സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Death event. Show all posts
Showing posts with label Death event. Show all posts

Thursday, January 26, 2012

Dr.Sukumar Azhikode- സാഗരതീരത്ത്‌ ആ കനലടങ്ങി ..!


സാഗരതീരത്ത്‌ ആ കനലടങ്ങി




Dr. Sukumar Azhikode  




സാഗരതീരത്ത്‌ ആ കനലടങ്ങി




 വാക്കിന്റെ മറുകര കണ്ട മഹാമനീഷിയെ സാഗരതീരത്ത്‌ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. വിശ്രമമറിയാത്ത സഞ്ചാരിയായി സാംസ്‌കാരിക കേരളത്തിനു വഴികാട്ടിയ ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരച്ചടങ്ങുകള്‍ 25-01-2012 ഉച്ചയ്‌ക്കു 12.15-ന്‌ ഔദ്യോഗികബഹുമതികളോടെ പയ്യാമ്പലം കടപ്പുറത്തു നടന്നു.

അനന്തരവന്‍മാരായ എം.ടി. മനോജ്‌, എം.ടി. രാജേഷ്‌, സന്തതസഹചാരി സുരേഷ്‌ എന്നിവര്‍ ചേര്‍ന്നു ചിതയില്‍ അഗ്നിപകര്‍ന്നു. വൈദ്യുതശ്‌മശാനത്തിലാണു സംസ്‌കാരം തീരുമാനിച്ചിരുന്നതെങ്കിലും ബന്ധുക്കളുടെ അഭ്യര്‍ഥന മാനിച്ചാണു ചിതയൊരുക്കിയത്‌. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, പാമ്പന്‍ മാധവന്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നതിനു സമീപമാണ്‌ അഴീക്കോടും അഗ്നിനാളങ്ങളായത്‌.





ആഴമേറിയ വാക്കുകളുടെ അലയൊടുങ്ങാത്ത കടല്‍ നിശ്ചലമായി മലയാളം എന്നും കാതോര്‍ത്തിരുന്ന ശബ്ദം ഉറവയിലേക്കു മടങ്ങി. ഇല്ലാതായത് മഹാത്മജിയെ നേരിട്ടുകണ്ട് ഉപദേശം സ്വീകരിക്കുകയും എല്ലാ അധികാരഗോപുരങ്ങളെയും അതിന്റെ ഊര്‍ജത്തില്‍ വെല്ലുവിളിക്കുകയും ചെയ്ത ഉന്നതവ്യക്തിത്വമാണ്. എഴുപതു കൊല്ലം നമ്മുടെ സാമൂഹികജീവിതത്തെ വാക്കുകൊണ്ട് അളന്ന മനുഷ്യനു മുന്നില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് കേരളം ഒരു കൂപ്പുകൈയായി. 




