സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, November 25, 2013

ആഷിഖിനും റിമയ്ക്കുമുള്ള വിവാഹ ഉപഹാരം



ആഷിഖിനും റിമയ്ക്കുമുള്ള വിവാഹ ഉപഹാരം
പുതിയ തലമുറയ്ക്ക് നന്മയുടെ പുതിയ അദ്ധ്യായം കുറിച്ച് കൊണ്ട് റിമ കല്ലിങ്കലും ആഷിക് അബുവും .2013 നവംബര്‍ 1ന്  വിവാഹിതരായി . വിവാഹം.കാക്കനാട് രെജിസ്ടാര്‍ ഓഫീസില്‍ വച്ചായിരുന്നു
ആഷിക്ക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായ വാര്‍ത്ത എല്ലാവരും വായിച്ചു , വെറും ഒരു വിവാഹ വാര്‍ത്തക്കപ്പുറം ഒരു പാട് മാനങ്ങള്‍ ഉണ്ടായിരുന്നു ആ വിവാഹത്തിന്
*മിശ്രവിവാഹം*** സ്വര്‍ണ്ണംഒഴിവാക്കി***ലളിതാമായവിവാഹം*
ശ്രീനാരയണ ഗുരുദേവ]ന്‍റെ ഉപദേശംപ്രയോതലത്തില്‍കാണിച്ചുതന്നു
 . വിവാഹാഘോഷതിനുള്ള പണം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി 10 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് ഇവര്‍ മാതൃക കാണിച്ചത് .
.തങ്ങളുടെ ഈ തീരുമാനം സമൂഹത്തില്‍ ഒരാള്‍ക്കെങ്കിലും മാതൃകയാകട്ടെയെന്ന് ഇരുവരും പ്രതികരിച്ചു.. കലാകാരന്‍മ്മാര്‍ നാടിനൊരു മാതൃക അകെണ്ടാവരാന്നുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുത്തു

. 
ഒരുതരി സ്വര്‍ണ്ണം ധരിക്കാതെയാണ് റീമ വിവാഹത്തിനെത്തിയത്. വിവാഹത്തിന് സ്വര്‍ണ്ണം അഭിവാജ്യ ഘടകമായി മാറിയ ഒരു സമൂഹത്തില്‍ , മകള്‍ക്ക് / സഹോദരിക്ക് വിവാഹ സ്വര്‍ണ്ണം ഉണ്ടാക്കാന്‍ ജീവിതം ഹോമിക്കുന്ന പുരുഷന്മാരുടെ നാട്ടില്‍ , സ്വര്‍ണ്ണത്തിന് ഗതിയില്ലാത്തത് കൊണ്ട്  വിവാഹം സ്വപ്നമായി അവശേഷിക്കുന്ന ഒരു പാട് പെണ്ണുങ്ങള്‍ ഉള്ള നാട്ടില്‍ റീമയുടെ മാതൃക ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നില്ലേ?
ഒരു ജനതയുടെ സ്വര്‍ണ്ണ ഭ്രമത്തെ ഒരു പെണ്ണ് സ്വന്തം വിവാഹം കൊണ്ട് വെല്ലുവിളിച്ചപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍, ഇരുണ്ട 'സ്വര്‍ണ്ണ മനസ്സുകളിലേക്ക്' ഒരു നുറുങ്ങുവെട്ടമെങ്കിലും പകരാന്‍ അവസരം വന്നപ്പോള്‍ 'സാമൂഹ്യ പ്രതിബദ്ധത' മുഖ മുദ്രയാക്കി എഴുതിച്ചേര്‍ത്ത മാധ്യമ പന്നന്‍മാരൊന്നും മുന്നോട്ട് വന്നില്ല

സഞ്ചരിക്കുന്ന ജ്വല്ലറികളായിക്കൊണ്ട് കല്യാണ മണ്ഡപത്തിലേക്ക് കയറിയ ചില നടിമാരുടെ വിവാഹങ്ങള്‍ ഇതേ മാധ്യമങ്ങള്‍ ആര്‍ഭാടമാക്കിയിരുന്നു എന്നുകൂടി ഓര്‍ക്കുക.

ജ്വല്ലറി ഉല്‍ഘാടനങ്ങള്‍ക്ക് പേറ്റന്‍റുള്ള തങ്ങന്‍മാരും , മത മേധാവികളും വാഴുന്ന നാട്ടില്‍ രാപ്പകല്‍ ജ്വല്ലറി പരസ്യങ്ങളില്‍ അഭിരമിക്കുന്ന മാധ്യമങ്ങളില്‍ നിന്ന് ഇതിലും അപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്?
കാമ്പസ്സുകളില്‍ 'വിപ്ലവബോധം' കത്തിനിന്ന എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും മിശ്രവിവാഹം ഒരു പുരോഗമന-രാഷ്ട്രീയ പ്രവര്‍ത്തനമായാണ് പരിഗണിക്കപ്പെട്ടത്, മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളെ തകര്‍ത്തെറിഞ്ഞു 'മിശ്ര വിവാഹിതരാകുന്നവര്‍ വിപ്ലവകാരികളായി തന്നെ പരിഗണിക്കപ്പെട്ടു, മതനിരപേക്ഷ ബോധം സൂക്ഷിക്കുന്നവര്‍ക്ക് മിശ്രവിവാഹിതരോട് ബഹുമാനം തോന്നിയിരുന്നു, അവര്‍ക്ക് പുരോഗമന ചിന്താഗതിക്കാര്‍ക്കിടയില്‍ ചെറുതല്ലാത്ത അംഗീകാരമുണ്ടായിരുന്നു

