സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label അറിയാന്‍. Show all posts
Showing posts with label അറിയാന്‍. Show all posts

Tuesday, November 05, 2013

ലിബ്രേ ഓഫീസ് – എം എസ് ഒഫീസിനൊരു ബദല്‍

ലിബ്രേ ഓഫീസ് – എം എസ് ഒഫീസിനൊരു ബദല്‍ 

ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ . അല്ലെങ്കില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍. എം എസ് ഓഫീസ് നു പകരം ഉപയോഗിക്കാവുന്നതും ചില്ലി കാശു ചിലവാക്കാതെ കിട്ടുന്നതുമായ ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഉണ്ട് അതാണ്‌ ലിബ്രേ ഓഫീസ്. ആദ്യം ഉപയോഗത്തില്‍ ഇരുന്ന ഓപ്പണ്‍ ഓഫീസിനേക്കാള്‍ മികച്ച സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ദി ഡോക്യുമെന്റ് ഫൌണ്ടേഷന്‍ എന്ന സംഘടന ആണ് ഇതിനു പുറകില്‍. ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക


1
എം എസ് ഓഫീസ് എന്ന പേരില്‍ അറിയപ്പെടുന്ന മൈക്രോസോഫ്റ്റ് ഓഫീസ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ വളരെ പ്രശസ്തമാണ്. ഒരു ഓഫീസില്‍ ഒഴിച്ച് കൂടാനാവാത്ത സോഫ്റ്റ്‌വെയര്‍ ആണ് ഇത്, എന്നാല്‍ 5000 രൂപ മുതല്‍ 34000 രൂപ വരെ ആണ് ഒറിജിനല്‍ എം എസ് ഓഫീസിന്റെ വില എന്ന് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം.
അത് മാത്രമല്ല ഇന്ത്യയില്‍ 60% ശതമാനം ആളുകളും ഉപയോഗിക്കുന്നത് വ്യാജ സോഫ്റ്റ്‌വെയര്‍ ആണെന്നും കൂടി അറിയുമ്പോള്‍.. അതുകൊണ്ടാണു നമ്മളില്‍ പലരും ചവറുപോലെ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നത്.   ചെയ്യുന്നത്കുറ്റകൃത്യം ആണെന്ന് വേണെമെങ്കില്‍ പറയാം. എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷ നേടാന്‍ ഒരു നല്ല വഴി ആണ് ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ . അല്ലെങ്കില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍. എം എസ് ഓഫീസ് നു പകരം ഉപയോഗിക്കാവുന്നതും ചില്ലി കാശു ചിലവാക്കാതെ കിട്ടുന്നതുമായ ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഉണ്ട് അതാണ്‌ ലിബ്രേ ഓഫീസ്. ആദ്യം ഉപയോഗത്തില്‍ ഇരുന്ന ഓപ്പണ്‍ ഓഫീസിനേക്കാള്‍ മികച്ച സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ദി ഡോക്യുമെന്റ് ഫൌണ്ടേഷന്‍ എന്ന സംഘടന ആണ് ഇതിനു പുറകില്‍. ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Friday, November 01, 2013

Keralapiravi dinashamsakal

Photoa
a

aa




Keralapiravi dinashamsakal






a

റിമ കല്ലിങ്കലും ആഷിക് അബുവുംവളരെ മനോഹരവും സന്തോഷപൂര്‍ണ്ണവുമായ ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു..

 പുതിയ തലമുറയ്ക്ക് നന്മയുടെ പുതിയ അദ്ധ്യായം കുറിച്ച് കൊണ്ട് റിമ കല്ലിങ്കലും ആഷിക് അബുവും . വിവാഹാഘോഷതിനുള്ള പണം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി 10 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് ഇവര്‍ മാതൃക കാണിച്ചത് .
ആശുപത്രിയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് 10 ലക്ഷത്തിന്റെ ചെക്ക് ആശുപത്രി സൂപ്രണ്ടിന് കൈമാറി .തങ്ങളുടെ ഈ തീരുമാനം സമൂഹത്തില്‍ ഒരാള്‍ക്കെങ്കിലും മാതൃകയാകട്ടെയെന്ന് ഇരുവരും പ്രതികരിച്ചു. പി രാജീവ് എംപിയും ഹൈബി ഈഡന്‍ എം എല്‍ എയും ആഷിഖിനും റിമക്കുമൊപ്പം ഉണ്ടായിരുന്നു. 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ആഷിക്കും റിമയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹതീയതി അറിയിച്ചത് .
നവംബര്‍ 1ന്  ആണ് ഇവരുടെ വിവാഹം.കാക്കനാട് രെജിസ്ടാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം. ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററില്‍ ആയിരിക്കും ഇവരുടെ വിരുന്നു സല്‍ക്കാരം ….
ഇരുവര്‍ക്കും  ആശംസകള്‍ ……….അഭിനന്ദനങ്ങള്‍ ..കലാകാരന്‍മ്മാര്‍ നാടിനൊരു മാതൃക അകെണ്ടാവരാന്നുള്ള ചിന്താഗതി ഉയര്‍ത്തിപിടിച്ചതില്‍ ...
വിവാഹജീവിതം സന്തോഷകരമായിത്തീരട്ടെ....
വളരെ മനോഹരവും സന്തോഷപൂര്‍ണ്ണവുമായ ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു...
......https://www.facebook.com/RimaKallingalOfficial

Saturday, October 26, 2013

നടന്‍ മുകേഷ് വിവാഹം ചെയ്ത നര്‍ത്തകി മേതില്‍ ദേവികയുടെ കൂടുതല്‍ ചിത്രങ്ങള്‍

നടന്‍ മുകേഷ് വിവാഹം ചെയ്ത നര്‍ത്തകി മേതില്‍ ദേവികയുടെ കൂടുതല്‍ ചിത്രങ്ങള്‍



നടന്‍ മുകേഷ് നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം ചെയ്ത വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. മരടിലെ മുകേഷിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. മരടിലെ സബ് രെജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റെജിസ്റ്റര്‍ ചെയ്തു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.

പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമായ 36 കാരിയായ ദേവിക ഭരതനാട്യം കലാകാരിയാണ്. കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഭാരതീദാസന്‍ സര്‍വകലാശാലയില്‍ നൃത്തത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ദേവിക കേരള കലാമണ്ഡലത്തില്‍ അധ്യാപികയാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ദേവിക കൊല്‍ക്കത്ത രബീന്ദഭാരതി സര്‍വകലാശാലയില്‍ നിന്ന് കുച്ചുപ്പുടിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മോഹിനിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമിയുെട ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാറും നേടിയിട്ടുണ്ട് .

കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം , കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്.
മുകേഷ് സംഗീത നാടക അക്കാദമി തലവനായിരിക്കെയാണ് ദേവിക ഇവിടെ അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.
















Google’s new tool to send email in your handwriting


WASHINGTON: Google has reportedly added a new handwriting input tool to Gmail and Google Docs that allows users to send emails in their own handwriting.
With a mousepad or cursor users can write out what they want and Google will do its best to create a typed version of their words and also give suggestions for similar words from where the user can choose from.
According to CNN, the tool is in more than 50 languages for Gmail users, while Google Docs users can have options from 20 languages.
Google's Xinangye Xia said that handwriting input makes the internet easier to use by people worldwide and is also part of a larger effort to break the barrier between languages.
Users can simply go to the Gmail or Docs settings and, under the Languages setting in the General tab, click 'Show all language options' and then select the that says 'Enable input tools' and a list will come up having every type of keyboard Google has to offer.
The languages with a pencil icon beside them are the ones that support written words and once an input option is added, one can select it anytime from a drop down on top of the menu bar above the document or email being composed.
Source : http://timesofindia.indiatimes.com

ജി-മെയില്‍ ഐഡിയും കുത്തുകളും..!


3
ജിമെയില്‍ ഐഡിയും കുത്തുകളും (Dots) തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ..? ഉണ്ട് എന്നാണെന്റെ പക്ഷം നിങ്ങളുടെയോ ?
അതെന്താ ജിമെയില്‍ ഐഡിയും കുത്തുകളും തമ്മില്‍ ഇത്ര വലിയ ബന്ധമെന്നയിരിക്കും നിങ്ങളുടെ മനസ്സില്‍ , അത്രയ്ക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ചില ബന്ധങ്ങള്‍ ഉണ്ട്, അത് എന്താണെന്നു നമുക്കൊന്ന് നോക്കാം.
ഉദാഹരണമായി നമുക്ക് example@gmail.com എന്ന ഇമെയില്‍ വിലാസം എടുക്കാം ഈ ഇമെയില്‍ ഐഡിയുടെ പാസ്സ്‌വേര്‍ഡ് 12345678 ആണ് എന്ന് ഇരിക്കട്ടെ അപ്പോള്‍ തീര്‍ച്ചയായും നമുക്ക് example@gmail.com എന്ന ഇമെയില്‍ വിലാസം 12345678 എന്ന പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാകും. ഇതേ അക്കൗണ്ട് വേറെ ഏതെങ്കിലും പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാവുമോ, തീര്‍ച്ചയായും ഇല്ല എന്ന് തന്നെ പറയാം.
അപ്പോള്‍ ഈ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് വേറെ ഏതെങ്കിലും ഇമെയില്‍ ഐഡിയില്‍ ലോഗിന്‍ ചെയ്യാനാവുമോ, അതും ഇല്ല എന്ന് തന്നെ പറയാം.
ഇവിടെയാണ് നമ്മുടെ കുത്തിന്‍റെ (.) പ്രസക്തി, നമുക്ക് ഇനി നമ്മുടെ ഈ ഇമെയില്‍ വിലാസത്തിനിടയില്‍ example@gmail.com എവിടെയെങ്കിലും ഒരു കുത്തിട്ടു നോക്കിയാലോ  ഉദാ: e.xample@gmail.com (ഇവിടെ നമ്മള്‍ “e” യ്ക്ക് ശേഷം ഒരു കുത്ത് (.) ഉപഴോഗിച്ചു ) ഇനി ഈ കുത്തിട്ട പുതിയ ഇമെയില്‍ വിലാസത്തില്‍ നമ്മുടെ പഴയ പാസ്സ്‌വേര്‍ഡ്‌ 12345678 ഉപഴോഗിച്ചു ഒന്ന് കയറി നോക്കിയാലോ , അതെങ്ങനെ സാധിക്കുമെന്നായിരിക്കും, ഒന്ന് ശ്രമിച്ചു നോക്കൂ സാധിക്കുമോ ഇല്ലയോ എന്ന് അപ്പോള്‍ അറിയാമല്ലോ…!
ഇനിയും മനസിലാകാത്തവര്‍ക്ക് ഒന്ന് കൂടെ ലളിതമായി പറഞ്ഞു തരാം.
നിങ്ങളുടെ ജി-മെയില്‍ വിലാസം example@gmail.com ആണെന്നും അതിന്‍റെ പാസ്സ്‌വേര്‍ഡ്‌  12345678 ആണെന്നും വിചാരിക്കുക.
നിങ്ങളുടെ ഈ ഇമെയില്‍ ഐഡി താഴെ പറയുന്ന വിധം മാറ്റം വരുത്തിയാലും (കുത്ത് ചേര്‍ത്താല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ പാസ്സ്‌വേര്‍ഡ്‌ 12345678 തന്നെ ഉപഴോഗിച്ചു ലോഗിന്‍ ചെയ്യാനാകും), ഒന്ന് ശ്രമിച്ചു നോക്കൂ ..!
ഉദാ:-
  1. e.xample@gmail.com
  2. ex.ample@gmail.com
  3. exa.mple@gmail.com
  4. exam.ple@gmail.com
  5. examp.le@gmail.com
  6. exampl.e@gmail.com
Password: 12345678
പിന്നെ ഒരു കാര്യം ഇവിടെ നമ്മള്‍ ഉദാഹരണമായി ഉപയോഗിച്ച ഇമെയില്‍ ഐഡി തികച്ചും സാങ്കല്‍പ്പികം മാത്രമാണ് അത് കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ജിമെയില്‍ ഐഡി ഉപയോഗിച്ച് പരീക്ഷിക്കാം.
ഇത് ജിമെയിലിനു അറിയാതെ പറ്റിയ ഒരു അബദ്ധമാണോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം പറ്റിയ ഒരു അമളിയാണോ എന്നാര്‍ക്കറിയാം…!

