സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, October 02, 2012

പുരുഷന്റെ സ്വഭാവം കിടപ്പറയില്‍ നിന്നറിയാം!

പുരുഷന്റെ സ്വഭാവം കിടപ്പറയില്‍ നിന്നറിയാം!

എഴുതിയത്  Anjudevi Menon




കിടപ്പറയില്‍ പുരുഷന്‍ പെരുമാറുന്നതില്‍ നിന്നും എന്താണ് അയാളുടെ സ്വഭാവം നമ്മോടു പറയുന്നതെന്ന് നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നമുക്ക് അത് അറിയാന്‍ പറ്റും. നമ്മളെ പറ്റി അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് കിടപ്പറയിലെ അവരുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ കുറെയൊക്കെ മനസ്സിലാക്കുവാനും കഴിയും!
ആദ്യം തന്നെ നിങ്ങളുടെ പുരുഷന്റെ ലൈംഗിക കാര്യത്തിലെ സമീപനം എങ്ങിനെ ആണെന്ന് നോക്കുക. നിങ്ങള്ക്ക് താല്പര്യം ഇല്ലാത്ത അവസരങ്ങളിലും അയാള്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നുണ്ടോ? അങ്ങിനെ ഉണ്ടെങ്കില്‍ നിങ്ങളോടുള്ള ബഹുമാനത്തിനു അല്പം കുറവുണ്ടെന്ന് വേണം കരുതുവാന്‍. ഇങ്ങിനെ ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ വികാരങ്ങളെ കാര്യമായി എടുക്കുവാന്‍ ചിലപ്പോള്‍ കഴിയുന്നുണ്ടാവില്ല. അപ്പോള്‍ നിങ്ങളെ അയാള്‍ ഒരു ഉപകരണം ആയി കരുതുന്നു എന്ന് വേണം നിങ്ങള്‍ മനസ്സിലാക്കേണ്ടത്
ഒരു പുരുഷന്റെ ലൈംഗിക ചിന്തകള്‍ അവന്റെ സ്വഭാവം വിളിച്ചു പറയും. വളരെ വയലന്റായ ലൈംഗിക രീതികള്‍ പിന്തുടരുന്ന പുരുഷന്‍ നമ്മളെ ഡോമിനേറ്റു ചെയ്യുന്ന ആള്‍ ആയിരിക്കും. ചിലപ്പോള്‍ അവര്‍ക്ക് അവരുടെതായ ചില ലൈംഗിക സ്വപ്നങ്ങള്‍ കാണാം. അതിലെല്ലാം അവര്‍ സ്വയം നിയന്ത്രണം ചിലപ്പോള്‍ ഏറ്റെടുത്തു എന്നും വരാം. അതൊക്കെ നമ്മളെയും ലൈംഗിക കാര്യങ്ങളില്‍ കൂടുതല്‍ ചിലപ്പോള്‍ ലയിപ്പിക്കുന്നതിന്‌ ഇടയാക്കുകയും ചെയ്യാം. അത് നമുക്കും നല്ലത് തന്നെയാണ്.

പുരുഷന്റെ ആഗ്രഹം മാത്രമാണോ അവന്‍ കൂടുതലായി ശ്രദ്ധിക്കുന്നത് എന്ന് നോക്കുക. അങ്ങിനെ ആണെങ്കില്‍ അത് ഒരിക്കലും നന്നല്ല. എത്ര പ്രാവശ്യം നിങ്ങള്‍ അവനു വേണ്ടി വദന രതി ചെയ്തു? അവന്‍ ഒരിക്കലെങ്കിലും, അല്ലെങ്കില്‍ എത്ര പ്രാവശ്യം നിങ്ങള്‍ക്കത് ചെയ്തു തന്നു? അല്ലെങ്കില്‍ അവന്‍ പരയുഉന രീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു എന്നിരിക്കട്ടെ, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവന്‍ എത്ര പ്രാവശ്യം പ്രവര്‍ത്തിച്ചു? കിടപ്പറയില്‍ സ്വന്തം കാര്യം മാത്രം നോക്കുന്ന പുരുഷന്‍ ജീവിതത്തിലും അങ്ങിനെ തന്നെ ആയിരിക്കും!