ചിന്താഗതി നഷ്ടപ്പെട്ടുതുടങ്ങിയത് ബാബരിമസ്ജിദിന്റെ പതനത്തോടെയാണ്, മതപരമായ ഭിന്നതയും സംശയവും ഊട്ടിവളര്‍ത്തപ്പെട്ട എണ്‍പതുകളുടെ രണ്ടാം പകുതിയും ബാബരി ധ്വംസനം എന്ന 'നാഴികക്കല്ലും' മിശ്രവിവാഹത്തെ  അപകടകരവും പിന്തിരിപ്പനുമായ ഒരു ഏര്‍പ്പാടാക്കി ഒതുക്കിക്കളഞ്ഞു , ആരെങ്കിലും ഒരാള്‍ അങ്ങോട്ട് മാറണം അല്ലെങ്കില്‍ ഇങ്ങോട്ട് മാറണം, രണ്ടായാലും ഏതെങ്കിലും ഒരു മതക്കാരില്‍ നിന്ന് അടി ഉറപ്പ്. ചോരയില്‍ മുക്കിയ ഭീഷണികളില്‍ തളര്‍ന്ന് പോയ എത്രയോ  യുവതിയുവാക്കല്‍  ഒരുമിച്ചൊരു ജീവിതം വേണ്ടെന്ന് വെച്ച് പ്രണയമനസ്സുകളെ ജീവനോടെ കുഴിച്ചു മൂടിയിട്ടുണ്ട് കഴിഞ്ഞ  രണ്ടു പതിറ്റാണ്ടിനിടയില്‍ , "ലൌ ജിഹാദ് വിവാദത്തോടെ മിശ്രവിവാഹത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിക്കല്ലും അടിച്ചു കയറ്റാനുള്ള ശ്രമമാണ് നടന്നത്. കാല്‍നൂറ്റാണ്ട് മുമ്പ് വിവാഹിതരായി കുട്ടികളുമായി കഴിയുന്നവരുടെ വീട്ടില്‍ പോലും ലവ് ജിഹാദിന് തെളിവുതേടി പോലീസ് കയറിയിറങ്ങി.
സ്വന്തം ജീവിതം കൊണ്ട് വിപ്ലവം നടത്തിയ തലമുറ വെറും 'പഴഞ്ചന്‍മാരായി' മാറുകയും പുതിയ കാലത്തെ യുവത്വം മത-ജാതി പിന്തിരിപ്പന്‍ കടല്‍ക്കിഴവന്‍മാരുടെ ചാവേറുകളായി 'വിപ്ലവം' നയിക്കുകയും ചെയ്യുന്ന 'ഉത്തരാധുനീക' മലയാളി സമൂഹത്തില്‍ ആഷിക് അബു എന്ന 'മുസ്ലിം' ചെറുപ്പക്കാരന്‍ റീമ കല്ലിങ്കല്‍ എന്ന 'കൃസ്ത്യന്‍' യുവതിയെ വിവാഹം കഴിക്കുകയും അവരിരുവരും സ്വന്തം ഐഡന്‍റിറ്റിയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് ഒട്ടും നിസ്സാരമല്ല.

മതേതരത്വം  എന്നാല്‍ രണ്ട് മതക്കാര്‍ തമ്മിലുള്ള കല്യാണം എന്നാണോ അര്‍ത്ഥം?
വിവധ മതക്കാര്‍ തമ്മില്‍ വിവാഹിതരായാല്‍ തീരുമോ നമ്മുടെ പ്രശ്നങ്ങള്‍ ?
ഒരിക്കലുമല്ല, മതവും മതവിശ്വാസവും ഒക്കെ അതിന്റെ ആള്‍ക്കാര്‍ കൊണ്ട് നടക്കട്ടെ, അവര്‍ അതനുഷ്ഠിച്ച് ജീവിക്കട്ടെ, തന്‍റെ അറിവോ സമ്മതമോ താല്‍പര്യമോ പരിഗണിക്കാതെ വെറും അവിചാരിതമായി മതത്തില്‍ ജനിച്ചു വീണ കുറെ മനുഷ്യര്‍ ഇല്ലേ ഇവിടെ. ഉല്‍സവത്തിനോ പെരുന്നാളിനോ അമ്പലത്തിലോ പള്ളിയിലോ പോകുന്ന, കൂടിപ്പോയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ പള്ളി വഴി പോകുന്ന 'വിശ്വാസികള്‍ '. ഒരേ റേഷന്‍ ഷാപ്പിന്റ്റെയും ബിവറേജസിന്റെയും മുമ്പില്‍ ക്യു നില്‍ക്കുന്ന ജീവിതത്തില്‍ മതത്തിന്റെ ശരിയോ ശരികേടുകളോ പ്രകടിപ്പിക്കാത്ത വെറും മനുഷ്യര്‍ അവരില്‍ ഒരാള്‍ മറ്റൊരു മതക്കാരനെ/ക്കാരിയെ പ്രണയിച്ചാല്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടും വിധം 'മത വിശ്വാസികളെ ക്കൊണ്ട് പൊറുതി മുട്ടിയ ഒരു നാട്ടില്‍ റീമയുടെയും ആഷിക്കിന്റെയും മാതാപിതാക്കള്‍ ഒന്നിച്ചു നിന്നെടുത്ത ചിത്രത്തിന് പ്രസക്തിയുണ്ട് .    
മതത്തിന്റെയോ ജാതിയുടെയോ പേരില്‍ പരസ്പരം 'ഭയപ്പെട്ടു' ജീവിക്കുന്നവരുടെ നാട്ടില്‍ ഒരു കൂരക്ക് കീഴില്‍ ഒന്നിച്ചു കിടന്നുറങ്ങാന്‍ ഇരു 'മതക്കാര്‍ക്ക്' കഴിയുന്നത്, 'ഇരു കൂട്ടര്‍ ' ബന്ധുത്വം നേടി ഒരു കൂട്ടരാകുന്നത്, വിഭാഗീയതയുടെ വേലിക്കെട്ടുകളില്ലാതെ കുട്ടികള്‍ പിറക്കുന്നത്... ഇത് തന്നെയല്ലേ കാലം ആവശ്യപ്പെടുന്നത്?