Sources:Boolokam

Tuesday, October 22, 2013

പുത്തന്‍ ലോഗിന്‍ പേജുമായി ജിമെയില്‍

പുത്തന്‍ ലോഗിന്‍ പേജുമായി ജിമെയില്‍


1
കഴിഞ്ഞ ദിവസമാണ് ചില ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഒരു പുതിയ തരം ലോഗിന്‍ പേജുമായി ജിമെയില്‍ വന്നിരിക്കുന്നത്. മുന്‍പുള്ള ഗൂഗിള്‍ പ്ലേ ലിങ്കും ഐടൂണ്‍സ് ലിങ്കുമെല്ലാം എടുത്തു കളഞ്ഞ് ഒരു ക്ലീന്‍ വെള്ള പേജിലേക്ക് ജിമെയില്‍ ലോഗിന്‍ പേജ് മാറ്റി എന്നതാണ് പുതുമ. നോക്കുമ്പോള്‍ തന്നെ ക്ലീനായി തോന്നുന്ന തരത്തില്‍ വെള്ള ബാക്ക്ഗ്രൗണ്ടില്‍ മധ്യഭാഗത്ത് ലോഗിന്‍ ഏരിയ മാത്രം കൊടുത്തിരിക്കുന്നു.
ലോഗിന്‍ പേജ് റീഡിസൈന്‍ മാത്രമല്ല, പുതിയ ഫീച്ചറുകളും ലോഗിന്‍ പേജില്‍ നമുക്ക് കാണാം. നമ്മള്‍ മുന്‍പ് ലോഗിന്‍ ചെയ്ത എല്ലാം അക്കൌണ്ടുകളുടെയും ലോഗിന്‍ വിവരങ്ങളും അവിടെ കാണാം. അത് കൊണ്ട് തന്നെ രണ്ടു അക്കൌണ്ടുകള്‍ തമ്മില്‍ സ്വിച്ച് ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നര്‍ത്ഥം. നിങ്ങള്‍ ബ്രൌസര്‍ മാറ്റി എന്നത് കൊണ്ട് ആ പേജ് മാറില്ല. എല്ലാ ബ്രൌസറിലും നിങ്ങള്‍ മുന്പ് ലോഗിന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കും.
ഈ പുതിയ അപ്ഡേറ്റ് ലോകത്ത് ഒരു ചെറിയ ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. ബാക്കി ഉള്ളവര്‍ക്ക് എന്ന് വരും എന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.

BLACK TEA - Malayalam Comedy Campus Short Film [English Subtitle].ഒരു കട്ടന്‍ ചായ തരംഗമാകുന്നു…


ഒരു കട്ടന്‍ ചായ തരംഗമാകുന്നു…

BLACK TEA
Black tea - Have a cup of nostalgia :)
A COMIC TALE :)
Malayalam Comedy Campus Short Film
Strictly not a new generation Short film.. This is an all generation Short film happening once in college life :))
Dedicating to All those who miss their College Life :)

നിതിന്‍ രാജ് അറോളിന്‍റെ “ബ്ലാക്ക്‌ ടീ” യൂ ടുബില്‍ വമ്പന്‍ ഹിറ്റ്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ഈ ഷോര്‍ട്ട് ഫിലിം ഇതിനകം കണ്ടു കഴിഞ്ഞു. കാസര്‍ഗോഡ്‌ LBS കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ കട്ടന്‍ ചായ തയാറാക്കിയിരിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ…
aaaaaaa

