നടത്തിയ ഒരു ശ്രമത്തെപ്പറ്റി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സഖാവ് M A ബേബി എഴുതിയിട്ടുണ്ട്. അവസരങ്ങള്‍ നല്‍കുകയും അത് വേണ്ട വിധം ഉപയോഗപ്പെടുത്തുകയും ചെയ്‌താല്‍ ഉണ്ടാക്കാനാവുന്ന നേട്ടം ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ജെസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് ഉപസംഹരിച്ചത് ഇങ്ങനെയാണ്, “Reservation for Backward Classes is only a means to an end, not an end in itself. It cannot be a permanent feature.” ഈ വിഷയത്തില്‍ വളരെ പ്രസക്തമായ ഒരഭിപ്രായമാണിത്
.കടപ്പാട്http://boolokam.com/archives/95672?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+Boolokamonline+%28Boolokam.com%29
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on