സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Saturday, August 25, 2012

തിയ ഡിസൈന്‍; ഇമെയിലിന്‍റെ സ്ഥാനം ഫേസ്ബുക്ക് മെസ്സേജസ് കയ്യടക്കുമോ?

ദി മെര്‍കുറി പ്രൊജക്റ്റ്‌

സൈഡ് ബൈ സൈഡ് ലേ ഔട്ടുമായി ഫേസ്ബുക്ക് മെസ്സേജസ് ഇറങ്ങുന്നതോടെ ഇമെയില്‍ എന്ന കയ്യത്താ ദൂരം തങ്ങളുടെ പരിധിയില്‍ ആക്കുവാന്‍ ഫേസ്ബുക്ക് ഇറങ്ങുന്നതായി സംശയം. ഇതിനു മുന്‍പ്‌ തന്നെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കായി ഇമെയില്‍ നല്‍കിയിരുന്നു എങ്കിലും അതാരും ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല എന്നതാണ് സത്യം. ആ കുറവ് പരിഹരിക്കുവാന്‍ ആണ് ഫേസ്ബുക്കിന്റെ ശ്രമം. ഇതോടെ ടൈംലൈന്‍ എത്തിച്ച മാനക്കേടില്‍ നിന്നും കൂടുതല്‍ സിമ്പിള്‍ ആയ ഡിസൈനിലേക്ക് ഫേസ്ബുക്ക് എത്തുന്നാതായാണ് നിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നത്. പുതിയ ഡിസൈനില്‍ നിങ്ങളുടെ എല്ലാ മെസ്സേജുകളുടെയും ലിസ്റ്റ് ഇടതു ഭാഗത്ത് കാണിക്കുന്നു. സ്ക്രോള്‍ മെനു ആയിട്ടാണ് ഇത് കാണിക്കുന്നത്. പ്രമുഖ ഇമെയില്‍ കമ്പനികളുടെ ഡിസൈനിനോട് സാമ്യം ഉള്ളതാണ് ഇ ഡിസൈന്‍.
കൂടാതെ ഒരു മെസ്സേജില്‍ തന്നെ ഒന്നിലധികം ഫോട്ടോകള്‍ അയക്കാനുള്ള ഓപ്ഷനും ഒക്കെ ആയി കൂടുതല്‍ സിമ്പിള്‍ ആവുകയാണ് ഫേസ്ബുക്ക്. അതും കൂടാതെ സെന്‍ററുടെ പേരോ കീവേര്‍ഡോ ഉപയോഗിച്ച് മെസ്സേജ് സെര്‍ച്ച്‌ ചെയ്യാനും പുതിയ ഡിസൈന്‍ നമ്മെ സഹായിക്കുന്നു.
കുറച്ചു ശതമാനം പേര്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ ഈ പുതിയ ഡിസൈന്‍ ലഭ്യമാക്കുക. ടൈംലൈന്‍ ഇറക്കിയപ്പോള്‍ ഉള്ള പോലെ ഉള്ള വിവാദങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പരീക്ഷണം.
ദി മെര്‍കുറി പ്രൊജക്റ്റ്‌ എന്നാണു ഇതിനു ഫേസ്ബുക്ക് ടീം പേരിട്ടിരിക്കുന്നത്. അതായത് കാര്യമായി തന്നെ ഇറങ്ങാന്‍ ആണ് അവരുടെ പ്ലാന്‍ . ഇപ്പോള്‍ ജിമെയിലും ഭാവിയില്‍ ഔട്ട്ലുക്ക് മെയിലും സൃഷ്ടിക്കുന്ന ഭീഷണികളെ ആയുധം ഉപയോഗിച്ച് തന്നെ നേരിടുവാന്‍ ഇറങ്ങുകയാണ് ഫേസ്ബുക്ക്. നിങ്ങളുണ്ടാവില്ലേ ഫേസ്ബുക്കിന് കൂടെ?

എഴുതിയത് ജാസിര്‍ ജവാസ്‌

പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍, കോഴിക്കോട് സ്വദേശി, ടീം ബൂലോകം ജനറല്‍ മാനേജര്‍. ഫോളോ മി@ഫേസ്ബുക്ക്. നി
courtesy;boolokam

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on