ഒരു പുരുഷന്റെ സെക്‌സിനോടുള്ള സമീപനം അവന്റെ സ്വഭാവത്തെപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങള്‍ നമ്മളോട് പറയുന്നുണ്ട്. അവനു ചിലപ്പോള്‍ നമ്മളെക്കാളും അധികം സെക്‌സ് ചിലപ്പോള്‍ വേണമായിരിക്കും. എന്നാല്‍ അവന്‍ ക്ഷമയുള്ളവന്‍ ആണെങ്കില്‍ ഒരു നല്ല പങ്കാളി ആണെന്ന് നമുക്ക് അറിയുവാന്‍ കഴിയും. നിങ്ങളുടെ ഭര്‍ത്താവ് എങ്ങിനെ ആണ് നിങ്ങളെ സമീപിക്കുന്നത്?

എഴുതിയത് Anjudevi Menon

Sources;: http://boolokam.comളും’ 
=======================================
അഭിപ്രായം ---വഴിപോക്കന്‍ ---

തികച്ചും ബാലിശമായ കാര്യത്തിന് പിണങ്ങുകയും ആ പിണക്കം കിടപ്പറയില്‍ കൊണ്ട് ചെന്നെത്തിച്ചു പ്രതിഷേധിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഏതു ഗണത്തില്‍ പെടും എന്റെ ഉപദേശി ചേച്ചി?സ്വന്തം താല്പര്യത്തിനു അനുസരിച്ച് മാത്രം സെക്സ് നടത്തുകയും ഭര്‍ത്താവിനു ആവശ്യം വരുമ്പോള്‍ തിരിഞ്ഞു കിടക്കുകയും ചെയ്യുന്ന സ്ത്രീകള്‍ കിടപ്പറയില്‍ മാത്രമാണോ സ്വാര്‍ത്ഥ അതോ ജീവിതത്തിലും അങ്ങിനെ തന്നെയാണോ?ഒരാളുടെ ലൈംഗിക കാര്യത്തിലെ സമീപനം കൊണ്ട് ആ ആളുടെ സ്വഭാവം അളക്കുവാന്‍ ഉള്ള താങ്കളുടെ കണ്ടു പിടുത്തം അതി ഗംഭീരം എന്നേ പറയുവാന്‍ ഒക്കുകയുള്ളൂ.അടുത്ത തവണത്തെ പുതിയ കണ്ടു പിടുത്തതിനുള്ള നോബല്‍ സമ്മാനത്തിനു ചേച്ചിയുടെ പ്യാര് ശിപാര്‍ശ ചെയ്യുവാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കണം,കേട്ടോ ച്യാച്ചി?
=================================================

ലൈംഗികത

 

മുഖവുര: ലൈംഗികതയെക്കുറിച്ചാണ് ഈ പോസ്റ്റ്   അതുകൊണ്ട് തന്നെ ഒരു അപേക്ഷ…മനസ്സ്കൊണ്ടുംപ്രായപൂര്‍ത്തിയായവര്‍ മാത്രംഇതു വായിച്ചാ മതി..
ലൈംഗികത,
ലൈംഗികതയെക്കുറിച്ച്എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകള്‍നിലവിലുണ്ട്. ഏതാണ്ട് എല്ലാപ്രദേശങ്ങളിലും, അധികാരസ്ഥാനത്ത് പുരുഷസമൂഹമായത്‌ കൊണ്ട് പുരുഷനെ അനുകൂലിക്കുന്ന മിത്തുകളാണ് നില നില്‍ക്കുന്നത്. ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണകളെ ഇല്ലാത്താക്കുക എളുപ്പമല്ലാ. അവയുടെ പ്രഭാവം കുറയ്ക്കൂകപോലും ദുഷ്‌കരം. എന്നാലും എന്റെവായനയിലും അറിവിലും,നിരീക്ഷണത്തില്‍ നിന്നും, ഞാന്‍ വ്യക്തമായും മനസ്സിലാക്കിയ കുറേ സത്യങ്ങളെക്കുറിച്ച് പറയുന്നൂ.

എനിക്ക് ഒരു സുഹൃത്തുണ്ട്, രവി. അദ്ദേഹം ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ് ഇവിടെ എഴുതുന്നത്. ഞാന്‍ ഒരു സൈക്കോളജിസ്‌റ്റോ, സെക്‌സോളജിസ്‌റ്റോഅല്ലാ. എങ്കിലും ഒരു എഴുത്തുകാരന്‍ വിശിഷ്യാ ഒരു തിരക്കഥാകാരന്‍ എല്ലാറ്റിനെക്കുറിച്ചും വിശദമായി പഠിച്ചിരിക്കണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും പറഞ്ഞ് കൊടുക്കുക എന്നതും എന്റെ ഒരു ശീലമായിപ്പോയി. വാത്സ്യായനുംസെക്‌സോളജിസ്റ്റായിരുന്നില്ലല്ലോ.

