സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label മുന്‍ കരുതലുകള്‍. Show all posts
Showing posts with label മുന്‍ കരുതലുകള്‍. Show all posts

Monday, October 07, 2013

ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും


ഫേസ്ബുക്കില്‍ സൂക്ഷിച്ച് കളിക്കുക, ഇല്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും



ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍ , ഓര്‍ക്കുട്ട്… സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലമാണിത്. ഫേസ്ബുക്കില്‍ ഉറങ്ങി ഫേസ്ബുക്കില്‍ ഉണരുന്നതാണിപ്പോഴത്തെ ശീലം. ഇത്തരക്കാര്‍ സൂക്ഷിക്കുക. ഫേസ്ബുക്കും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ജീവിതംതന്നെ കുട്ടിച്ചോറാവും.
ഫേസ്ബുക്ക് സ്റ്റാറ്റസും ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് നയിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ മെസേജുകളും സ്റ്റാറ്റസും തെളിവായി കോടതി സ്വീകരിക്കുമെന്ന് നിയമവിദഗ്ധരും പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ചങ്ങലകളില്‍ വിഹരിക്കുന്നവര്‍ അവിടെ പ്രകടിപ്പിക്കുന്നത് അവരവരുടെ സ്വഭാവമായതിനാല്‍ ഇത് തെളിവാകുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.
facebook-couples-vygaരണ്ടായിരത്തില്‍ നിലവില്‍ വന്ന ഐ ടി ആക്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സജീവമല്ലായിരുന്നു. പെട്ടെന്നായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ വരവ്. ഇതോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെയും പരാതികളുടെയും എണ്ണം കൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ രണ്ടായിരത്തിലെ ഐ ടി ആക്ട് ഭേദഗതി ചെയ്തു. ഇതോടെയാണ് കൈവിട്ട് കളിച്ചാല്‍ കാര്യം പൊല്ലാപ്പാവുമെന്ന അവസ്ഥയില്‍ എത്തിയത്.
പങ്കാളി ഫസ്ബുക്കിലെ സ്റ്റാറ്റസ് മാറ്റാത്തതിനാല്‍ വിവാഹമോചിതരായ നിരവധിപേരുണ്ട്. അമേരിക്കയില്‍ നിന്നായിരുന്നു ഇത്തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ഇന്ത്യയിലും ഇതൊക്കെ സംഭവിക്കുന്നു.
പങ്കാളിയോട് നുണ പറഞ്ഞായിരിക്കും പലരും പല പരിപാടിക്കും മുങ്ങുന്നത്. മുങ്ങിയെത്തുന്ന പരിപാടികളുടെ ഫോട്ടോകള്‍ ആരെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഇതോടെ കള്ളക്കളിയെല്ലാം പൊളിയുകയും ചെയ്യും. മറ്റു ചിലരാവട്ടെ കളളത്തരം മറന്ന് സ്വയം പോസ്റ്റ് ചെയ്ത് പണിവാങ്ങും.
ഫേസ്ബുക്ക് അപ്‌ഡേഷനോ, ചാറ്റ് മെസേജോ കോടതിക്ക് തെളിവായി സ്വീകരിക്കാമെന്ന് അഭിഭാഷകയായ കര്‍ണിക സേഥ് പറയുന്നു. ഇതേസമയം, പുതിയ ഐ ടി നിയമം വ്യക്തി സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണെന്നും ആക്ഷേപമുണ്ട്.
എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അഴിഞ്ഞാടുന്നവര്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ കോടതി കയറാന്‍ തയ്യാറെടുത്തുകൊള്ളുക.
Sources"Yaganews

Tuesday, September 24, 2013

ശ്രീനാരായണഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്‌; വന്‍ പ്രതിഷേധം

ശ്രീനാരായണഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്‌; വന്‍ പ്രതിഷേധം

നേരെ ചൊവേ ജനിച്ചവര്‍
പറയുന്നതല്ല? ശ്രീ നാരായണ ഗുരുദേവന്റെ സമാധി ദിനത്തെ പറ്റി ഒരു പുഴുത്ത പേപട്ടി അവന്റെ(രജിത്ത് S കുറുപ്പ്) ടൈം ലൈനില്‍ ഇട്ട വാക്കുകള്‍ ആണ്...അവന്റെ പിതാവ് ചാവുന്ന അന്നും ഇത് തന്നെ അവന്‍ ടൈം ലൈനില്‍ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

