സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, October 06, 2011

മഹാ നവമി, വിജയ ദശമി ആശംസകള്‍

മഹാ നവമി, വിജയ ദശമി ആശംസകള്‍
--------------------------------------------------
അസത്യത്തിനുമേല്‍ സത്യം ജയിപ്പിക്കുന്ന, ഇരുട്ട് മൂടിയ പ്രകൃതിയില്‍ പ്രകാശം ചൊരിയുന്ന ദുര്‍ഗ്ഗാ നടനം .. പ്രകൃതിയെ നാം അമ്മയായും, ഈശ്വരനായും കാണുക... ഈശ്വരനെ നാം മനസിലേക്ക് പിന്നെ ഹൃദയത്തിലേക്ക് അടുപ്പിക്കുക. ജാതി മത ഭേദമെന്യേ പ്രകൃതി പൂജയുടെ, മാതൃ പൂജയുടെ ഈശ്വര സാക്ഷാല്‍ക്കരത്തിന്‍റെ സത്യങ്ങള്‍ തിരിച്ചറിയുക. ഇരുട്ടിന്‍റെ... മഹാ നവമിയില്‍ നിന്നും സത്യത്തിന്‍റെ, സ്നേഹത്തിന്‍റെ , അറിവിന്‍റെ വിജയ ദശമി നാളുകള്‍ നമുക്ക് എല്ലാം ഉണ്ടാകട്ടെ...!!!!

വാഗ് ദേവതയാണ് സരസ്വതി, വാക്കിന്റെ , സംസാരത്തിന്റെ ഉറവിടമായ ജിഹ്വയില്‍ എല്ലാം ദേവചൈതന്യം കുടികൊള്ളുന്നു എന്നാണു സങ്കല്‍പം. സര്‍വ്വതിനെയും ആകര്‍ഷിക്കാനും സ്നേഹിക്കനും ശത്രുവാക്കാനും സംഹരിക്കനും കഴിവുള്ളതാണു നാവ്‌. വേദശാസ്ത്രാദി വിദ്യകളുടെയും ഭൌതികവിഷയങ്ങളുടെയും ഗ്രഹണ വിനിമയ കര്‍മ്മങ്ങള്‍ക്കും പ്രധാനഘടകം നാവാണു. ജീവിതത്തില്‍ സരസ്വതീകടാക്ഷത്തിണ്റ്റെ പ്രാധാന്യം അനിര്‍വചനീയം തന്നെയാണ് .

എന്റെ എല്ലാ കൂട്ടുക്കാര്‍ക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും വിദ്യാസമ്പത്തിന്റെയും അധിപയായ സരസ്വതീ ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. നന്മ നിറഞ്ഞ ഒരായിരം മഹാനവമി വിജയദശമി ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു...

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on