Wednesday, January 25, 2012

മുഖം നോക്കാതെ വിമര്‍ശിച്ചു; കേരളംഅംഗീകരിച്ചു‍


ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു

Posted on the January 25th, 2012 under News
പ്രശസ്ത സാഹിത്യവിമര്‍ശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമായ ഡോ: സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 85 വയസായിരുന്നു. രാവിലെ 6.33ന് തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. രാവിലെ ആശുപത്രിയില്‍ നിന്നും മാറ്റുന്ന മൃതദേഹം 10 മണിവരെ ഇരവിമംഗലത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വൈകിട്ടു നാലു മണിവരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം സ്വദേശമായ കണ്ണൂരിലെ അഴീക്കോട്ടേക്കു കൊണ്ടു പോകും.
1926 മേയ് 12ന് സെയിന്റ് ആഗ്‌നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ ദാമോദരന്‍, കോളോത്ത് തട്ടാരത്ത് മാധവിയമ്മ എന്നിവരുടെ പുത്രനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ ജനിച്ചു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പഠനത്തിനു ശേഷം കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. 1946ല്‍ വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി. െ്രെപമറിതലം മുതല്‍ പരമോന്നതസര്‍വ്വകലാശാലാബിരുദതലം വരെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സിലറായിരുന്നു. കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിരായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്റെ തത്വമസി എന്ന കൃതിക്ക് കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുള്‍പ്പടെ പത്ത് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് അദ്ദേഹം മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് ദേവഗിരി കോളെജില്‍ മലയാളം ലക്ചററായിരുന്നു. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്‌സ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളെജില്‍ പ്രിന്‍സിപ്പലായി. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. പിന്നീട് അവിടെ പ്രൊവൈസ് ചാന്‍സിലറും ആയിരുന്നു അദ്ദേഹം.1986ല്‍ അദ്ധ്യപനരംഗത്തു നിന്ന് വിരമിച്ചു.1962ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലശേരി നിയോജകമണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും സാഹിത്യകാരനായ എസ്.കെ പൊറ്റക്കാടിനോടു പരാജയപ്പെട്ടു. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചശേഷം തൃശൂര്‍ ജില്ലയിലെ വിയ്യൂരിലാണ് ഏറെക്കാലം താമസിച്ചത്. പിന്നീട് എരവിമംഗലത്തേക്കു താമസം മാറ്റി. ചിന്തകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹികസാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച അഴീക്കോടിന്റെ തത്ത്വമസി എന്ന കൃതിക്ക് 1985ല്‍ കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡും, 1989ല്‍ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി 12 ഓളം പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.അദ്ദേഹത്തിന്റെ മലയാള സാഹിത്യവിമര്‍ശം എന്ന കൃതിക്ക് 1985ല്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യ വിമര്‍ശനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. 1991ല്‍ സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം നല്കി അദ്ദേഹത്തെ ആദരിച്ചു. 2004ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും 2007ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു. മുപ്പത്തഞ്ചോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പത്രാധിപരായും കോളമിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Sources: keralabhooshanam


മുഖം നോക്കാതെ വിമര്‍ശിച്ചു; കേരളംഅംഗീകരിച്ചു‍




തൃശൂര്‍: അടിയുറച്ച ഗാന്ധിയനായിരുന്ന അഴീക്കോടിന്റെ വിമര്‍ശനങ്ങള്‍ക്ക്‌ ഏറ്റവും ഇരയായത്‌ഗഡോ. സുകുമാര്‍ അഴീക്കോട്‌ ഏറെ വിമര്‍ശിച്ചത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ തന്നെ. കെ. കരുണാകരന്‍, വെള്ളാപ്പള്ളി നടേശന്‍, വി.എസ്‌. അച്യുതാനന്ദന്‍, ടി.പത്മനാഭന്‍ എന്നിവര്‍ മുതല്‍ നടന്‍ മോഹന്‍ലാല്‍ വരെ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്‌ ഇരയായി. ഗുരുവയൂര്‍ മക്ഷത്രഭരണസമിതിയെയും അമൃതാനന്ദമയിയുടെ സ്‌ഥാപനങ്ങളെയും തരംകിട്ടിയപ്പോള്‍ അദ്ദേഹം കടന്നാക്രമിച്ചു. വിമര്‍ശനം എത്ര പരിധിവിട്ടാലും സാംസ്‌കാരിക നാട്‌ അദ്ദേഹത്തെ മാനിച്ചു. എന്നാല്‍ വിമര്‍ശനങ്ങളോട്‌ അസഹിഷ്‌ണുത കാട്ടിയവര്‍ക്കും മാപ്പു നല്‍കാന്‍ അദ്ദേഹം എന്നും തയാറായിരുന്നു. ഒരു വാക്ക്‌ , അല്ലെങ്കില്‍ ഫോണ്‍ കോള്‍ മതിയായിരുന്നു അദ്ദേഹത്തിന്റെ പരാതികള്‍ക്ക്‌ പരിഹാരമാകാന്‍. പരാതികള്‍ എല്ലാം പരിഹരിച്ച്‌ ആകാശത്തിലെ ഒരു തെളിഞ്ഞ നക്ഷത്രമായാണ്‌ അഴീക്കോട്‌ മാഷ്‌ വിടവാങ്ങിയത്‌.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനാണ്‌ അഴീക്കോടിന്റെ പ്രശംസയും വിമര്‍ശനവും ഏറ്റവുമധികം ഏറ്റുവാങ്ങിയവരില്‍ പ്രമുഖന്‍. വി. സാംബശിവന്‍ ഫൗണ്ടേഷന്റെ പ്രഥമ ജനസേവന പ്രവീണ്‍ പുരസ്‌കാരം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌.അച്യുതാനന്ദന്‌ സമര്‍പ്പിക്കുമ്പോഴായിരുന്നു അഴീക്കോട്‌ അച്യുതാനന്ദനെ പുകഴ്‌ത്തിയത്‌. ഹിമാലയം പോലെ ജനസമ്മതനായ ഒരാള്‍ വി.എസ്‌. അച്യുതാനന്ദനെപോലെ മറ്റൊരാളില്ല, ഇനി ജനിക്കുകയും ഇല്ലെന്ന്‌ അഴീക്കോട്‌ അന്നു പറഞ്ഞു. ജനസേവന മാഹാത്മ്യത്തിന്റെ തെളിവായ വി.എസിന്റെ നിരന്തര യുദ്ധത്തിന്റെ ഒരു മുഖംമാത്രമാണ്‌ നിയമസഭയിലേതെന്നും അഴീക്കോട്‌ പറഞ്ഞു.

