സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Wednesday, November 13, 2013

കേരളത്തിലെ സ്ത്രികളും ലൈംഗിക ദാരിദ്ര്യം നേരിടുന്നോ?

ലേഖനത്തില്‍ ഉള്ള കാര്യങ്ങള്‍ അതാത് ലേഖകരുടെ വീക്ഷണങ്ങള്‍ ആണ്: എഡിറ്റര്‍


1 

കേരളത്തിലെ സ്ത്രികളും ലൈംഗിക ദാരിദ്ര്യം നേരിടുന്നോ?

അടുത്തകാലങ്ങളായി ചില അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകള്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്തില്‍ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്‍പന്തിയില്‍ ആണ്. അതില്‍ ഏറ്റവും രസകരമായ വസ്തുത ഇന്ത്യയിലെ ഏറ്റവും വിദ്യസമ്പന്നമായ കേരളത്തിലെ ജനങ്ങളും ലൈംഗിക ദാരിദ്ര്യം നേരിടുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ്. അതിലും ഞെട്ടിക്കുന്ന കാര്യം കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെകാള്‍ അഞ്ചു മടങ്ങ് ലൈംഗിക ദാരിദ്ര്യം നേരിടുന്നു എന്നുള്ളതാണ്.
എന്തുകൊണ്ടാവാം ഇത്രയും വിദ്യാസമ്പന്നരായ നമ്മുടെ കൊച്ചു കേരളം പോലും ഇത്തരത്തില്‍ ലൈംഗിക ദാരിദ്ര്യം നേരിടുന്നത്.അതിനുള്ള പ്രധാന കാരണം ഇവിടത്തെ കപട സധാചാരത്തില്‍ ഊന്നിയുള്ള സാമൂഹിക വ്യവസ്ഥിതിയാണ്.ഇവിടത്തെ സ്ത്രിയും പുരുഷനും ഏറെ കുറെ ഒരുപോലെ ലൈംഗിക വിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ കള്ളത്തരം കാണിക്കുന്നു.ഇങ്ങനെ അടക്കിപിടിച്ചുള്ള ജീവിത ശൈലി തന്നെയാണ് കടുത്ത ലൈംഗിക ദാരിദ്ര്യത്തിലും അത് വഴിയുള്ള ലൈംഗിക ആരാജകതത്വതിലും നയിക്കുന്നത്.
ലൈംഗിക ദാരിദ്ര്യതിനുള്ള മറ്റൊരു പ്രധാന കാരണമായി വിലയിരുത്തുന്നത് ഇവിടത്തെ വലിയൊരു വിഭാഗം സാധാരണക്കാരുടെയും ഗള്‍ഫ് കൂടിയെറ്റമാണ്.ഗള്‍ഫില്‍ സാധാരണ തൊഴില്‍ ചെയ്തു ജീവിക്കുന്ന ഇവിടത്തെ പാവങ്ങള്‍ക്ക് മിക്കവര്‍ക്കും കുടംബാതെ കൊണ്ട് പോകാനുള്ള സാമ്പത്തിക ശേഷി ഇല്ല.അങ്ങനെ വരുമ്പോള്‍ ഭര്‍ത്താവും ഭാര്യയും തങ്ങളുടെ ജീവിതത്തിലെ വലിയ ഒരു കാലയളവും ഇണ ചേരാനാകാതെ പിരിഞ്ഞിരിക്കേണ്ടി വരുന്നു.ഇങ്ങനെയുള്ള സാഹാചാര്യങ്ങളില്‍ പുരുഷന്മാര്‍ എല്ലാരും നീല ചിത്രങ്ങള്‍ കൊണ്ടും,വളരെ ചുരുക്കം ചിലര്‍ വേശ്യാലയങ്ങളിലും അവരുടെ കാമവികാരങ്ങള്‍ തീര്‍ക്കുന്നു.