          
ഭാവിയില്‍ അവര്‍ പിരിയുമോ പിളരുമോ, ഇത് വെറുമൊരു സെലിബ്രിറ്റി വിവാഹമല്ലേ,...
നമ്മുടെ അന്വേഷണങ്ങളും അഭിപ്രായങ്ങളും 'ഭാവിയെ' ക്കുറിച്ചുള്ള ആശങ്കയും വര്‍ത്തമാനകാല യഥാര്‍ത്യത്തെ താഴ്ത്തിക്കെട്ടാന്‍ വേണ്ടി മാത്രമുള്ളതാണ്. ഉമ്മയും ബാപ്പയും മഹല്ലുകമ്മറ്റിയും മുക്രിയും ഖാളിയും ഒക്കെയുള്ള ഒരു സമൂഹത്തില്‍ താനിഷ്ടപ്പെട്ട പെണ്ണിനെ 'ഭാര്യയാക്കി'   കൂടെ നിര്‍ത്താന്‍ ആഷിക് അബു എന്ന യുവാവ് ഒരു ത്യാഗവും നടത്തിയിട്ടുണ്ടാവില്ല എന്ന് കരുതുന്നത് ശുദ്ധ ഭോഷ്ക്കാണ്, പള്ളിയും പട്ടക്കാരും പാതിരിമാരും ഒരു പാട് വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന ഒരു സമുദായത്തില്‍ നിന്ന് 'തെമ്മാടിക്കുഴിയുടെ അവകാശി' യായികൊണ്ടാണ് റീമ ആഷിക്കിന്റെ കൂടെ കൂടിയത്. വേലിക്കെട്ടുകള്‍ തകര്‍ക്കണം എന്ന് തോന്നുന്നവര്‍ക്ക് ഇനിയും അതാവാം എന്ന്‍ ഉറക്കെ വിളിച്ച് പറഞ്ഞ ഈ തരജോഡികളെ അഭിനന്ദിക്കാന്‍,
മിശ്രവിവാഹത്തിലെ സാമൂഹ്യവിപ്ലവത്തെ ചര്‍ച്ചക്കെടുക്കാന്‍ ഒരു ഇവിടെ ഒരു പുരോഗമന മൈഗുണേശനും ഉണ്ടായില്ല, ചാനലുകളും പത്രങ്ങളും ഉണ്ടായില്ല,. ഭീതിയുടെയും ഭിന്നതയും വെറുപ്പിന്റെയും വിത്തുകള്‍  വിശ്വാസത്തിന്റെ ചാണകവെള്ളത്തില്‍ മുക്കി മുളപ്പിച്ചെടുക്കാന്‍ പാടുപെടുന്നവന്‍റെ നാട്ടില്‍ ആഷിക് അബു അഭിനന്ദിക്കപ്പെടാതെ പോയതില്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ ലജ്ജിക്കണം.

ഇനി മറിച്ചൊന്നു ചിന്തിച്ച് നോക്കൂ, റീമ കല്ലിങ്കല്‍ ഒരു റീമ ഫാത്തിമയായിട്ടാണ് ഈ വിവാഹം നടന്നിരുന്നതെങ്കിലോ? ഇപ്പോള്‍ പറയുന്ന 'സെലിബ്രിറ്റി' ആനുകൂല്യം കൊടുക്കാന്‍ തയ്യാറാകുമായിരുന്നോ ? മതേതരക്കാരും, രാജ്യസ്നേഹികളും ചാനല്‍ കുമാരന്മാരും ചേര്‍ന്ന് 'മതനിരപേക്ഷതക്ക് ഏറ്റ പരിക്കിനെ ക്കുറിച്ച് ചര്‍ച്ച ചെയ്ത്" പൊളിച്ചടുക്കുന്ന വര്‍ണ്ണക്കാഴ്ചകള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായേനെ..
"
സമൂഹത്തെ ഉദ്ധരിക്കാന്‍ പകലന്തിയോളം നാക്കിട്ടലാക്കുന്ന പുരോഗമനചിന്തയുടെ അപ്പോസ്തലന്‍മാര്‍ക്ക് സ്വന്തം നട്ടെല്ലിരിക്കുന്ന സ്ഥലം ശൂന്യമാണോ എന്ന്‍ തപ്പിനോക്കാന്‍ താങ്കള്‍ ഒരു നിമിത്തമായെങ്കില്‍ ആഷിക് അബു, താങ്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ , ചാണകത്തില്‍ ജനിച്ച് അത് തന്നെ ഭുജിച്ച് അവിടെ തന്നെ ചത്തൊടുങ്ങുന്ന ചാണകപ്പുഴുക്കളായി മാറിയ 'സാംസ്കാരിക നായകന്‍മാര്‍ക്ക്' നാറിയതിന്റെ മണം മാത്രമേ കിട്ടൂ,
ഈ പുഴുക്കല്‍ ചത്തൊടുങ്ങും, നല്ലത് കാണാന്‍  സുഗന്ധങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്ന് വരികതന്നെ ചെയ്യും. അവര്‍ക്ക് താങ്കളെ മറക്കാന്‍ കഴിയില്ല, റീമയെയും."

വാല്‍കഷ്ണം : റീമ കൃസ്ത്യാനിയോ? ഹിന്ദുവോ
മത മേല്‍വിലാസമെഴുതിയ കടലാസ് കഷ്ണം ചുരുട്ടിയെറിഞ്ഞ റീമയുടെ കാര്യത്തില്‍ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ടോ
എന്തായാലും  "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് ഉദ്ഘോഷിച്ച ഗുരുദേവന്‍ റീമയെ അനുഗ്രഹിക്കാതിരിക്കില്ല . 

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍


ഓരോ സംഭോഗത്തിലും പുരുഷന്‍ നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ, മാസത്തിലൊന്നുവീതം ഉല്‍പാദിപ്പിക്കുന്ന അണ്ഡവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്. മാസത്തിലെല്ലായേ്പാഴും ഗര്‍ഭധാരണ സാധ്യതയില്ലതന്നെ. പരസ്പരധാരണയോടെ ഗര്‍ഭം ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. കുഞ്ഞ് എപ്പോള്‍ വേണം, എപ്പോള്‍ വേണ്ട എന്നു തീരുമാനിക്കേണ്ടിവരുമ്പോള്‍ ഏതെങ്കിലും ഗര്‍ഭനിരോധനരീതി അവലംബിക്കേണ്ടിവരുന്നു.
സ്ത്രീകള്‍ക്കാണ് ഗര്‍ഭനിരോധമാര്‍ഗങ്ങളേറെയുള്ളത്. മൊത്തത്തില്‍ ഇവരണ്ടു തരത്തിലുണ്ട്-താല്‍ക്കാലികമായുള്ളവയും ശാ ശ്വതമായവയും. ഗര്‍ഭം നീട്ടിവെക്കാന്‍ ആദ്യവഴിയാണ് സ്വീകരിക്കേണ്ടത്. സ്ഥിരമായി ഗര്‍ഭധാരണം ഒഴിവാക്കാന്‍ രണ്ടാമത്തെ രീതിയും.
താല്‍ക്കാലികമായ ഗര്‍ഭനിരോധന രീതികളെയും രണ്ടായി തിരിക്കാം. പ്രകൃതിസഹജമായ മാര്‍ഗങ്ങളും കൃത്രിമമായ മാര്‍ഗങ്ങളും.

