സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Saturday, October 12, 2013

പച്ചക്കറികളിലെ വിഷാംശം എങ്ങിനെ കളയാം? എളുപ്പമാര്‍ഗം

എങ്ങിനെ ശുദ്ധീകരിച്ച പച്ചക്കറി നമുക്ക് കഴിക്കാം?

പച്ചക്കറികളിലെ വിഷാംശം എങ്ങിനെ കളയാം? എളുപ്പമാര്‍ഗം ഇതാ..


20
നമ്മള്‍ കഴിക്കുന്ന പച്ചക്കറികളില്‍ മാരകമായ വിഷാംശം ഉണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മാംസ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ പ്രശ്നങ്ങള്‍ സത്യത്തില്‍ ഒരു തവണ സാമ്പാര്‍ കഴിച്ചാല്‍ ഉണ്ടാവുമെന്ന് പണ്ടൊരു ടിവി ചര്‍ച്ചയില്‍ ഒരു ഹോട്ടല്‍ മുതലാളി പറഞ്ഞത് കേട്ടിട്ടുണ്ട്. അങ്ങേരുടെ അനുഭവം വെച്ച് തന്നെയാണ് അത് പറഞ്ഞത്. കാരണം എല്ലാ പച്ചക്കറികളിലും വിഷാംശം ഉണ്ടാകും. അപ്പോള്‍ സാമ്പാര്‍ ആകുമ്പോള്‍ ആ വിഷാംശം എല്ലാം നമ്മുടെ വയറ്റിലേക്ക് ഒറ്റയടിക്ക് കയറിച്ചെല്ലുകയാണല്ലോ. താരതമ്യേന പ്രശ്നക്കാരായ മാംസ ഭക്ഷണം അക്കാര്യത്തില്‍ നീറ്റ് ആണെന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്. ഇങ്ങനെ ഒക്കെ ആണെങ്കില്‍ എങ്ങിനെ ശുദ്ധീകരിച്ച പച്ചക്കറി നമുക്ക് കഴിക്കാം?
ഈയിടെ പെസ്റ്റിസൈഡ് റെസിഡ്യൂ ലാബിലെ ഡോ. തോമസ് ബിജു മാത്യു സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പച്ചക്കറിയിലെ വിഷാംശം നീക്കാവുന്ന മാര്‍ഗങ്ങള്‍ ആണ് പ്രധാനമായും പറയുന്നത്.
കോളി ഫ്ലവര്‍ : ഇലയും തണ്ടും കളയുക. ഇതളുകള്‍ അടര്‍ത്തി വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) ഉപ്പ് ലായനിയിലോ (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) പത്ത് മിനിറ്റ് മുക്കി വെച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്ന് പോയ ശേഷം പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
കാബേജ്പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ കളഞ്ഞ് വെള്ളത്തില്‍ പല തവണ കഴുകുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
മല്ലിയില: ചുവടു വേരോടെ കളഞ്ഞ് ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിനു മുന്‍പ് വിനാഗിരി / ഉപ്പ് ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ പലതവണ കഴുകുക.
കാരറ്റ്, മുരിങ്ങക്ക, റാഡിഷ്: വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകി സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വച്ച് കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിന് മുന്‍പ് തൊലി ചുരണ്ടി വീണ്ടും കഴുകുക.
കറിവേപ്പില, പുതിന ഇല: വിനാഗിരി /വാളന്‍ പുളി ലായനിയില്‍ (20 ഗ്രാം വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കില്‍ പാക്കറ്റില്‍ കിട്ടുന്ന ടാമറിന്‍ഡ് പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍) പത്ത് മിനിറ്റ് വച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വച്ച ശേഷം ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
പച്ചമുളക്, കാപ്‌സിക്കം തക്കാളി: വിനാഗിരി/വാളന്‍ പുളി ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവെച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. വെള്ളം പോകാന്‍ സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വെച്ച ശേഷം ഞെട്ട് മാറ്റി വെള്ളം തുടച്ച് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
പയര്‍: വളരെ മൃദുവായ സ്‌ക്രബ് പാഡ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. വിനാഗിരി/വാളന്‍ പുളി ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. കോട്ടണ്‍ തുണി കൊണ്ട് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ചീര, സെലറി: ചുവട് വേരോടെ മുറിച്ച് വിനാഗിരി / വാളന്‍ പുളി / ടാമറിന്റ് പേസ്റ്റ് ലായനിയില്‍ പത്ത് മിനിട്ട് മുക്കിവച്ച ശേഷം വെള്ളത്തില്‍ പല തവണ കഴുകുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
വെണ്ടക്ക, വഴുതന, വെള്ളരി: തുണി കഴുകുന്ന ബ്രഷ് ഉപയോഗിച്ച് മ്യദുവായി ഉരസി വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകുക. വിനാഗിരി /വാളന്‍ പുളി / ടാമറിന്‍ഡ് പേസ്റ്റ് ലായനിയില്‍ പത്ത് മിനിറ്റ് മുക്കിവച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഇഞ്ചി: വെള്ളത്തില്‍ ആവര്‍ത്തിച്ച് കഴുകി സുഷിരപ്പാത്രത്തില്‍ ഒരു രാത്രി വച്ച് വെള്ളം തുടച്ച് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗത്തിന് തൊട്ടുമുന്‍പ് തൊലി കളഞ്ഞ് വീണ്ടും കഴുകുക.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on