ഇന്ത്യയുടെ ഹൃദയം
പിടിച്ചെടുത്ത ആപ് ഇന്ത്യക്കാരുടെ ഹൃദയങ്ങളും പിടിചെടുക്കുവാന്‍ ഒരുങ്ങുന്നതായി
റിപ്പോര്‍ട്ട്. ഇന്ന് കോണ്‍ഗ്രസിന്റെ നെഞ്ചത്തു കൂടിയും, ബിജെപിയ്ക്ക്
ചങ്കിടിപ്പുണ്ടാക്കിയും അവര്‍ കടന്നു വരുമ്പോള്‍ ആം ആദ്മി എന്ന കേവലം ഒരു വര്‍ഷം
മാത്രം പ്രായമുള്ള പാര്‍ട്ടി ജന ഹൃദയങ്ങളില്‍ കടന്നു കൂടുകയാണ്. സോഷ്യല്‍
മീഡിയയില്‍ അടക്കം വന്‍ ജന പിന്തുണയാണ് ആം ആദ്മി നേടിയിരിക്കുന്നത്.
അഴിമതിയില്‍ മുഴുവനായി മുങ്ങി കുളിച്ച്, പല അഴിമതികളെയും ന്യായീകരിച്ച് കഴിഞ്ഞ അമ്പതിലധികം വര്‍ഷങ്ങളായി
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കൊള്ളയടിച്ച് ഭരണത്തിന്റെ പേരില്‍ വിഴുപ്പലക്കുന്ന
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വിജയം നെഞ്ചിടിപ്പ് ഉണ്ടാക്കുന്നതാണ്.
നമ്മുടെ കൊച്ചു കേരളത്തിലടക്കം വന്‍ പിന്തുണയാണ് ആം ആദ്മിക്കുള്ളത് എന്ന്
കാണിക്കുന്നതായിരുന്നു ഇന്നലെ മലയാളികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നോക്കിയാല്‍
മനസ്സിലാവുക.
ഇന്നലെ പലരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ അടക്കം ചൂലോ കേജ്രിവാളിന്റെ
ചിത്രമോ ആയിരുന്നു. തങ്ങളുടെ ചിഹ്നത്തെ അന്വര്‍ത്ഥമാക്കുന്ന പ്രകടനം നടത്തിയ ഒരു
പാര്‍ട്ടി പിന്നെങ്ങിനെ ജനങ്ങളുടെ മനസ്സില്‍ കയറി കൂടാതിരിക്കും ?
കേരളത്തില്‍ അടക്കം വന്‍ സാധ്യതയാണ് ആം
ആദ്മിക്ക് മുന്‍പിലുള്ളത്. പരസ്പരം അഴിമതി ആരോപണങ്ങളും പെണ്ണുകേസുകളിലും
പെട്ടുലയുന്ന കേരള രാഷ്ട്രീയത്തെ ശുദ്ധീകരിക്കുവാന്‍ കേരളത്തിലെ യുവ ജനത ഒരു പക്ഷെ
ആം ആദ്മിയെ വിളിച്ചേക്കാം.
കേരളത്തിലെ വലതുപക്ഷവും ഇടതു പക്ഷവും ഇനിയും തങ്ങളുടെ
കുടുംബ സ്വത്താണ് രാഷ്ട്രീയം എന്ന് ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ കേരളം മറ്റൊരു
ഡല്‍ഹിയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on