അവന്റെ ലിങ്ക് ഇതാണ്.https://www.facebook.com/renjith.sivan

നിക്രുഷ്ടജീവി....
എടാ നീ അധി ഷേപിച്ചത് ആരെന്നരിയുമോട ,അറിയുമെങ്കിൽ ഇതു പോലുള്ള പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ല ,കേരളം അല്ല ഇന്ത്യ കണ്ട മഹാന്മാരിൽ പ്രഥമ സ്ഥാനീ യരിൽ ഒരാളാണു ഗുരുദേവൻ .ഗാന്ധിജി പോലും അദേഹ ത്തിനെ ഗുരുവായി ട്ടാണ് കരുതി പോന്നിരുന്നത് .ഇതു പറയുന്നത് ഒരു ജാതിയുടെയോ പ്രസ്ഥാനത്തിന്റെയോ ആളായ്യീട്ടാള്ളാ ,ഒരു ഇന്ത്യൻ പൌരൻ എന്ന നിലക്കാണ് ,നിന്നെ പോലുള്ളവർ എന്തെങ്കിലും വിളിച്ചു പറയുന്നതിനു മുൻപ് അതു ആരെ കുറിച്ചാണ് ,എന്തിനെകുരിച്ചാണ് എന്നു അറിഞ്ഞിരിക്കണം


574551_653652421320480_419565441_n
ശ്രീനാരായണ ഗുരു സമാധി ദിവസം ഗുരുവിനെ അപമാനിക്കുന്ന തരത്തില്‍ ഒരു ഫേസ്ബുക്ക് യൂസര്‍ പോസ്റ്റ്‌ ഇട്ടതിനെ ചൊല്ലി വന്‍ വിവാദം പുകയുന്നു. അന്ന് ബാര്‍ അവധി ആയതില്‍ ഉള്ള രോഷം ഇയാള്‍ പങ്കു വെച്ചതാണ് വന്‍ വിവാദമായി മാറിയത്. ബാറില്‍ പോയി രണ്ടെണ്ണം അടിക്കാമെന്ന് കരുതിയപ്പോള്‍ ഇന്ന് ലെവന്‍ ചത്ത ദിവസമാണ് പോലും എന്നാണ് കക്ഷി ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. അടുത്ത കമന്റില്‍ ഗുരുവിനെ പട്ടിയോട്‌ ഉപമിച്ചും കക്ഷി സംസാരിക്കുന്നുണ്ട്. ഇടതു പക്ഷ സഹയാത്രികന്‍ ആയ കക്ഷി പിന്നീടു താന്‍ പോസ്റ്റിട്ട സന്ദര്‍ഭത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ്‌ ഇട്ടെങ്കിലും എസ്എന്‍ഡിപി, സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോഴും ഫേസ്ബുക്കിലൂടെയും മറ്റും ഇയാള്‍ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു
ഇതേ കക്ഷി തന്നെ മുന്‍പ് ദേശീയ പതാകയെ അപമാനിച്ചും ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു
1238978_509955835762700_134521916_n
സോഷ്യല്‍ മീഡിയകള്‍ ലോകമെങ്ങും വില്ലനാവുന്ന ഇക്കാലത്ത് തങ്ങള്‍ സ്വകാര്യ സംഭാഷണത്തില്‍ പറയുന്ന തെറികളും മറ്റും നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയും മറ്റും പോസ്റ്റ്‌ ചെയ്യുന്നത് നമുക്ക് തന്നെ പാരായാവാന്‍ സാധ്യത ഉണ്ട് എന്നത് ഇപ്പോഴത്തെ ചോര തിളയ്ക്കുന്ന യുവത്വം മനസ്സിലാക്കിയാല്‍ അത്രയും നല്ലതാണ്. നമ്മള്‍ ഒരാള്‍ വിചാരിച്ചാല്‍ ഈ ലോകത്തെ നന്നാക്കാം എന്ന് കരുതി വര്‍ഗീയമായ പോസ്റ്റുകള്‍ ഇടുന്ന മണ്ടന്മാര്‍ ചിലപ്പോള്‍ ഒരു വര്‍ഗീയ കലാപത്തിലേക്ക് ആയിരിക്കും ഈ രാജ്യത്തെ നയിക്കുക. തങ്ങളുടെ രാഷ്ട്രീയ ബോധത്തെ ജനങ്ങള്‍ക്കിടയില്‍ സൌമ്യമായി അവതരിപ്പിച്ചാല്‍ അതിനെ സ്വീകരിക്കുവാന്‍ ഒട്ടേറെ പേര്‍ ഉണ്ടായിരിക്കും. മറിച്ചാണെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്ന് പറഞ്ഞാല്‍ മതിയല്ലോ.
അത് കൊണ്ട് വീണ്ടും പറയട്ടെ, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ നമ്മള്‍ പോസ്റ്റ്‌ ചെയ്യുന്നത് ലോകം മുഴുവന്‍ കാണും എന്നൊരു ബോധം നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടാവേണ്ടതാണ്.Rajiv Madamby's photo.

