സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, June 18, 2012

ബ്ലോഗ്‌ അഡ്രസ്‌ ചുരുക്കാം

ബ്ലോഗ്‌ അഡ്രസ്‌ ചുരുക്കാം


നിങ്ങളില്‍ പലരും സ്വന്തമായി ബ്ലോഗ്‌ ഉള്ളവരാണ്.പലപ്പോഴെങ്കിലും ബ്ലോഗിന്റെ അഡ്രെസ്സ് പറഞ്ഞു കൊടുക്കുമ്പോഴോ ടൈപ്പ് ചെയ്യുമ്പോഴോ അതിന്റെ നീളം നിങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ലേ?അതിനൊരു പ്രതിവിധി ആണിത്.ഇത് പലര്‍ക്കും അറിയാമായിരിക്കും എങ്കിലും അറിയാത്തവരുടെ അറിവിലേക്കായി ഞാന്‍ ഇതിവിടെ പങ്കു വയ്ക്കുന്നു.താഴെ പറയും വിധം ചെയ്താല്‍ താങ്കള്‍ക്ക് താങ്കളുടെ ബ്ലോഗ്‌ അഡ്രസ്സ് ചുരുക്കി പുതിയ ഡൊമൈന്‍ ആക്കാന്‍ പറ്റും.ഉദാഹരണമായി srjblog.blogspot.com എന്ന എന്‍റെ ബ്ലോഗിന്റെ അഡ്രെസ്സ് ഞാന്‍ srjblog.tk എന്നാക്കി മാറ്റി.ഇതിനായി താഴെ പറയും പ്രകാരം ചെയ്താല്‍ മതിയാകും.
1) www.tk എന്ന വെബ്‌ അഡ്രസ്സില്‍ പോവുക
2) ഇപ്പോള്‍ സ്ക്രീനില്‍ Get a Free .TK Domain Name എന്ന് കാണാം.അതിനു താഴെ ഉള്ള ടെക്സ്റ്റ്‌ ബോക്സില്‍ താങ്കള്‍ക്ക് വേണ്ട ഡൊമൈന്‍ ടൈപ്പ് ചെയ്ത് GO ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അഥവാ താങ്കള്‍ ടൈപ്പ് ചെയ്ത അഡ്രസ്സ് ലഭ്യമല്ലെങ്കില്‍ വീണ്ടും മറ്റൊന്ന് നല്‍കുക.
3) Use your new domain എന്ന സ്ഥലത്ത് നിങ്ങളുടെ ബ്ലോഗ്‌ അഡ്രെസ്സ് നല്‍കുക.
Registration length.ഇവിടെ 12 months സെലക്ട്‌ ചെയ്യുക.
ശേഷം Word Verification നടത്തുക.
ശേഷം Sign Up ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4) Sign Up ചെയ്യാനായി താഴെ കാണിക്കുന്നവയില്‍ ഏതെങ്കിലും ഒരു അക്കൗണ്ട്‌ തിരഞ്ഞെടുക്കുക.അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ യൂസര്‍ നെയിം ഉം പാസ്‌വേര്‍ഡും നല്‍കിയാല്‍ .TK അക്കൗണ്ട്‌ രജിസ്റ്റര്‍ ആയി.
ഇനി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യൂ.നിങ്ങളുടെ ബ്ലോഗ്‌ തുറന്നു വരുന്നത് കാണാം.ഈ സൗകര്യം ബ്ലോഗിനെ മാത്രമല്ല എല്ലാ വിധ URL കള്‍ക്കും ഉപയോഗിക്കാവുന്നതാണ്..TK പോലെ മറ്റു കുറേ സൈറ്റ് ഉണ്ട്.അവയില്‍ ചിലതാണ്
www.co.cc
goo.gl
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇവിടെ അല്ലെങ്കില്‍ എന്‍റെ ബ്ലോഗില്‍ കമന്റ്റ് ചെയ്യുക.

About the Author

- കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്നു.ബികോം വിദ്യാര്‍ഥി.ഫേസ്ബുക്കില്‍ കമന്റിയും ലൈക്കിയും ചാറ്റിയും അല്പം ബ്ലോഗ്ഗിയും സമയം കളയുന്നു.srjblog.tkഎന്ന ബ്ലോഗിന്റെ നടത്തിപ്പുകാരന്‍.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on