സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, November 22, 2013

തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു


തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു



കത്തുകള്‍ക്കൊപ്പം നിങ്ങള്‍ക്കാവശ്യമായ വായ്പയും പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന കാലം വിദൂരമല്ല. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പുതിയ ബാങ്ക് തുടങ്ങാന്‍ തപാല്‍ വകുപ്പ് ഒരുങ്ങുന്നു. 'പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന പേരിലായിരിക്കും തപാല്‍ വകുപ്പ് ബാങ്ക് സ്ഥാപിക്കുക.

രാജ്യത്തൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകളെ ബാങ്ക് ശാഖകള്‍ കൂടിയാക്കി മാറ്റിയാവും തപാല്‍ വകുപ്പ് ബാങ്കിങ് സേവനം ഒരുക്കുക. രാജ്യത്തൊട്ടാകെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് വകുപ്പിന് കീഴിലുള്ളത്. ഇതില്‍ ഏതാണ്ട് 90 ശതമാനവും (1.39 ലക്ഷം) ഗ്രാമീണ മേഖലയിലാണ്.

2011 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്ത് 171 വാണിജ്യ ബാങ്കുകളാണ് ഉള്ളത്. ഇവയ്‌ക്കെല്ലാംകൂടി 93,080 ശാഖകളുണ്ട്. ഇതില്‍ 36.10 ശതമാനം മാത്രമാണ് ഗ്രാമീണ മേഖലയില്‍. അതിനാല്‍ തന്നെ, ഗ്രാമീണ മേഖലയില്‍ ബാങ്കിങ്ങിന് വന്‍വളര്‍ച്ചാ സാധ്യതയാണ് ഉള്ളതെന്നാണ് തപാല്‍ വകുപ്പിന്റെ നിഗമം. വകുപ്പ് ഈയിടെ നടത്തിയ പഠനം ഇതു ശരിവയ്ക്കുന്നുമുണ്ട്.

ഗ്രാമീണ മേഖലയില്‍ തങ്ങള്‍ക്കുള്ള ശക്തമായ സാന്നിധ്യം ബാങ്കിങ് രംഗത്ത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. മാത്രമല്ല, അധിക വരുമാനത്തിനുള്ള പുതിയ സ്രോതസ്സാണ് ബാങ്ക് തുടങ്ങുകവഴി തപാല്‍ വകുപ്പിന് തുറന്നുകിട്ടുന്നത്. വന്‍കിട കൊറിയര്‍ കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമായ സാഹചര്യത്തില്‍ ഇത് തപാല്‍ വകുപ്പിന് ആശ്വാസം പകരും.

നിലവില്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുള്ള 25 ലക്ഷത്തിലേറെ പേരുണ്ട്. ബാങ്ക് തുടങ്ങുന്നതോടെ ഇവരെ ബാങ്കിന്റെ ഇടപാടുകാരാക്കാം. ഒരു സാധാരണ ബാങ്ക് ഒരുക്കുന്ന എല്ലാ സേവനങ്ങളും പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കാനാവും. വായ്പകള്‍ നല്‍കുന്നതോടൊപ്പം നിക്ഷേപങ്ങളും സ്വീകരിക്കും. ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുമുണ്ടാവും.

രാജ്യത്തൊട്ടാകെയായി 1000 എടിഎമ്മുകള്‍ തുറക്കാനും തപാല്‍ വകുപ്പിന് പദ്ധതിയുണ്ട്.

ബാങ്കിങ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ തപാല്‍ വകുപ്പിന് കാബിനറ്റിന്റെ അനുമതി തേടേണ്ടിവരും. റിസര്‍വ് ബാങ്കാണ് ബാങ്കിങ് ലൈസന്‍സ് നല്‍കേണ്ടത്.

Tags: Postal Dept to set up Post Bank of India

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?

Posted on: 12 Jul 2012


 
ആരുടെ കൈവശവും കള്ളനോട്ട് വന്നുപെടാം. അതു കൈവശം വച്ചാലുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് - http://www.paisaboltahai.rbi.org.in/.

