സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, December 23, 2012

ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌..!

ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌..!

1
സ്വന്തം അറിവില്ലായിമ കൊണ്ടും മറ്റുള്ളവരുടെ ഇടയില്‍ ഒരു ഇമേജിനു വേണ്ടിയും ഫേസ്ബൂക്കിലേക്ക് ചാടി കയറുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണു ഈ പോസ്റ്റ്. പെണ്‍കുട്ടികള്‍ക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കി കൊടുക്കാന്‍ പാടില്ല എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ കൊണ്ട് ആ പെണ്‍കുട്ടിക്ക് എന്ത് കിട്ടി.
ഏറിയാല്‍ ഒരു 300 like, 500 comment ഇതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. (ഇതു കൊണ്ട് അടി മേടിക്കാ എന്നല്ലാതെ അരി മേടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ..?) ഞാന്‍ ഇപ്പോ ഈ പറഞ്ഞതൊന്നും കാര്യമാക്കെണ്ടാട്ടോ..! ഇക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ഓരോ പാരകള്‍ ഓര്‍ത്തു വിഷമം കൊണ്ട് പറഞ്ഞതാണെ..#
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇനി ഇപ്പോ സ്വന്തമായി ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌ വേണം. എന്ന് തോന്നുകയാണെങ്കില്‍ ഫേസ്ബൂക്കിനെ കുറിച്ച് നിങ്ങള്‍ ചിലതൊക്കെ അറിയണം.
# ഫേസ്ബുക്ക്‌ ഒരിക്കിലും നിങ്ങള്‍ക്ക് നല്ലതല്ല. കാരണം ഫേസ്ബുക്ക്‌ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആണ്. ആയതുകൊണ്ട് തന്നെ ഗൂഗിളില്‍ നിങ്ങളെ സേര്‍ച്ച്‌ ചെയ്താല്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യ്ത ഫോട്ടോകള്‍ കാണാന്‍ കഴിയും. അവ ആര്‍ക്കു വേണമെങ്കില്ലും ഡൌണ്‍ലോഡ് ചെയ്യാം. അവയെല്ലാം മറ്റൊരു എഫ്ബി അക്കൗണ്ടിലോ അല്ലെങ്കില്‍ മറ്റു ബ്ലോഗ്‌കളില്ലോ അപ്‌ലോഡ്‌ ചെയ്യാം. അത് എന്ത് രാജകുമാരി ആയാലും ഫേസ്ബുക്കോ ബ്ലോഗ്ഗറോ തടയാന്‍ ശ്രമിക്കില്ല. കാരണം എന്താണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ “കമ്പ്യൂട്ടറുകള്‍ക്ക് സ്വന്തമായി ചിന്തിച്ചു തിരുമാനം എടുക്കാനുള്ള കഴിവില്ല മറിച്ച് മനുഷ്യര്‍ നല്‍ക്കുന്ന കോഡ്കള്‍ക്ക് അനുസരിച്ചാണ് വര്‍ക്ക്‌ ചെയ്യുന്നത്.” ഇപ്പോ കുറച്ചൊക്കെ മനസിലായില്ലേ..?
ഇനി നിങ്ങള്‍ക്കു ഇതൊന്നും ഒരു പ്രശ്നമല്ല എന്ന് തോന്നുവെങ്കില്‍ ഞാന്‍ ചില ഐഡിയകള്‍ പറഞ്ഞു തരാം അത് പോലെയൊക്കെ ചെയ്താല്‍  ഒരു 75%ത്തോളം ഫേസ്ബുക്ക്‌ ചതി കുഴികളില്‍ നിന്നും രക്ഷപെടാം.
idea 1
ഒരിക്കില്ലും നിങ്ങള്‍ മൊബൈല്‍ഫോണില്‍ നിന്നും ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങരുത്‌
reason
മൊബൈല്‍ഫോണില്‍ നിന്നും ഫേസ്ബുക്ക്‌ അക്കൗണ്ട്‌  തുടങ്ങുമ്പോള്‍ നിങ്ങള്‍ക്കു കുറെ പ്രൈവസി സെറ്റിംഗ്സ് നിങ്ങള്‍ക്കു സെറ്റ് ചെയ്യാന്‍ കഴിയില്ല.
idea 2
https://www.facebook.com/settings
സ്വന്തമായി ഒരു യുസര്‍ നെയിം ഉണ്ടാക്കുക.
ഇതൊരു ഒറിജിനല്‍ പ്രൊഫൈല്‍ ആണെന്ന് മനസിലാക്കാന്‍ എളുപ്പമാകും.
idea 3
Security Settings
Secure Browsing enable ചെയ്യുക കാരണം നിങ്ങള്‍ ഓപ്പണ്‍ WIFI ഒക്കെ ഉപയോഗിക്കുമ്പോള്‍ പണി കിട്ടാതിരിക്കാനാണ് ഇതു enable ചെയ്യണം എന്ന് പറയുന്നത്.