എന്നാല്‍ പിന്നീട്‌ വി.എസ്‌. മുഖ്യമന്ത്രിയായ ശേഷം പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ചിരിച്ച ചിരി അശ്ലീലച്ചിരിയായിരുന്നുവെന്നു പറഞ്ഞ്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ ഒന്നു താഴ്‌ത്തി. വഞ്ചനച്ചിരിയെന്നാണു താന്‍ പറഞ്ഞത്‌. മനസ്സില്‍ വന്നത്‌ അശ്ലീലച്ചിരി എന്നായിരുന്നു അന്ന്‌ അഴീക്കോട്‌ പറഞ്ഞു. എന്നാല്‍ വിവാദം അവിടം കൊണ്ടും അവസാനിച്ചില്ല. അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ചെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും അഴീക്കോട്‌ പറഞ്ഞു. എന്നാല്‍ താന്‍ വിളിച്ചിട്ടില്ലെന്നു വിഎസും. എങ്കില്‍ വിളിച്ചയാളെ വിഎസ്‌ തന്നെ കണ്ടെത്താന്‍ അഴീക്കോടും. വിവാദം തുടര്‍ന്നു. 'കൂട്ടില്‍ വിസര്‍ജിക്കുന്ന ജീവി' എന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ സുകുമാര്‍ അഴീക്കോട്‌ പിന്നീടൊരിക്കല്‍ വിശേഷിപ്പിച്ചു. എന്നാല്‍ അന്നു വിഎസ്‌ കേസിനു പോയില്ല.

ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ 2006 ജനുവരി എട്ടിന്‌ അന്വേഷി പ്രസിഡന്റ്‌ കെ. അജിത കോഴിക്കോട്ട്‌ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുമ്പോള്‍ അഴീക്കോട്‌ നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും കേസിന്‌ ആധാരമായി. 'വഞ്ചനയ്‌ക്കു കൂട്ടു നിന്ന പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ പോരാ, കയ്യും കാലും പിരിച്ചൊടിച്ച്‌ ആശുപത്രിയിലെത്തിക്കണമെന്ന്‌ അഴീക്കോടു പ്രസംഗിച്ചത്‌് അപകീര്‍ത്തികരമെന്നാരോപിച്ച്‌ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന കെ.വി. ജോസഫാണ്‌ കോടതിയില്‍ പരാതി നല്‍കിയത്‌.

വ്യാജ മരുന്നുകളും, ഒരേ മരുന്നിന്‌ പല കമ്പനികള്‍ ഈടാക്കുന്ന പല വിലയും വിവാദമായപ്പോള്‍ അഴീക്കോട്‌ പ്രതികരിച്ചു. മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്‌തിട്ടും അതിന്റെ പേരില്‍ ദുഃഖമോ ഖേദമോ പ്രകടിപ്പിക്കാത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്നു സുകുമാര്‍ അഴീക്കോട്‌ കുറ്റപ്പെടുത്തി. ഐഎംഎ കേരളഘടകം കേസിനു പോയെങ്കിലും സംഘടനയ്‌ക്കു നിയമപരമായ നിലനില്‍പ്പില്ല എന്ന നിരീക്ഷണത്തോടെ കോടതി കേസ്‌ തള്ളി.

കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടു പുണ്യാഹം നടത്തിയതിനെതിരെയും സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണം വന്നു. പുണ്യാഹം ഗുരുവായൂര്‍ ദേവസ്വത്തിനു തന്നെ അപമാനമാണെന്ന്‌ അഴീക്കോട്‌ ആരോപിച്ചു. മനുഷ്യന്‍ ക്ഷേത്രത്തില്‍ കടന്നതിന്‌ പുണ്യാഹത്തിന്‌ ഉത്തരവിട്ടവരെയാണ്‌ ഗുരുവായൂര്‍ ഭരണസമിതി പുണ്യാഹം തളിച്ചു ശുദ്ധീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാതാ അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കി പലരും അതു ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. 'അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വഞ്ചക സമൂഹത്തെയാണു ഞാന്‍ വിമര്‍ശിക്കുന്നത്‌. മതത്തെപ്പറ്റിയുള്ള സന്ദേഹം പരിഹരിക്കാന്‍ അവരുടെ പക്കല്‍ എന്തെങ്കിലുമുണ്ടോ? കെട്ടിപ്പിടിച്ചാലും സന്ദേഹം മാറില്ല. റിട്ടയര്‍ ചെയ്‌ത കുടവയറന്മാരെയല്ല, കുഷ്‌ഠരോഗികളെയാണു കെട്ടിപ്പിടിക്കേണ്ടത്‌ എന്നും ധീരമായി പറയാന്‍ അദ്ദേഹത്തിനു സാധിച്ചു.

തിലകനെ പുറത്താക്കിയ താരസംഘടന അമ്മയുടെ നടപടിയും അഴീക്കോടിന്റെ പരാമര്‍ശത്തിനു വിധേയമായി. 'അമ്മ അധോലോക സംഘടനയായാണു പ്രവര്‍ത്തിക്കുന്നതെന്നും മക്കളുടെ ചോര കുടിക്കുന്ന പിശാചായി മാറിയിരിക്കുന്നുവെന്നും' മറ്റും അന്നദ്ദേഹം പറഞ്ഞു. തത്വമസി എന്ന അഴിക്കോടിന്റെ പുസ്‌തകത്തിന്റെ മഹത്വം അറിയാതെ സംസാരിക്കുന്ന മോഹന്‍ലാല്‍ 'കുങ്കുമം ചുമക്കുന്ന കഴുത'യാണെന്നു പ്രസ്‌താവനയും നടത്തി. അഴീക്കോടും വിട്ടുശകാടുത്തില്ല. മോഹന്‍ലാല്‍ മദ്യത്തിന്റെ പ്രചാരകനാകാനാണു യോഗ്യന്‍, അല്ലാതെ ഖാദിയുടേതല്ലെന്ന്‌ ആക്ഷേപിച്ചു തിരിച്ചടിച്ചു.

അതേത്തുടര്‍ന്ന്‌ മോഹന്‍ലാല്‍ അദ്ദേഹത്തിനെ 'ബുദ്ധിഭ്രംശം സംഭവിച്ചയാള്‍, മതിഭ്രമം ബാധിച്ചയാള്‍' എന്നു പറഞ്ഞു പത്രസമ്മേളനം നടത്തി. 'അമ്മ അഴീക്കോടിനെതിരെ മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തു. അഴീക്കോട്‌ മോഹന്‍ലാലിനെതിരെയും. ഒടുവില്‍ മധ്യസ്‌ഥര്‍ ഇടപെട്ടു. ലാലിന്റെ 'പ്രണയം' എന്ന സിനിമ കണ്ട്‌ അഭിനന്ദിച്ചതോടെ ഇരുവര്‍ക്കുമിടയിലെ പിണക്കത്തിന്റെ മഞ്ഞുരുകി. മോഹന്‍ലാലിന്റെ ഫോണില്‍നിന്നാണു തുടക്കം. ലാലിന്റെ അമ്മയും അഴീക്കോടിനെ വിളിച്ച്‌ മകനുവേണ്ടി മാപ്പുപറഞ്ഞു. പീന്നീട്‌ ആരോഗ്യം മോശമായി ആശുപത്രിക്കിടക്കയില്‍ കിടന്നപ്പോള്‍ ഇരുവരും തമ്മില്‍ സംസാരിച്ച്‌ കേസ്‌ ഒത്തുതീര്‍പ്പാക്കി. മരണക്കിടക്കയില്‍ അഴീക്കോടിനെ കാണാന്‍ ലാല്‍ ആശപത്രിയില്‍ എത്തി.