മിത്തും യാഥാര്‍ഥ്യവും
മിത്ത്‌: സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യം പുരുഷന്റേത് പോലെ തീവ്രമല്ല !
യാഥാര്‍ഥ്യം: സ്ത്രീയുടെ ലൈംഗിക താല്‍പ്പര്യവും വികാരവും പുരുഷന്റേത്‌പോലെ തന്നെ ശക്തവും തീവ്രവുമാണ്.പുരുഷന്റെ ശിശ്‌നാഗ്രത്തിലുള്ള  അത്ര തന്നെ നാഡീ തന്തുക്കള്‍ സ്ത്രീയുടെ ഭഗശിശ്‌നികയിലുമുണ്ട്. പുരുഷലിംഗത്തിനേക്കാള്‍ കുറഞ്ഞ സ്ഥലത്ത് നാഡ്യൂഗ്രങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നതിനാല്‍  അതിനു സംവേദനശേഷി അല്പം കൂടുതലുണ്ടെന്ന് പറയാം. അത്‌കൊണ്ടാണ് ചുരുക്കം  ചില സ്ത്രീകള്‍ക്ക് ബഹുരതിമൂര്‍ച്ച സാദ്ധ്യമാകുന്നത്. പുരുഷന് ബഹുരതിമൂര്‍ച്ചസാധിക്കാറില്ലാ. ഓരോസ്ത്രീയുടേയും ശാരീരിക,മാനസിക,സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈംഗികത പ്രതികരണത്തിലും വ്യത്യാസമുണ്ടാകാം. സമയവും,സ്ഥലവും,പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാംലൈംഗിക താല്പര്യത്തെ ബാധിക്കും.അതല്ലാതെ സ്ത്രീയായത് കൊണ്ട് മാത്രം ഒരാളുടെ ലൈംഗിക താല്പര്യത്തിന്റെ തോത് കുറയുന്നില്ലാ.

മിത്ത് : പുരുഷന്‍എല്ലായ്‌പ്പോഴും സെക്‌സ് ആശ്വദിക്കുന്നു. സ്ത്രീക്കാണു പലപ്പോഴും അത് ആസ്വാദ്യമല്ലാതാകുന്നത്?
യാഥാര്‍ഥ്യം:
വിഖ്യാത ലൈംഗിക ഗവേഷകനായ ബെര്‍ണിസിന്‍ബെര്‍ഗെര്‍ഡിന്റെ അഭിപ്രായത്തില്‍ മുപ്പത് ശതമാനം പുരുഷന്മാര്‍ക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭമാണ്. പുരുഷന്‍ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്‌കൊണ്ട് ബന്ധത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും അതേ അവകാശം പുരുഷന് നല്‍കാറില്ലാ. എല്ലായ്‌പ്പോഴും മുന്‍കൈ എടുക്കേണ്ടത് തന്റെ കടമയാണെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ താല്പര്യമില്ലെങ്കിലും ലൈംഗിക വേഴ്ചക്കൊരുങ്ങാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. ഇതാകട്ടെ; വേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങള്‍ മാനസികമായ തളര്‍ച്ചയും പരാജയബോധവുമുണ്ടാക്കുമ്പോള്‍ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നത്‌കൊണ്ടാണു  പുരുഷന് എല്ലായ്‌പ്പോഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിദ്ധാരണയുണ്ടായത് എന്നാണു എന്റെ അനുമാനം.എല്ലാ സ്ഖലനവും ആഹ്‌ളാദകരമായ ഒരു അനുഭവം ആകണമെന്നില്ലാ. ചിലരിലെങ്കിലും അത് വേദനാജനകമായ ഒരു പ്രക്രിയാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാന്‍പോലും പറ്റാതെപോകുന്നവരുണ്ട്.സുഖപ്രദമായ സ്ഖലനം ഉണ്ടായില്ലെങ്കില്‍ അവന് രതി ആസ്വദിക്കാന്‍ കഴിയാറില്ലാ. എന്നാല്‍ കൃത്യമായ രതിമൂര്‍ച്ച അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാനായെന്നുവരും.
മിത്ത്: കുതിരയുടെ കരുത്തും ചടുതലയുമുള്ള പ്രചണ്ധമായൊരു രതി ബന്ധമാണ് സ്ത്രീകള്‍ക്ക് ഏറെയിഷ്ടം എന്നത് ശരിയാണോ?
യാഥാര്‍ഥ്യം: പങ്കാളിക്ക് ചടുതലതയും വേഗതയും പോരാ എന്ന് പരാതിപ്പെടുന്ന നാരികള്‍ കുറവാണ്!(സാമുദ്രികാലക്ഷണശാസ്ത്രപ്രകാരം ‘ഹസ്തിനി’ വര്‍ഗത്തില്‍പ്പെടുന്നചില നാരീജനങ്ങള്‍ക്ക് ഇത്തരം ഒരു അവസ്ഥാ വിശേഷം ചിലപ്പോള്‍ ഉണ്ടാകാറുണ്ടെന്ന് പറയുന്നൂ.വാത്സ്യായനും അത് ശരിവക്കുന്നുണ്ട്.ഇത്തരം സ്ത്രീകള്‍ മിക്കവാറും അജ്ജുകകളായി(വേശ്യ) തീരാറുണ്ട്..യഥാര്‍ത്തത്തില്‍ പങ്കാളിയുമായികൂടുതസമയം അടുത്ത ബന്ധത്തില്‍ തുടരാനാണു സ്ത്രീകള്‍ക്കിഷ്ടം.സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണവുമാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുക. സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും ആസ്വാദ്യകരവും, ആഹ്‌ളാദകരവുമായിരിക്കും എന്നാണ് എന്റെ പക്ഷം.ഒരു ‘തകര്‍പ്പന്‍ പ്രകടനത്തേക്കാള്‍’ സ്‌നേഹപൂര്‍ണമായ ഒരു ലാസ്യമാണ്  ലൈംഗിക ബന്ധത്തേയും ദാമ്പത്യത്തേയും ഹൃദ്യമാക്കുക.