Login Notifications enable ചെയ്താല്‍ നിങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്കില്‍ ആരെങ്കില്ലും മറ്റൊരു സെര്‍വര്‍ ഐ.പി യില്‍ നിന്നും കയറിയാല്‍ നിങ്ങള്ക്ക് നിങ്ങളുടെ മൊബൈല്‍ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വരും ഏതാണ്ട് ഇതു പോലെ.
ഈ Login Notifications enable ചെയ്യുമ്പോള്‍ Email ബോക്സ്‌ മാര്‍ക്ക് ചെയ്യണ്ടാട്ടോ വെറുതെയാ..അതുകൊണ്ട് ഒരു ഗുണവും ഇല്ല.
Notifications Settings ല്‍

Important notifications about you or activity you’ve missed ഇതുമാത്രം ലോക്ക് ആക്കുക.
You’ve unsubscribed from emails about: കണ്ടില്ലേ അതിന്‍റെ അടിയിലുള്ള എല്ലാതും Turn off ചെയ്തോ ഇതുകൊണ്ട് നമ്മുടെ Gmailലേക്ക് വരുന്ന ഫേസ്ബുക്ക്‌ സ്പാം മെയില്‍ അല്ല ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷന്‍ എല്ലാം തടയാം.
App Settings
അവിശ്ശ്യമുള്ള  App മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക അല്ലാത്തവ റിമൂവ് ചെയ്യുക.
ഇനി നമുക്ക് Privacy Settingsലേക്ക് പോകാം.
https://www.facebook.com/settings/?tab=privacy
ഇതു നിങ്ങളുടെ അപ്ഡേറ്റ്കള്‍ ആര്‍ക്കൊക്കെ കാണാം എന്ന് തിരുമാനിക്കുന്നതാണ്.
Public ആണെങ്കില്‍ : എല്ലാ ഓണ്‍ലൈന്‍ യൂസേഴ്സിനും കാണാം, ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് പോലും. അതുകൊണ്ട് ഇതു പെണ്‍കുട്ടികള്‍ക്ക് പറ്റില്ല.
Friends ആണെങ്കില്‍ :നിങ്ങളുടെ ഫ്രണ്ട്സിന് കാണാം നിങ്ങള്‍ടെ ഫേസ്ബുക്ക്‌ കുരുത്തകേടുകള്‍
Custom ആണെങ്കില്‍ : ഇതു നമ്മുടെ തനി നാടന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഇഷ്ട്ടമുള്ളവര്‍ക്ക് മാത്രം അപ്ഡേറ്റ് കൊടുത്താല്‍ മതി അല്ലാത്തവരോട് പോകാന്‍ പറ.
എന്നെപോലെയുള്ള നല്ല കുട്ടികള്‍ Privacy Settings “Friends” ആക്കിയാല്‍ മതിട്ടോ
How You Connect എന്താണ് അടുത്തത്. മറ്റുള്ളവര്‍ നിങ്ങളുമായി എങ്ങനെയെല്ലാം ഫ്രണ്ട് ആകാം എന്നുള്ളതാണ് ഇവിടെ പറയുന്നത്