Monday, October 21, 2013

ലോകത്തെ ഏറ്റവും സെക്സിയായ രാഷ്ട്രീയക്കാരി – അലിന കബയേവ


ലോകത്തെ ഏറ്റവും സെക്സിയായ രാഷ്ട്രീയക്കാരി – അലിന കബയേവaa
ലോകത്തെ ഏറ്റവും സെക്സിയായ രാഷ്ട്രീയക്കാരി ആരെന്ന ചോദ്യത്തിന് ലോക മാധ്യമങ്ങള്‍ ഒരു ഉത്തരമേ നല്‍കാറുള്ളൂ, അലിന കബയേവയാണ്. റഷ്യയുടെ മുന്‍ ജിംനാസ്റ്റിക് താരമായ അലിന രണ്ടു തവണ ഒളിമ്പിക് മെഡല്‍ നേടിയ വ്യക്തിയും 14 ലോക ചാമ്പ്യന്‍ഷിപ്‌ മെഡല്‍ ജേതാവും 25 തവണ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്‌ മെഡല്‍ ജേതാവുമാണ്. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയില്‍ നിന്നും 2007 ല്‍ റഷ്യന്‍ സ്റ്റേറ്റ് ഡൂമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കബയേവ അവിടത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയുമാണ്.

aaa
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ കാമുകി എന്ന നിലയില്‍ കാലങ്ങളായി ടാബ്ലോയിടുകള്‍ക്ക് ചൂടുള്ള വാര്‍ത്ത‍യാണ് ഈ കബയേവ. ഒരു കുട്ടിയെയും എടുത്തു കൊണ്ടുള്ള ചിത്രം ലോകം കണ്ടതോടെ ആ കുഞ്ഞ് റഷ്യന്‍ പ്രസിഡന്റിന്റെതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുടിനും കബയേവയും ഈ വാര്‍ത്തകളെ തള്ളിക്കളഞ്ഞിട്ടുണ്ട്.a

aa







aa
aa
a

ഒരു കുട്ടിയെ എങ്ങിനെ ഉണ്ടാക്കാം ? ഫോട്ടോ സീരീസ് തരംഗമാകുന്നു !

ഒരു കുട്ടിയെ എങ്ങിനെ ഉണ്ടാക്കാം ? ഫോട്ടോ സീരീസ് തരംഗമാകുന്നു !


1
നിങ്ങളിത് എന്നാത്തിനുള്ള പുറപ്പാടാണ്, അര്‍ദ്ധരാത്രിക്ക് വാഴ നടുന്നതൊക്കെ നാട്ടുകാരെ കാണിക്കാന്‍ പോവുകയാണോ എന്നാകും നിങ്ങളുടെ ചിന്ത. എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെ കണ്ണ് പൊത്താനുള്ളതൊന്നും ഇതിലില്ല എന്നതാണ് സത്യം. പിന്നെ എന്താണ്? ക്യൂബെക്ക് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ പാട്രിസ് ലരോച്ചേ തമാശ രൂപേനെ നിര്‍മ്മിച്ച ഒരു ഫോട്ടോ സീരീസ് ആണിത്. ലരോച്ചേയും ഗര്‍ഭിണിയായ ഭാര്യയും കൂടി നിര്‍മ്മിച്ച ആ സുന്ദരന്‍ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കൂ


http://boolokam.com/a

Tuesday, October 15, 2013

ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാം. ഇപ്പോള്‍ നേടൂ 20GB തികച്ചും സൌജന്യമായി

ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ സൂക്ഷിക്കാം. കോപ്പി ഡോട്ട് കോം