രതിമൂര്‍ച്ചാവേളയില്‍ പങ്കാളിയോട് കൂടുതല്‍ ശക്തമായി ഒത്ത് ചേരാന്‍ നാരികള്‍ക്ക് താല്പര്യം ഉണ്ടാകും അതുകൊണ്ട് തന്നെ ലൈംഗികയുടെ സമസ്തമേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തര്‍ക്കും താല്പര്യഭേദമുണ്ടാകും ,അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം.രതിയുടെ കാര്യത്തില്‍,താല്‍പ്പര്യങ്ങളും,അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും എല്ലാം തുറന്ന് പറയുക തന്നെ വേണം.സ്ത്രീകള്‍ ഇക്കാര്യത്തില്‍ പൊതുവേ പിന്നിലാണ്.
‘യ്യോ…ഞാനിതൊക്കെ പറഞ്ഞാല്‍ ഇതിയാന്‍ എന്ത് വിചാരിക്കും’ എന്നൊക്കെയുള്ള ധാരണ അവരെ ഏറ്റ് പറച്ചിലില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യമുണ്ട്. ബലാല്‍സംഗം ഒരു രതിക്രീഡയല്ലാ.അതൊരു രതിവൈകൃതം മാത്രമാണ് .പച്ചയായ ശരീരത്തില്‍ ഒരു കത്തി കുത്തിയിറക്കുന്നത് പോലെ…. ആ വൈകൃതം കഴിയുമ്പോള്‍ പുരുഷന് ആനന്ദിക്കാന്‍ കഴിയാത്ത ഒരു രതിമൂര്‍ച്ചയുമാണു അവിടെ സംഭവിക്കുന്നത്. സ്വന്തം ഇണക്ക് താല്പര്യമില്ലാതെ നടത്തുന്ന വേഴ്ചയും ബലാല്‍സംഗം എന്ന വകുപ്പില്‍ തന്നെ ഉള്‍പ്പെടുന്നു.
മിത്ത്‌: സ്ത്രീകള്‍പൊതുവേസ്വയംഭോഗംചെയ്യാറില്ലാ. അങ്ങനെചെയ്യുന്നത് ചീത്തപെണ്‍കുട്ടികളുടെ ശീലമാണോ?
യാഥാര്‍ഥ്യം: മൂന്നില്‍ രണ്ട് സ്ത്രീകളും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുണ്ടാകുമെന്നും, തൊണ്ണൂറ്റിഅഞ്ച് ശതമാനം ചെറുപ്പാരും പലപ്പോഴുംസ്വയംഭോഗം ചെയ്തിട്ടുണ്ടാകുമെന്നുമാണ് പാശ്ചാത്യ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത്തരം ഗവേഷണങ്ങളൊന്നും നടന്നിട്ടില്ലാ.അതുകൊണ്ട് തന്നെ കൃത്യമായ ഒരു കണക്കെടുപ്പും അസാദ്ധ്യമാണ്. ലൈംഗികമോഹങ്ങള്‍ ഏറ്റവും ഫലപ്രദമായി സാക്ഷാത്കരിക്കാന്‍ കഴിയുന്ന അപകടരഹിതമായ മാര്‍ഗ്ഗംസ്വയംഭോഗം ആണെന്ന് എല്ലാ ലൈംഗികശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അപകടമായ മാര്‍ഗ്ഗങ്ങള്‍തേടി അബദ്ധങ്ങളിലെത്തുന്നതിനും ലൈംഗികമോഹം അടക്കിപ്പിടിച്ച് കടുത്തമാനസികസമ്മര്‍ദ്ദത്തിലും പെടുന്നതിനുമുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. സ്വയംഭോഗം ഒരു ശീലമാക്കാക്കാതെയും,അനിയന്ത്രിതമാകാതെയും നോക്കുകയാണ് വേണ്ടത്. ശീലമായാല്‍ അത് വെറും ചടങ്ങായി മാറും.ഒരു ആനന്ദവും ലഭിക്കാതെയുമാകും.

