ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചുപ്രശസ്ത സാഹിത്യവിമര്‍ശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമായ ഡോ: സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 85 വയസായിരുന്നു. രാവിലെ 6.33ന് തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. രാവിലെ ആശുപത്രിയില്‍ നിന്നും മാറ്റുന്ന മൃതദേഹം 10 മണിവരെ ഇരവിമംഗലത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വൈകിട്ടു നാലു മണിവരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം സ്വദേശമായ കണ്ണൂരിലെ അഴീക്കോട്ടേക്കു കൊണ്ടു പോകും.1926 മേയ് 12ന് സെയിന്റ് ആഗ്‌നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ ദാമോദരന്‍, കോളോത്ത് തട്ടാരത്ത് മാധവിയമ്മ എന്നിവരുടെ പുത്രനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ ജനിച്ചു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പഠനത്തിനു ശേഷം കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. 1946ല്‍ വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി. െ്രെപമറിതലം മുതല്‍ പരമോന്നതസര്‍വ്വകലാശാലാബിരുദതലം വരെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സിലറായിരുന്നു. കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിരായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്റെ തത്വമസി എന്ന കൃതിക്ക് കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുള്‍പ്പടെ പത്ത് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് അദ്ദേഹം മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് ദേവഗിരി കോളെജില്‍ മലയാളം ലക്ചററായിരുന്നു. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്‌സ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളെജില്‍ പ്രിന്‍സിപ്പലായി. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. പിന്നീട് അവിടെ പ്രൊവൈസ് ചാന്‍സിലറും ആയിരുന്നു അദ്ദേഹം.1986ല്‍ അദ്ധ്യപനരംഗത്തു നിന്ന് വിരമിച്ചു.1962ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലശേരി നിയോജകമണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും സാഹിത്യകാരനായ എസ്.കെ പൊറ്റക്കാടിനോടു പരാജയപ്പെട്ടു. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചശേഷം തൃശൂര്‍ ജില്ലയിലെ വിയ്യൂരിലാണ് ഏറെക്കാലം താമസിച്ചത്. പിന്നീട് എരവിമംഗലത്തേക്കു താമസം മാറ്റി. ചിന്തകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹികസാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച അഴീക്കോടിന്റെ തത്ത്വമസി എന്ന കൃതിക്ക് 1985ല്‍ കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡും, 1989ല്‍ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി 12 ഓളം പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.അദ്ദേഹത്തിന്റെ മലയാള സാഹിത്യവിമര്‍ശം എന്ന കൃതിക്ക് 1985ല്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യ വിമര്‍ശനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. 1991ല്‍ സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം നല്കി അദ്ദേഹത്തെ ആദരിച്ചു. 2004ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും 2007ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു. മുപ്പത്തഞ്ചോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പത്രാധിപരായും കോളമിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. Sources: keralabhooshanam | ||||||||||||||
| ||||||||||||||
|
"Make it a Better Please for all-Help Each Other" Thank you for visiting! Please Visit again soon.
IMPORTANT WEBSITE & BLOGS
- BSNL
- DOPT
- Deshabhimani,Malayalam News
- E Filling Income Tax Return E Filling Portal
- GMAIL
- INCOME TAX OF INDIA
- India Post
- Indiavision Live Online TV
- Kerala Chief Minister
- Kerala Kaumudi E-paper
- Kerala Kaumudi Online
- Kerala Kaumudi calander
- Kerala Postal Circle
- Make Money - Google Adsense
- Malayalam Calander
- Malayalam Movie Watch Online
- Manoramaonline
- PTC Mysore
- Raiway Passenger Reservation
- The Hindu News Paper
- Web Directory
- Yahoo
- ePost office
സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?
Wednesday, January 25, 2012
മുഖം നോക്കാതെ വിമര്‍ശിച്ചു; കേരളംഅംഗീകരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on