പ്രകൃതിസഹജ മാര്‍ഗങ്ങള്‍


ആര്‍ത്തവചക്രത്തില്‍, ഗര്‍ഭധാരണ സാധ്യത കുറവുള്ള ദിവസങ്ങളില്‍ മാത്രം ബന്ധപ്പെടുന്ന രീതിയാണ് ആദ്യത്തേത്. 'സുരക്ഷിതകാലം' നോക്കുന്ന മാര്‍ഗമാണിത്. ആര്‍ത്തവത്തിന് 14 ദിവസം മുമ്പാണ് അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇത് 24 മണിക്കൂറിന കം പുംബീജവുമായി ചേര്‍ന്നാലേ ഗര്‍ഭധാരണം നടക്കൂ. 28-30 ദിവസത്തില്‍ കൃത്യമായി മാസമുറയുണ്ടാകുന്നവര്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍, ആര്‍ത്തവം തുടങ്ങി 8 മുതല്‍ 20 വരെ ദിവസങ്ങളില്‍ ബന്ധപ്പെടരുത്. മാസമുറ ക്രമംതെറ്റി വരുന്നവരില്‍ ഈരീതി പലപ്പോഴും പരാജയപ്പെടും. 35 ശതമാനമാണ് ഈരീതിയുടെ പരാജയ സാധ്യത.
സ്വന്തം ഗര്‍ഭാശയമുഖം, തൊട്ടുനോക്കിയാല്‍ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസര്‍ജനം നടന്നതിന്റെ ഒരു സൂചന.
ഇവിടെ കിനിയുന്നനീരിന് കൊഴുപ്പു കൂടിയതായി അനുഭവപ്പെടുകയും ചെയ്യും. അണ്ഡവിസര്‍ജന സമയത്ത് ശരീരതാപനിലയില്‍ നേരിയ ഉയര്‍ച്ചയും കാണാം.
പൂര്‍ത്തീകരിക്കാത്ത സംഭോഗമാണ് മറ്റൊരു സുരക്ഷിത ഗര്‍ഭനിരോധനമാര്‍ഗം. പക്ഷേ ഇതിന് പുരുഷന്റെ സഹകരണം കൂടിയേ കഴിയൂ. മാനസിക പിരിമുറുക്കത്തിനു കാരണമാകുന്ന രീതിയാണിത്. ചിലരില്‍ നടുവേദനയും അമിതമായ ആര്‍ത്തവവേദനയും കാണാറുണ്ട്. സ്ഖലനത്തിനു മുമ്പ്, ലിംഗത്തില്‍ നിന്നു കിനിയുന്ന നീരില്‍ ബീജമുണ്ടാവാനും സാധ്യതയുണ്ട്.
മുലയൂട്ടല്‍ മാര്‍ഗമാണ് മറ്റൊന്ന്. ആദ്യത്തെ കുഞ്ഞിന് കൂടുതല്‍ കാലം നന്നായി മുലയൂട്ടുമ്പോള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അണ്ഡവിസര്‍ജനം താമസിക്കും. കു ഞ്ഞിന് ആറുമാസമാകും വരെ ഈരീതി പരീക്ഷിക്കാം. പ്രസവശേഷം ആര്‍ത്തവം തുടങ്ങാത്ത സ്ത്രീകളിലേ ഇതു ഫലപ്രദമാകൂ.