ചില പാശ്ചാത്യ നിരീക്ഷണങ്ങള്‍ പ്രകാരം ലൈംഗികബന്ധത്തിലൂടെയുണ്ടാകുന്നതിനേക്കാമികച്ചനിലയിലാണ് പലരും സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ പ്രാപിക്കുന്നത്. ആഹ്‌ളാദകരമാം വിധം സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്  ലൈംഗികതയെ ഒരു ഹൃദ്യാനുഭവമായി മാറ്റാനാവുമെന്നാണ് ‘കിന്‍സ്ലിയേയും മാസ്‌റ്റേഴ്‌സ് ആന്റ് ജോണ്‍സണെയും പോലുള്ള ലൈംഗിക ശാസ്ത്രഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.പക്ഷേ ഈ ലേഖകന് ആ നിരീക്ഷണങ്ങളോട് അത്ര യോജിക്കാനാവുന്നില്ലാ കാരണം പ്രകൃതിക്ക് ഒരു നിയമമുണ്ട്. പണ്ടേ അത് കല്‍പ്പിതമത്രേ.
മിത്ത്:  ഇരു പങ്കാളികള്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ചയുണ്ടായാല്‍ മാത്രമേ ലൈംഗിക ബന്ധം വിജയമാകുകയുള്ളൂ എന്നത് ശരിയാണോ?
യാഥാര്‍ഥ്യം: ലൈംഗിക ബന്ധത്തില്‍ ഇരു പങ്കാളിക്കും ഒരുമിച്ച് രതിമൂര്‍ച്ചയുണ്ടാകുന്നത് അപൂവ്വമാണ്അങ്ങനെയുണ്ടായത്‌കൊണ്ട്മാത്രം ആ ബന്ധം ഏറ്റവും ആഹ്‌ളാദകരമാകണമെന്നില്ലാ.രതിമൂര്‍ച്ചക്ക് ശേഷവും പങ്കാളിയുടെ സ്‌നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകള്‍ പൊതുവേ ആഗ്രഹിക്കുക.സ്ഖലനാനന്തരം ‘തന്റെ കാര്യം കഴിഞ്ഞു’എന്ന വിചാരത്തില്‍ തിരിഞ്ഞ് കിടന്ന് ഉറങ്ങാനാണ് പല പുരുഷന്മാര്‍ക്കും ഇഷ്ടം.അയ്യാള്‍ തന്റെ ഇണയെപ്പറ്റി ചിന്തിക്കുന്നില്ലാ.’സ്വന്തം കാര്യം സിന്ദാബാദ്’…..!

പുരുഷപങ്കാളിക്ക് സ്ഖലനം ഉണ്ടാകുന്നതിനു മുന്‍പ് സ്ത്രീക്ക് രതിമൂര്‍ച്ചയുണ്ടായാല്‍ അതായിരിക്കും കൂടുതല്‍ ആഹ്‌ളാദകരം.തുടര്‍ന്ന് പുരുഷനു സ്ഖലനത്തിലേക്ക് എത്തും വരെ താല്പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീകള്‍ക്ക് കഴിയാറുണ്ട്. ഒരുമിച്ച് രതിമൂര്‍ച്ചഉണ്ടാകുന്നുവോ എന്നല്ലാ ഇരുവര്‍ക്കും ആഹ്‌ളാദ്മുണ്ടാകുന്നുവോ എന്നതാണു പ്രധാനം.
മിത്ത്: ലിംഗവലിപ്പം ലൈംഗികാസ്വാദനത്തില്‍ ഏറ്റവും പ്രാധാനമാണോ?
യാഥാഥ്യം: വളര്‍ച്ചയെത്താത്ത ആണ്‍കുട്ടികളും,ലിംഗവലിപ്പംകൂട്ടാന്‍മെഷീനുകളും ,ലേപനങ്ങളും നിര്‍മ്മിക്കുന്നവരും,അത് വാങ്ങി ഉപയോഗിക്കുന്ന വിവരദോഷികളും മാത്രമാണു ഇപ്പോഴും ഇങ്ങനെയുള്ള അബദ്ധധാരണകള്‍ വെച്ച് പുലര്‍ത്തുന്നത് . ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ ലിംഗവലിപ്പത്തിന് വലിയ പ്രാധാന്യമൊന്നുമില്ലാ എന്നത് ശരി മാത്രമാണ്.

