സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, November 25, 2013

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍


ഓരോ സംഭോഗത്തിലും പുരുഷന്‍ നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ, മാസത്തിലൊന്നുവീതം ഉല്‍പാദിപ്പിക്കുന്ന അണ്ഡവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്. മാസത്തിലെല്ലായേ്പാഴും ഗര്‍ഭധാരണ സാധ്യതയില്ലതന്നെ. പരസ്പരധാരണയോടെ ഗര്‍ഭം ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. കുഞ്ഞ് എപ്പോള്‍ വേണം, എപ്പോള്‍ വേണ്ട എന്നു തീരുമാനിക്കേണ്ടിവരുമ്പോള്‍ ഏതെങ്കിലും ഗര്‍ഭനിരോധനരീതി അവലംബിക്കേണ്ടിവരുന്നു.
സ്ത്രീകള്‍ക്കാണ് ഗര്‍ഭനിരോധമാര്‍ഗങ്ങളേറെയുള്ളത്. മൊത്തത്തില്‍ ഇവരണ്ടു തരത്തിലുണ്ട്-താല്‍ക്കാലികമായുള്ളവയും ശാ ശ്വതമായവയും. ഗര്‍ഭം നീട്ടിവെക്കാന്‍ ആദ്യവഴിയാണ് സ്വീകരിക്കേണ്ടത്. സ്ഥിരമായി ഗര്‍ഭധാരണം ഒഴിവാക്കാന്‍ രണ്ടാമത്തെ രീതിയും.
താല്‍ക്കാലികമായ ഗര്‍ഭനിരോധന രീതികളെയും രണ്ടായി തിരിക്കാം. പ്രകൃതിസഹജമായ മാര്‍ഗങ്ങളും കൃത്രിമമായ മാര്‍ഗങ്ങളും.

പ്രകൃതിസഹജ മാര്‍ഗങ്ങള്‍


ആര്‍ത്തവചക്രത്തില്‍, ഗര്‍ഭധാരണ സാധ്യത കുറവുള്ള ദിവസങ്ങളില്‍ മാത്രം ബന്ധപ്പെടുന്ന രീതിയാണ് ആദ്യത്തേത്. 'സുരക്ഷിതകാലം' നോക്കുന്ന മാര്‍ഗമാണിത്. ആര്‍ത്തവത്തിന് 14 ദിവസം മുമ്പാണ് അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇത് 24 മണിക്കൂറിന കം പുംബീജവുമായി ചേര്‍ന്നാലേ ഗര്‍ഭധാരണം നടക്കൂ. 28-30 ദിവസത്തില്‍ കൃത്യമായി മാസമുറയുണ്ടാകുന്നവര്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍, ആര്‍ത്തവം തുടങ്ങി 8 മുതല്‍ 20 വരെ ദിവസങ്ങളില്‍ ബന്ധപ്പെടരുത്. മാസമുറ ക്രമംതെറ്റി വരുന്നവരില്‍ ഈരീതി പലപ്പോഴും പരാജയപ്പെടും. 35 ശതമാനമാണ് ഈരീതിയുടെ പരാജയ സാധ്യത.
സ്വന്തം ഗര്‍ഭാശയമുഖം, തൊട്ടുനോക്കിയാല്‍ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസര്‍ജനം നടന്നതിന്റെ ഒരു സൂചന.
ഇവിടെ കിനിയുന്നനീരിന് കൊഴുപ്പു കൂടിയതായി അനുഭവപ്പെടുകയും ചെയ്യും. അണ്ഡവിസര്‍ജന സമയത്ത് ശരീരതാപനിലയില്‍ നേരിയ ഉയര്‍ച്ചയും കാണാം.
പൂര്‍ത്തീകരിക്കാത്ത സംഭോഗമാണ് മറ്റൊരു സുരക്ഷിത ഗര്‍ഭനിരോധനമാര്‍ഗം. പക്ഷേ ഇതിന് പുരുഷന്റെ സഹകരണം കൂടിയേ കഴിയൂ. മാനസിക പിരിമുറുക്കത്തിനു കാരണമാകുന്ന രീതിയാണിത്. ചിലരില്‍ നടുവേദനയും അമിതമായ ആര്‍ത്തവവേദനയും കാണാറുണ്ട്. സ്ഖലനത്തിനു മുമ്പ്, ലിംഗത്തില്‍ നിന്നു കിനിയുന്ന നീരില്‍ ബീജമുണ്ടാവാനും സാധ്യതയുണ്ട്.
മുലയൂട്ടല്‍ മാര്‍ഗമാണ് മറ്റൊന്ന്. ആദ്യത്തെ കുഞ്ഞിന് കൂടുതല്‍ കാലം നന്നായി മുലയൂട്ടുമ്പോള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അണ്ഡവിസര്‍ജനം താമസിക്കും. കു ഞ്ഞിന് ആറുമാസമാകും വരെ ഈരീതി പരീക്ഷിക്കാം. പ്രസവശേഷം ആര്‍ത്തവം തുടങ്ങാത്ത സ്ത്രീകളിലേ ഇതു ഫലപ്രദമാകൂ.

