സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, November 25, 2013

ആഷിഖിനും റിമയ്ക്കുമുള്ള വിവാഹ ഉപഹാരം



ആഷിഖിനും റിമയ്ക്കുമുള്ള വിവാഹ ഉപഹാരം
പുതിയ തലമുറയ്ക്ക് നന്മയുടെ പുതിയ അദ്ധ്യായം കുറിച്ച് കൊണ്ട് റിമ കല്ലിങ്കലും ആഷിക് അബുവും .2013 നവംബര്‍ 1ന്  വിവാഹിതരായി . വിവാഹം.കാക്കനാട് രെജിസ്ടാര്‍ ഓഫീസില്‍ വച്ചായിരുന്നു
ആഷിക്ക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായ വാര്‍ത്ത എല്ലാവരും വായിച്ചു , വെറും ഒരു വിവാഹ വാര്‍ത്തക്കപ്പുറം ഒരു പാട് മാനങ്ങള്‍ ഉണ്ടായിരുന്നു ആ വിവാഹത്തിന്
*മിശ്രവിവാഹം*** സ്വര്‍ണ്ണംഒഴിവാക്കി***ലളിതാമായവിവാഹം*
ശ്രീനാരയണ ഗുരുദേവ]ന്‍റെ ഉപദേശംപ്രയോതലത്തില്‍കാണിച്ചുതന്നു
 . വിവാഹാഘോഷതിനുള്ള പണം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി 10 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് ഇവര്‍ മാതൃക കാണിച്ചത് .
.തങ്ങളുടെ ഈ തീരുമാനം സമൂഹത്തില്‍ ഒരാള്‍ക്കെങ്കിലും മാതൃകയാകട്ടെയെന്ന് ഇരുവരും പ്രതികരിച്ചു.. കലാകാരന്‍മ്മാര്‍ നാടിനൊരു മാതൃക അകെണ്ടാവരാന്നുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുത്തു

. 
ഒരുതരി സ്വര്‍ണ്ണം ധരിക്കാതെയാണ് റീമ വിവാഹത്തിനെത്തിയത്. വിവാഹത്തിന് സ്വര്‍ണ്ണം അഭിവാജ്യ ഘടകമായി മാറിയ ഒരു സമൂഹത്തില്‍ , മകള്‍ക്ക് / സഹോദരിക്ക് വിവാഹ സ്വര്‍ണ്ണം ഉണ്ടാക്കാന്‍ ജീവിതം ഹോമിക്കുന്ന പുരുഷന്മാരുടെ നാട്ടില്‍ , സ്വര്‍ണ്ണത്തിന് ഗതിയില്ലാത്തത് കൊണ്ട്  വിവാഹം സ്വപ്നമായി അവശേഷിക്കുന്ന ഒരു പാട് പെണ്ണുങ്ങള്‍ ഉള്ള നാട്ടില്‍ റീമയുടെ മാതൃക ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നില്ലേ?
ഒരു ജനതയുടെ സ്വര്‍ണ്ണ ഭ്രമത്തെ ഒരു പെണ്ണ് സ്വന്തം വിവാഹം കൊണ്ട് വെല്ലുവിളിച്ചപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍, ഇരുണ്ട 'സ്വര്‍ണ്ണ മനസ്സുകളിലേക്ക്' ഒരു നുറുങ്ങുവെട്ടമെങ്കിലും പകരാന്‍ അവസരം വന്നപ്പോള്‍ 'സാമൂഹ്യ പ്രതിബദ്ധത' മുഖ മുദ്രയാക്കി എഴുതിച്ചേര്‍ത്ത മാധ്യമ പന്നന്‍മാരൊന്നും മുന്നോട്ട് വന്നില്ല

സഞ്ചരിക്കുന്ന ജ്വല്ലറികളായിക്കൊണ്ട് കല്യാണ മണ്ഡപത്തിലേക്ക് കയറിയ ചില നടിമാരുടെ വിവാഹങ്ങള്‍ ഇതേ മാധ്യമങ്ങള്‍ ആര്‍ഭാടമാക്കിയിരുന്നു എന്നുകൂടി ഓര്‍ക്കുക.