പുരുഷലിംഗം സാധാരണ അവസ്ത്ഥയില്‍ പലതോതില്‍ വികസിച്ചും ചുരുങ്ങിയുമൊക്കെയിരിക്കും. എന്നാല്‍ ഉദ്ധരിച്ച നിലയില്‍ സാധാരണ, ലിംഗവലിപ്പത്തിനു വലിയ ഏറ്റക്കുറച്ചിലുകളൊന്നുമുണ്ടാകാറില്ലാ. നാലിഞ്ചുമുതല്‍ ആറിഞ്ചുവരെയാണു ഉദ്ധൃതലിംഗത്തിന് നീളമുണ്ടാകുക.
ഒരു കാര്യം ശ്രദ്ധിക്കുക, സാധാരണ നീലച്ചിത്രങ്ങളും ലൈംഗികതയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ പടച്ച് വിടുന്ന ‘ലേഖനങ്ങളും’ വായിച്ച് ഇന്നത്തെ ചെറുപ്പക്കാരില്‍ പലരും ധരിച്ച് വശായി നില്‍ക്കുന്ന് ഒരു കാര്യം കൂടെയാണു ഞാനിവിടെ പരാമര്‍ശിക്കുന്നത്.യോനീനാളത്തില്‍ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ലാ അതിനപ്പുറത്തേക്കുള്ള കടന്ന് കയറ്റം അറിയാന്‍ സ്ത്രീപങ്കാളിക്ക് കഴിയാറുമില്ലാ. ഈ, രണ്ടിഞ്ചോളം ആഴത്തിലുള്ള പേശികളില്‍ ഉദ്ദീപനമുയര്‍ത്തുകയേവേണ്ടൂ. അതിന് ഉദ്ധൃതലിംഗത്തിന് വലിപ്പമുണ്ടായാല്‍ മതി.ആറരഎഴ് ഇഞ്ച് നീളമുണ്ടാകുന്നത് സ്ത്രീകള്‍ക്ക് വിഷമമുണ്ടാക്കുകയേ ഉള്ളൂ. അവയവത്തിന്റെ വലുപ്പമോ,ചടുലതയോ ലൈംഗികബന്ധത്തില്‍ പ്രസക്തമല്ലാ; പ്രധാനവുമല്ലാ. ഹൃദ്യവും തരളവുമായ ബന്ധവും പരസ്പരധാരണയുമാണ് പ്രാധാനം.
മിത്ത്: പുരുഷന്‍എപ്പോഴും ലൈംഗികബന്ധത്തിനു സജ്ജനാണ്.സ്ത്രീക്ക് മാത്രമേ ഒരുക്കം ആവശ്യമുള്ളോ?
യാഥാര്‍ഥ്യം:തീവൃമായ ലൈംഗികതാല്പര്യമുള്ള പുരുഷന്മാരായാല്‍ പോലും അവര്‍ എല്ലായ്‌പ്പോഴും ലൈംഗികബന്ധത്തിന്‌ സജ്ജരല്ലാ. സെക്‌സിന്അനുകൂലമായ സാഹചര്യങ്ങളും രതി താല്പര്യമുണര്‍ത്തുന്ന ഘടകങ്ങളു മെല്ലാം ഒത്ത് ചേരുമ്പോള്‍മാത്രമേ അവന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ. രതിയില്‍ താല്പര്യമില്ലാത്ത അവസ്ത്ഥ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടാറുണ്ട്. സ്ത്രീയെക്കാള്‍ കുറച്ച് കൂടി എളുപ്പത്തില്‍ പുരുഷന്റെ രതി താല്പര്യങ്ങള്‍ ഉണര്‍ത്താനായി എന്ന് വരും. എങ്കിലും ഈ താല്പര്യം ബന്ധത്തിലേക്ക്  എത്തണമെങ്കില്‍ പുരുഷനും ധാരാളം തയ്യാറെടുപ്പുകള്‍ വേണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുരുഷനാണു ഉദ്ധാരണം എന്ന സവിശേഷതയ്യാറെടുപ്പ് ആവശ്യമായുള്ളത്. എന്നാല്‍   സ്ത്രീയെക്കാള്‍ എളുപ്പത്തില്‍ ലൈംഗികോദ്ദീപനങ്ങള്‍ സ്വീകരിക്കാനാവുന്നൂ എന്നത് കൊണ്ടായിരിക്കാം പുരുഷന്‍ എപ്പോഴും സജ്ജനാണ് എന്ന തെറ്റിദ്ധാരണയുണ്ടായത്. ലൈംഗികത ഒരു പോരാട്ടമണെന്നും,പുരുഷന്‍ മാത്രം വിജയിക്കും എന്നുമുള്ള പുരുഷാധിപത്യ പ്രവണമായ അബദ്ധ സങ്കല്‍പ്പത്തില്‍നിന്നുമാകാം ഈ മിഥ്യാധാരണ രൂപപ്പെട്ടത്.