Friday, July 05, 2013

കമ്പ്യൂട്ടറിന്റെ വേഗം കൂട്ടുവാന്‍ 25 വഴികള്‍


computer-perfomance
ഒരു വേഗം കുറഞ്ഞ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നമ്മെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഏതാനും ചില നിസ്സാര കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യാതൊരു പണച്ചിലവുമില്ലാതെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാവുന്നതേയുള്ളു. കമ്പ്യുട്ടറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഇതാ ചില വിദ്യകള്‍.
1. ഡെസ്ക്ടോപ്പില്‍ അത്യാവശ്യമുള്ള ഐക്കണുകളില്‍ കൂടുതല്‍ ഇടരുത്. സ്ഥിരമായി ഉപയോഗമില്ലാത്തവ ഡിലീറ്റ് ചെയ്യുക.
2. ഉപയോഗമില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക. പല സോഫ്റ്റ്‍വെയറുകളും നാം അറിയാതെ ബാക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
3. ആവശ്യമില്ലാത്ത ഫയലുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുക. ഇതിനാല്‍ പ്രോസസ്സറിന് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് എളുപ്പത്തില്‍ ഡാറ്റ തിരഞ്ഞ് കണ്ടെത്താന്‍ സാധിക്കും.
4. ആവശ്യമുള്ള നല്ല കുറച്ചു ഫോണ്ടുകള്‍ മാത്രം ഉപയോഗിക്കുക. ഫോണ്ടുകള്‍ നിങ്ങള്‍ കരുതുന്നതിലും അധികം കമ്പ്യുട്ടറിനെ സ്ലോ ആക്കുന്ന ഒന്നാണ്.
5. മാസത്തില്‍ ഒരിക്കലെങ്കിലും ഡിസ്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക. ഇത് ഹാര്‍ഡ് ഡിസ്കിന്റെ ജോലിഭാരം കുറക്കും.
6. ഡിസ്ക് ഇററുകള്‍ ചെക്ക് ചെയ്യുകയും ശരിയാക്കുകയും ചെയ്യുക. ഇതും ഹാര്‍ഡ് ഡിസ്ക് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തും.
7. ലൈവ് ഡെസ്ക്ടോപ്പ്, സ്ലൈഡ് ഷോ എന്നിവ ഒഴിവാക്കുക. ഇവ ബാക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകളാണ്. ഇവ പ്രോസസ്സിങ്ങ് പവര്‍ ദുരുപയോഗം ചെയ്യുകയാണ്.
8. ആവശ്യമില്ലാത്ത വിന്‍ഡോസ് ഫീച്ചറുകള്‍ നീക്കം ചെയ്യുക. ഇതും പ്രോസസ്സറിങ്ങ് പവറിന്റെ ദുരുപയോഗം കുറക്കും.
9. ടെമ്പററി ഫയലുകള്‍ നീക്കം ചെയ്യുക. ഇത് റാം ഫ്രീ ആകാനും ഹാര്‍ഡ്‍ഡിസ്ക് സ്പേസ് ലാഭിക്കാനും സഹായിക്കും.
10.വിന്‍ഡോസ് അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ ഒറിജിനല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ പുതിയ അപ്‍ഡേറ്റുകള്‍ ചെക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
11. റെജിസ്റ്ററി ക്ലീന്‍ ചെയ്യുകയും ഫിക്സ് ചെയ്യുകയും ചെയ്യുക. ഇതിന് സി-ക്ലീനര്‍ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ പെര്‍ഫോമന്‍സ് വളരെയധികം മെച്ചപ്പെടുത്തും.
12. ഇന്റര്‍നെറ്റ് ഹിസ്റ്ററി നീക്കം ചെയ്യുക. ഒരുപാട് ടെമ്പററി ഫയലുകള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഹിസ്റ്ററി.
13. ഒരുപാട് പ്രോഗ്രാമുകള്‍ തുറന്നിടുന്നത് മെമ്മറി ഉപയോഗം വര്‍ദ്ധിപ്പിക്കും. അതുപോലെ ബ്രൌസറില്‍ നിരവധി ടാബുകള്‍ തുറന്നിടുന്നതും ഒഴിവാക്കുക.
14. ഒരേ സമയം ഒന്നിലധികം ഫയല്‍ കോപ്പി ചെയ്യാതിരിക്കുക. ഇത് ഹാര്‍ഡ്‍ഡിസ്കിന് ജോലിഭാരം കൂട്ടുകയാണ് ചെയ്യുന്നത്. ഓവറോള്‍ പെര്‍ഫോമന്‍സ് കുറയുന്നതാണ് ഇതിന്റെ ഫലം.