ഒരിക്കല്‍ വിവാഹാലോചന വരെ എത്തിയ പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയെങ്കിലും തന്നെ ആത്മകഥയില്‍ മോശപ്പെട്ട സ്‌ത്രീയായി ചിത്രീകരിച്ചെന്നാരോപിച്ച്‌ റിട്ട. കോളജ്‌ പ്രിന്‍സിപ്പല്‍ ജി. വിലാസിനി അദ്ദേഹത്തിനെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസ്‌ അയച്ചതും മറ്റൊരു വാര്‍ത്തയായി. ആശുപത്രി കിടക്കയിലാണ്‌ പിന്നീട്‌ ഇവരുടെ പരിഭവം പറഞ്ഞുതീര്‍ത്തത്‌. അസുഖം മാറുമ്പോള്‍ തന്നോടൊപ്പം വരണമെന്നും ഇനിയുള്ള കാലം പൊന്നുപോലെ നോക്കാമെന്നും വിലാസിനി ടീച്ചര്‍ അഴീക്കോടിന്‌ വാക്കുനല്‍കി.മംഗളം 





സ്വര്‍ണ നാദം നിശ്ചലമായി-അഴീക്കോട് യാത്രയായി





അഴീക്കോട് യാത്രയായി
Posted on: 25 Jan 2012





 ആഴമേറിയ വാക്കുകളുടെ അലയൊടുങ്ങാത്ത കടല്‍ നിശ്ചലമായി - സുകുമാര്‍ അഴീക്കോട് അന്തരിച്ചു. കേരളത്തിന്റെ ഹൃദയമിടിപ്പായിരുന്ന മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ ചൊവ്വാഴ്ച രാവിലെ 6.30. എണ്ണമറ്റ പോരാട്ടങ്ങളില്‍ വിജയിച്ച ഈ 86-കാരന്‍ ഒന്നരമാസം അര്‍ബുദത്തോട് യുദ്ധം ചെയ്തു. മരണത്തിനു മുന്നില്‍ മാത്രം തല കുനിച്ചു. മലയാളം എന്നും കാതോര്‍ത്തിരുന്ന ശബ്ദം ഉറവയിലേക്കു മടങ്ങി. ബുധനാഴ്ച 11ന് സമ്പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കണ്ണൂര്‍ പയ്യാമ്പലത്ത് ശവസംസ്‌കാരം.


ഇല്ലാതായത് മഹാത്മജിയെ നേരിട്ടുകണ്ട് ഉപദേശം സ്വീകരിക്കുകയും എല്ലാ അധികാരഗോപുരങ്ങളെയും അതിന്റെ ഊര്‍ജത്തില്‍ വെല്ലുവിളിക്കുകയും ചെയ്ത ഉന്നതവ്യക്തിത്വമാണ്. മാസങ്ങള്‍ക്കു മുന്‍പ് പല്ലെടുക്കുമ്പോള്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടത്. തൊണ്ടയില്‍നിന്നു ശ്വാസകോശത്തിലേക്ക് പടര്‍ന്നുകയറിയ അര്‍ബുദത്താല്‍ പരിക്ഷീണനായ അദ്ദേഹത്തെ കഴിഞ്ഞ ഡിസംബര്‍ 10നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സാന്ത്വന ചികിത്സ മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. അവിടെയും ആ ധിഷണ ഇന്ദ്രജാലം കാട്ടി.


കടുത്ത വേദനയിലും ജീവിതത്തെപ്പറ്റിയും ചെയ്യാമെന്നേറ്റ പ്രഭാഷണങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും വര്‍ത്തമാനവും. എഴുപതു കൊല്ലം നമ്മുടെ സാമൂഹികജീവിതത്തെ വാക്കുകൊണ്ട് അളന്ന മനുഷ്യനു മുന്നില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് കേരളം ഒരു കൂപ്പുകൈയായി.


ആ വാക്ശരങ്ങളേറ്റു പിണങ്ങിയവരൊക്കെ ആസ്പത്രിയില്‍ കാണാനെത്തി. വര്‍ഷങ്ങളുടെ പിണക്കം അലിയിച്ചുകളഞ്ഞ് സാനുമാഷ്, ഒരു സന്ദര്‍ശനത്തിലൂടെ എല്ലാം പറയാതെ പറഞ്ഞ് ടി.പദ്മനാഭന്‍, കണ്ണീരില്‍ പകയെല്ലാം കഴുകി വെള്ളാപ്പള്ളി... സിനിമാലോകത്തുനിന്ന് പരിഭവമെല്ലാം തീര്‍ത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെത്തിയതോടെ ആ വൃത്തം പൂര്‍ത്തിയായി. ഇവിടെയൊക്കെ വിജയം ചൂടിയത് മലയാളഭാഷതന്നെ. തിരമാലപോലെ ഉയര്‍ന്നുതാഴുന്ന പ്രസംഗത്തിനൊപ്പം ഒരിക്കല്‍ ഒഴുകിയവരോട് അദ്ദേഹം പറഞ്ഞു - ഞാനിനിയും പ്രസംഗിക്കും.