കൃത്രിമ മാര്‍ഗങ്ങള്‍


കൃത്രിമമായി ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗങ്ങളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
തടസ്സമാര്‍ഗങ്ങള്‍: പുരുഷബീജം യോനിയില്‍ വീഴാതെ തടയാനുള്ള ഉറയാണ് ഇതില്‍ ആദ്യത്തേത്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലില്ലാത്ത മാര്‍ഗമാണിത്. ബീജങ്ങളെ നശിപ്പിക്കുന്ന ലേപനങ്ങള്‍, സംഭോഗത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും യോനിയില്‍ പുരട്ടുന്ന രീതിയുണ്ട്. യോനിയില്‍ വച്ചാല്‍ അലിയുന്ന ഗുളികകളും ക്രീമുകളുമെല്ലാം മരുന്നുകടകളില്‍ ലഭ്യമാണ്. ഗര്‍ഭാശയമുഖത്ത് ഒരു തടപോലെ ധരിക്കാവുന്ന ഡയഫ്രമാണ് മറ്റൊരു തടസ്സമാര്‍ഗം. പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളിലാണ് ഇത് ഫലപ്രദം. ലൈംഗികവേഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പുതന്നെ ഇത് ധരിക്കാം. ഇതിന് ചെറിയ പരിശീലനം ആവശ്യവുമാണ്. ഇതില്‍ ബീജനാശിനി ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. ചിലരില്‍ അലര്‍ജിയുണ്ടാക്കും. മൂത്രപ്പഴുപ്പുപോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം.
ഗര്‍ഭാശയവലയം : ലൂപ്പ് എന്നറിയപ്പെടുന്ന ഗര്‍ഭാശവലയം-ഐയുഡി-ദീര്‍ഘകാലം ഉപയോഗിക്കാവു ന്ന ഒന്നാണ്. പൊളിത്തീന്‍ കൊണ്ടു നിര്‍മിച്ചതും ചെമ്പുകമ്പി ചുറ്റിയതുമായ ലൂപ്പുകളുണ്ട്. കോപ്പര്‍-ടി ഉദാഹരണം. പ്രസവശേഷം ആറാഴ്ച കഴിഞ്ഞ് ഗര്‍ഭാശയത്തില്‍ ലൂപ്പ് നിക്ഷേപിക്കാം. ഇതിന് ഡോക്ടറുടെ സേവനം ആവശ്യമാണ്. സര്‍ക്കാര്‍ മാതൃശിശുകേന്ദ്രങ്ങളില്‍ സൗജന്യമായി ലൂപ്പ് നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെകണ്ട് പരിശോധന നടത്തുന്നത് നല്ലതാണ്. ഒരു ലൂപ്പ് അഞ്ചുമുതല്‍ ഏഴു വര്‍ഷംവരെ ഉപയോഗിക്കാന്‍ പറ്റിയേക്കും.
ഗര്‍ഭപാത്രത്തില്‍ ഒരന്യവസ്തുവായി ലൂപ്പ് കിടക്കുന്നതുകൊ ണ്ട് ഗര്‍ഭധാരണം നടക്കില്ല. ചിലരില്‍, അപൂര്‍വമായി അണ്ഡവാഹിനിക്കുഴലില്‍ ഗര്‍ഭം വളരാന്‍ സാധ്യതയുണ്ട്. ചിലരില്‍ അലര്‍ജി, നടുവേദന, അമിതാര്‍ത്തവം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാറുണ്ട്. പ്രശ്‌നമുള്ളവര്‍ ലൂപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭനിരോധന ഗുളികകള്‍: വിദേശങ്ങളില്‍ ഏറെ പ്രചാരമുള്ള രീതിയാണിത്. ഈസ്ട്രജന്‍, പ്രോജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ചേര്‍ന്ന ഗുളികകളും ഹോര്‍മോണില്ലാത്ത ഗുളികകളുമുണ്ട്. മാലാ-ഡി തുടങ്ങി 30ഓളം ബ്രാന്‍ഡ് ഹോര്‍മോണ്‍ ഗുളികകള്‍ ലഭ്യമാണ്. മാസമുറ തുടങ്ങി അഞ്ചാം ദിവസം മുതല്‍ മൂന്നാഴ്ച കഴിക്ക ണം. മുലയൂട്ടുന്നവര്‍ക്ക് ഹോര്‍മോണ്‍ അളവില്‍ മാറ്റമുള്ള 'മിനിഗുളിക' ലഭ്യമാണ്. ഓക്കാനം, സ്തനവേദന, മുഖക്കുരു, വിഷാദം, രക്തസ്രാവം, ലൈംഗികവിരക്തി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ഗുളികകള്‍ കഴിക്കാവൂ.
ഹോര്‍മോണ്‍ ചേരാത്ത സഹേലി പോലുള്ള ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല. പക്ഷേ ഫലപ്രാപ്തി താരതമ്യേന കുറയും. ആദ്യ മൂന്നു മാസം ആഴ്ചയില്‍ രണ്ടു ദിവസവും പിന്നീട് ആഴ്ചയിലൊരു ദിവസവും കഴിച്ചാല്‍ മതിയാകും. ഗുളിക നിര്‍ത്തി ആറു മാസത്തിനകം ഗര്‍ഭധാരണം സാധിക്കും.

ഹോര്‍മോണ്‍ കുത്തിവെപ്പ്, ഇംപ്ലാന്‍റ്: മൂന്നു മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ കുത്തിവെക്കാവുന്ന ഹോര്‍മോണ്‍ മരുന്നുകള്‍ ലഭ്യമാണ്. ഈസ്ട്രജനും പ്രോജസ്റ്റിനുമാണ് കുത്തിവെക്കുക. പ്രസവശേഷം ആറുമാസം കഴിഞ്ഞ് കുത്തിവെപ്പെടുക്കാം. കുത്തിവെപ്പ് നിര്‍ത്തിയാല്‍ നാലുമാസത്തിനകം ഗര്‍ഭധാരണശേഷി തിരിച്ചുകിട്ടും. തൊലിക്കടിയില്‍, ശസ്ത്രക്രിയവഴി ഹോര്‍മോണ്‍ കാപ്‌സ്യൂള്‍ പിടിപ്പിക്കുന്ന രീതിയാണ് ഇംപ്ലാന്‍റ്. അഞ്ചുവര്‍ഷം വരെ അതവിടെ കിടന്നുകൊള്ളും. ഡോക്ടറുടെ സഹായം വേണം, ഈ രണ്ടു രീതിക്കും.

അടിയന്തര മാര്‍ഗങ്ങള്‍: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ചില രീതികളുണ്ട്. അനാവശ്യ വേഴ്ച വേണ്ടിവന്നാലോ ബലാല്‍സംഗം പോലുള്ള ദുരന്തത്തിലോ മറ്റോ ഗര്‍ഭധാരണം ഒഴിവാക്കാന്‍, 72 മണിക്കൂറിനകം ആദ്യം കുറഞ്ഞ ഡോസില്‍ മാലാ-ഡി പോലുള്ള നാലു ഗുളികകളും, 12 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും നാലു ഗുളികകളും കഴിക്കുക. ഗുളികയ്ക്കനുസരിച്ച് ഡോസില്‍ മാറ്റം വരാമെന്നതിനാല്‍ വൈദ്യനിര്‍ദ്ദേശപ്രകാരമേ ഇതുചെയ്യാവൂ. അനഭിലഷണീയ വേഴ്ചയ്ക്കുശേഷം അഞ്ചു ദിവസത്തിനകം ലൂപ്പ് ധരിച്ചാലും ഗര്‍ഭധാരണം ഒഴിവാക്കാം.

വന്ധ്യംകരണം


ഇനി കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ശാശ്വതമായ ഗര്‍ഭനിരോധനമാര്‍ഗം-വന്ധ്യംകരണം-അവലംബിക്കാം. സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയയാണ് ട്യൂബക്ടമി. അണ്ഡവാഹിനിക്കുഴലുകളില്‍ തടസ്സമുണ്ടാക്കുകയോ ചെറിയ ഭാഗം മുറിച്ചു കളയുകയോ ആണ് ചെയ്യാറ്. ചില കേസുകളില്‍ ഈ നാളികള്‍ കൂടിച്ചേര്‍ന്ന് വീണ്ടും ഗര്‍ഭം ധരിച്ചുപോകാന്‍ സാധ്യതയുണ്ട്. ശസ്ത്രക്രിയ ചെയ്തവര്‍ക്ക് പിന്നീട് കൂട്ടികള്‍ വേണമെന്നു തോന്നിയാല്‍ വീണ്ടും ശസ്ത്രക്രിയ ചെയ്ത് നാളി കൂട്ടിയോജിപ്പിക്കാനാകും.
 ഇതു പക്ഷേ, വിജയിച്ചില്ലെന്നും വരാം.

ശ്രദ്ധിക്കുക


വിവാഹശേഷം, ആദ്യപ്രസവം നീട്ടിവെക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ആശാസ്യമല്ല. പിന്നീടുള്ള ഗര്‍ഭധാരണ സാധ്യതയെ ബാധിച്ചേക്കാം, പലവഴികളും. രണ്ടാമത്തെ പ്രസവം നീട്ടിവെക്കാനാണ് കൃത്രിമമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുക. ആദ്യ പ്രസവം നീട്ടിവെക്കാന്‍ സുരക്ഷിതകാലം നോക്കുകയോ കോണ്‍ഡം ഉപയോഗിക്കുകയോ ചെയ്യുന്നതാണ് നല്ലത്. കൃത്രിമമായ - ഗുളിക, മരുന്നുപോലുള്ളവ - വഴികളെല്ലാം ഡോക്ടറുടെ ഉപദേശാനുസരണമേ അനുവര്‍ത്തിക്കാവൂ. ഏറ്റവും അഭിലഷണീയമായ ഗര്‍ഭനിരോധന മാര്‍ഗം, പുരുഷനുപയോഗിക്കുന്ന ഉറതന്നെ. സുഖക്കൂടുതല്‍ മോഹിച്ച്, പുരുഷന്‍, ഗര്‍ഭനിരോധന ബാധ്യതകൂടി പെണ്ണി നെ ഏല്‍പ്പിക്കുകയാണ്. വന്ധ്യംകരണ ശസ്ത്രക്രിയയും പുരുഷന്‍ ചെയ്യുന്നതാണ് ലളിതം. ഇതിലും പുരുഷന്‍ മടികാട്ടുന്നു. ഓരോരോ പുതിയ വഴികള്‍ സ്ത്രീക്കുവേണ്ടി കണ്ടെത്തുന്നതും പുരുഷന്‍ തന്നെയാവും!