പൈസ സംസാരിക്കുന്നു എന്ന് അര്‍ഥം വരുന്ന ഈ സൈറ്റില്‍ 10, 20, 50, 100, 500, 1000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

കള്ളനോട്ടിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയും പൈസാബോല്‍ത്താഹേ വെബ്‌സൈറ്റിലുണ്ട്.

10, 20, 50, 100, 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കേണ്ടത് എങ്ങനെ?

Tags: How to detect fake currency notes

Friday, November 15, 2013

Happy children's Day!ശിശുദിനാശംസകള്‍

ശിശുദിനാശംസകള്‍ – ഇന്ന് കാണേണ്ട വീഡിയോ


02
ഈ ശിശു ദിനത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങല്‍ക്കും അതിക്രമങ്ങള്‍കുമെതിരെ നമ്മളെ ഏവരെയും ഓര്‍മപ്പെടുത്തുന്ന ഒരു വീഡിയോ. എല്ലാ കുട്ടികള്‍ക്കും ബൂലോകത്തിന്റെ ശിശുദിനാശംസകള്‍

Wednesday, November 13, 2013

കേരളത്തിലെ സ്ത്രികളും ലൈംഗിക ദാരിദ്ര്യം നേരിടുന്നോ?

ലേഖനത്തില്‍ ഉള്ള കാര്യങ്ങള്‍ അതാത് ലേഖകരുടെ വീക്ഷണങ്ങള്‍ ആണ്: എഡിറ്റര്‍


1 

കേരളത്തിലെ സ്ത്രികളും ലൈംഗിക ദാരിദ്ര്യം നേരിടുന്നോ?

