പ്രധാന ന്യൂസ് ഫീഡ് മാറ്റങ്ങള്‍
- നിലവിലുള്ള 3 കോളം ഫോര്‍മാറ്റ് മാറ്റി, 2 കോളം ഫോര്‍മാറ്റിലേക്ക് മാറ്റി. അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലം പോസ്റ്റുകള്‍ക്കും മറ്റും ലഭിക്കും.
- നിലവിലുള്ള ഒന്നാമത്തെ കോളത്തിന് പകരമായി ഒരു പോപ്പ് അപ് ലൈന്‍ ലഭ്യമാക്കും ആന്‍ഡ്രോയിഡ് ഫേസ്ബുക്കില്‍ ലഭ്യമാകുന്ന കറുത്ത ബാര്‍ ചെറുതാക്കി ഫ്രണ്ട്‌സ്, ചാറ്റ്, ബുക്ക് മാര്‍ക്ക് തുടങ്ങിയ കാര്യങ്ങള്‍ ഐക്കണുകളായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
- കൂട്ടുകാരുടെ ഫീഡ്, ഫോളോ ചെയ്യുന്നവരുടെ മാറ്റങ്ങള്‍, പേജ് ഫീഡുകള്‍ എന്നിവ പ്രത്യേകം ലഭിക്കും. കൂടാതെ ഒരു പോസ്റ്റില്‍ എത്ര ഫ്രണ്ട്‌സ് കണ്ടു എന്നത് അവരുടെ ഫോട്ടോ സഹിതം ഇടത് വശത്ത് കാണുവാന്‍ സാധിക്കും.
- ഫേസ്ബുക്ക് തങ്ങളുടെ പേരും ചുരുക്കി, ഇനി ഫേസ്ബുക്ക് എന്ന് നീട്ടി എഴുതുന്നതിന് പകരം f എന്ന് മാത്രമേ ഇടത് വശത്ത് മുകളില്‍ കാണുവാന്‍ സാധിക്കൂ. 13 ഇഞ്ച് എന്ന അളവില്‍ നിന്നും പരസ്യ പോസ്റ്റുകളുടെ അളവ് ഫേസ്ബുക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
- സ്ഥലങ്ങളുടെ പേരുകളല്ല, മാപ്പ് തന്നെ തെളിയും ഇനി ഒരു സ്ഥലം ആഡ് ചെയ്താല്‍
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on