അത്തരത്തില്‍ പുരുഷന്മാര്‍ കുറച്ചൊക്കെ ലൈംഗിക ദാരിദ്ര്യത്തിനു പരിഹാരം കാണുമ്പോള്‍ നാട്ടിലുള്ള സ്ത്രികള്‍ കടുത്ത ലൈംഗിക ദാരിദ്ര്യം നേരിടേണ്ടി വരുന്നു.അങ്ങനെ വരുമ്പോഴാണ് കുറച്ചു പേരെങ്കിലും അതില്‍ നിന്നൊരു മോചനം എന്ന നിലയില്‍ നാട്ടിലുള്ള പരപുരുഷന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.അതിനു അവരെ ഒരിക്കലും കുറ്റം പറയാനാവില്ല.കാരാണം പുരുഷന്മാര്‍ എല്ലാരും തന്നെ ഇങ്ങനെയുള്ള സ്ഥിതിയില്‍ നീല ചിത്രങ്ങളില്‍ അഭയം പ്രാപിക്കുന്നു.എന്നാല്‍ ഇത് അപ്രാപ്യമായ പാവം സ്ത്രികള്‍ താങ്കളുടെ കാമ വികാരം അടക്കാന്‍ ആകാതെ കടിച്ചുപിടിച്ചു ജീവിക്കുന്നു.ഇവിടത്തെ സാമൂഹ്യമായ ചുറ്റുപാടുകള്‍ ഒന്ന് കൊണ്ട് മാത്രമാണ് ഇപ്പോഴും ഇത്തരത്തിലുള്ള സ്ത്രികളില്‍ വലിയ ഒരു വിഭാഗവും വേലി ചാടാതെ പിടിച്ചു നില്‍ക്കുന്നത്.പലപ്പോഴും അവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം സ്വന്തം കുഞ്ഞുങ്ങളും ഭര്‍ത്താവിന്റെ സ്വരവും മാത്രമാണ്.
ഗള്‍ഫില്‍ ഭാര്യയെ കൊണ്ടുപോകാന്‍ സാധിക്കാത്ത ആളുകള്‍ കഴിയുന്നത് കല്യാണം ഒഴിവാക്കുന്നതാവും ഈ ഒരു ദുരവസ്ഥയെക്കാള്‍ കൂടുതല്‍ അഭികാമ്യം.അല്ലെങ്കില്‍ അവര്‍ നാട്ടില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കണം.നമ്മുടെ നാട്ടിലെ സാമൂഹ്യ സ്ഥിതി വെച്ച് നോക്കിയാല്‍ ഇന്ത്യയിലെ മറ്റു ഏതു സംസ്ഥാനതെകാല്‍ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ഇവിടെ ജീവിക്കാനാവും.കഴിയുന്നത് ഇവിടെ തന്നെ നല്ല തൊഴില്‍ കണ്ടെത്തി സ്വന്തം ഭാര്യക്കും മക്കള്‍ക്കും തണലെകുക.ഒന്ന് ഓര്‍ക്കുക ബന്ധങ്ങള്‍ക്ക് നിങ്ങളുടെ പണത്തേക്കാള്‍ മൂല്യമുണ്ട്.അത് ത്യേജിച്ചുള്ള ധനസമ്പാദനം തികച്ചും വ്യര്‍ഥമാണ്.
 കടപ്പാട് :   ബൂ ലോകം

1 comment:

  1. കേരളത്തിൽ പുരുഷന്മാരാണ് കൂടുതൽ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്നത്. സ്ത്രീകൾ പ്രസവത്തിനു ശേഷം കുട്ടികളെ മുലയൂട്ടൽ, താലോലിക്കൽ തുടങ്ങിയ പ്രവര്ത്തികളിലൂടെ സായൂജ്യം കണ്ടെത്തുമ്പോൾ തടയപ്പെടുന്നത് പുരുഷന്മാരുടെ ലൈംഗീക അവകാശങ്ങൾ ആണ്. അതൊകൊണ്ടാണ്‌ പലരും നീല ചിത്രങ്ങളിലും നീല ചർച്ചകളിലും തോണ്ടലുകളിലും രതിസുഖം കണ്ടെത്താൻ ശ്രമിക്കുന്നത്.

    ReplyDelete

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on