സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, January 26, 2012

Dr.Sukumar Azhikode- സാഗരതീരത്ത്‌ ആ കനലടങ്ങി ..!


സാഗരതീരത്ത്‌ ആ കനലടങ്ങി




Dr. Sukumar Azhikode  




സാഗരതീരത്ത്‌ ആ കനലടങ്ങി




 വാക്കിന്റെ മറുകര കണ്ട മഹാമനീഷിയെ സാഗരതീരത്ത്‌ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. വിശ്രമമറിയാത്ത സഞ്ചാരിയായി സാംസ്‌കാരിക കേരളത്തിനു വഴികാട്ടിയ ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരച്ചടങ്ങുകള്‍ 25-01-2012 ഉച്ചയ്‌ക്കു 12.15-ന്‌ ഔദ്യോഗികബഹുമതികളോടെ പയ്യാമ്പലം കടപ്പുറത്തു നടന്നു.

അനന്തരവന്‍മാരായ എം.ടി. മനോജ്‌, എം.ടി. രാജേഷ്‌, സന്തതസഹചാരി സുരേഷ്‌ എന്നിവര്‍ ചേര്‍ന്നു ചിതയില്‍ അഗ്നിപകര്‍ന്നു. വൈദ്യുതശ്‌മശാനത്തിലാണു സംസ്‌കാരം തീരുമാനിച്ചിരുന്നതെങ്കിലും ബന്ധുക്കളുടെ അഭ്യര്‍ഥന മാനിച്ചാണു ചിതയൊരുക്കിയത്‌. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, പാമ്പന്‍ മാധവന്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നതിനു സമീപമാണ്‌ അഴീക്കോടും അഗ്നിനാളങ്ങളായത്‌.





ആഴമേറിയ വാക്കുകളുടെ അലയൊടുങ്ങാത്ത കടല്‍ നിശ്ചലമായി മലയാളം എന്നും കാതോര്‍ത്തിരുന്ന ശബ്ദം ഉറവയിലേക്കു മടങ്ങി. ഇല്ലാതായത് മഹാത്മജിയെ നേരിട്ടുകണ്ട് ഉപദേശം സ്വീകരിക്കുകയും എല്ലാ അധികാരഗോപുരങ്ങളെയും അതിന്റെ ഊര്‍ജത്തില്‍ വെല്ലുവിളിക്കുകയും ചെയ്ത ഉന്നതവ്യക്തിത്വമാണ്. എഴുപതു കൊല്ലം നമ്മുടെ സാമൂഹികജീവിതത്തെ വാക്കുകൊണ്ട് അളന്ന മനുഷ്യനു മുന്നില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് കേരളം ഒരു കൂപ്പുകൈയായി. 




No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on