മിത്ത് : പൂര്‍ണമായ രതിമൂര്‍ച്ചയുണ്ടായാല്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സംതൃപ്തി Everyday Tips To Last Longer In Bed!ഉണ്ടാവുകയുള്ളോ?
യാഥാര്‍ഥ്യം: പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ലാ സ്ത്രീക്ക് രതിമൂര്‍ച്ച. സ്ഖലനം കൊണ്ട്പുരുഷന് മാനസിക സംതൃപ്തിയും ആഹ്‌ളാദവും ഉണ്ടാവണമെന്നില്ലാ.അതുപോലെ തന്നെസ്ത്രീക്കും. എല്ലാ ബന്ധപ്പെടലിലും എല്ലാ നാരീജനങ്ങള്‍ക്കും രതിമൂര്‍ച്ച അനുഭവിക്കാന്‍ കഴിയില്ലാ.  ശരിയായ രീതിയില്‍ രതിമൂര്‍ച്ചയുണ്ടാകുന്ന ലൈംഗിക ബന്ധങ്ങള്‍ 40 ശതമാനത്തില്‍താഴെ മാത്രമാണ്. രതിമൂര്‍ച്ചയില്‍ എത്താതെ തന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറുണ്ട്. ശാരീരികമായ ‘പ്രകടനങ്ങളെ’ക്കാള്‍ മാനസികമായ അടുപ്പവും,സ്‌നേഹവും,ഒരുക്കങ്ങളുമാണ് ‘അവളെ’രതിമൂര്‍ച്ചയിലേക്ക് എത്തിക്കുന്നത്. അവള്‍ രതിമൂച്ചയിലെത്തിയോ എന്നറിയാന്‍ ചിലപ്പോള്‍ പങ്കാളിക്ക് കഴിയാതെ വരാറുണ്ട്. അടുത്ത പരിചയംകൊണ്ട്, പങ്കാളിയുടെ ഭാവപ്രകടനങ്ങളില്‍നിന്ന് ഒരു പരിധിവരെ ഇത് മനസ്സിലാക്കാനാവും. എന്നാല്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ രതിമൂര്‍ച്ചയിലെത്തിയെന്ന് നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപട രതിമൂര്‍ച്ചയെ തിരിച്ചറിയുക അത്ര എളൂപ്പമല്ലാ.പുരുഷ പങ്കാളിക്ക് മാനസികാഹ്‌ളാദമേകാനുള്ള ഒരു തരം ത്യാഗമനോഭാവമാണ് ഇതിനുപിന്നില്‍ (എപ്പോഴും ഇത്തരം ചുറ്റുപാടുകളില്‍ തമ്മില്‍തമ്മില്‍ കാര്യങ്ങള്‍ തുറന്ന് പറയുകതന്നെവേണം എന്ന് തന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം.സ്ത്രീകള്‍ മുന്‍ കൈ എടുത്ത് ഇത് പറയില്ലെങ്കിലും പുരുഷന്‍ അത് ചോദിച്ച് മനസ്സിലാക്കണം.ലോകത്തില്‍, ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ തകരുന്നതില്‍ 50 ശതമാനമെങ്കിലും ഈ ‘മൂടിവയ്ക്കല്‍’ വില്ലനായിത്തീരുന്നുണ്ട്.) പിന്നെ; രതിമൂര്‍ച്ചയെന്ന സവിശേഷാവസ്ത്ഥയല്ലാ പ്രധാനം മറിച്ച് ലൈംഗികബന്ധം ആഹ്‌ളാദവും സംതൃപ്തിയും നല്‍കുന്നുണ്ടോ എന്നതാണ്.