കൃത്രിമ മാര്‍ഗങ്ങള്‍


കൃത്രിമമായി ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗങ്ങളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
തടസ്സമാര്‍ഗങ്ങള്‍: പുരുഷബീജം യോനിയില്‍ വീഴാതെ തടയാനുള്ള ഉറയാണ് ഇതില്‍ ആദ്യത്തേത്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലില്ലാത്ത മാര്‍ഗമാണിത്. ബീജങ്ങളെ നശിപ്പിക്കുന്ന ലേപനങ്ങള്‍, സംഭോഗത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും യോനിയില്‍ പുരട്ടുന്ന രീതിയുണ്ട്. യോനിയില്‍ വച്ചാല്‍ അലിയുന്ന ഗുളികകളും ക്രീമുകളുമെല്ലാം മരുന്നുകടകളില്‍ ലഭ്യമാണ്. ഗര്‍ഭാശയമുഖത്ത് ഒരു തടപോലെ ധരിക്കാവുന്ന ഡയഫ്രമാണ് മറ്റൊരു തടസ്സമാര്‍ഗം. പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളിലാണ് ഇത് ഫലപ്രദം. ലൈംഗികവേഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പുതന്നെ ഇത് ധരിക്കാം. ഇതിന് ചെറിയ പരിശീലനം ആവശ്യവുമാണ്. ഇതില്‍ ബീജനാശിനി ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. ചിലരില്‍ അലര്‍ജിയുണ്ടാക്കും. മൂത്രപ്പഴുപ്പുപോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം.
ഗര്‍ഭാശയവലയം : ലൂപ്പ് എന്നറിയപ്പെടുന്ന ഗര്‍ഭാശവലയം-ഐയുഡി-ദീര്‍ഘകാലം ഉപയോഗിക്കാവു ന്ന ഒന്നാണ്. പൊളിത്തീന്‍ കൊണ്ടു നിര്‍മിച്ചതും ചെമ്പുകമ്പി ചുറ്റിയതുമായ ലൂപ്പുകളുണ്ട്. കോപ്പര്‍-ടി ഉദാഹരണം. പ്രസവശേഷം ആറാഴ്ച കഴിഞ്ഞ് ഗര്‍ഭാശയത്തില്‍ ലൂപ്പ് നിക്ഷേപിക്കാം. ഇതിന് ഡോക്ടറുടെ സേവനം ആവശ്യമാണ്. സര്‍ക്കാര്‍ മാതൃശിശുകേന്ദ്രങ്ങളില്‍ സൗജന്യമായി ലൂപ്പ് നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെകണ്ട് പരിശോധന നടത്തുന്നത് നല്ലതാണ്. ഒരു ലൂപ്പ് അഞ്ചുമുതല്‍ ഏഴു വര്‍ഷംവരെ ഉപയോഗിക്കാന്‍ പറ്റിയേക്കും.
ഗര്‍ഭപാത്രത്തില്‍ ഒരന്യവസ്തുവായി ലൂപ്പ് കിടക്കുന്നതുകൊ ണ്ട് ഗര്‍ഭധാരണം നടക്കില്ല. ചിലരില്‍, അപൂര്‍വമായി അണ്ഡവാഹിനിക്കുഴലില്‍ ഗര്‍ഭം വളരാന്‍ സാധ്യതയുണ്ട്. ചിലരില്‍ അലര്‍ജി, നടുവേദന, അമിതാര്‍ത്തവം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാറുണ്ട്. പ്രശ്‌നമുള്ളവര്‍ ലൂപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭനിരോധന ഗുളികകള്‍: വിദേശങ്ങളില്‍ ഏറെ പ്രചാരമുള്ള രീതിയാണിത്. ഈസ്ട്രജന്‍, പ്രോജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ചേര്‍ന്ന ഗുളികകളും ഹോര്‍മോണില്ലാത്ത ഗുളികകളുമുണ്ട്. മാലാ-ഡി തുടങ്ങി 30ഓളം ബ്രാന്‍ഡ് ഹോര്‍മോണ്‍ ഗുളികകള്‍ ലഭ്യമാണ്. മാസമുറ തുടങ്ങി അഞ്ചാം ദിവസം മുതല്‍ മൂന്നാഴ്ച കഴിക്ക ണം. മുലയൂട്ടുന്നവര്‍ക്ക് ഹോര്‍മോണ്‍ അളവില്‍ മാറ്റമുള്ള 'മിനിഗുളിക' ലഭ്യമാണ്. ഓക്കാനം, സ്തനവേദന, മുഖക്കുരു, വിഷാദം, രക്തസ്രാവം, ലൈംഗികവിരക്തി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ഗുളികകള്‍ കഴിക്കാവൂ.
ഹോര്‍മോണ്‍ ചേരാത്ത സഹേലി പോലുള്ള ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല. പക്ഷേ ഫലപ്രാപ്തി താരതമ്യേന കുറയും. ആദ്യ മൂന്നു മാസം ആഴ്ചയില്‍ രണ്ടു ദിവസവും പിന്നീട് ആഴ്ചയിലൊരു ദിവസവും കഴിച്ചാല്‍ മതിയാകും. ഗുളിക നിര്‍ത്തി ആറു മാസത്തിനകം ഗര്‍ഭധാരണം സാധിക്കും.

ഹോര്‍മോണ്‍ കുത്തിവെപ്പ്, ഇംപ്ലാന്‍റ്: മൂന്നു മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ കുത്തിവെക്കാവുന്ന ഹോര്‍മോണ്‍ മരുന്നുകള്‍ ലഭ്യമാണ്. ഈസ്ട്രജനും പ്രോജസ്റ്റിനുമാണ് കുത്തിവെക്കുക. പ്രസവശേഷം ആറുമാസം കഴിഞ്ഞ് കുത്തിവെപ്പെടുക്കാം. കുത്തിവെപ്പ് നിര്‍ത്തിയാല്‍ നാലുമാസത്തിനകം ഗര്‍ഭധാരണശേഷി തിരിച്ചുകിട്ടും. തൊലിക്കടിയില്‍, ശസ്ത്രക്രിയവഴി ഹോര്‍മോണ്‍ കാപ്‌സ്യൂള്‍ പിടിപ്പിക്കുന്ന രീതിയാണ് ഇംപ്ലാന്‍റ്. അഞ്ചുവര്‍ഷം വരെ അതവിടെ കിടന്നുകൊള്ളും. ഡോക്ടറുടെ സഹായം വേണം, ഈ രണ്ടു രീതിക്കും.

അടിയന്തര മാര്‍ഗങ്ങള്‍: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ചില രീതികളുണ്ട്. അനാവശ്യ വേഴ്ച വേണ്ടിവന്നാലോ ബലാല്‍സംഗം പോലുള്ള ദുരന്തത്തിലോ മറ്റോ ഗര്‍ഭധാരണം ഒഴിവാക്കാന്‍, 72 മണിക്കൂറിനകം ആദ്യം കുറഞ്ഞ ഡോസില്‍ മാലാ-ഡി പോലുള്ള നാലു ഗുളികകളും, 12 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും നാലു ഗുളികകളും കഴിക്കുക. ഗുളികയ്ക്കനുസരിച്ച് ഡോസില്‍ മാറ്റം വരാമെന്നതിനാല്‍ വൈദ്യനിര്‍ദ്ദേശപ്രകാരമേ ഇതുചെയ്യാവൂ. അനഭിലഷണീയ വേഴ്ചയ്ക്കുശേഷം അഞ്ചു ദിവസത്തിനകം ലൂപ്പ് ധരിച്ചാലും ഗര്‍ഭധാരണം ഒഴിവാക്കാം.