അടുത്തകാലങ്ങളായി ചില അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകള്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്തില്‍ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്‍പന്തിയില്‍ ആണ്. അതില്‍ ഏറ്റവും രസകരമായ വസ്തുത ഇന്ത്യയിലെ ഏറ്റവും വിദ്യസമ്പന്നമായ കേരളത്തിലെ ജനങ്ങളും ലൈംഗിക ദാരിദ്ര്യം നേരിടുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ്. അതിലും ഞെട്ടിക്കുന്ന കാര്യം കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെകാള്‍ അഞ്ചു മടങ്ങ് ലൈംഗിക ദാരിദ്ര്യം നേരിടുന്നു എന്നുള്ളതാണ്.
എന്തുകൊണ്ടാവാം ഇത്രയും വിദ്യാസമ്പന്നരായ നമ്മുടെ കൊച്ചു കേരളം പോലും ഇത്തരത്തില്‍ ലൈംഗിക ദാരിദ്ര്യം നേരിടുന്നത്.അതിനുള്ള പ്രധാന കാരണം ഇവിടത്തെ കപട സധാചാരത്തില്‍ ഊന്നിയുള്ള സാമൂഹിക വ്യവസ്ഥിതിയാണ്.ഇവിടത്തെ സ്ത്രിയും പുരുഷനും ഏറെ കുറെ ഒരുപോലെ ലൈംഗിക വിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ കള്ളത്തരം കാണിക്കുന്നു.ഇങ്ങനെ അടക്കിപിടിച്ചുള്ള ജീവിത ശൈലി തന്നെയാണ് കടുത്ത ലൈംഗിക ദാരിദ്ര്യത്തിലും അത് വഴിയുള്ള ലൈംഗിക ആരാജകതത്വതിലും നയിക്കുന്നത്.
ലൈംഗിക ദാരിദ്ര്യതിനുള്ള മറ്റൊരു പ്രധാന കാരണമായി വിലയിരുത്തുന്നത് ഇവിടത്തെ വലിയൊരു വിഭാഗം സാധാരണക്കാരുടെയും ഗള്‍ഫ് കൂടിയെറ്റമാണ്.ഗള്‍ഫില്‍ സാധാരണ തൊഴില്‍ ചെയ്തു ജീവിക്കുന്ന ഇവിടത്തെ പാവങ്ങള്‍ക്ക് മിക്കവര്‍ക്കും കുടംബാതെ കൊണ്ട് പോകാനുള്ള സാമ്പത്തിക ശേഷി ഇല്ല.അങ്ങനെ വരുമ്പോള്‍ ഭര്‍ത്താവും ഭാര്യയും തങ്ങളുടെ ജീവിതത്തിലെ വലിയ ഒരു കാലയളവും ഇണ ചേരാനാകാതെ പിരിഞ്ഞിരിക്കേണ്ടി വരുന്നു.ഇങ്ങനെയുള്ള സാഹാചാര്യങ്ങളില്‍ പുരുഷന്മാര്‍ എല്ലാരും നീല ചിത്രങ്ങള്‍ കൊണ്ടും,വളരെ ചുരുക്കം ചിലര്‍ വേശ്യാലയങ്ങളിലും അവരുടെ കാമവികാരങ്ങള്‍ തീര്‍ക്കുന്നു.അത്തരത്തില്‍ പുരുഷന്മാര്‍ കുറച്ചൊക്കെ ലൈംഗിക ദാരിദ്ര്യത്തിനു പരിഹാരം കാണുമ്പോള്‍ നാട്ടിലുള്ള സ്ത്രികള്‍ കടുത്ത ലൈംഗിക ദാരിദ്ര്യം നേരിടേണ്ടി വരുന്നു.അങ്ങനെ വരുമ്പോഴാണ് കുറച്ചു പേരെങ്കിലും അതില്‍ നിന്നൊരു മോചനം എന്ന നിലയില്‍ നാട്ടിലുള്ള പരപുരുഷന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.അതിനു അവരെ ഒരിക്കലും കുറ്റം പറയാനാവില്ല.കാരാണം പുരുഷന്മാര്‍ എല്ലാരും തന്നെ ഇങ്ങനെയുള്ള സ്ഥിതിയില്‍ നീല ചിത്രങ്ങളില്‍ അഭയം പ്രാപിക്കുന്നു.എന്നാല്‍ ഇത് അപ്രാപ്യമായ പാവം സ്ത്രികള്‍ താങ്കളുടെ കാമ വികാരം അടക്കാന്‍ ആകാതെ കടിച്ചുപിടിച്ചു ജീവിക്കുന്നു.ഇവിടത്തെ സാമൂഹ്യമായ ചുറ്റുപാടുകള്‍ ഒന്ന് കൊണ്ട് മാത്രമാണ് ഇപ്പോഴും ഇത്തരത്തിലുള്ള സ്ത്രികളില്‍ വലിയ ഒരു വിഭാഗവും വേലി ചാടാതെ പിടിച്ചു നില്‍ക്കുന്നത്.പലപ്പോഴും അവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം സ്വന്തം കുഞ്ഞുങ്ങളും ഭര്‍ത്താവിന്റെ സ്വരവും മാത്രമാണ്.
ഗള്‍ഫില്‍ ഭാര്യയെ കൊണ്ടുപോകാന്‍ സാധിക്കാത്ത ആളുകള്‍ കഴിയുന്നത് കല്യാണം ഒഴിവാക്കുന്നതാവും ഈ ഒരു ദുരവസ്ഥയെക്കാള്‍ കൂടുതല്‍ അഭികാമ്യം.അല്ലെങ്കില്‍ അവര്‍ നാട്ടില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കണം.നമ്മുടെ നാട്ടിലെ സാമൂഹ്യ സ്ഥിതി വെച്ച് നോക്കിയാല്‍ ഇന്ത്യയിലെ മറ്റു ഏതു സംസ്ഥാനതെകാല്‍ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ഇവിടെ ജീവിക്കാനാവും.കഴിയുന്നത് ഇവിടെ തന്നെ നല്ല തൊഴില്‍ കണ്ടെത്തി സ്വന്തം ഭാര്യക്കും മക്കള്‍ക്കും തണലെകുക.ഒന്ന് ഓര്‍ക്കുക ബന്ധങ്ങള്‍ക്ക് നിങ്ങളുടെ പണത്തേക്കാള്‍ മൂല്യമുണ്ട്.അത് ത്യേജിച്ചുള്ള ധനസമ്പാദനം തികച്ചും വ്യര്‍ഥമാണ്.
 കടപ്പാട് :   ബൂ ലോകം

