സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, November 24, 2013

സ്ഖലനം സ്വയം നിയന്ത്രിക്കാ

സ്ഖലനം സ്വയം നിയന്ത്രിക്കാ:

സ്ലോ റെയ്സ്

ലൈംഗിക ജീവിതം ആഹ്ലാദകരമാക്കാന് സ്ഖലനനിയന്ത്രണം അനിവാര്യമാണ്. ഒരു സ് ലോ റെയ്സ് എന്നരീതിയില് സെക്സിനെ കണ്ടേതീരൂ. ആമയുടെയും മുയലിന്റെയും കഥയിലെ ആമയെപ്പോലെ പതുക്കെ മുന്നേറുന്നവര്ക്കുമാത്രമാണ് അവിടെ വിജയം. ദമ്പതികളുടെ ലൈംഗിക ജീവിതം താറുമാറാക്കുന്ന ശീഘ്രസ്ഖലനത്തെ മറികടക്കാനുള്ള ചില വഴികളിതാ...


എന്താണ് ശീഘ്രസ്ഖലനം


പങ്കാളികളില് ഇരുവര്ക്കും ലൈംഗികാഹ്ലാദം ലഭിക്കുന്നതിനുമുമ്പ് സ്ഖലനം നടക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പൊതുവായി പറയുന്നത്. ലിംഗപ്രവേശനത്തിനുശേഷം മൂന്നുനാലു മിനുറ്റിനകം സ്ഖലനം നടക്കുന്നത് സ്വാഭാവികമാണ്. ലിംഗംപ്രവേശിപ്പിച്ച് ഏഴുമുതല് 20 വരെ ചലനങ്ങള്ക്കകം സ്ഖലനം നടക്കുന്നതില് അസ്വാഭാവികമായി ഒന്നുമില്ല. എന്നാല് ഇത്തരം സ്വാഭാവിക സാഹചര്യങ്ങള്ക്കുമുമ്പുതന്നെ സ്ഖലനം നടക്കുകയാണെങ്കില് മാത്രമെ അതിനെ ശീഘ്രസ്ഖലനമായി കാണേണ്ടതുള്ളൂ.


ലഘുമാര്ഗ്ഗങ്ങള്


എല്ലാ ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കാന് സഹായിക്കുന്ന സുപ്രധാനകാര്യമാണ് ഇണകള് തമ്മിലുള്ള വ്യക്തിബന്ധം മെച്ചപ്പെടുത്തുകയെന്നത്. വിവാഹത്തിനുശേഷം കുറച്ചുനാള് കഴിയുമ്പോഴാണ് നല്ല വ്യക്തിബന്ധവും ശരിയായ അടുപ്പവുമുണ്ടാകുന്നത്. പക്വവും യാഥാര്ഥ്യബോധവുമുള്ള വ്യക്തിബന്ധമുണ്ടാകുന്നത് ശീഘ്രസ്ഖലനം പരിഹരിക്കാന് സഹായിക്കും.


വിശ്രാന്തി നേടുക


ജീവിതത്തിരക്കുകള്ക്കിടയില് ചടങ്ങുപോലെ ചെയ്തുതീര്ക്കേണ്ട കാര്യമല്ല സെക്സ്. മനസ്സിനു സ്വസ്ഥതയും വിശ്രാന്തിയും നേടാന് സഹായിക്കുന്നതാണ് സെക്സ്. സമാധാനപൂര്ണമായ മനസോടെയായിരിക്കണം അതിനെ സമീപിക്കേണ്ടത്. കിടപ്പറയിലേയ്ക്കുപോകുന്നതിന് മുമ്പ് കുറച്ചുനേരം ഇണകള് ഒരുമിച്ചിരിക്കുന്നത് നല്ലതാണ്. ഇഷ്ടപ്പെട്ട പാട്ടുകള് കേള്ക്കുന്നതും സൗഹൃദത്തോടെ പരസ്പരം കൊച്ചുവര്ത്തമാനങ്ങള് പറയുന്നതും മനസ്സിന് ശാന്തിയേകും.


വൈകിത്തുടങ്ങുക



കഴിയുന്നത്ര സാവധാനത്തോടെമാത്രം ലൈംഗികതയിലേയ്ക്ക് കടക്കുക. പൂര്വലീലകളിലൂടെ ഇണയെ പരമാവധി ഉത്തേജിപ്പിച്ചതിനുശേഷംമാത്രമേ ലൈംഗിക ബന്ധത്തിന് മുതിരാവൂ. പൂര്വലീലകളില് വ്യത്യസ്തത കണ്ടെത്താന് ശ്രമിക്കുകയാണെങ്കില് ലൈംഗിക ജീവിതം കൂടുതല് ആഹ്ലാദകരമക്കാന് കഴിയും. ഇണയുടെ താല്പര്യങ്ങള് ചോദിച്ചറിയാനും സങ്കോചമില്ലാതെ ഉള്ളുതുറന്ന് സംസാരിക്കാനും തയ്യാറാകുമ്പോള് സെക്സ് കൂടുതല് ഹൃദ്യമാകും.