വന്ധ്യംകരണം


ഇനി കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ശാശ്വതമായ ഗര്‍ഭനിരോധനമാര്‍ഗം-വന്ധ്യംകരണം-അവലംബിക്കാം. സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയയാണ് ട്യൂബക്ടമി. അണ്ഡവാഹിനിക്കുഴലുകളില്‍ തടസ്സമുണ്ടാക്കുകയോ ചെറിയ ഭാഗം മുറിച്ചു കളയുകയോ ആണ് ചെയ്യാറ്. ചില കേസുകളില്‍ ഈ നാളികള്‍ കൂടിച്ചേര്‍ന്ന് വീണ്ടും ഗര്‍ഭം ധരിച്ചുപോകാന്‍ സാധ്യതയുണ്ട്. ശസ്ത്രക്രിയ ചെയ്തവര്‍ക്ക് പിന്നീട് കൂട്ടികള്‍ വേണമെന്നു തോന്നിയാല്‍ വീണ്ടും ശസ്ത്രക്രിയ ചെയ്ത് നാളി കൂട്ടിയോജിപ്പിക്കാനാകും.
 ഇതു പക്ഷേ, വിജയിച്ചില്ലെന്നും വരാം.

ശ്രദ്ധിക്കുക


വിവാഹശേഷം, ആദ്യപ്രസവം നീട്ടിവെക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ആശാസ്യമല്ല. പിന്നീടുള്ള ഗര്‍ഭധാരണ സാധ്യതയെ ബാധിച്ചേക്കാം, പലവഴികളും. രണ്ടാമത്തെ പ്രസവം നീട്ടിവെക്കാനാണ് കൃത്രിമമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുക. ആദ്യ പ്രസവം നീട്ടിവെക്കാന്‍ സുരക്ഷിതകാലം നോക്കുകയോ കോണ്‍ഡം ഉപയോഗിക്കുകയോ ചെയ്യുന്നതാണ് നല്ലത്. കൃത്രിമമായ - ഗുളിക, മരുന്നുപോലുള്ളവ - വഴികളെല്ലാം ഡോക്ടറുടെ ഉപദേശാനുസരണമേ അനുവര്‍ത്തിക്കാവൂ. ഏറ്റവും അഭിലഷണീയമായ ഗര്‍ഭനിരോധന മാര്‍ഗം, പുരുഷനുപയോഗിക്കുന്ന ഉറതന്നെ. സുഖക്കൂടുതല്‍ മോഹിച്ച്, പുരുഷന്‍, ഗര്‍ഭനിരോധന ബാധ്യതകൂടി പെണ്ണി നെ ഏല്‍പ്പിക്കുകയാണ്. വന്ധ്യംകരണ ശസ്ത്രക്രിയയും പുരുഷന്‍ ചെയ്യുന്നതാണ് ലളിതം. ഇതിലും പുരുഷന്‍ മടികാട്ടുന്നു. ഓരോരോ പുതിയ വഴികള്‍ സ്ത്രീക്കുവേണ്ടി കണ്ടെത്തുന്നതും പുരുഷന്‍ തന്നെയാവും!

Sunday, November 24, 2013

രതിയുടെ പത്ത് ഗുണങ്ങള്‍


ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട.പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി

ആരോഗ്യകരമായിരിക്കണം.ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതിശരീരത്തിന് പലവിധത്തില്

ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര് സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതില്

രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്.



രക്തസമ്മര്ദ്ദം കുറയ്ക്കുന്നു

 

 

രക്തസമ്മര്ദ്ദവും മനോസ്സംഘര്ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്കോട്ലാന്ഡില് നടന്ന ഒരു പഠനത്തില്, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്ദ്ദം അളന്നപ്പോള് ലൈഗീകത ആസ്വദിക്കുന്നവരില് സമ്മര്ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല് തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില് രക്തസമ്മര്ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു.


പ്രതിരോധം വര്ധിപ്പിക്കുന്നു

 

 

നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.ആഴ്ചയില് ഒന്നോ,രണ്ടോതവണ

ലൈംഗിക ബന്ധത്തിലേര്പ്പെടുന്നവരില് ഇമ്യൂണോഗ്ലോബിന് എന്ന ആന്റിബോഡിയുടെ

സാന്നിധ്യം ഉയര്ന്ന നിലയില് കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള് ഇവയില്നിന്ന് രക്ഷനേടാന് ഇത് ഉപകരിക്കും.



കലോറി എരിച്ചുകളയുന്നു

 

 

ശരീരത്തില് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്ക്കും പിന്നില്. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. ചുരുക്കത്തില് അരക്കിലോ തൂക്കം കുറയ്ക്കാന് 42 തവണത്തെ ലൈംഗികബന്ധം മതിയാവും.


ഹൃദയാരോഗ്യം വര്ധിക്കുന്നു

 

പ്രായം ചെല്ലുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രക്തധമനികള്ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര് സാക്ഷ്യപ്പെടുത്തുന്നു.മാസത്തില് ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില് ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


ആത്മവിശ്വാസം വളര്ത്തുന്നു

 

 

രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്സാസ് സര്വകലാശാലയിലെ ഗവേഷകര്ക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്ത്തുന്നതില് രതിക്കുള്ള പങ്കാണ്. ഇനി നിലവില് ആത്മവശ്വാസത്തെടെയിരിക്കുന്നവരില് അതു വളര്ത്താന് ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. പലര്ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞര് പറയുന്നു.


അടുപ്പം വര്ധിപ്പിക്കുന്നു

 

 

രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് പങ്കാളികള്ക്കിടയിലുള്ള പ്രണയം വര്ധിപ്പിക്കുന്നു. ഓക്സിടോസിന്റെ അളവു വര്ധിക്കുമ്പോള് ഇണയോട് കൂടുതല് ഹൃദയാലുത്വം തോന്നും. നോര്ത്ത് കരോലിന,പിറ്റ്സ് ബര്ഗ് എന്നീ സര്വകലാശാലകളിലെ ഗവേഷകര് സ്ത്രീകളില് നടത്തിയ പഠനത്തില് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. 'ജീവിത പങ്കാളിയോട് പതിവിലുമേറെ സ്നേഹം തോന്നുന്നുവെങ്കില് അതിന്റെ ക്രെഡിറ്റ് രതിക്ക് നല്കണം'- ഗവേഷകര് പറയുന്നു.


