സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, December 06, 2012

എസ് ടി ഡിയുടെ അന്ത്യം; അടുത്ത മാര്‍ച്ചോടെ ഇന്ത്യ റോമിംഗ് ഫ്രീ

അടുത്ത മാര്‍ച്ചോടെ ഇന്ത്യ റോമിംഗ് ഫ്രീ രാജ്യമായി മാറും. 2013 ല്‍ റോമിംഗ് പൂര്‍ണമായും ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസത്തിനകം ഇത് നടപ്പാക്കാന്‍ ടെലികോം വകുപ്പ്‌ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ ഇന്ത്യയില്‍ എവിടെനിന്നു വിളിച്ചാലും മൊബൈല്‍ നിരക്കില്‍ മാറ്റമുണ്ടാവില്ല. മാത്രമല്ല ഇന്‍കമിംഗ് കോളുകള്‍ സൗജന്യമായിരിക്കും. അതെ സമയം ഈ തീരുമാനം മൊബൈല്‍ കമ്പനികളുടെ കടുത്ത എതിര്‍പ്പിനെ മറി കടന്നാണ് ടെലികോം മന്ത്രാലയം എടുത്തിട്ടുള്ളത്. ഈ തീരുമാനം കൊണ്ട് തങ്ങളുടെ വരുമാനത്തില്‍ 10% കുറവുണ്ടാകുമെന്ന് മൊബൈല്‍ കമ്പനികള്‍ ഭയക്കുന്നു. വോഡഫോണും എയര്‍ടെലും ഈ തീരുമാനത്തിനെതിരെ മുന്‍പ്‌ രംഗത്ത് വന്നിരുന്നു.
റോമിങ് ഫ്രീയാകുന്നതോടെ ‘എസ്ടിഡി’ യുടെ അന്ത്യം ആകും സംഭവിക്കുക. ഇന്ത്യ ഒട്ടാകെ പിന്നീട് ഒറ്റ താരിഫാകും ഉണ്ടാവുക. അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബിസനസുകാര്‍ക്കും റോമിംഗ് ഫ്രീ ആക്കാനുള്ള തീരുമാനം അനുഗ്രഹമാകും.
അതെ സമയം ചില ദോഷങ്ങളും ഈ തീരുമാനം കൊണ്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. മൊബൈല്‍ കമ്പനികളുടെ വരുമാന നഷ്ടം തടയാന്‍ വേണ്ടി മൊബൈല്‍ നിരക്കുകള്‍ കുറച്ചു ആണെങ്കിലും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ റോമിങ് ഒഴിവാകുമ്പോള്‍ വര്‍ദ്ധിപ്പിച്ച കോള്‍ നിരക്കുകളാവും ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്. രാജ്യത്ത് എവിടെയാണ് ഏറ്റവും കുറവ് കോള്‍ ചാര്‍ജ്ജ് എന്ന് നോക്കി ഉപഭോക്താക്കള്‍ സിം കാര്‍ഡ് വാങ്ങുമെന്നും കമ്പനികള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും പല നിരക്കുകളാണ് ഈടാക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതെല്ലാം കീഴ്‌മേല്‍ മറിയുമെന്നും ടെലികോം കമ്പനികള്‍ ഭയക്കുന്നു.
2013 മാര്‍ച്ച് മുതല്‍ ‘മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി’ സേവനം സര്‍ക്കിളിന് പുറത്തേക്ക് വ്യാപിപ്പിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിടുണ്ട്. ഇതോടെ ഒരു മൊബൈല്‍ ഉപഭോക്താവിന് അന്യ സംസ്ഥാനത്തെ മൊബൈല്‍ സര്‍ക്കിളുകളിലും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താന്‍ സാധിയ്ക്കും.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on