നിര്ത്തി, തുടങ്ങുക


ലിംഗപ്രവേശനത്തിനുശേഷം അടുത്ത രണ്ടോ മൂന്നോ ചലനത്തിനകം സ്ഖലനം നടക്കുമെന്ന തിരിച്ചറിവുണ്ടാകുമ്പോള് ചലനം നിര്ത്തണം. 1956-ല് ഡോ. ജെ. സീമെന് ആവിഷ്കരിച്ചതാണ് ഈ സ്റ്റോപ്പ് ആന്റ് സ്റ്റാര്ട്ട് ടെക്നിക്. സ്ഖലനസമയം കൃത്യമായി മനസിലാക്കി സ്ഖലനത്തെ നിയന്ത്രണത്തിലാക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്. ചലനം നിര്ത്തയയുടനെ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്ഖലനം നീട്ടിവെയ്ക്കാന് സഹായിക്കും.


പൊസിഷന് മാറ്റല്


ലൈംഗിക വേഴ്ചാവേളയില് ഇടക്ക് ഇണകളുടെ പൊസിഷന് മാറുന്നത് ബന്ധം ആഹ്ലാദകരമാക്കാനും സമയം ദീര്ഘിപ്പിക്കാനും സഹായിക്കും. സ്ഖലനത്തിനു തൊട്ടുമുമ്പായി ബന്ധപ്പെടല് നിര്ത്തി നിലമാറ്റുക. ഒരേ നിലയില് നിര്ത്തി തുടങ്ങുന്നതിനേക്കാള് നല്ലതായിരിക്കും നിലമാറ്റി ബന്ധം വീണ്ടും തുടങ്ങുന്നത്. പുതിയൊരു പൊസിഷനില് ബന്ധം തുടരുമ്പോള് ശീഘ്രസ്ഖലനം നിയന്ത്രിക്കുന്നതിനോടൊപ്പം പുതുമയുടെ ആസ്വാദ്യതകള് കൂടി അനുഭവിക്കാനും കഴിയും.


ഞെക്കി നിര്ത്തല്


സ്ഖലനം നടന്നേതീരു എന്ന നിര്ണായക ഘട്ടത്തിനുതൊട്ടുമുമ്പ് ലിംഗം പുറത്തെടുത്ത് ലിംഗ മകുടത്തിനുതൊട്ടുതാഴെയായി ചൂണ്ടുവിരലും പെരുവിരലുംകൊണ്ട് ശക്തിയായി ഞെക്കിപ്പിടിക്കുക. ഒരു മിനുട്ടോളം ഇത്തരത്തില് ബലമായി പിടിച്ചുനില്ക്കണം. സ്ഖലനം നടന്നേതീരു എന്ന തോന്നല് മാറിക്കഴിഞ്ഞാല് വീണ്ടും ബന്ധം തുടരാം. ഒരു ബന്ധപ്പെടലിനിടെ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. മാസ്റ്റേഴ്സ് ആന്റ് ജോണ്സനാണ് സ്ക്വീസ് ടെക്നിക്ക് ആവിഷ്കരിച്ചത്.


മരുന്നുകള്


രോഗങ്ങള്കൊണ്ടോ നാഡീപ്രശ്നങ്ങള്കൊണ്ടോ ഉള്ള ശീഘ്രസ്ഖലനമാണെങ്കില് ചികിത്സകൂടിയെ തീരു. വിഷാദരോഗംപോലുള്ള പ്രശ്നമുള്ളവര്, ചില പ്രത്യേകരോഗങ്ങള്ക്കു

മരുന്നുകഴിക്കുന്നവര് എന്നിവര്ക്കൊക്കെ ശീഘ്രസ്ഖലനമുണ്ടായെന്നുവരാം. വിദഗ്ധനായ ഒരു

യൂറോളജിസ്റ്റിനെയോ സെക്സ് തെറാപ്പിസ്റ്റിനെയൊ ആന്ഡ്രോളജിസ്റ്റിനെയോ

സമീപിച്ച് പരിഹാരം തേടേണ്ടതാണ്.


കെഗല്സ് വ്യായാമം


ജനനേദ്രിയഭാഗത്തെ പേശികള്ക്ക് വ്യായാമം നല്കുന്നതിനുള്ള ലഘുവിദ്യയാണ് കെഗല്സ് വ്യായാമം. മൂത്രമൊഴിക്കുമ്പോള് അവസാനതുള്ളി പുറത്തുകളയുന്നതിനുവേണ്ടി ശ്രമിക്കുമ്പോള് ഏതൊക്കെ പേശികള് എങ്ങനെയൊക്കെ ചലിക്കുന്നു എന്നു നിരീക്ഷിക്കുക. അതുപോലെ ജനനേദ്രിയ ഭാഗത്തെ പേശികള് ഇറുക്കിയും അയച്ചും ചലനങ്ങള് ആവര്ത്തിക്കുന്നതാണ് കെഗല്സ് എക്സര്സൈസ്. ഏതുസമയത്തും എവിടെവെച്ചും ചെയ്യാവുന്ന ഈ വ്യായാമങ്ങള് ജനനേദ്രിയ പേശികള്ക്ക് ബലം നല്കുകയും ലൈംഗിക പ്രവര്ത്തനങ്ങള് കൂടുതല് മുറുക്കമുള്ളതാക്കുകയും ചെയ്യും. സ്ത്രീകള്ക്കും ഇതേ വ്യായാമം ചെയ്യാം. യോനീ പേശികള് ദൃഡമാക്കാനും ലൈംഗികത കൂടുതല് ആഹ്ലാദകരമാക്കാനും ഇതു സഹായിക്കും.
http://fiddichclassifieds.com/category/377/General-Knowledge/listings/3675/%E0%B4%B6%E0%B5%80%E0%B4%98%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%96%E0%B4%B2%E0%B4%A8%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D.html

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on