സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Saturday, April 14, 2012

വിഷുവിനെ വരവേല്‍ക്കാന്‍




Glitter Graphics,Glitters,Glitter,Malayalam Glitters
കണികാണും നേരം ... വിഷുവിനെ വരവേല്‍ക്കാന്‍
മലയാളത്തിന്റെ ഐശ്വര്യവും സമൃദ്ധിയുടെ അടയാളവുമാണ് വിഷു. വിളക്കിന്റെ സ്വര്‍ണപ്രഭയില്‍ വാല്‍ക്കണ്ണാടിയും സ്വര്‍ണവും നാണയങ്ങളും കണിക്കൊന്നയും വെള്ളരിക്കയും. ഒരാണ്ടു മുഴുവന്‍ കണ്ണിനു മുന്നില്‍ നിറഞ്ഞു തുളുമ്പുന്ന കാഴ്ച.
കൂട്ടായ്മയുടെയും സമ്പല്‍സമൃദ്ധിയുടെയും ആഘോഷമാണ് വിഷു. ഒരോ വിഷുവും മലയാളിക്കു മറക്കാനാവാത്ത ആഘോഷത്തിന്റെ നാളാണ്. വിഷു എന്നു പറയുമ്പോള്‍ കൊന്നപ്പൂവും പിന്നെ കൈനീട്ടവുമാണ് മലയാളികള്‍ക്ക് ആദ്യം പറയാനുണ്ടാവുക.
  തിരക്കുകള്‍ക്കിടയിലും വിഷു ആഘോഷിക്കാന്‍ മലയാളി മറക്കില്ല. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ വിഷു ആഘോഷിക്കാന്‍ സമയം കണ്ടെത്തുന്നു. സുഹ്യത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ച് കൂട്ടായ്മയും സ്‌നേഹവും പങ്കിടാനും മലയാളി മറക്കാറില്ല.കണികണ്ടതിന് ശേഷം ലഭിക്കുന്ന കൈനീട്ടവും പുത്തന്‍ ഉടുപ്പും ഗൃഹാതുരതയുണര്‍ത്തുന്ന ക്ഷേത്രത്തില്‍ പോയി കണി കാണുംസമൃദ്ധമായ വിഷു സദ്യയും ഒരുക്കാറുണ്ട്. കൂട്ടായ്മയുടെയും കരുതലിന്റെയും പങ്കിടിലിന്റെയും ആഘോഷം കൂടിയാണ് വിഷു.