  ഇപ്പോള്‍ നേടൂ 20GB തികച്ചും സൌജന്യമായി


1
കംപ്യൂട്ടറില്‍ നമ്മുടെ പ്രധാന ഫയലുകള്‍ സൂക്ഷിക്കാന്‍ നാം എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കാണല്ലോ സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ ഹാര്‍ഡ്ഡിസ്ക് ക്രാഷ് ആകുന്നത് എല്ലാവരും നേരിടുന്ന പ്രശ്നമാണ്. കൂടാതെ വൈറസ് മൂലമുള്ള കേടുപാടുകളും സംഭവിക്കാം. ഇത്തരം ഒരു വേവലാതിക്കും ഇടംനല്‍കാതെ ഇന്റര്‍നെറ്റില്‍ത്തന്നെ ഫയലുകള്‍ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയാണ് ക്ലൌഡ് സ്റ്റോറേജ്. ഇതില്‍ ഫയലുകള്‍ ആക്സസ് ചെയ്യാന്‍ ഇന്റര്‍നെറ്റ് മാത്രം മതി. ക്രാഷ് ആവുമെന്ന പേടിവേണ്ട, എടുക്കാന്‍മറക്കുന്ന അവസ്ഥ ഇല്ല.
ഫയലുകള്‍ ഡയറക്ടറികളായി തരംതിരിച്ചു സൂക്ഷിക്കാം. കൈയിലുള്ള എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്റ്സ്, ഫോട്ടോകള്‍ എന്നിങ്ങനെ ഏതു ഫോര്‍മാറ്റിലുള്ള ഫയലുകളും നമുക്ക് ഇത്തരം സൈറ്റുകളില്‍ സൂക്ഷിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റിലുള്ള നമ്മുടെ എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കാണ് ഈ വെബ്സൈറ്റുകള്‍. ഫോട്ടോ ഷെയര്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്താല്‍ ഫോട്ടോകളുടെ ക്വാളിറ്റി കുറയുമെന്ന പരിമിതി മറികടക്കാനും ഇത്തരം വെബ്സൈറ്റുകള്‍ സഹായിക്കും. ഇത്തരം ഒരു വെബ്സൈറ്റ് ആണ് കോപ്പി ഡോട്ട് കോം
.
20 ജിബിമുതല്‍ മുകളിലേക്ക് സ്ഥലം ഈ പോസ്റ്റിലുള്ള ലിങ്ക് വഴി സൗജന്യമായി കോപ്പിഡോട്ട് കോമില്‍ ലഭ്യമാണ്. ഇതിനു മൂന്ന് സ്റ്റെപ്പു കള്‍ ഉണ്ട്.
 1, അക്കൗണ്ട്‌ തുടങ്ങുക.
 2, കോപ്പി ഡോട്ട് കോം അപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ ആല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
 3, അക്കൗണ്ട്‌ തുടങ്ങാനായി നല്കിയ ഇമെയില്‍ വെരിഫൈ ചെയ്യുക . ഇതിനായി ഇമെയില്‍ അക്കൗണ്ട്‌ ചെക്കുചെയ്താല്‍ കോപ്പി ഡോട്ട് കോമിന്‍റെ ഇമെയില്‍ കാണാം അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ചേരുമ്പോള്‍ 20 ജിബിയും മറ്റുള്ളവരെ റഫറല്‍വഴി ചേര്‍ത്താല്‍ ഓരോ യുസര്‍ക്കും 5 ജിബി വീതവും നിങ്ങള്‍ക്ക് കൂടുതല്‍ സ്റ്റോറേജ് ഇടം ലഭിക്കും. കോപ്പിഡോട്ട് കോമിന്റെ ഒരു സവിശേഷതസിങ്ക് ചെയ്യാനുള്ള സൗകര്യമാണ്. കംപ്യൂട്ടറിലും, ആന്‍ഡ്രോയ്ഡ, ആപ്പിള്‍, ബ്ലാക്ക്ബെറി ഫോണ്‍/ടാബ്ലറ്റുകളിലും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ചെയ്യാവുന്ന കോപ്പിഡോട്ട് കോമ് സോഫ്റ്റ്വെയര്‍, ഫയലുകളുടെ (ഫോള്‍ഡറുകളുടെയും) അപ്ലോഡിങ്/ഡൗണ്‍ലോഡിങ് വളരെ എളുപ്പമാക്കുന്നു. ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ചെയ്തശേഷം അപ്ലോഡ് ചെയ്യേണ്ട ഫയലുകള്‍ ഏതു ഫോള്‍ഡറിലാണ് എന്ന് മാപ്പ്ചെയ്തു കൊടുക്കുകയേ വേണ്ടൂ. ബാക്കി കാര്യം കോപ്പി ഡോട്ട് കോം ഏറ്റെടുത്തോളും.
പുതിയ ഫയലുകള്‍ അപ്ലോഡ്ചെയ്യാന്‍ അത് വലിച്ച് ഈ ഫോള്‍ഡറില്‍ ഇടുകയെ വേണ്ടു. സിങ്കിങ് താനെ പിന്നാമ്പുറത്ത് നടന്നുകൊള്ളും. നമ്മള്‍ ശ്രദ്ധിക്കുകയേ വേണ്ട. ഇനി ഈ ഫയലുകളോ ഫോള്‍ഡറുകളോ മറ്റുള്ളവരോട് പങ്കിടണമെന്നിരിക്കട്ടെ. കോപ്പിഡോട്ട് കോമില്‍ അതിനുള്ള സൗകര്യവുമുണ്ട്. മറ്റുള്ളവരോട് നിങ്ങളുടെ ഫയലുകള്‍ ഷെയര്‍ചെയ്യാന്‍ മാത്രമല്ല, സ്വന്തം ഉപയോഗത്തിനും ഫയലുകള്‍ ബാക്ക്അപ്പ് ചെയ്യാനും കോപ്പിഡോട്ട് കോമ് ഉപയോഗിക്കാം. കോപ്പിഡോട്ട് കോമില്‍ 20GB FREE അക്കൗണ്ട്‌ തുടങ്ങുവാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
കോപ്പി.കോം രജിസ്ട്രെഷന്‍ ലിങ്ക്

Source: http://boolokam.com/

Saturday, October 12, 2013

Easy Malayalam (മലയാളം) Typing in FACEBOOK.TWITTER,G+,MS OFFICE,BLOGS & ...


Easy Malayalam Typing in FACEBOOK & Anywhere – 

 

 

 

 

 

മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

 




SHARE IF YOU LIKE

നരേന്ദ്ര മോഡിയെ പുകഴ്ത്തിയുള്ള ഗാനം വൈറലായി മാറി !

നരേന്ദ്ര മോഡിയെ പുകഴ്ത്തിയുള്ള ഗാനം വൈറലായി മാറി !



മോഡിയെ പുകഴ്ത്തി കൊണ്ട് ഒരു ആരാധകന്‍ നിര്‍മ്മിച്ച യൂത്ത് ഗാനം ഓണ്‍ലൈനില്‍ തരംഗമായി മാറുന്നു. തങ്ങളുടെ നേതാവിനെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും മറ്റും ഉള്‍ക്കൊള്ളിച്ചാണ് ഒരു ഹാര്‍ഡ്ലൈന്‍ നരേന്ദ്രമോഡി ഫാന്‍ ഇത്തരമൊരു ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. ഗാനം യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തു കേവലം രണ്ടു ദിവസം കഴിയും മുന്‍പേ സംഭവം വൈറലായി മാറി എന്നാണ് വീഡിയോ വ്യൂവേഴ്സ് കൌണ്ട് കണ്ടാല്‍ മനസ്സിലാവുക. ഗയകനാഉഅ കൃഷ്ണന്‍ സുഗവനം ആണ് ഈ ഗാനം എഴുതി പാടിയിരിക്കുന്നത്.
ഒരു ചായ വില്പ്പനക്കരനായി തുടങ്ങി പിന്നീട് നേതാവായി വളര്‍ന്നതിനെ കുറിച്ചും പറഞ്ഞാണ് ഗാനം തുടങ്ങുന്നത് തന്നെ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 6 ന് അപ്‌ലോഡ്‌ ചെയ്യപ്പെട്ട ഗാനം ഇത്ര വേഗം വൈറലാകുമെന്ന് പാടിയ ഗായകന്‍ തന്നെ കരുതിയിട്ടുണ്ടാവില്ല എന്നതാണ് സത്യം.
ഗാനത്തിന്റെ ഫുള്‍ ലിറിക്സ് താഴെ കാണാം