ആ സെറ്റിംഗ് എല്ലാം ഇങ്ങനെ ആക്കുന്നതാണ് ഇന്നത്തെ കേരളത്തില്ലെ പെണ്‍കുട്ടികള്‍ക്ക് നല്ലത്.
അതെ Subscribe tab എന്ന് പറഞ്ഞു കൊണ്ട് ഒരു ലിങ്ക് കാണുന്നില്ലേ ? അതില്‍ ക്ലിക് ചെയ്താല്‍ Subscribe Settings ലേക്ക് പോകും അവിടെ Allow Subscribers എന്നാ ചെക്ക്‌ ബോക്സ്‌ unmark ചെയ്തോ എന്തിനാ വെറുതെ…കുറെ Subscribers ?
Timeline and Tagging
കുറെ ചെക്കന്മാര്‍ നമുകിട്ടു പണി തരുന്നതാ ഈ Timeline Tagging. അവിശ്യിമിലാതെ  കുറെ ഫോട്ടോസ് നമ്മുടെ വാളില്‍ പോസ്റ്റ്‌ ചെയ്യും എന്നിട്ട് ഒരു ഡയലോഗാ… ഹാക്കര്‍മാര്‍ ചില അശീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ടാഗ് ചെയ്യുന്നു. അത് എന്‍റെ കുറ്റമല്ല കുട്ടുകാരി/കുട്ടുകാരന്‍ ക്ഷമിക്കണം.
അത്തരം ഞെരമ്പ് രോഗികള്‍ക്ക് പണി കൊടുക്കാന്‍ താഴെ  മഞ്ഞ നിറത്തില്‍ ഹൈലൈറ്റ് ചെയ്ത സെറ്റിംഗ് ചെയ്ത പോലെ ആക്കിയാല്‍ മതിട്ടോ.
ഇങ്ങനെ ആക്കിയാല്‍ മറ്റുള്ളവര്‍ ടാഗ് ചെയ്യുന്ന ഫോട്ടോസ് Timeline Review ആയി മാറും അത് നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നിങ്ങളുടെ വാള്ളില്‍ add ചെയ്യാം അല്ലെങ്കില്‍ hide ചെയ്യാനും കഴിയും
ഇതൊരു നല്ല ഐഡിയ ആണ് കേട്ടോ
Apps, Games and Websites പോയി Enable public search അണ്‍ മാര്‍ക്ക് ചെയ്തോ എന്തിനാ വെറുതെ നമ്മള് ഫേസ്ബുക്കില്‍ ഉണ്ടെന്ന വിവരം നാട്ടാരെ മൊത്തം അറിക്കണേ..?
നിങ്ങള്‍ക്കു ഫാംവില്ല, മാഫിയ വാര്‍സ്, ഹോരോസ്കോപ് എന്നിങ്ങനെ കുറെ application request വരില്ലേ..?
അതയക്കുന്നവരെ ബ്ലോക്ക്‌ ചെയ്യുവാന്‍ ആണിത്
അതെ ആ ബ്ലാക്ക്‌ ലിങ്ക് കൊണ്ട് കുത്തിവരച്ചതില്ലേ…! അത് എന്‍റെ ഓള്‍ഡ്‌ ലൈന്‍സ് ആ… ഒന്ന് മഞ്ചു മറ്റേത് ചിഞ്ചു.
 

എഴുതിയത് Bajpan Gosh

I am a self-proclaimed Hacker and web designer .Loves penetration testing. എന്നെ ഇവിടെയൊക്കെ തപ്പിയാല്‍ കിട്ടും.

Sources:: http://boolokam.com/

ബന്ധപ്പെട്ട വാര്‍ത്തകള്‍:

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on