Sunday, November 24, 2013

രതിയുടെ പത്ത് ഗുണങ്ങള്‍


ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട.പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി

ആരോഗ്യകരമായിരിക്കണം.ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതിശരീരത്തിന് പലവിധത്തില്

ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര് സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതില്

രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്.



രക്തസമ്മര്ദ്ദം കുറയ്ക്കുന്നു

 

 

രക്തസമ്മര്ദ്ദവും മനോസ്സംഘര്ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്കോട്ലാന്ഡില് നടന്ന ഒരു പഠനത്തില്, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്ദ്ദം അളന്നപ്പോള് ലൈഗീകത ആസ്വദിക്കുന്നവരില് സമ്മര്ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല് തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില് രക്തസമ്മര്ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു.


പ്രതിരോധം വര്ധിപ്പിക്കുന്നു

 

 

നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.ആഴ്ചയില് ഒന്നോ,രണ്ടോതവണ

ലൈംഗിക ബന്ധത്തിലേര്പ്പെടുന്നവരില് ഇമ്യൂണോഗ്ലോബിന് എന്ന ആന്റിബോഡിയുടെ

സാന്നിധ്യം ഉയര്ന്ന നിലയില് കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള് ഇവയില്നിന്ന് രക്ഷനേടാന് ഇത് ഉപകരിക്കും.



കലോറി എരിച്ചുകളയുന്നു

 

 

ശരീരത്തില് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്ക്കും പിന്നില്. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. ചുരുക്കത്തില് അരക്കിലോ തൂക്കം കുറയ്ക്കാന് 42 തവണത്തെ ലൈംഗികബന്ധം മതിയാവും.


ഹൃദയാരോഗ്യം വര്ധിക്കുന്നു

 

പ്രായം ചെല്ലുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രക്തധമനികള്ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര് സാക്ഷ്യപ്പെടുത്തുന്നു.മാസത്തില് ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില് ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


ആത്മവിശ്വാസം വളര്ത്തുന്നു

 

 

രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്സാസ് സര്വകലാശാലയിലെ ഗവേഷകര്ക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്ത്തുന്നതില് രതിക്കുള്ള പങ്കാണ്. ഇനി നിലവില് ആത്മവശ്വാസത്തെടെയിരിക്കുന്നവരില് അതു വളര്ത്താന് ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. പലര്ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞര് പറയുന്നു.


അടുപ്പം വര്ധിപ്പിക്കുന്നു

 

 

രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് പങ്കാളികള്ക്കിടയിലുള്ള പ്രണയം വര്ധിപ്പിക്കുന്നു. ഓക്സിടോസിന്റെ അളവു വര്ധിക്കുമ്പോള് ഇണയോട് കൂടുതല് ഹൃദയാലുത്വം തോന്നും. നോര്ത്ത് കരോലിന,പിറ്റ്സ് ബര്ഗ് എന്നീ സര്വകലാശാലകളിലെ ഗവേഷകര് സ്ത്രീകളില് നടത്തിയ പഠനത്തില് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. 'ജീവിത പങ്കാളിയോട് പതിവിലുമേറെ സ്നേഹം തോന്നുന്നുവെങ്കില് അതിന്റെ ക്രെഡിറ്റ് രതിക്ക് നല്കണം'- ഗവേഷകര് പറയുന്നു.


വേദനാസംഹാരി

 

 

രതിയുടെ വേളയില് ഉത്പാദിപ്പിക്കപ്പെടുന്ന ഒക്സിടോസിന് ശരീരത്തില് എന്ഡോര്ഫിന് സ്രവിക്കാന് കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയ്യും. തലവേദന,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില് രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.



കാന്സര് സാധ്യത കുറയ്ക്കും

 

 

ശുക്ലവിസര്ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരില് മൂത്രപിണ്ഡസഞ്ചിയില് കാന്സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങള് പറയുന്നു. അമേരിക്കന് മെഡിക്കല് അസോസിയേഷന് നടത്തിയ പഠനത്തില് മാസത്തില് 20 തവണ ശുക്ലവിസര്ജ്ജനം നടന്നവരില് പ്രായമാകുമ്പോള് മൂത്രപിണ്ഡസഞ്ചിയില് കാന്സറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു.


പേശികള്ക്ക് ബലംനല്കുന്നു

 

 

ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(pelvic) പ്രദേശത്തെ പേശികള്ക്ക് ബലം നല്കും. പ്രായമാകുമ്പോള് പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന് കഴിയും. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന 'കെഗല് എക്സര്സൈസും' ഇതിന് പരിഹാരമാണ്.


സുഖ നിദ്ര തരുന്നു

 

 

 

രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മര്ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തെടെ ജോലികള് ചെയ്യാന് നല്ല ഉറക്കം നമ്മെ സഹായിക്കുന്നു.

രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല
Sources:http://fiddichclassifieds.com/index.php


സ്ഖലനം സ്വയം നിയന്ത്രിക്കാ

സ്ഖലനം സ്വയം നിയന്ത്രിക്കാ:

സ്ലോ റെയ്സ്

ലൈംഗിക ജീവിതം ആഹ്ലാദകരമാക്കാന് സ്ഖലനനിയന്ത്രണം അനിവാര്യമാണ്. ഒരു സ് ലോ റെയ്സ് എന്നരീതിയില് സെക്സിനെ കണ്ടേതീരൂ. ആമയുടെയും മുയലിന്റെയും കഥയിലെ ആമയെപ്പോലെ പതുക്കെ മുന്നേറുന്നവര്ക്കുമാത്രമാണ് അവിടെ വിജയം. ദമ്പതികളുടെ ലൈംഗിക ജീവിതം താറുമാറാക്കുന്ന ശീഘ്രസ്ഖലനത്തെ മറികടക്കാനുള്ള ചില വഴികളിതാ...


എന്താണ് ശീഘ്രസ്ഖലനം


പങ്കാളികളില് ഇരുവര്ക്കും ലൈംഗികാഹ്ലാദം ലഭിക്കുന്നതിനുമുമ്പ് സ്ഖലനം നടക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പൊതുവായി പറയുന്നത്. ലിംഗപ്രവേശനത്തിനുശേഷം മൂന്നുനാലു മിനുറ്റിനകം സ്ഖലനം നടക്കുന്നത് സ്വാഭാവികമാണ്. ലിംഗംപ്രവേശിപ്പിച്ച് ഏഴുമുതല് 20 വരെ ചലനങ്ങള്ക്കകം സ്ഖലനം നടക്കുന്നതില് അസ്വാഭാവികമായി ഒന്നുമില്ല. എന്നാല് ഇത്തരം സ്വാഭാവിക സാഹചര്യങ്ങള്ക്കുമുമ്പുതന്നെ സ്ഖലനം നടക്കുകയാണെങ്കില് മാത്രമെ അതിനെ ശീഘ്രസ്ഖലനമായി കാണേണ്ടതുള്ളൂ.