വേദനാസംഹാരി

 

 

രതിയുടെ വേളയില് ഉത്പാദിപ്പിക്കപ്പെടുന്ന ഒക്സിടോസിന് ശരീരത്തില് എന്ഡോര്ഫിന് സ്രവിക്കാന് കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയ്യും. തലവേദന,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില് രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.



കാന്സര് സാധ്യത കുറയ്ക്കും

 

 

ശുക്ലവിസര്ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരില് മൂത്രപിണ്ഡസഞ്ചിയില് കാന്സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങള് പറയുന്നു. അമേരിക്കന് മെഡിക്കല് അസോസിയേഷന് നടത്തിയ പഠനത്തില് മാസത്തില് 20 തവണ ശുക്ലവിസര്ജ്ജനം നടന്നവരില് പ്രായമാകുമ്പോള് മൂത്രപിണ്ഡസഞ്ചിയില് കാന്സറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു.


പേശികള്ക്ക് ബലംനല്കുന്നു

 

 

ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(pelvic) പ്രദേശത്തെ പേശികള്ക്ക് ബലം നല്കും. പ്രായമാകുമ്പോള് പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന് കഴിയും. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന 'കെഗല് എക്സര്സൈസും' ഇതിന് പരിഹാരമാണ്.


സുഖ നിദ്ര തരുന്നു

 

 

 

രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മര്ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തെടെ ജോലികള് ചെയ്യാന് നല്ല ഉറക്കം നമ്മെ സഹായിക്കുന്നു.

രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല
Sources:http://fiddichclassifieds.com/index.php


സ്ഖലനം സ്വയം നിയന്ത്രിക്കാ

സ്ഖലനം സ്വയം നിയന്ത്രിക്കാ:

സ്ലോ റെയ്സ്

ലൈംഗിക ജീവിതം ആഹ്ലാദകരമാക്കാന് സ്ഖലനനിയന്ത്രണം അനിവാര്യമാണ്. ഒരു സ് ലോ റെയ്സ് എന്നരീതിയില് സെക്സിനെ കണ്ടേതീരൂ. ആമയുടെയും മുയലിന്റെയും കഥയിലെ ആമയെപ്പോലെ പതുക്കെ മുന്നേറുന്നവര്ക്കുമാത്രമാണ് അവിടെ വിജയം. ദമ്പതികളുടെ ലൈംഗിക ജീവിതം താറുമാറാക്കുന്ന ശീഘ്രസ്ഖലനത്തെ മറികടക്കാനുള്ള ചില വഴികളിതാ...


എന്താണ് ശീഘ്രസ്ഖലനം


പങ്കാളികളില് ഇരുവര്ക്കും ലൈംഗികാഹ്ലാദം ലഭിക്കുന്നതിനുമുമ്പ് സ്ഖലനം നടക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പൊതുവായി പറയുന്നത്. ലിംഗപ്രവേശനത്തിനുശേഷം മൂന്നുനാലു മിനുറ്റിനകം സ്ഖലനം നടക്കുന്നത് സ്വാഭാവികമാണ്. ലിംഗംപ്രവേശിപ്പിച്ച് ഏഴുമുതല് 20 വരെ ചലനങ്ങള്ക്കകം സ്ഖലനം നടക്കുന്നതില് അസ്വാഭാവികമായി ഒന്നുമില്ല. എന്നാല് ഇത്തരം സ്വാഭാവിക സാഹചര്യങ്ങള്ക്കുമുമ്പുതന്നെ സ്ഖലനം നടക്കുകയാണെങ്കില് മാത്രമെ അതിനെ ശീഘ്രസ്ഖലനമായി കാണേണ്ടതുള്ളൂ.


ലഘുമാര്ഗ്ഗങ്ങള്


എല്ലാ ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കാന് സഹായിക്കുന്ന സുപ്രധാനകാര്യമാണ് ഇണകള് തമ്മിലുള്ള വ്യക്തിബന്ധം മെച്ചപ്പെടുത്തുകയെന്നത്. വിവാഹത്തിനുശേഷം കുറച്ചുനാള് കഴിയുമ്പോഴാണ് നല്ല വ്യക്തിബന്ധവും ശരിയായ അടുപ്പവുമുണ്ടാകുന്നത്. പക്വവും യാഥാര്ഥ്യബോധവുമുള്ള വ്യക്തിബന്ധമുണ്ടാകുന്നത് ശീഘ്രസ്ഖലനം പരിഹരിക്കാന് സഹായിക്കും.


വിശ്രാന്തി നേടുക


ജീവിതത്തിരക്കുകള്ക്കിടയില് ചടങ്ങുപോലെ ചെയ്തുതീര്ക്കേണ്ട കാര്യമല്ല സെക്സ്. മനസ്സിനു സ്വസ്ഥതയും വിശ്രാന്തിയും നേടാന് സഹായിക്കുന്നതാണ് സെക്സ്. സമാധാനപൂര്ണമായ മനസോടെയായിരിക്കണം അതിനെ സമീപിക്കേണ്ടത്. കിടപ്പറയിലേയ്ക്കുപോകുന്നതിന് മുമ്പ് കുറച്ചുനേരം ഇണകള് ഒരുമിച്ചിരിക്കുന്നത് നല്ലതാണ്. ഇഷ്ടപ്പെട്ട പാട്ടുകള് കേള്ക്കുന്നതും സൗഹൃദത്തോടെ പരസ്പരം കൊച്ചുവര്ത്തമാനങ്ങള് പറയുന്നതും മനസ്സിന് ശാന്തിയേകും.


വൈകിത്തുടങ്ങുക



കഴിയുന്നത്ര സാവധാനത്തോടെമാത്രം ലൈംഗികതയിലേയ്ക്ക് കടക്കുക. പൂര്വലീലകളിലൂടെ ഇണയെ പരമാവധി ഉത്തേജിപ്പിച്ചതിനുശേഷംമാത്രമേ ലൈംഗിക ബന്ധത്തിന് മുതിരാവൂ. പൂര്വലീലകളില് വ്യത്യസ്തത കണ്ടെത്താന് ശ്രമിക്കുകയാണെങ്കില് ലൈംഗിക ജീവിതം കൂടുതല് ആഹ്ലാദകരമക്കാന് കഴിയും. ഇണയുടെ താല്പര്യങ്ങള് ചോദിച്ചറിയാനും സങ്കോചമില്ലാതെ ഉള്ളുതുറന്ന് സംസാരിക്കാനും തയ്യാറാകുമ്പോള് സെക്സ് കൂടുതല് ഹൃദ്യമാകും.