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി




കേരളത്തിന്റെ ഒരു പ്രത്യേകത യാണല്ലോ സന്ധ്യാ പ്രാര്‍ത്ഥന. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. നമ്മുടെയെല്ലാം സ്രഷ്ടാവും നമ്മെ നിയന്ത്രിക്കുന്ന ആ പരമാത്മാവ്‌ ഒരു വലിയ വെളിച്ചമാണ്. ആ വെളിച്ചത്തിന്റെ ചെറു കണികകളാണ് നമ്മുടെയുള്ളില്‍ വിളങ്ങുന്നതും. അങ്ങനെയുള്ള ഈസ്വരനാകുന്ന വെളിച്ചത്തിന്റെ പ്രതീകമാണ് നമ്മുടെ വിളക്ക്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍ നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌ - ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല TV സീരിയലുകളുടെ ചാനല്‍ പ്രവാഹങ്ങളാണ്. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. വിളക്ക് കത്തിക്കുന്ന സമയത്തെങ്കിലും TV നിര്‍ത്തിക്കൂടെ?

പൊതുവേ വീടുകളില്‍ ഒരു വിചാരം ഉള്ളത് സന്ധ്യാ നാമം കേവലം സ്ത്രീകളുടെയും കുട്ടികളുടെയും മാത്രം "ജോലി" ആണെന്നാണ്‌. വീട്ടിലെ പുരുഷന്മാര്‍ എന്തുകൊണ്ട് സന്ധ്യാനാമം ചൊല്ലുന്നില്ല?(ഞാന്‍ കാടടച്ചു വെടിവയ്കുകാണെന്ന് വിചാരിക്കരുത്, ചെയ്യാത്തവരെ മാത്രമാണ് ഉദ്ദേശിക്കുന്നത്)

നമ്മുടെയെല്ലാം ജീവന്റെ അടിസ്ഥാനമായ ഈശ്വരനോട് കൂടുതല്‍ അടുത്ത് ജീവിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് പ്രാര്‍ത്ഥന സമയം. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി തന്നെ തന്നെ ഈശ്വരന് അര്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന പ്രാര്‍ഥനയാണ് ഏറ്റവും ഉത്തമം എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ 29 ആം ശ്ലോകത്തില്‍ പറയുന്നത് നോക്കൂ:

മനമലര്‍ കൊയ്ത്തു മഹേശ പൂജ ചെയ്യും

മനുജന് മറ്റൊരു വേല ചെയ്യ്തിടെന്ട

വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ

മനുവുരുമിട്ടു മിരിക്കില്‍ മായ മാറും"

ജഗദീശ്വരന്റെ ഉത്തമ പൂജക്ക്‌ ഏറ്റവും നല്ലത് തന്നെതന്നെഈശ്വരന് ഒരു പുഷ്പം അര്‍പ്പിക്കുന്നതിനു സമാനമായി അര്‍പ്പിച്ചു കൊണ്ട്ചെയ്യുന്ന പൂജആണെന്നാണ്‌. അങ്ങിനെയുള്ള പ്രാര്‍ത്ഥന നാം കേവലംനമ്മുടെമാത്രം സുഖത്തിനും സുഭിക്ഷതക്കും വേണ്ടി മാത്രമല്ല "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാ വിശാല ആഗ്രഹത്തോടെ ചെയ്യുമ്പോള്‍ നമ്മുടെപ്രാര്‍ഥനയുടെ അര്‍ത്ഥവും വ്യാപ്തിയും ഫലവും പതിന്‍ മടങ്ങ്‌ വര്‍ധിക്കുന്നു.