ലഘുമാര്ഗ്ഗങ്ങള്


എല്ലാ ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കാന് സഹായിക്കുന്ന സുപ്രധാനകാര്യമാണ് ഇണകള് തമ്മിലുള്ള വ്യക്തിബന്ധം മെച്ചപ്പെടുത്തുകയെന്നത്. വിവാഹത്തിനുശേഷം കുറച്ചുനാള് കഴിയുമ്പോഴാണ് നല്ല വ്യക്തിബന്ധവും ശരിയായ അടുപ്പവുമുണ്ടാകുന്നത്. പക്വവും യാഥാര്ഥ്യബോധവുമുള്ള വ്യക്തിബന്ധമുണ്ടാകുന്നത് ശീഘ്രസ്ഖലനം പരിഹരിക്കാന് സഹായിക്കും.


വിശ്രാന്തി നേടുക


ജീവിതത്തിരക്കുകള്ക്കിടയില് ചടങ്ങുപോലെ ചെയ്തുതീര്ക്കേണ്ട കാര്യമല്ല സെക്സ്. മനസ്സിനു സ്വസ്ഥതയും വിശ്രാന്തിയും നേടാന് സഹായിക്കുന്നതാണ് സെക്സ്. സമാധാനപൂര്ണമായ മനസോടെയായിരിക്കണം അതിനെ സമീപിക്കേണ്ടത്. കിടപ്പറയിലേയ്ക്കുപോകുന്നതിന് മുമ്പ് കുറച്ചുനേരം ഇണകള് ഒരുമിച്ചിരിക്കുന്നത് നല്ലതാണ്. ഇഷ്ടപ്പെട്ട പാട്ടുകള് കേള്ക്കുന്നതും സൗഹൃദത്തോടെ പരസ്പരം കൊച്ചുവര്ത്തമാനങ്ങള് പറയുന്നതും മനസ്സിന് ശാന്തിയേകും.


വൈകിത്തുടങ്ങുക



കഴിയുന്നത്ര സാവധാനത്തോടെമാത്രം ലൈംഗികതയിലേയ്ക്ക് കടക്കുക. പൂര്വലീലകളിലൂടെ ഇണയെ പരമാവധി ഉത്തേജിപ്പിച്ചതിനുശേഷംമാത്രമേ ലൈംഗിക ബന്ധത്തിന് മുതിരാവൂ. പൂര്വലീലകളില് വ്യത്യസ്തത കണ്ടെത്താന് ശ്രമിക്കുകയാണെങ്കില് ലൈംഗിക ജീവിതം കൂടുതല് ആഹ്ലാദകരമക്കാന് കഴിയും. ഇണയുടെ താല്പര്യങ്ങള് ചോദിച്ചറിയാനും സങ്കോചമില്ലാതെ ഉള്ളുതുറന്ന് സംസാരിക്കാനും തയ്യാറാകുമ്പോള് സെക്സ് കൂടുതല് ഹൃദ്യമാകും.


നിര്ത്തി, തുടങ്ങുക


ലിംഗപ്രവേശനത്തിനുശേഷം അടുത്ത രണ്ടോ മൂന്നോ ചലനത്തിനകം സ്ഖലനം നടക്കുമെന്ന തിരിച്ചറിവുണ്ടാകുമ്പോള് ചലനം നിര്ത്തണം. 1956-ല് ഡോ. ജെ. സീമെന് ആവിഷ്കരിച്ചതാണ് ഈ സ്റ്റോപ്പ് ആന്റ് സ്റ്റാര്ട്ട് ടെക്നിക്. സ്ഖലനസമയം കൃത്യമായി മനസിലാക്കി സ്ഖലനത്തെ നിയന്ത്രണത്തിലാക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്. ചലനം നിര്ത്തയയുടനെ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്ഖലനം നീട്ടിവെയ്ക്കാന് സഹായിക്കും.


പൊസിഷന് മാറ്റല്


ലൈംഗിക വേഴ്ചാവേളയില് ഇടക്ക് ഇണകളുടെ പൊസിഷന് മാറുന്നത് ബന്ധം ആഹ്ലാദകരമാക്കാനും സമയം ദീര്ഘിപ്പിക്കാനും സഹായിക്കും. സ്ഖലനത്തിനു തൊട്ടുമുമ്പായി ബന്ധപ്പെടല് നിര്ത്തി നിലമാറ്റുക. ഒരേ നിലയില് നിര്ത്തി തുടങ്ങുന്നതിനേക്കാള് നല്ലതായിരിക്കും നിലമാറ്റി ബന്ധം വീണ്ടും തുടങ്ങുന്നത്. പുതിയൊരു പൊസിഷനില് ബന്ധം തുടരുമ്പോള് ശീഘ്രസ്ഖലനം നിയന്ത്രിക്കുന്നതിനോടൊപ്പം പുതുമയുടെ ആസ്വാദ്യതകള് കൂടി അനുഭവിക്കാനും കഴിയും.


ഞെക്കി നിര്ത്തല്


സ്ഖലനം നടന്നേതീരു എന്ന നിര്ണായക ഘട്ടത്തിനുതൊട്ടുമുമ്പ് ലിംഗം പുറത്തെടുത്ത് ലിംഗ മകുടത്തിനുതൊട്ടുതാഴെയായി ചൂണ്ടുവിരലും പെരുവിരലുംകൊണ്ട് ശക്തിയായി ഞെക്കിപ്പിടിക്കുക. ഒരു മിനുട്ടോളം ഇത്തരത്തില് ബലമായി പിടിച്ചുനില്ക്കണം. സ്ഖലനം നടന്നേതീരു എന്ന തോന്നല് മാറിക്കഴിഞ്ഞാല് വീണ്ടും ബന്ധം തുടരാം. ഒരു ബന്ധപ്പെടലിനിടെ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. മാസ്റ്റേഴ്സ് ആന്റ് ജോണ്സനാണ് സ്ക്വീസ് ടെക്നിക്ക് ആവിഷ്കരിച്ചത്.


മരുന്നുകള്


രോഗങ്ങള്കൊണ്ടോ നാഡീപ്രശ്നങ്ങള്കൊണ്ടോ ഉള്ള ശീഘ്രസ്ഖലനമാണെങ്കില് ചികിത്സകൂടിയെ തീരു. വിഷാദരോഗംപോലുള്ള പ്രശ്നമുള്ളവര്, ചില പ്രത്യേകരോഗങ്ങള്ക്കു

മരുന്നുകഴിക്കുന്നവര് എന്നിവര്ക്കൊക്കെ ശീഘ്രസ്ഖലനമുണ്ടായെന്നുവരാം. വിദഗ്ധനായ ഒരു

യൂറോളജിസ്റ്റിനെയോ സെക്സ് തെറാപ്പിസ്റ്റിനെയൊ ആന്ഡ്രോളജിസ്റ്റിനെയോ

സമീപിച്ച് പരിഹാരം തേടേണ്ടതാണ്.