ജ്വല്ലറി ഉല്‍ഘാടനങ്ങള്‍ക്ക് പേറ്റന്‍റുള്ള തങ്ങന്‍മാരും , മത മേധാവികളും വാഴുന്ന നാട്ടില്‍ രാപ്പകല്‍ ജ്വല്ലറി പരസ്യങ്ങളില്‍ അഭിരമിക്കുന്ന മാധ്യമങ്ങളില്‍ നിന്ന് ഇതിലും അപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്?
കാമ്പസ്സുകളില്‍ 'വിപ്ലവബോധം' കത്തിനിന്ന എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും മിശ്രവിവാഹം ഒരു പുരോഗമന-രാഷ്ട്രീയ പ്രവര്‍ത്തനമായാണ് പരിഗണിക്കപ്പെട്ടത്, മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളെ തകര്‍ത്തെറിഞ്ഞു 'മിശ്ര വിവാഹിതരാകുന്നവര്‍ വിപ്ലവകാരികളായി തന്നെ പരിഗണിക്കപ്പെട്ടു, മതനിരപേക്ഷ ബോധം സൂക്ഷിക്കുന്നവര്‍ക്ക് മിശ്രവിവാഹിതരോട് ബഹുമാനം തോന്നിയിരുന്നു, അവര്‍ക്ക് പുരോഗമന ചിന്താഗതിക്കാര്‍ക്കിടയില്‍ ചെറുതല്ലാത്ത അംഗീകാരമുണ്ടായിരുന്നു

ചിന്താഗതി നഷ്ടപ്പെട്ടുതുടങ്ങിയത് ബാബരിമസ്ജിദിന്റെ പതനത്തോടെയാണ്, മതപരമായ ഭിന്നതയും സംശയവും ഊട്ടിവളര്‍ത്തപ്പെട്ട എണ്‍പതുകളുടെ രണ്ടാം പകുതിയും ബാബരി ധ്വംസനം എന്ന 'നാഴികക്കല്ലും' മിശ്രവിവാഹത്തെ  അപകടകരവും പിന്തിരിപ്പനുമായ ഒരു ഏര്‍പ്പാടാക്കി ഒതുക്കിക്കളഞ്ഞു , ആരെങ്കിലും ഒരാള്‍ അങ്ങോട്ട് മാറണം അല്ലെങ്കില്‍ ഇങ്ങോട്ട് മാറണം, രണ്ടായാലും ഏതെങ്കിലും ഒരു മതക്കാരില്‍ നിന്ന് അടി ഉറപ്പ്. ചോരയില്‍ മുക്കിയ ഭീഷണികളില്‍ തളര്‍ന്ന് പോയ എത്രയോ  യുവതിയുവാക്കല്‍  ഒരുമിച്ചൊരു ജീവിതം വേണ്ടെന്ന് വെച്ച് പ്രണയമനസ്സുകളെ ജീവനോടെ കുഴിച്ചു മൂടിയിട്ടുണ്ട് കഴിഞ്ഞ  രണ്ടു പതിറ്റാണ്ടിനിടയില്‍ , "ലൌ ജിഹാദ് വിവാദത്തോടെ മിശ്രവിവാഹത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിക്കല്ലും അടിച്ചു കയറ്റാനുള്ള ശ്രമമാണ് നടന്നത്. കാല്‍നൂറ്റാണ്ട് മുമ്പ് വിവാഹിതരായി കുട്ടികളുമായി കഴിയുന്നവരുടെ വീട്ടില്‍ പോലും ലവ് ജിഹാദിന് തെളിവുതേടി പോലീസ് കയറിയിറങ്ങി.
സ്വന്തം ജീവിതം കൊണ്ട് വിപ്ലവം നടത്തിയ തലമുറ വെറും 'പഴഞ്ചന്‍മാരായി' മാറുകയും പുതിയ കാലത്തെ യുവത്വം മത-ജാതി പിന്തിരിപ്പന്‍ കടല്‍ക്കിഴവന്‍മാരുടെ ചാവേറുകളായി 'വിപ്ലവം' നയിക്കുകയും ചെയ്യുന്ന 'ഉത്തരാധുനീക' മലയാളി സമൂഹത്തില്‍ ആഷിക് അബു എന്ന 'മുസ്ലിം' ചെറുപ്പക്കാരന്‍ റീമ കല്ലിങ്കല്‍ എന്ന 'കൃസ്ത്യന്‍' യുവതിയെ വിവാഹം കഴിക്കുകയും അവരിരുവരും സ്വന്തം ഐഡന്‍റിറ്റിയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് ഒട്ടും നിസ്സാരമല്ല.