ശനിയാഴ്ച വൈകിട്ടോടെ രോഗനില മൂര്‍ച്ഛിച്ചു. അബോധാവസ്ഥയിലായി. അടുത്ത രണ്ടുദിവസവും ഈ നില ഏറ്റക്കുറച്ചിലോടെ തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. മരുമക്കളായ രാജേഷും മനോജും സന്തതസഹചാരിയായ സുരേഷും അടുത്തുണ്ടായി. ബന്ധുക്കളുടെ ആവശ്യപ്രകാരം ശവസംസ്‌കാരം ജന്മനാടായ കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചു. ആദ്യം മൃതദേഹം എരവിമംഗലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. 10.45-ഓടെ തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിലേക്കു കൊണ്ടുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.സി.ജോസഫും, സി.എന്‍.ബാലകൃഷ്ണനും, കെ.പി.സി.സി പ്രസിഡന്റ്‌രമേശ് ചെന്നിത്തലയും ഇവിടെയെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മാതൃഭൂമിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനും പുഷ്പചക്രങ്ങള്‍ വെച്ചു.എഡിറ്റര്‍ എം.കേശവമേനോന്‍,ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ എന്നിവര്‍ക്കു വേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു.


ശവസംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ണമായും സര്‍ക്കാറിന്റെ ഉത്തരവാദിത്വത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയച്ചതിനെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഒരുക്കങ്ങള്‍ നടത്തിയത്. കവി ഒ.എന്‍.വി കുറുപ്പ് തിരുവനന്തപുരത്തു നിന്നെത്തി ആദരാഞ്ജലി അര്‍പ്പിച്ചശേഷം 3.45നാണ് വിലാപയാത്ര സാംസ്‌കാരികമന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ അക്കാദമിക്കു മുന്നില്‍നിന്നു തുടങ്ങിയത്. കുന്നംകുളത്തും കോട്ടയ്ക്കല്‍ മാതൃഭൂമി ഓഫീസിനുമുന്നിലും തേഞ്ഞിപ്പലത്ത് സര്‍വകലാശാലയ്ക്കു മുന്നിലും ആദരാഞ്ജലി അര്‍പ്പിച്ചു. രാത്രി 7.45നാണ് കോഴിക്കോട് ടൗണ്‍ഹാളിലെത്തിച്ചത്. അര്‍ധരാത്രി കഴിഞ്ഞ് കണ്ണൂര്‍ മഹാത്മാമന്ദിരത്തിലെത്തിച്ചു.


ബുധനാഴ്ച രാവിലെ മുതല്‍ ടൗണ്‍സ്‌ക്വയറിലാണ് ജന്മനാടിന്റെ ആദരങ്ങള്‍ അര്‍പ്പിക്കാന്‍ അവസരം. അതിനു ശേഷം വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും; അവിടെയാണ് നിത്യനിദ്ര.










Sources Mathrubhumi dt 25-1-2012




Tuesday, November 01, 2011







WE MISS YOU ......



Sree. K M Alexander
Died on 29-10-2011 and funeral on 31-10-2011

We inform with deep sorrow the death of Sh.K M Alexander, Retired Supervisor of Tiruvalla RMS and working as SDSA.We express our deep condolences to the family members of Sh. K M Alexander to God to give them enough strength to bear this irrecoverable loss.

Thursday, September 01, 2011

WE MISS YOU ......

WE MISS YOU ......


Sh. Kiran Pal
05-05-1975 to 29-08-2011

We inform with deep sorrow the tragic death in a road accident of Sh. Kiran Pal, System Manager Circle Office, Ambala. While on way to PEHOWA for performing his Duty. He is survived two sons aged 10 and 7. We express our deep condolences to the family members of Sh. Kiran Pal and pray to God to give them enough strength to bear this irrecoverable loss.