കെഗല്സ് വ്യായാമം


ജനനേദ്രിയഭാഗത്തെ പേശികള്ക്ക് വ്യായാമം നല്കുന്നതിനുള്ള ലഘുവിദ്യയാണ് കെഗല്സ് വ്യായാമം. മൂത്രമൊഴിക്കുമ്പോള് അവസാനതുള്ളി പുറത്തുകളയുന്നതിനുവേണ്ടി ശ്രമിക്കുമ്പോള് ഏതൊക്കെ പേശികള് എങ്ങനെയൊക്കെ ചലിക്കുന്നു എന്നു നിരീക്ഷിക്കുക. അതുപോലെ ജനനേദ്രിയ ഭാഗത്തെ പേശികള് ഇറുക്കിയും അയച്ചും ചലനങ്ങള് ആവര്ത്തിക്കുന്നതാണ് കെഗല്സ് എക്സര്സൈസ്. ഏതുസമയത്തും എവിടെവെച്ചും ചെയ്യാവുന്ന ഈ വ്യായാമങ്ങള് ജനനേദ്രിയ പേശികള്ക്ക് ബലം നല്കുകയും ലൈംഗിക പ്രവര്ത്തനങ്ങള് കൂടുതല് മുറുക്കമുള്ളതാക്കുകയും ചെയ്യും. സ്ത്രീകള്ക്കും ഇതേ വ്യായാമം ചെയ്യാം. യോനീ പേശികള് ദൃഡമാക്കാനും ലൈംഗികത കൂടുതല് ആഹ്ലാദകരമാക്കാനും ഇതു സഹായിക്കും.
http://fiddichclassifieds.com/category/377/General-Knowledge/listings/3675/%E0%B4%B6%E0%B5%80%E0%B4%98%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%96%E0%B4%B2%E0%B4%A8%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D.html

SREENARAYANA GURU SERIAL

ജീവൻ ടീവീ യിൽ 2014 ജനുവരി 6 മുതൽ ആരംഭിക്കുന്ന പുതിയ മലയാളം സീരിയൽ ശ്രീനാരായണഗുരു.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യുന്നുജീവൻ ടീവീ യിൽ 2014 ജനുവരി 6 മുതൽ ആരംഭിക്കുന്ന പുതിയ മലയാളം സീരിയൽ ശ്രീനാരായണഗുരു.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യുന്നു

Friday, November 22, 2013

തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു


തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു



കത്തുകള്‍ക്കൊപ്പം നിങ്ങള്‍ക്കാവശ്യമായ വായ്പയും പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന കാലം വിദൂരമല്ല. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പുതിയ ബാങ്ക് തുടങ്ങാന്‍ തപാല്‍ വകുപ്പ് ഒരുങ്ങുന്നു. 'പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന പേരിലായിരിക്കും തപാല്‍ വകുപ്പ് ബാങ്ക് സ്ഥാപിക്കുക.

രാജ്യത്തൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകളെ ബാങ്ക് ശാഖകള്‍ കൂടിയാക്കി മാറ്റിയാവും തപാല്‍ വകുപ്പ് ബാങ്കിങ് സേവനം ഒരുക്കുക. രാജ്യത്തൊട്ടാകെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് വകുപ്പിന് കീഴിലുള്ളത്. ഇതില്‍ ഏതാണ്ട് 90 ശതമാനവും (1.39 ലക്ഷം) ഗ്രാമീണ മേഖലയിലാണ്.

2011 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്ത് 171 വാണിജ്യ ബാങ്കുകളാണ് ഉള്ളത്. ഇവയ്‌ക്കെല്ലാംകൂടി 93,080 ശാഖകളുണ്ട്. ഇതില്‍ 36.10 ശതമാനം മാത്രമാണ് ഗ്രാമീണ മേഖലയില്‍. അതിനാല്‍ തന്നെ, ഗ്രാമീണ മേഖലയില്‍ ബാങ്കിങ്ങിന് വന്‍വളര്‍ച്ചാ സാധ്യതയാണ് ഉള്ളതെന്നാണ് തപാല്‍ വകുപ്പിന്റെ നിഗമം. വകുപ്പ് ഈയിടെ നടത്തിയ പഠനം ഇതു ശരിവയ്ക്കുന്നുമുണ്ട്.

ഗ്രാമീണ മേഖലയില്‍ തങ്ങള്‍ക്കുള്ള ശക്തമായ സാന്നിധ്യം ബാങ്കിങ് രംഗത്ത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. മാത്രമല്ല, അധിക വരുമാനത്തിനുള്ള പുതിയ സ്രോതസ്സാണ് ബാങ്ക് തുടങ്ങുകവഴി തപാല്‍ വകുപ്പിന് തുറന്നുകിട്ടുന്നത്. വന്‍കിട കൊറിയര്‍ കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമായ സാഹചര്യത്തില്‍ ഇത് തപാല്‍ വകുപ്പിന് ആശ്വാസം പകരും.

നിലവില്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുള്ള 25 ലക്ഷത്തിലേറെ പേരുണ്ട്. ബാങ്ക് തുടങ്ങുന്നതോടെ ഇവരെ ബാങ്കിന്റെ ഇടപാടുകാരാക്കാം. ഒരു സാധാരണ ബാങ്ക് ഒരുക്കുന്ന എല്ലാ സേവനങ്ങളും പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കാനാവും. വായ്പകള്‍ നല്‍കുന്നതോടൊപ്പം നിക്ഷേപങ്ങളും സ്വീകരിക്കും. ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുമുണ്ടാവും.

രാജ്യത്തൊട്ടാകെയായി 1000 എടിഎമ്മുകള്‍ തുറക്കാനും തപാല്‍ വകുപ്പിന് പദ്ധതിയുണ്ട്.

ബാങ്കിങ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ തപാല്‍ വകുപ്പിന് കാബിനറ്റിന്റെ അനുമതി തേടേണ്ടിവരും. റിസര്‍വ് ബാങ്കാണ് ബാങ്കിങ് ലൈസന്‍സ് നല്‍കേണ്ടത്.

Tags: Postal Dept to set up Post Bank of India

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?

Posted on: 12 Jul 2012


 
ആരുടെ കൈവശവും കള്ളനോട്ട് വന്നുപെടാം. അതു കൈവശം വച്ചാലുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് - http://www.paisaboltahai.rbi.org.in/.

പൈസ സംസാരിക്കുന്നു എന്ന് അര്‍ഥം വരുന്ന ഈ സൈറ്റില്‍ 10, 20, 50, 100, 500, 1000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

കള്ളനോട്ടിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയും പൈസാബോല്‍ത്താഹേ വെബ്‌സൈറ്റിലുണ്ട്.

10, 20, 50, 100, 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കേണ്ടത് എങ്ങനെ?

Tags: How to detect fake currency notes

എടിഎം, ക്രെഡിറ്റ് കാര്‍ഡ് നഷ്‌പ്പെട്ടാല്‍ എന്തു ചെയ്യണം?

3

എസ്.രാജ്യശ്രീ


എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ സംരക്ഷണത്തിന് ഇപ്പോള്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍
എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോള്‍ കാര്‍ഡുകള്‍ നഷ്ടപ്പെടാം. അല്ലെങ്കില്‍ കാര്‍ഡ് മോഷണം പോകാം. അങ്ങനെ വന്നാല്‍ എന്താണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് ബാങ്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക.