മതേതരത്വം  എന്നാല്‍ രണ്ട് മതക്കാര്‍ തമ്മിലുള്ള കല്യാണം എന്നാണോ അര്‍ത്ഥം?
വിവധ മതക്കാര്‍ തമ്മില്‍ വിവാഹിതരായാല്‍ തീരുമോ നമ്മുടെ പ്രശ്നങ്ങള്‍ ?
ഒരിക്കലുമല്ല, മതവും മതവിശ്വാസവും ഒക്കെ അതിന്റെ ആള്‍ക്കാര്‍ കൊണ്ട് നടക്കട്ടെ, അവര്‍ അതനുഷ്ഠിച്ച് ജീവിക്കട്ടെ, തന്‍റെ അറിവോ സമ്മതമോ താല്‍പര്യമോ പരിഗണിക്കാതെ വെറും അവിചാരിതമായി മതത്തില്‍ ജനിച്ചു വീണ കുറെ മനുഷ്യര്‍ ഇല്ലേ ഇവിടെ. ഉല്‍സവത്തിനോ പെരുന്നാളിനോ അമ്പലത്തിലോ പള്ളിയിലോ പോകുന്ന, കൂടിപ്പോയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ പള്ളി വഴി പോകുന്ന 'വിശ്വാസികള്‍ '. ഒരേ റേഷന്‍ ഷാപ്പിന്റ്റെയും ബിവറേജസിന്റെയും മുമ്പില്‍ ക്യു നില്‍ക്കുന്ന ജീവിതത്തില്‍ മതത്തിന്റെ ശരിയോ ശരികേടുകളോ പ്രകടിപ്പിക്കാത്ത വെറും മനുഷ്യര്‍ അവരില്‍ ഒരാള്‍ മറ്റൊരു മതക്കാരനെ/ക്കാരിയെ പ്രണയിച്ചാല്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടും വിധം 'മത വിശ്വാസികളെ ക്കൊണ്ട് പൊറുതി മുട്ടിയ ഒരു നാട്ടില്‍ റീമയുടെയും ആഷിക്കിന്റെയും മാതാപിതാക്കള്‍ ഒന്നിച്ചു നിന്നെടുത്ത ചിത്രത്തിന് പ്രസക്തിയുണ്ട് .    
മതത്തിന്റെയോ ജാതിയുടെയോ പേരില്‍ പരസ്പരം 'ഭയപ്പെട്ടു' ജീവിക്കുന്നവരുടെ നാട്ടില്‍ ഒരു കൂരക്ക് കീഴില്‍ ഒന്നിച്ചു കിടന്നുറങ്ങാന്‍ ഇരു 'മതക്കാര്‍ക്ക്' കഴിയുന്നത്, 'ഇരു കൂട്ടര്‍ ' ബന്ധുത്വം നേടി ഒരു കൂട്ടരാകുന്നത്, വിഭാഗീയതയുടെ വേലിക്കെട്ടുകളില്ലാതെ കുട്ടികള്‍ പിറക്കുന്നത്... ഇത് തന്നെയല്ലേ കാലം ആവശ്യപ്പെടുന്നത്?