എല്ലാവര്ക്കും സന്ധ്യാ സമയത്ത് വീട്ടില്‍ എത്താന്‍ സാധിക്കുകയില്ല.ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വ്യവസായ വാണിജ്യ മേഘലയിലും മറ്റു സേവന മേഘലകളിലും ജോലി ചെയ്യുന്നവര്‍ ഒക്കെയും പക്ഷെ സൌകര്യ പ്രദമായ സമയം ദിവസവും പ്രാര്‍ത്ഥനക്കായി മാറ്റി വയ്ക്കേണ്ടതാണ്.കുടുംബാഗങ്ങലെല്ലാം കൂടി ഒരുമിച്ചു ഈശ്വരനെ സ്മരിക്കുമ്പോള്‍ ആ കുടുംബത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ തെളിമയുള്ളതാകുന്നു.അത് നമ്മുടെ ജീവിതചര്യ ആകുമ്പോള്‍ "അപരന് വേണ്ടി അഹര്‍ന്നിശം കൃപണത വിട്ടു പ്രയത്നം ചെയാനുള്ള കൃപ" നമ്മളില്‍ ഉണ്ടാകും.

സന്ധ്യാ നേരത്ത് നമ്മുടെ ഭവനങ്ങള്‍ ഈശ്വര മന്ത്രങ്ങളാല്‍ അനുഗ്രഹീതമാകുവാനും ജഗദീശ്വരന്റെസാന്നിധ്യം ഏവര്‍ക്കും അനുഭവിച്ച റിയാനും കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കടപ്പാട് : പ്രഭാകരന്‍ രുമോന്‍ : www.gurudevan.net

എന്താണ്‌ ശ്രീനാരായണ ദര്‍ശനം?



സമഗ്രതയിലേക്ക്‌ മാനവനെ നയിക്കുന്ന ശാസ്‌ത്രമാണ്‌ ഗുരുദര്‍ശനം. ആത്മീയ-ഭൗതിക തലത്തിലെ സ്വതന്ത്രമായ മുന്നേറ്റത്തിലൂടെ നേടുന്ന ജീവിത വിജയമാണ്‌ സമഗ്രത. ആത്മീയതലത്തിലെ ജീര്‍ണ്ണത ഭൗതിക തലത്തിലെ ജീര്‍ണ്ണതയ്‌ക്കും കാരണമാവും. ഈ രണ്ടു ജീര്‍ണ്ണതകളും കൂടിച്ചേരുമ്പോള്‍ മനുഷ്യന്റെ ജന്മം വ്യര്‍ത്ഥമാകും.

സദാചാരമൂല്യങ്ങള്‍ നഷ്‌ടമായ മാനവസമൂഹമാണ്‌ ഇന്നുള്ളത്‌. ഇതിന്റെ മൂലകാരണം ആത്മീയജീര്‍ണ്ണതയാണ്‌. ആത്മീയ തലത്തിലെ ജീര്‍ണ്ണത അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ജാതിചിന്തയിലും എത്തിയപ്പോള്‍ അവയുടെ പ്രതിഫലനമാണ്‌ ഭൗതികതലത്തിലെ അസ്വസ്ഥതകള്‍ക്ക്‌ വഴിവച്ചത്‌. അദൈ്വതം അവതരിച്ച നാട്ടില്‍ ഒരേ മനുഷ്യജാതിയില്‍ പലവര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഉണ്ടായി. ഈശ്വരസ്വരൂപമായ മനുഷ്യര്‍ അതിനാല്‍ ഒന്നായി കാണേണ്ടസ്ഥാനത്ത്‌ പലതായി പിരിഞ്ഞു. മേല്‍ജാതി കീഴ്‌ജാതി വിഭാഗങ്ങള്‍ ആവിര്‍ഭവിച്ചു. കീഴ്‌ജാതിക്ക്‌ നടക്കാന്‍ പ്രത്യേക വഴികളും ആരാധനാ സമ്പ്രദായങ്ങളും നിയമങ്ങളും ഉണ്ടായി. കീഴ്‌ജാതിക്ക്‌ വിദ്യ നിഷേധിക്കപ്പെട്ടു. ധനം സമ്പാദിക്കാന്‍ കീഴ്‌ജാതിക്ക്‌ സാധിക്കാതെവന്നു. ഭൗതിക സുഖങ്ങള്‍ മേല്‍ജാതിക്കുമാത്രമായി. ഇങ്ങനെയുള്ള അസമത്വങ്ങള്‍ മനുഷ്യരില്‍ വ്യാപകമായിത്തീര്‍ന്നതിന്‌ കാരണം ആത്മീയ ജീര്‍ണ്ണതയായിരുന്നു.