കാര്‍ഡ് മോഷണം പോകുകയോ, ഇ-ബാങ്കിങ് പാസ്‌വേര്‍ഡ് ചോര്‍ന്നുവെന്നോ മനസിലായാല്‍ ആ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയുള്ള ഇടപാടുകള്‍ ബ്ലോക് ചെയ്യിക്കണം. അതുവഴി കൂടുതല്‍ നഷ്ടം ഒഴിവാക്കാം. ഫോണ്‍ വഴി ആദ്യം അറിയിച്ച ശേഷം പിന്നീട് രേഖാമൂലം തന്നെ അറിയിപ്പ് നല്‍കുന്നതാണ് നല്ലത്. ഇമെയില്‍ വഴിയോ, എസ്എംഎസ് വഴിയോ, നേരിട്ട് ചെന്ന് എഴുതി നല്‍കുകയോ ആകാം. ഒരിക്കല്‍ ബാങ്കിനെ വിവരം അറിയിച്ച ശേഷം പിന്നീട് ആ അക്കൗണ്ടില്‍ നിന്ന് ഇടപാടു നടന്നാല്‍ അതിന് ബാങ്ക് ഉത്തരവാദിയായിരിക്കും.

കാര്‍ഡുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെ തന്നെ പരാതികളുണ്ടെങ്കില്‍- തെറ്റായ ബില്ലിങ് പോലെ - ആബിഐ നിയോഗിച്ചിട്ടുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് നല്‍കാം. ബാങ്കുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും ഇവിടെ നല്‍കാവുന്നതാണ്. നിങ്ങളുടെ പരാതിയില്‍ ബാങ്ക് നടപടി സ്വീകരിക്കാതിരിക്കുകയോ, സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെങ്കിലോ , സംശയങ്ങള്‍ക്ക് ബാങ്ക് ശരിയായ മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. പരാതി നല്‍കി 30 ദിവസത്തിനകം ബാങ്ക് മറുപടി നല്‍കണം. ഇല്ലെങ്കില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. തെറ്റായ ബില്ലിങ് പോലുള്ള കാര്‍ഡ് പരാതികളില്‍ 60 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കുകയും പരിഹാരം ഉറപ്പാക്കുകയും വേണം.

കാര്‍ഡുകളെ സംരക്ഷിക്കാന്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍

നിങ്ങളുടെ ബാങ്ക് കാര്‍ഡുകള്‍ക്ക് (എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ്) സംരക്ഷണം ഉറപ്പാക്കാന്‍ ഇപ്പോള്‍ കഴിയും. കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ അതിനുള്ള ഒരു മാര്‍ഗമാണ്.

നിരവധി ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പട്ടാല്‍ എന്തു ചെയ്യും? ഇവിടെയാണ് കാര്‍ഡ് പ്രെട്ടക്ഷന്‍ പ്ലാന്‍ ഉപയോഗപ്പെടുത്താവുന്നത്. വിവിധ സേവനദാതാക്കള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. 1,100 രൂപ മുതല്‍ 1,800 രൂപ വരെ ചെലവില്‍ നിങ്ങളുടെ പേഴ്‌സിനും ഈ കവറേജ് നേടാം. നിങ്ങള്‍ ഈ പ്ലാന്‍ എടുത്തിട്ടുണ്ടെങ്കില്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അക്കാര്യം സര്‍വീസ് പ്രൊവൈഡറെ അറിയിച്ചാല്‍ മതി. അവര്‍ നിങ്ങള്‍ക്ക് കാര്‍ഡ് ഇഷ്യു ചെയ്തിട്ടുള്ള എല്ലാ ബാങ്കുകളുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുകൊള്ളും. ഒരേ ഒരു ഫോണ്‍ കോള്‍ വഴി എല്ലാ കാര്‍ഡുകളും ബ്ലോക് ചെയ്യാന്‍ കഴിയും.

മാത്രമല്ല തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ലഭിക്കും. ഇനി കൈവശമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടാല്‍ അത്യാവശ്യത്തിന് പണവും ഈ സേവനദാതാവ് ലഭ്യമാക്കും. അതിനാല്‍ ലിന്‍സിക്കു സംഭവിച്ചതു പോലുള്ള പ്രതിസന്ധി ഒഴിവാക്കാനാകും. ഈ പണം പലിശ രഹിത വായ്പയായിരിക്കും. മാത്രമല്ല തിരിച്ചടയ്ക്കാന്‍ നിശ്ചിത സമയം ലഭിക്കുകയും ചെയ്യും. കാര്‍ഡ് നഷ്ടപ്പെട്ടതു വഴി നിങ്ങള്‍ക്ക് പണനഷ്ടമുണ്ടായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ഉണ്ട്. പക്ഷേ ഈ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പേഴ്‌സ് , അഥവാ കാര്‍ഡ് നഷ്ടപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ അത് സേവനദാതാവിനെ അറിയിച്ചിരിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രൊട്ടക്ഷന്‍ ലഭിക്കില്ല.

ഇന്‍ഷുറന്‍സ് കവറേജ്

ചില ബാങ്കുകള്‍ കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാജഇടപാടുകള്‍ , മോഷണം എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് തന്നെ അതിനുള്ള ചെലവ് വഹിക്കും. മറ്റ് ചില ബാങ്കുകളാകട്ടെ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് പ്രീമിയം ഈടാക്കുകയാണ് ചെയ്യുന്നത്.

എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും 

ഉപയോഗിക്കുമ്പോള്‍


എസ്.രാജ്യശ്രീ



പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെ നല്ലൊരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ലിന്‍സി ചെറിയാന്‍ . നല്ല ആത്മവിശ്വാസം ഉള്ള കുട്ടിയായതിനാല്‍ ആദ്യമായി കേരളത്തിനു പുറത്തേയ്ക്ക് പോകുന്നതില്‍ ആശങ്കയും ഉണ്ടായിരുന്നില്ല. സുരക്ഷയെ കരുതി ചെറിയോരു തുകയേ കൈവശം വെച്ചുള്ളൂ. എന്നാല്‍ രണ്ട് എടിഎം കാര്‍ഡുകളും ഒരു ക്രെഡിറ്റ് കാര്‍ഡും വഴി ഏതാവശ്യത്തിനും പണം ഉറപ്പാക്കിയിരുന്നു.

പക്ഷേ യാത്രയ്ക്കിടയില്‍ ബാഗ് മോഷണം പോയതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ആരും പരിചയക്കാരില്ലാത്ത നാട്ടില്‍ അത്യാവശ്യത്തിനു പോലും പണമില്ലാതെ ലിന്‍സി വലഞ്ഞു. പണം പിന്‍വലിച്ചുവെന്ന എസ്എംഎസുകള്‍ വന്നതിനെ തുടര്‍ന്ന് അടുത്ത കഫേയില്‍ ചെന്ന് നെറ്റ് ബാങ്കിങ് വഴി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ലിന്‍സി ഞെട്ടി പോയത്. രണ്ട് അക്കൗണ്ടിലുമായി ഉണ്ടായിരുന്ന 45,000 രൂപയോളം അപ്രത്യക്ഷമായിരിക്കുന്നു.

ഉടനെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്കുമായി ബന്ധപ്പെട്ട് ബ്ലോക് ചെയ്തതിനാല്‍ കൂടുതല്‍ നഷ്ടം ഉണ്ടായില്ല. ഇത് ലിന്‍സി ചെറിയാന്റെ മാത്രം അനുഭവമല്ല. ഇതിനകം തന്നെ നിരവധി പേര്‍ സമാനമായ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. ഭാവിയിലും പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിയും വരും.