          
ഭാവിയില്‍ അവര്‍ പിരിയുമോ പിളരുമോ, ഇത് വെറുമൊരു സെലിബ്രിറ്റി വിവാഹമല്ലേ,...
നമ്മുടെ അന്വേഷണങ്ങളും അഭിപ്രായങ്ങളും 'ഭാവിയെ' ക്കുറിച്ചുള്ള ആശങ്കയും വര്‍ത്തമാനകാല യഥാര്‍ത്യത്തെ താഴ്ത്തിക്കെട്ടാന്‍ വേണ്ടി മാത്രമുള്ളതാണ്. ഉമ്മയും ബാപ്പയും മഹല്ലുകമ്മറ്റിയും മുക്രിയും ഖാളിയും ഒക്കെയുള്ള ഒരു സമൂഹത്തില്‍ താനിഷ്ടപ്പെട്ട പെണ്ണിനെ 'ഭാര്യയാക്കി'   കൂടെ നിര്‍ത്താന്‍ ആഷിക് അബു എന്ന യുവാവ് ഒരു ത്യാഗവും നടത്തിയിട്ടുണ്ടാവില്ല എന്ന് കരുതുന്നത് ശുദ്ധ ഭോഷ്ക്കാണ്, പള്ളിയും പട്ടക്കാരും പാതിരിമാരും ഒരു പാട് വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന ഒരു സമുദായത്തില്‍ നിന്ന് 'തെമ്മാടിക്കുഴിയുടെ അവകാശി' യായികൊണ്ടാണ് റീമ ആഷിക്കിന്റെ കൂടെ കൂടിയത്. വേലിക്കെട്ടുകള്‍ തകര്‍ക്കണം എന്ന് തോന്നുന്നവര്‍ക്ക് ഇനിയും അതാവാം എന്ന്‍ ഉറക്കെ വിളിച്ച് പറഞ്ഞ ഈ തരജോഡികളെ അഭിനന്ദിക്കാന്‍,
മിശ്രവിവാഹത്തിലെ സാമൂഹ്യവിപ്ലവത്തെ ചര്‍ച്ചക്കെടുക്കാന്‍ ഒരു ഇവിടെ ഒരു പുരോഗമന മൈഗുണേശനും ഉണ്ടായില്ല, ചാനലുകളും പത്രങ്ങളും ഉണ്ടായില്ല,. ഭീതിയുടെയും ഭിന്നതയും വെറുപ്പിന്റെയും വിത്തുകള്‍  വിശ്വാസത്തിന്റെ ചാണകവെള്ളത്തില്‍ മുക്കി മുളപ്പിച്ചെടുക്കാന്‍ പാടുപെടുന്നവന്‍റെ നാട്ടില്‍ ആഷിക് അബു അഭിനന്ദിക്കപ്പെടാതെ പോയതില്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ ലജ്ജിക്കണം.

ഇനി മറിച്ചൊന്നു ചിന്തിച്ച് നോക്കൂ, റീമ കല്ലിങ്കല്‍ ഒരു റീമ ഫാത്തിമയായിട്ടാണ് ഈ വിവാഹം നടന്നിരുന്നതെങ്കിലോ? ഇപ്പോള്‍ പറയുന്ന 'സെലിബ്രിറ്റി' ആനുകൂല്യം കൊടുക്കാന്‍ തയ്യാറാകുമായിരുന്നോ ? മതേതരക്കാരും, രാജ്യസ്നേഹികളും ചാനല്‍ കുമാരന്മാരും ചേര്‍ന്ന് 'മതനിരപേക്ഷതക്ക് ഏറ്റ പരിക്കിനെ ക്കുറിച്ച് ചര്‍ച്ച ചെയ്ത്" പൊളിച്ചടുക്കുന്ന വര്‍ണ്ണക്കാഴ്ചകള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായേനെ..
"
സമൂഹത്തെ ഉദ്ധരിക്കാന്‍ പകലന്തിയോളം നാക്കിട്ടലാക്കുന്ന പുരോഗമനചിന്തയുടെ അപ്പോസ്തലന്‍മാര്‍ക്ക് സ്വന്തം നട്ടെല്ലിരിക്കുന്ന സ്ഥലം ശൂന്യമാണോ എന്ന്‍ തപ്പിനോക്കാന്‍ താങ്കള്‍ ഒരു നിമിത്തമായെങ്കില്‍ ആഷിക് അബു, താങ്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ , ചാണകത്തില്‍ ജനിച്ച് അത് തന്നെ ഭുജിച്ച് അവിടെ തന്നെ ചത്തൊടുങ്ങുന്ന ചാണകപ്പുഴുക്കളായി മാറിയ 'സാംസ്കാരിക നായകന്‍മാര്‍ക്ക്' നാറിയതിന്റെ മണം മാത്രമേ കിട്ടൂ,
ഈ പുഴുക്കല്‍ ചത്തൊടുങ്ങും, നല്ലത് കാണാന്‍  സുഗന്ധങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്ന് വരികതന്നെ ചെയ്യും. അവര്‍ക്ക് താങ്കളെ മറക്കാന്‍ കഴിയില്ല, റീമയെയും."

വാല്‍കഷ്ണം : റീമ കൃസ്ത്യാനിയോ? ഹിന്ദുവോ
മത മേല്‍വിലാസമെഴുതിയ കടലാസ് കഷ്ണം ചുരുട്ടിയെറിഞ്ഞ റീമയുടെ കാര്യത്തില്‍ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ടോ
എന്തായാലും  "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് ഉദ്ഘോഷിച്ച ഗുരുദേവന്‍ റീമയെ അനുഗ്രഹിക്കാതിരിക്കില്ല . 

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on