മിത്ത്:  ലൈംഗികതയെക്കുറിച്ച് പുരുഷന് നല്ലവിവരമാണ്. എല്ലാറ്റിനും മുന്‍കൈ എടുക്കേണ്ടത് അവനാണ് ?
യാഥാര്‍ഥ്യം: ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൊതുവേ ഇരുകൂട്ടരും
പിന്നോക്കമാണ്. ( കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നവരുണ്ടാകാം, എന്നാല്‍ ലൈംഗികത ഒരു പഠന വിഷയം ആക്കണം എന്നുതന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം. മിനിമം പത്താംക്‌ളാസിലെങ്കിലും, ഈയടുത്തനാളില്‍ +2 വില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്ന് ചോദിച്ചൂ. ‘ അങ്കിള്‍ കാമം എന്നതിന്റെ അര്‍ത്ഥം എന്താണെന്ന്. പ്രേമവും, കാമവും തമ്മിലുള്ള വ്യത്യാസം ആകുട്ടിക്ക് പറഞ്ഞ് കൊടുത്തപ്പോള്‍ അതിന്റെ മുഖത്തുണ്ടായ ചമ്മല്‍ ഇന്നും എന്റെ കണ്മുമ്പില്‍തന്നെയുണ്ട്. എന്തിന്റേയും ‘തിയറി’ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എങ്കിലേ ‘പ്രാക്റ്റിക്കലിലെ’ സങ്കീര്‍ണ്ണത മനസിലാക്കാന്‍ സാധിക്കൂ) നമ്മുടെ നാട്ടില്‍ പുരുഷന്മാര്‍ക്ക് ഇത്തരം വിവരങ്ങള്‍ കിട്ടുന്നത് മിക്കപ്പോഴും കൂട്ടുകാരില്‍ നിന്നോ, അശാസ്ത്രീയ പുസ്തകങ്ങളില്‍ നിന്നോ, അശ്ലീല കഥകളില്‍ നിന്നോ,ഇന്റര്‍നെറ്റിലൂടെ; സെക്‌സ് സൈറ്റുകളിലെ ലൈംഗികവൈകൃതസിനിമകളില്‍ നിന്നോ ആവാം. അവപലപ്പോഴും പകന്ന് നകുന്നത് അബദ്ധജടിലമായ കാര്യങ്ങളാണ്. ലിംഗവലുപ്പത്തെക്കുറിച്ചും, സ്ത്രീയെ പ്രീതിപ്പെടുത്താനുള്ള സൂത്ര വിദ്യകളെക്കുറിച്ചും, അനാവശ്യ കേളീരംഗസാധ്യതയെക്കുറിച്ചുമുള്ള മണ്ടന്‍ ധാരണകള്‍ ഉദാഹരണം
ലൈംഗികകാര്യങ്ങളില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് ഇരു പങ്കാളിക്കും ആഹ്‌ളാദ കര മായിരിക്കും.പുരുഷനാണ് ഇതിനൊക്കെ അധികാരമുള്ളത് എന്ന തെറ്റിദ്ധാരണയും, ‘അവന്‍’ എന്ത് വിചാരിക്കും എന്ന പേടിയും കാരണമായാണ് ‘അവള്‍’മുന്‍കൈ എടുക്കാന്‍ മടിക്കുന്നത്.കാര്യങ്ങളെക്കുറിച്ച്  ശരിയായ ധാരണയില്ലാത്ത ചില പുരുഷന്മാരാകട്ടെ സ്ത്രീ മുന്‍കൈ എടുക്കുന്നത് അങ്കലാപ്പുണ്ടാക്കുകയും ചെയ്യും.ശരിയായ അറിവും നല്ല പരസ്പര ധാരണയും ഉള്ളവരാണെങ്കില്‍ ലൈംഗികജീവിതത്തില്‍ അവര്‍ തുല്ല്യ പങ്കാളികളായിരിക്കും അവിടെ ഒരു തരത്തിലുമുള്ള സങ്കോചവും ഉണ്ടാകേണ്ടതില്ല. ലൈംഗികതയും ഒരു തപസാണ്. അതിനെപ്പറ്റി പിന്നെപറയാം.

എഴുതിയത് chandunair

തിരക്കഥാ രചയിതാവ്, സീരിയല്‍ സംവിധായകന്‍, നിര്‍മ്മാതാവ്... ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 13 സീരിയലുകള്‍,15 നാടകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍ എന്നിവ എഴുതിയിട്ടുണ്ട്.
Sources http://boolokam.com/archives

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on