Listen Up India
Now is the time for change
Pump up the volume
And Let’s go
In 1 2 3 4
He was a commoner who started just
as a tea vendor
Now he is a conqueror
We call him the last air bender
A powerful orator
Will now become the nation’s curator
His persona is athletic
His charisma magnetic
Common Man
Cogent Man
Moment Man
Exponent Man
Proponent Man
Employment Man
Improvement Man
Involvement Man
Who’s gonna care us NaMo NaMo
Who’s gonna bear us NaMo NaMo
Who’s gonna free us NaMo NaMo
Who’s gonna see us NaMo NaMo
Who’s gonna dare them NaMo NaMo
Who’s gonna scare them NaMo NaMo
Who’s gonna mar them NaMo NaMo
Who’s gonna scar them NaMo NaMo
Leader
Speaker
Twitter
Keeper
Eager
Dreamer
Seeker
Preacher
Who’s the man
He’s the man
Got a N A M O
NaMo NaMo PM go
N A M O
NaMo NaMo PM go
N A M O
NaMo NaMo PM go
N A M O
NaMo NaMo PM go
Got a N and a A and a M and a O
NaMo NaMo PM go
N and a A and a M and a O
NaMo NaMo PM go
N and a A and a M and a O
NaMo NaMo PM go
N and a A and a M and a O
NaMo NaMo PM go
A man of great discipline
This will be just his beginning
Always puts India first
ready to quench every thirst
Country is his family
everywhere he move happily
Nation first is secularism
Committed against terrorism
Who’s got the flair
NaMo NaMo
Who’s got the glare
NaMo NaMo
Who’s declared
NaMo NaMo
No compare
NaMo
Voice of India
NaMo NaMo
Choice of India
NaMo NaMo
Poise of India
NaMo NaMo
Joys of India
NaMo
Hospitality
Logicality
Practicality
Technicality
Sociality
Physicality
Geniality
Legality
Regality
Vitality
Totality
Originality
Punctuality
Spirituality
Immortality
Who’s the man
He’s the man
Got a N A M O
NaMo NaMo PM go
N A M O
NaMo NaMo PM go
N A M O
NaMo NaMo PM go
N A M O
Got a N and a A and a M and a O
NaMo NaMo PM go
N and a A and a M and a O
NaMo NaMo PM go
N and a A and a M and a O
NaMo NaMo PM go
N and a A and a M and a O
NaMo NaMo PM go

Sources:http://boolokam.com/

പച്ചക്കറികളിലെ വിഷാംശം എങ്ങിനെ കളയാം? എളുപ്പമാര്‍ഗം

എങ്ങിനെ ശുദ്ധീകരിച്ച പച്ചക്കറി നമുക്ക് കഴിക്കാം?

പച്ചക്കറികളിലെ വിഷാംശം എങ്ങിനെ കളയാം? എളുപ്പമാര്‍ഗം ഇതാ..