വിദേശയാത്രയ്ക്കിടയില്‍ പണവും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഒപ്പം നെറ്റ് ബാങ്കിങ് പാസ്‌വേര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് പോക്കറ്റടിക്കപ്പെട്ടപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷങ്ങള്‍ നഷ്ടമായ അനുഭവം ഇവിടുത്തെ ചില ബിസിനസുകാര്‍ക്കും ഉണ്ടായിട്ടുണ്ട്.

ഇന്ന് സാധാരണക്കാരന്‍ പോലും എടിഎം കാര്‍ഡുകളെ ആശ്രയിച്ചാണ് ബാങ്ക് ഇടപാടുകള്‍ നടത്തുന്നത്. എടിഎമ്മുകള്‍ക്ക് പ്രചാരം ഏറിയതോടെ പണം കൊണ്ടു നടക്കാതെ തന്നെ ഏതാവശ്യത്തിനും എപ്പോഴും പണം ഉറപ്പാക്കാം എന്ന സ്ഥിതിയാണിപ്പോള്‍. പക്ഷേ അതോടെ എടിഎം കാര്‍ഡുകള്‍ എപ്പോഴും കൊണ്ടു നടക്കാതെ തരമില്ലാതായി. അതുകൊണ്ടു തന്നെ അവ നഷ്ടപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്.

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ കുഴപ്പമൊന്നുമില്ല, പിന്‍നമ്പര്‍ അറിയാത്തതിനാല്‍ പണം പിന്‍വലിക്കാനാകില്ല എന്നാണ് ചിലരുടേയെങ്കിലും ചിന്ത. എന്നാല്‍ അത് തികച്ചും തെറ്റാണ്. കാരണം എടിഎം കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ കൂടിയാണ്. അതായത് സ്വയ്പ് ചെയ്ത് പണം ഉപയോഗപ്പെടുത്താം. അതിന് പാസ്‌വേര്‍ഡ് അറിയേണ്ടതില്ല. മോഷണം പോയ കാര്‍ഡ് വഴി എടിഎം മെഷ്യനില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനേ തടസുമുള്ളൂ. ഷോപ്പുകളില്‍ നിന്ന് പര്‍ച്ചേയ്‌സ് നടത്തി അതിനുള്ള പേയ്‌മെന്റ് ഈ കാര്‍ഡ് ഉപയോഗിച്ചു നടത്താം. അങ്ങനെ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവനും നഷ്ടപ്പെട്ടേക്കാം. ലിന്‍സിയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ.

ഇനി ക്രെഡിറ്റ് കാര്‍ഡാണ് നഷ്ടപ്പെടുന്നതെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ആ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേയ്‌സ് നടത്തിയാല്‍ വന്‍കട ബാധ്യതയാകും നിങ്ങള്‍ക്ക് നേരിണ്ടേി വരുക. കാരണം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ വായ്പയായാണ് നടക്കുന്നത്. മാത്രമല്ല, ഈ വായ്പയുടെ പലിശ നിരക്ക് 40% ത്തിന് മുകളിലായതിനാല്‍ നിങ്ങളെ നിത്യദുരിതത്തിലാക്കാന്‍ ഇത്തരം ഒരു കാര്‍ഡ് നഷ്ടപ്പെട്ടല്‍ മാത്രം മതി.

കാര്‍ഡുകളുടെ കാര്യത്തില്‍ മാത്രമല്ല പ്രശനം. ഇന്റര്‍നെറ്റ്, ഫോണ്‍ ബാങ്കിലും ഇത് സംഭവിക്കാം. നെറ്റ് ബാങ്കിങ്, പ്ലാസ്റ്റിക് കാര്‍ഡ്‌സ്, മൊബൈല്‍ പേയ്‌മെന്‍സ് എന്നിവ പണമിടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുന്നുവെന്നു മാത്രമല്ല ഏതു സമയത്തും വിരല്‍ തുമ്പില്‍ സാധ്യവുമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ സുരക്ഷിതമെന്നു കരുതുന്ന ഈ വെര്‍ച്വല്‍ ബാങ്കിങ്ങ് തന്നെ നിങ്ങള്‍ക്ക് കനത്ത നഷ്ടം വരുത്തിവെച്ചേക്കാം. വെര്‍ച്വല്‍ ബാങ്കിങ്ങിനുപയോഗിക്കുന്ന ഡേറ്റകളും പാസ്‌വേര്‍ഡുകളും ഏറെ സൂക്ഷിക്കേണ്ടതുണ്ട്. ഇ-ബാങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റകളും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഡെബിറ്റ് കാര്‍ഡ് പിന്‍, നെറ്റ് ബാങ്കിങ് ലോഗിന്‍ ഐഡി, ലോഗിന്‍ പാസ്‌വേര്‍ഡ്, ട്രാന്‍സാക്ഷന്‍ പാസ് വേര്‍ഡ്, കാര്‍ഡ് വേരിഫിക്കേഷന്‍ വാല്യു, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ , ഡേറ്റ് ഓഫ് ബെര്‍ത്ത്, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം.

ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ അനുസരിച്ച് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉപഭോക്താവ് പെട്ടന്നുതന്നെ പരാതി നല്‍കിയിരിക്കണം. ഇല്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന ഒരു നഷ്ടത്തിനും ബാങ്ക് ഉത്തരവാദിയായിരിക്കില്ല. ഒരിക്കല്‍ പരാതി നല്‍കിയാല്‍ അതിനുശേഷം ഉണ്ടാകുന്ന ഇടപാടുകള്‍ക്ക് ബാങ്ക് ഉത്തരവാദിത്തം പറയേണ്ടിവരും. ഇടപാടുകള്‍ എന്നു പറഞ്ഞാല്‍ മോഷണം പോയ കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേയ്‌സുകളും എടിഎം ഇടപാടുകളും മാത്രമല്ല അതിലെ വിവരങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന എല്ലാ ഇടപാടുകളും ഉള്‍പ്പെടും. ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് പോലെ.

ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ വളരെ വലിയോരു പരിധി വരെ ഇല്ലാതാക്കാകും.
പാസ്‌വേര്‍ഡ്: തനതായ പാസ്‌വേര്‍ഡ് ആയിരിക്കണം നിങ്ങളുടേത്. എന്നുവെച്ചാല്‍ അക്കങ്ങളുടേയും അക്ഷരങ്ങളുടേയും ഒരു മിശ്രിതം ആയിരിക്കണം അത്. എളുപ്പത്തില്‍ ആര്‍ക്കും ഊഹിച്ചെടുക്കാന്‍ സാധിക്കുന്നതാകരുത്. കാരണം അടുത്ത ബന്ധമുള്ളവര്‍ പോലും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് കൂടി വരികയാണ്. അതിനാല്‍ നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ക്കു പോലും ഊഹിച്ചെടുക്കാന്‍ കഴിയാത്തതായിരിക്കണം പാസ്‌വേര്‍ഡ്. അതേസമയം അത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാവുന്നതും ആയിരിക്കണം. ഒരിടത്തും കുറിച്ചിടേണ്ട ആവശ്യം വരരുത്. ഇനി അഥവാ കുറിച്ചിട്ടാല്‍ തന്നെ മറ്റാര്‍ക്കെങ്കിലും എടുക്കാവുന്ന രീതിയില്‍ എഴുതി സൂക്ഷിക്കരുത്.