ജ്ഞാനസ്ഥനായ ഗുരു ഈ ജീര്‍ണ്ണതകളുടെ സൂഷ്‌മം ഗ്രഹിച്ചു. ആത്മീയ ജീര്‍ണ്ണതയ്‌ക്ക്‌ പരിഹാരം ഉണ്ടായാലേ എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കും പരിഹാരം ആകുകയുള്ളൂ എന്ന്‌ അറിയാമായിരുന്ന ഗുരു പരിഹാരത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ അരുവിപ്പുറത്ത്‌ ശിവലിംഗ പ്രതിഷ്‌ഠ നടത്തി.

ഈശ്വരജ്ഞാനത്തിന്റെ ശരിയായ രീതികളെ ജനഹൃദയങ്ങളിലെത്തിക്കുകയും അവയെ ആചരിക്കാന്‍ പ്രേരിപ്പരിക്കുകയും ആയിരുന്നു ക്ഷേത്രപ്രതിഷ്‌ഠയിലൂടെ ഗുരു ലക്ഷ്യമിട്ടതെന്ന്‌ ഗുരുവചങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.
ഗുരുവിന്റ ദര്‍ശനങ്ങള്‍ ശ്രിനാരായണ ധര്‍മ്മം, അദൈ്വത ദീപിക, ആത്മോപദേശശതകം, ആശ്രമം, തുടങ്ങിയുള്ള 64 ല്‍ പരമുള്ള കൃതികളില്‍ അടങ്ങിയിരിക്കുന്നു.

മനുഷ്യന്റെ സാമൂഹിക ആത്മീയ ജീവിത വിജയത്തിന്‌ അതിപ്രധാനമായിട്ടുള്ളതാണ്‌ സാമാന്യധര്‍മ്മങ്ങള്‍. അഹിംസ, സത്യം, അസ്‌തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം ഇങ്ങനെ 5 സാമാന്യ ധര്‍മ്മങ്ങളാണ്‌ ഗുരു സാമൂഹികവും ആത്മീയവുമായ ഉന്നതിക്കായി അരുളിയിട്ടുള്ളത്‌.

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)
by : Suresh Babu Madhavan

Wednesday, November 06, 2013

ഫോണ്‍ സെക്‌സും വീഡിയോ സെക്‌സും

ഫോണ്‍ സെക്‌സും വീഡിയോ സെക്‌സും


കേരളത്തില്‍ ഫോണ്‍-ഇന്‍ സെക്‌സും വീഡിയോ സെക്‌സും പൊടിപൊടിക്കുന്നു........ മാസത്തില്‍ ലക്ഷങ്ങള്‍ ഉണ്ടാക്കുന്നത് കേരളത്തിന് പുറത്ത് പഠിക്കുന്ന മലയാളി പെണ്‍ക്കുട്ടികള്‍....
1