20
നമ്മള്‍ കഴിക്കുന്ന പച്ചക്കറികളില്‍ മാരകമായ വിഷാംശം ഉണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മാംസ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ പ്രശ്നങ്ങള്‍ സത്യത്തില്‍ ഒരു തവണ സാമ്പാര്‍ കഴിച്ചാല്‍ ഉണ്ടാവുമെന്ന് പണ്ടൊരു ടിവി ചര്‍ച്ചയില്‍ ഒരു ഹോട്ടല്‍ മുതലാളി പറഞ്ഞത് കേട്ടിട്ടുണ്ട്. അങ്ങേരുടെ അനുഭവം വെച്ച് തന്നെയാണ് അത് പറഞ്ഞത്. കാരണം എല്ലാ പച്ചക്കറികളിലും വിഷാംശം ഉണ്ടാകും. അപ്പോള്‍ സാമ്പാര്‍ ആകുമ്പോള്‍ ആ വിഷാംശം എല്ലാം നമ്മുടെ വയറ്റിലേക്ക് ഒറ്റയടിക്ക് കയറിച്ചെല്ലുകയാണല്ലോ. താരതമ്യേന പ്രശ്നക്കാരായ മാംസ ഭക്ഷണം അക്കാര്യത്തില്‍ നീറ്റ് ആണെന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്. ഇങ്ങനെ ഒക്കെ ആണെങ്കില്‍ എങ്ങിനെ ശുദ്ധീകരിച്ച പച്ചക്കറി നമുക്ക് കഴിക്കാം?
ഈയിടെ പെസ്റ്റിസൈഡ് റെസിഡ്യൂ ലാബിലെ ഡോ. തോമസ് ബിജു മാത്യു സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പച്ചക്കറിയിലെ വിഷാംശം നീക്കാവുന്ന മാര്‍ഗങ്ങള്‍ ആണ് പ്രധാനമായും പറയുന്നത്.
കോളി ഫ്ലവര്‍ : ഇലയും തണ്ടും കളയുക. ഇതളുകള്‍ അടര്‍ത്തി വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) ഉപ്പ് ലായനിയിലോ (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) പത്ത് മിനിറ്റ് മുക്കി വെച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്ന് പോയ ശേഷം പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
കാബേജ്പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ കളഞ്ഞ് വെള്ളത്തില്‍ പല തവണ കഴുകുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
മല്ലിയില: ചുവടു വേരോടെ കളഞ്ഞ് ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിനു മുന്‍പ് വിനാഗിരി / ഉപ്പ് ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ പലതവണ കഴുകുക.
കാരറ്റ്, മുരിങ്ങക്ക, റാഡിഷ്: വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകി സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വച്ച് കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിന് മുന്‍പ് തൊലി ചുരണ്ടി വീണ്ടും കഴുകുക.
കറിവേപ്പില, പുതിന ഇല: വിനാഗിരി /വാളന്‍ പുളി ലായനിയില്‍ (20 ഗ്രാം വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കില്‍ പാക്കറ്റില്‍ കിട്ടുന്ന ടാമറിന്‍ഡ് പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍) പത്ത് മിനിറ്റ് വച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വച്ച ശേഷം ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
പച്ചമുളക്, കാപ്‌സിക്കം തക്കാളി: വിനാഗിരി/വാളന്‍ പുളി ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവെച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. വെള്ളം പോകാന്‍ സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വെച്ച ശേഷം ഞെട്ട് മാറ്റി വെള്ളം തുടച്ച് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
പയര്‍: വളരെ മൃദുവായ സ്‌ക്രബ് പാഡ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. വിനാഗിരി/വാളന്‍ പുളി ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. കോട്ടണ്‍ തുണി കൊണ്ട് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ചീര, സെലറി: ചുവട് വേരോടെ മുറിച്ച് വിനാഗിരി / വാളന്‍ പുളി / ടാമറിന്റ് പേസ്റ്റ് ലായനിയില്‍ പത്ത് മിനിട്ട് മുക്കിവച്ച ശേഷം വെള്ളത്തില്‍ പല തവണ കഴുകുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
വെണ്ടക്ക, വഴുതന, വെള്ളരി: തുണി കഴുകുന്ന ബ്രഷ് ഉപയോഗിച്ച് മ്യദുവായി ഉരസി വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. വിനാഗിരി /വാളന്‍ പുളി / ടാമറിന്‍ഡ് പേസ്റ്റ് ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഇഞ്ചി: വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകി സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വച്ച് വെള്ളം തുടച്ച് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിന് തൊട്ടുമുന്‍പ് തൊലി കളഞ്ഞ് വീണ്ടും കഴുകുക.

Monday, October 07, 2013

ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും


ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും



ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍ , ഓര്‍ക്കുട്ട്… സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലമാണിത്. ഫേസ്ബുക്കില്‍ ഉറങ്ങി ഫേസ്ബുക്കില്‍ ഉണരുന്നതാണിപ്പോഴത്തെ ശീലം. ഇത്തരക്കാര്‍ സൂക്ഷിക്കുക. ഫേസ്ബുക്കും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ജീവിതംതന്നെ കുട്ടിച്ചോറാവും.
ഫേസ്ബുക്ക് സ്റ്റാറ്റസും ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് നയിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ മെസേജുകളും സ്റ്റാറ്റസും തെളിവായി കോടതി സ്വീകരിക്കുമെന്ന് നിയമവിദഗ്ധരും പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ചങ്ങലകളില്‍ വിഹരിക്കുന്നവര്‍ അവിടെ പ്രകടിപ്പിക്കുന്നത് അവരവരുടെ സ്വഭാവമായതിനാല്‍ ഇത് തെളിവാകുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.
facebook-couples-vygaരണ്ടായിരത്തില്‍ നിലവില്‍ വന്ന ഐ ടി ആക്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സജീവമല്ലായിരുന്നു. പെട്ടെന്നായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ വരവ്. ഇതോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെയും പരാതികളുടെയും എണ്ണം കൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ രണ്ടായിരത്തിലെ ഐ ടി ആക്ട് ഭേദഗതി ചെയ്തു. ഇതോടെയാണ് കൈവിട്ട് കളിച്ചാല്‍ കാര്യം പൊല്ലാപ്പാവുമെന്ന അവസ്ഥയില്‍ എത്തിയത്.
പങ്കാളി ഫസ്ബുക്കിലെ സ്റ്റാറ്റസ് മാറ്റാത്തതിനാല്‍ വിവാഹമോചിതരായ നിരവധിപേരുണ്ട്. അമേരിക്കയില്‍ നിന്നായിരുന്നു ഇത്തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ഇന്ത്യയിലും ഇതൊക്കെ സംഭവിക്കുന്നു.
പങ്കാളിയോട് നുണ പറഞ്ഞായിരിക്കും പലരും പല പരിപാടിക്കും മുങ്ങുന്നത്. മുങ്ങിയെത്തുന്ന പരിപാടികളുടെ ഫോട്ടോകള്‍ ആരെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഇതോടെ കള്ളക്കളിയെല്ലാം പൊളിയുകയും ചെയ്യും. മറ്റു ചിലരാവട്ടെ കളളത്തരം മറന്ന് സ്വയം പോസ്റ്റ് ചെയ്ത് പണിവാങ്ങും.
ഫേസ്ബുക്ക് അപ്‌ഡേഷനോ, ചാറ്റ് മെസേജോ കോടതിക്ക് തെളിവായി സ്വീകരിക്കാമെന്ന് അഭിഭാഷകയായ കര്‍ണിക സേഥ് പറയുന്നു. ഇതേസമയം, പുതിയ ഐ ടി നിയമം വ്യക്തി സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണെന്നും ആക്ഷേപമുണ്ട്.
എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അഴിഞ്ഞാടുന്നവര്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ കോടതി കയറാന്‍ തയ്യാറെടുത്തുകൊള്ളുക.
Sources"Yaganews

പഴയ ഫേസ്ബുക്ക് പോസ്റ്റുകളും സ്റ്റാറ്റസുകളും എങ്ങിനെ ഫേസ്ബുക്കില്‍ നിന്നും എടുത്തു കളയാം?