ഡാറ്റ സൂക്ഷിക്കല്‍ :
നിങ്ങളുടെ ഇ-ബാങ്കിങ് ഡാറ്റകള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കണം. വെബിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലോ ഡാറ്റകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ സ്വന്തം കാര്യങ്ങളെ കുറിച്ച് ഉള്ള വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവ വെര്‍ച്വല്‍ ബാങ്കിങ്ങില്‍ പലരും മിസ് യൂസ് ചെയ്‌തേക്കാം. വീട്ടിലേയ്ക്ക് ഫോണില്‍ വിളിച്ചോ, ഇമെയില്‍ വഴിയോ , നേരിട്ട് എത്തിയോ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് എന്തു വിവരങ്ങള്‍ ആവശ്യപ്പെട്ടാലും സംശയിക്കണം. വ്യക്തിഗത വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കേണ്ട കാര്യമില്ല. ഒരു ബാങ്കും ഇത്തരം വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കില്ലെന്ന കാര്യം മനസിലാക്കുക.

മൊബൈല്‍ ഫോണ്‍ :
മൊബൈല്‍ ബാങ്കിങ് ഉപയോഗപ്പെടുത്തുന്നവര്‍ സ്വന്തം ഫോണ്‍ ഏറ്റവും സുരക്ഷിതമമായി സൂക്ഷിക്കണം. ഫോണ്‍ ഉപയോഗിക്കാത്ത സമയത്ത് എപ്പോഴും ലോക്ക് ചെയ്തിരിക്കണം. അതു വഴി മറ്റൊരാള്‍ക്ക് അത് അക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നുറപ്പാക്കാം.

ഇന്റര്‍നെറ്റ് കഫേകളെ ഒഴിവാക്കുക :
നെറ്റ് ബാങ്കിങ്ങിനായി ഇന്റര്‍നെറ്റ് കഫേകളെ ഒഴിവാക്കുക. കഫേകള്‍ വഴി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തരുത്. കാരണം അവിടെ അപ്പോഴും ഡാറ്റകള്‍ മോഷണം പോകാനുള്ള സാധ്യതയുണ്ട്.

മേല്‍വിലാസവും മൊബൈല്‍ നമ്പറും അപ്‌ഡേറ്റ് ചെയ്യുക :
നിങ്ങളുടെ ഫോണ്‍ നമ്പറിലോ അഡ്രസിലോ മാറ്റം വന്നാലുടയന്‍ അത് അപ്‌ഡേറ്റ് ചെയ്തിരിക്കണം. അതായത് ബാങ്കുകളെ അറിയിക്കണം. മിക്ക ബാങ്കുകളും എസ്എംഎസ് അലര്‍ട്ട് ചെയ്യുന്നുണ്ട്. അത് ഇടപാടുകളെ കുറിച്ച് അപ്പപ്പോള്‍ അറിയാനും നിങ്ങളുടേതല്ലാത്ത ഇടപാട് നടന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കാനും സഹായകമാകും. നിങ്ങള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കണം. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം, ബാങ്ക് സ്റ്റേറ്റ്‌മെന്റ് സ്ഥിരം വാച്ച് ചെയ്യണം. തെറ്റായ ഇടപാടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം, എന്തെങ്കിലും സംശയം തോന്നയാല്‍ ഉടനെ ബാങ്കിനെ സമീപിച്ച് അത് പരിഹരിക്കണം.

സ്വയ്പ് ചെയ്യുമ്പോള്‍ :
നിങ്ങളുടെ കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ റെക്കോഡാക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ഈ വിവരങ്ങള്‍ പിന്നീട് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കാനായി ഉപയോഗപ്പെടുത്താം. പെട്രോള്‍ പമ്പിലോ, റെസ്റ്റോറന്റിലോ എവിടെ വേണമെങ്കിലും ഇതു സംഭവിക്കാം. ഇവിടെ നിങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ കാര്‍ഡ് സ്വയ്പ് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക. സ്വയ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചു നില്‍ക്കുക. ബില്ലുമായി ബന്ധപ്പെടുത്തി മാത്രമേ കാര്‍ഡ് സ്വയ്പ് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക. യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യം ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വിദേശയാത്രകളില്‍ .

rajyasreesajeev@gmail.com

Thursday, November 21, 2013

ശിവഗിരി തീര്‍ത്ഥാടനം

ഈ പ്രതിജ്ഞ ഗുരുദേവന് വേണ്ടി, നമുക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി...

വീണ്ടും ഒരു തീര്‍ഥാടനം കൂടി വരികയാണ്. നാം വ്രതം അനുഷ്ഠിക്കും. പദ യാത്രയില്‍ പങ്കെടുക്കും, സമാധിയിലും, ശാരദയുടെ ആലയത്തിലും പോയി പ്രാര്‍ത്ഥന നടത്തും, കുറച്ചു സമയം തീര്‍ഥാടന പന്തലില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ ശ്രവിക്കും.. മടങ്ങി പോകും....

ഒരു തീര്‍ത്ഥാടനം കഴിഞ്ഞു..... അടുത്ത തവണയും ഇത് തന്നെ ആവര്‍ത്തിക്കും.....

ഓരോ തീര്‍ഥാടനത്തിലും ഗുരുദേവന്റെ അരുളുകളില്‍ ഒരെണ്ണം വീതം പാലിക്കും എന്ന് പ്രതിജ്ഞ ചെയ്യുക എന്നതാണ് ഗുരുദേവന് നമ്മളാല്‍ കഴിയാവുന്ന ഏറ്റവും വലിയ പൂജ. മന്ത്രജപമോ, പൂജകളോ ആകില്ല ഗുരു ഇഷ്ടപെടുന്നത് .. ഭൌതികമായും ആത്മീയമായും ഉയര്‍ച്ച ആഗ്രഹിക്കുന്ന സമൂഹത്തെ ആണ്.

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മദ്യം എന്ന വിപത്ത്. മദ്യം ഉപയോഗിക്കുനതിനു എതിരെയും, മദ്യം വില്‍ക്കുന്നതിനു എതിരെയും ഗുരുദേവന്‍ നല്‍കിയ ഉപദേശങ്ങള്‍ ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നത് നാം കാണുകയാണ് .

ഇതിനു എതിരായ ഒരു പ്രവര്‍ത്തനം ആണ് വേണ്ടത്. ശിവഗിരിയില്‍ തീര്‍ഥാടനത്തിനു വരുന്നവര്‍ക്ക് സമാധിയില്‍ ചെന്ന് മദ്യം താന്‍ ഉപയോഗിക്കുകയില്ല/വില്‍ക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്യാനുള്ള ഒരു അവസരവും, സൌകര്യവും ശിവഗിരി മഠം ഒരുക്കി കൊടുത്തു, ഗുരുദേവന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികം ആക്കാനുള്ള നടപടിക്ക് മുന്‍കൈ എടുക്കണം എന്ന് അപേക്ഷിക്കുന്നു.

ഗുരുദേവന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കാതെ ഉള്ള തീര്‍ത്ഥാടനം ഗുരുദേവ നിന്ദ തന്നെ ആണ്.... ആയതിനാല്‍

മദ്യം .. വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ഗുരുവാക്യം ജനങ്ങളില്‍ ഊട്ടി ഉറപ്പിക്കാന്‍ ആകട്ടെ ഈ വര്‍ഷത്തെ തീര്‍ഥാടനം

Torrent Movie Download For Free & Anonymous- Malayalam Tutorial

  വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു



..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….   വേഗമാകട്ടേ………… ഈ വീഡിയോ കണ്ടു നോക്കൂ.

Download video Malayalam tutorial

  വീഡിയോ  ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു


youtube
യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍ വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….   വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.