കേരളത്തില്‍ ഫോണ്‍-ഇന്‍ സെക്‌സും വീഡിയോ സെക്‌സും പൊടിപൊടിക്കുന്നു........ മാസത്തില്‍ ലക്ഷങ്ങള്‍ ഉണ്ടാക്കുന്നത് കേരളത്തിന് പുറത്ത് പഠിക്കുന്ന മലയാളി പെണ്‍ക്കുട്ടികള്‍.... കേരളത്തില്‍ ഫോണ്‍-ഇന്‍ സെക്‌സും വീഡിയോ സെക്‌സും പൊടിപൊടിക്കുന്നതായി ലൈവ് കേരളന്യൂസ് ഡോട്ട് കോം നടത്തിയ അന്വേഷണത്തില്‍ നിന്നും മനസ്സിലായി. ഒരു മണിക്കൂറിന് 300 രൂപ മുതല്‍ 500 രൂപ വരെയാണ് സുന്ദരികള്‍ ഈടാക്കുന്നത്. ഓണ്‍ലൈനില്‍ കണ്ട പരസ്യത്തെ തുടര്‍ന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ ... , ഓണ്‍ലൈന്‍ വഴിയാണ് ഇതുപോലുള്ള ഫോണ്‍-ഇന്‍ സെക്‌സും വീഡിയോ സെക്‌സും പൊടിപൊടിക്കുന്നത്. ഓണ്‍ലൈനില്‍ അവരുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ആ നമ്പരിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഒരു സ്ത്രീയാണ് ഫോണ്‍ എടുത്തത്. ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചവരോട് ഞങ്ങള്‍ മലയാളം ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫോണ്‍ മറ്റൊരു പെണ്‍ക്കുട്ടിക്ക് കൈമാറിയപ്പോള്‍ ശുദ്ധമായി മലയാളം സംസാരിക്കുന്ന ഒരു പെണ്‍ക്കുട്ടി.. ! ആ പെണ്‍ക്കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങളോട് പറഞ്ഞത് ഫോണ്‍-ഇന്‍ സെക്‌സ് ആണെങ്കില്‍ മണിക്കൂറിന് 300 രൂപ. 10 ദിവസത്തേക്കാണ് എടുക്കുന്നതെങ്കില്‍ 2000 രൂപ മതിയാകുമെന്ന്. ഇനി വീഡിയോ സെക്‌സ് ആണെങ്കില്‍ മണിക്കൂറിന് 500 രൂപയാണ് ഈടാക്കുന്നതെന്നും 10 ദിവസത്തേക്കാണെങ്കില്‍ 4000 രൂപ മതിയെന്നും പെണ്‍ക്കുട്ടി അറിയിച്ചു. ഞങ്ങള്‍ അവരോട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇതിന്റെ യതാര്‍ത്ഥ രൂപം മനസ്സിലായത്. ഇവര്‍ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍ക്കുട്ടികളാണ്. അവര്‍ പണത്തിന് വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. ഏജന്‍സി മുഖാന്തിരമാണ് ഇവര്‍ ഇതില്‍ ഏര്‍പ്പെടുന്നത്. അവര്‍ക്കാവശ്യമുള്ള പണം അവര്‍ പറയുന്ന അക്കൗണ്ടില്‍ നിക്ഷേപ്പിക്കാന്‍ ഒരു മൊബൈല്‍ നമ്പര്‍ തരും. ആ നമ്പറിലേക്ക് രാത്രി എട്ട് മണിക്ക് ശേഷം വിളിച്ചാല്‍ ഫോണ്‍-ഇന്‍ സെക്‌സ് ആസ്വദിക്കാം....ഇനി വീഡിയോ സെക്‌സ് ആണെങ്കില്‍ അവര്‍ നല്‍കുന്ന സൈറ്റ് അക്കൗണ്ട് വഴി വീഡിയോ സെക്‌സ് ആസ്വദിക്കാം.... മുഖം കാണിക്കില്ലെന്ന് മാത്രം...... ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് നിരവധി കോളേജ് പെണ്‍ക്കുട്ടികളാണ് അറിഞ്ഞും അറിയാതെയും ഈ റാക്കറ്റില്‍ പെട്ടിരിക്കുന്നത്. മുഖം കാണില്ലെന്നതും ഫോണില്‍ ആയതും ഇത്തരം പെണ്‍ക്കുട്ടികള്‍ക്ക് റിസ്‌ക് കുറയ്ക്കുന്നു. ഇതെല്ലാം കൊണ്ടാണ് പെണ്‍ക്കുട്ടികള്‍ ഇത്തരം റാക്കറ്റില്‍ വീണ് പോകുന്നത്.
കോപ്പി ആൻഡ്‌ പേസ്റ്റ്
[പൊതു താൽപര്യാർത്ഥം പ്രചരിപിക്കുന്നതു ..]