Facebook is launching a programme to attract small businesses to its online advertising platform by offering free advertisement credits for the social network.
ഫേസ്ബുക്കില്‍ നിങ്ങള്‍ പണ്ട് കാലത്ത് ഷെയര്‍ ചെയ്ത പോസ്റ്റുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും മറ്റും നിങ്ങളെ ഇപ്പോള്‍ വേട്ടയാടുന്നുണ്ടോ? നിങ്ങളുടെ പഴയ വീക്ഷണങ്ങള്‍ നിങ്ങളുടെ ഇപ്പോഴത്തെ സുഹൃത്തുക്കള്‍ കാണുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒന്ന് ക്ലീന്‍ ചെയ്യണം എന്ന് ചിന്തിക്കുന്നുണ്ടോ നിങ്ങള്‍ ? ഈയാഴ്ച്ചയാണ് ഫേസ്ബുക്ക് അതിന്റെ ഗ്രാഫ് സെര്‍ച്ചില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റ്, ഫോട്ടോ ക്യപ്ഷനുകള്‍, കമന്റുകള്‍ ചെക്ക് ഇന്നുകള്‍ തുടങ്ങിയ സേര്‍ച്ച്‌ ചെയ്യാനുള്ള ഓപ്ഷന്‍ കൊണ്ട് വന്നത്. ഇത് പല യൂസര്‍മാരിലും ഇപ്പോഴും ആക്റ്റീവ് ആയില്ലെങ്കിലും ആക്റ്റീവ് ആയിക്കഴിഞ്ഞാല്‍ പണി പാളും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അത് കൊണ്ട് തന്നെ നമ്മള്‍ പഴയ സുഹൃത്തുക്കള്‍ക്കിടയിലും മറ്റും ഷെയര്‍ ചെയ്ത പോസ്റ്റുകളും കമന്റുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും മറ്റും നമുക്ക് ഡിലീറ്റ് ചെയ്യുകയോ ഗ്രാഫ് സെര്‍ച്ചില്‍ നിന്നും ഡിസേബിള്‍ ചെയ്യേണ്ടതായി വരും. എങ്ങിനെ ഇക്കാര്യം സാധിച്ചെടുക്കാം ? നമുക്ക് നോക്കാം
ആദ്യത്തെ വഴി
സെറ്റിംഗ്സ് പേജില്‍ പോവുക. Privacy എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം Limit Past Posts ല്‍ എന്ന ഓപ്ഷന്‍ എടുക്കുക. അപ്പോള്‍ താഴെ കാണുന്നതായിരിക്കും ഡിസ്പ്ലേ ചെയ്യപ്പെടുക.

അതില്‍ മനസ്സിലാക്കേണ്ടത് Limit Past Posts ക്ലിക്ക് ചെയ്യപെടുക വഴി നിങ്ങള്‍ പബ്ലിക് ആയിട്ടും Friends of friends ആയിട്ടും ഷെയര്‍ ചെയ്ത കാര്യങ്ങള്‍ For friends എന്ന പ്രൈവസി ഓപ്ഷനിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പോസ്റ്റുകള്‍ നിങ്ങള്‍ ആരെയെങ്കിലും ടാഗ് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് ആ പോസ്റ്റ്‌ കാണാനാവും. അതായത് ഈ പോസ്റ്റുകള്‍ ഫേസ്ബുക്ക് സെര്‍ച്ചില്‍ നിന്നും നിങ്ങളുടെ സുഹൃത്ത്‌ അല്ലാത്ത ആളുകളില്‍ നിന്നുമാണ് അപ്രത്യക്ഷമാവുക.
ഇനി അത്തരം പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് തന്നെ ക്ലീന്‍ ചെയ്യണം എന്നുണ്ടെങ്കില്‍ രണ്ടാമത്തെ വഴി കാണുക.
രണ്ടാമത്തെ വഴി
നിങ്ങളുടെ Privacy പേജിലേക്ക് വീണ്ടും പോവുക. അവിടെ Use Activity Log എന്നൊരു ഓപ്ഷന്‍ കാണാം. അവിടെ ചെന്നാല്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ക്ക് ഷെയര്‍ ചെയ്ത എല്ലാ കാര്യങ്ങളും മാസങ്ങള്‍ വര്‍ഷങ്ങളും അനുസരിച്ച് കാണാം. ഓരോ വര്‍ഷവും മാസവും എടുത്തു അവിടെ നിന്നും നിങ്ങള്‍ക്ക് പഴയ ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഡിലീറ്റ് ചെയ്യുന്നില്ലെങ്കില്‍ ഓരോ പോസ്റ്റിന്റെയും പ്രൈവസി സെറ്റിംഗ്സും അവിടെ നിന്ന് തന്നെ മാറ്റാവുന്നതാണ്.


sources;Bookokam