നിര്ത്തി, തുടങ്ങുക


ലിംഗപ്രവേശനത്തിനുശേഷം അടുത്ത രണ്ടോ മൂന്നോ ചലനത്തിനകം സ്ഖലനം നടക്കുമെന്ന തിരിച്ചറിവുണ്ടാകുമ്പോള് ചലനം നിര്ത്തണം. 1956-ല് ഡോ. ജെ. സീമെന് ആവിഷ്കരിച്ചതാണ് ഈ സ്റ്റോപ്പ് ആന്റ് സ്റ്റാര്ട്ട് ടെക്നിക്. സ്ഖലനസമയം കൃത്യമായി മനസിലാക്കി സ്ഖലനത്തെ നിയന്ത്രണത്തിലാക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്. ചലനം നിര്ത്തയയുടനെ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്ഖലനം നീട്ടിവെയ്ക്കാന് സഹായിക്കും.


പൊസിഷന് മാറ്റല്


ലൈംഗിക വേഴ്ചാവേളയില് ഇടക്ക് ഇണകളുടെ പൊസിഷന് മാറുന്നത് ബന്ധം ആഹ്ലാദകരമാക്കാനും സമയം ദീര്ഘിപ്പിക്കാനും സഹായിക്കും. സ്ഖലനത്തിനു തൊട്ടുമുമ്പായി ബന്ധപ്പെടല് നിര്ത്തി നിലമാറ്റുക. ഒരേ നിലയില് നിര്ത്തി തുടങ്ങുന്നതിനേക്കാള് നല്ലതായിരിക്കും നിലമാറ്റി ബന്ധം വീണ്ടും തുടങ്ങുന്നത്. പുതിയൊരു പൊസിഷനില് ബന്ധം തുടരുമ്പോള് ശീഘ്രസ്ഖലനം നിയന്ത്രിക്കുന്നതിനോടൊപ്പം പുതുമയുടെ ആസ്വാദ്യതകള് കൂടി അനുഭവിക്കാനും കഴിയും.


ഞെക്കി നിര്ത്തല്


സ്ഖലനം നടന്നേതീരു എന്ന നിര്ണായക ഘട്ടത്തിനുതൊട്ടുമുമ്പ് ലിംഗം പുറത്തെടുത്ത് ലിംഗ മകുടത്തിനുതൊട്ടുതാഴെയായി ചൂണ്ടുവിരലും പെരുവിരലുംകൊണ്ട് ശക്തിയായി ഞെക്കിപ്പിടിക്കുക. ഒരു മിനുട്ടോളം ഇത്തരത്തില് ബലമായി പിടിച്ചുനില്ക്കണം. സ്ഖലനം നടന്നേതീരു എന്ന തോന്നല് മാറിക്കഴിഞ്ഞാല് വീണ്ടും ബന്ധം തുടരാം. ഒരു ബന്ധപ്പെടലിനിടെ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. മാസ്റ്റേഴ്സ് ആന്റ് ജോണ്സനാണ് സ്ക്വീസ് ടെക്നിക്ക് ആവിഷ്കരിച്ചത്.


മരുന്നുകള്


രോഗങ്ങള്കൊണ്ടോ നാഡീപ്രശ്നങ്ങള്കൊണ്ടോ ഉള്ള ശീഘ്രസ്ഖലനമാണെങ്കില് ചികിത്സകൂടിയെ തീരു. വിഷാദരോഗംപോലുള്ള പ്രശ്നമുള്ളവര്, ചില പ്രത്യേകരോഗങ്ങള്ക്കു

മരുന്നുകഴിക്കുന്നവര് എന്നിവര്ക്കൊക്കെ ശീഘ്രസ്ഖലനമുണ്ടായെന്നുവരാം. വിദഗ്ധനായ ഒരു

യൂറോളജിസ്റ്റിനെയോ സെക്സ് തെറാപ്പിസ്റ്റിനെയൊ ആന്ഡ്രോളജിസ്റ്റിനെയോ

സമീപിച്ച് പരിഹാരം തേടേണ്ടതാണ്.


കെഗല്സ് വ്യായാമം


ജനനേദ്രിയഭാഗത്തെ പേശികള്ക്ക് വ്യായാമം നല്കുന്നതിനുള്ള ലഘുവിദ്യയാണ് കെഗല്സ് വ്യായാമം. മൂത്രമൊഴിക്കുമ്പോള് അവസാനതുള്ളി പുറത്തുകളയുന്നതിനുവേണ്ടി ശ്രമിക്കുമ്പോള് ഏതൊക്കെ പേശികള് എങ്ങനെയൊക്കെ ചലിക്കുന്നു എന്നു നിരീക്ഷിക്കുക. അതുപോലെ ജനനേദ്രിയ ഭാഗത്തെ പേശികള് ഇറുക്കിയും അയച്ചും ചലനങ്ങള് ആവര്ത്തിക്കുന്നതാണ് കെഗല്സ് എക്സര്സൈസ്. ഏതുസമയത്തും എവിടെവെച്ചും ചെയ്യാവുന്ന ഈ വ്യായാമങ്ങള് ജനനേദ്രിയ പേശികള്ക്ക് ബലം നല്കുകയും ലൈംഗിക പ്രവര്ത്തനങ്ങള് കൂടുതല് മുറുക്കമുള്ളതാക്കുകയും ചെയ്യും. സ്ത്രീകള്ക്കും ഇതേ വ്യായാമം ചെയ്യാം. യോനീ പേശികള് ദൃഡമാക്കാനും ലൈംഗികത കൂടുതല് ആഹ്ലാദകരമാക്കാനും ഇതു സഹായിക്കും.
http://fiddichclassifieds.com/category/377/General-Knowledge/listings/3675/%E0%B4%B6%E0%B5%80%E0%B4%98%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%96%E0%B4%B2%E0%B4%A8%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D.html