നിങ്ങള്‍ക്ക് ഏതു ട്രെയിനിനെയും തല്‍സമയം ട്രാക്ക് ചെയ്യാം
ട്രെയിന്‍ വിവരങ്ങള്‍ അറിയാന്‍ ഗൂഗിള്‍ മാപ് ആപ്ലിക്കേഷന്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
ഇനി മുതല്‍ ട്രെയിന്‍ വിവരങ്ങള്‍ അറിയാന്‍ വേറെങ്ങും പോകേണ്ട. ഇന്ത്യന്‍ റെയില്‍വേ തന്നെ ഇതിനായി ഒരു ഗൂഗിള്‍ മാപ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുകയാണ്. അതായതു ഇനി മുതല്‍ നിങ്ങള്‍ക്ക് ഏതു ട്രെയിനിനെയും തല്‍സമയം ട്രാക്ക് ചെയ്യാം. ട്രയിന്‍ എവിടെയെത്തി, സ്റ്റോപ്പുകള്‍ ഏതൊക്കെ, ട്രെയിന്‍ സമയം- ഇക്കാര്യങ്ങളൊക്കെ ഇനി ഗൂഗിള്‍ മാപ് വഴിയുടെ അറിയാം. റെയില്‍ റഡാര്‍ എന്ന ഓണ്‍ലൈന്‍ അപ്ളിക്കേഷനിലൂടെയാണ് രാജ്യത്തെ ട്രെയിനുകളുടെ വിവരങ്ങള്‍ ഗൂഗിളില്‍ മാപില്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ വെബ്സൈറ്റായ ട്രെയിന്‍എന്‍ക്വയറി ഡോട്ട്കോം വഴി ഈ സേവനം ലഭ്യമാകും.ഇന്റര്‍നെറ്റ് വഴിയും തങ്ങളുടെ സെല്‍ഫോണ്‍ വഴിയും ഈ മാര്‍ഗ്ഗം പ്രയോജനപ്പെടുത്താം. ദിവസേന സര്‍വീസ് നടത്തുന്ന 6,500 ട്രെയിനുകളുടെ വിവരങ്ങള്‍ ഇപ്പോള്‍ ഈ സംവിധാനം വഴി ലഭ്യമാണ്. ബാക്കി ട്രെയിനുകളില്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അനുസരിച്ച് സംവിധാനം ഉപയോഗിക്കാം. റെയില്‍യാത്രിയുടെ സഹകരണത്തോടെ റെയില്‍വേ പിഎസ് യു സെന്‍റര്‍ ആണ് റെയില്‍ റഡാര്‍ വികസിപ്പിച്ചത്. നിലവിലുള്ള പാസ്സഞ്ചര്‍ ട്രെയിനുകളെ ട്രാക്ക് ചെയുഉന്ന സംവിധാനം ആണ് റെയില്‍യാത്രി.
വ്യത്യസ്ത കളറുകളില്‍ ആണ് ഓരോ വിവരങ്ങളും ലഭ്യമാവുക. അതായതു നീല നിറം സൂചിപ്പിക്കുന്നത് കൃത്യസമയത്ത് ഓടുന്ന ട്രെയിനുകള്‍ ആണ്. വൈകി ഓടുന്നവയെ കാണിക്കുവാന്‍ ചുവപ്പ് നിറവും. ആവശ്യമുള്ള ട്രെയിനിന്റെ അടയാളത്തില്‍ ക്ളിക്ക് ചെയ്താല്‍, ആ സമയത്ത് ട്രെയിന്‍ എവിടെയാണെന്നും റൂട്ടും സ്റോപ്പുകളും സമയവും മറ്റു വിവരങ്ങളും ഗൂഗിള്‍ മാപില്‍ കാണാന്‍ കഴിയും.
റെയില്‍വേയുടെ വെബ്സൈറ്റ് ആയ trainenquiry.com വഴി ഈ സംവിധാനം ഉപയോഗിക്കാം. ഒരു ട്രെയിനിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയാന്‍ ആ ട്രെയിനിന്റെ പേരോ നമ്പറോ നല്‍കി മെയിന്‍ വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ആ ട്രെയിന്‍ ലേറ്റ് ആണോ അല്ലെങ്കില്‍ കറക്റ്റ് ടൈമില്‍ ആണോ എന്നൊക്കെ അറിയാന്‍ സാധിക്കും.
അപ്പോള്‍ തുടങ്ങിക്കോളൂ, ഇനി മുതല്‍ സിസ്റ്റം ഹാങ്ങ് ആണെന്ന വിചാരമേ വേണ്ട.
http://trainenquiry.com/
Sources;http://boolokam.com/
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on