15. ഒരു ഫോള്‍ഡറില്‍ തന്നെ വളരെയധികം ഫയലുകള്‍ സൂക്ഷിക്കരുത്. സബ് ഫോള്‍ഡറുകള്‍ ഉപയോഗിക്കുക. പ്രോസസ്സറിന് കൂടുതല്‍ ഫയലുകളുള്ള ഫോള്‍ഡറുകള്‍ ആക്സസ്സ് ചെയ്യാന്‍ വളരെയധികം സമയം വേണ്ടിവരും.
computer-perfomance-2
16. അനാവശ്യമായ സ്റ്റാര്‍ട്ട്അപ് പ്രോഗ്രാമുകള്‍ നീക്കം ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പെട്ടെന്ന പ്രവര്‍ത്തന സജ്ജമാകാന്‍ സഹായിക്കും.
17. ആവശ്യമായ എല്ലാ ഡ്രൈവറുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഡിസ്പ്ലേ, വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയുടെ ഡ്രൈവറുകള്‍ ഇല്ലെങ്കില്‍ അവ പ്രവര്‍ത്തിക്കാതിരിക്കുകയോ പെര്‍ഫോമന്‍സ് വളരെ മോശമാവുകയോ ചെയ്യും
18. ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ ഡ്രൈവറുകള്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നല്‍കും.
19. ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ ഡിസേബിള്‍ ചെയ്യുക. അല്ലെങ്കില്‍ കമ്പ്യുട്ടര്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുമ്പോള്‍ തന്നെ ഇവ അപ്ഡേറ്റ് തിരയാന്‍ തുടങ്ങും, ഇന്റര്‍നെറ്റിന്റെ വേഗത കുറയും.
20. നിങ്ങളുടെ ബഡ്ജറ്റിനും, കമ്പ്യൂട്ടറിനും ഇണങ്ങിയ ഒരു ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക. സൌജന്യ ആന്റിവൈറസ് ആയാലും മതി. എന്തായാലും സ്ഥിരമായി അപ്‍ഡേറ്റ് ചെയ്യണമെന്ന് മാത്രം.
21. പ്രൈമറി ബൂട്ട് ഓപ്ഷന്‍ ഹാര്‍ഡ്‍ഡിസ്ക് ആയി സെറ്റ് ചെയ്യുക. ഇത് ബൂട്ടിങ്ങ് സമയം കുറക്കും. അല്ലെങ്കില്‍ പ്രോസസ്സര്‍ മറ്റ് ഡിവൈസുകള്‍ എല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ ഹാര്‍ഡ്‍ഡിസ്കില്‍ നിന്ന് ബൂട്ട് ചെയ്യാനാരംഭിക്കു.
22. ഉപയോഗമില്ലാത്ത ഹാര്‍ഡ്‌വെയര്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യുക ഫ്ലോപ്പി, മോഡം തുടങ്ങിയവ ഉപയോഗിക്കുന്നില്ലെങ്കില്‍ നീക്കം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
23. റാം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നത് വേഗം കൂട്ടാന്‍ വളരെ പ്രയോജനകരമാണ്. നിങ്ങളുടെ മദര്‍ബോര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന റാം വാങ്ങി ഉപയോഗിക്കുക.
24. സിസ്റ്റം പൂര്‍ണ്ണമായും ഫോര്‍മാറ്റ് ചെയ്യുന്നത് ഏറെ പ്രയോജനകരമാണ്. പല സോഫ്റ്റ്‍വെയറുകളും മറ്റും ഒരുപാട് ഫയലുകള്‍ നമ്മുടെ കമ്പ്യുട്ടറില്‍ അവശേഷിപ്പിക്കും. ഇവ നീക്കം ചെയ്യാന്‍ ഫോര്‍മാറ്റിങ്ങ് ആണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
25. ഇനിയും തൃപ്തികരമായ വേഗം ലഭിച്ചിലെങ്കില്‍ ഒരു പുതിയ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനെകുറിച്ച് ആലോചിക്കുക.

Thursday, January 31, 2013

ആലിംഗനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം

ആലിംഗനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം


പ്രിയമുള്ളവരെ ആശ്ലേഷിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം പ്രകടിപ്പിക്കുക എന്നതിനപ്പുറം, ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ടാക്കാമെന്നു പുതിയ പഠനങ്ങള്‍ . ഇങ്ങനെ ആലിംഗനം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്ത സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, സ്‌ട്രെസ്സ്, എന്നിവ കുറയ്ക്കാമെന്നു മാത്രമല്ല, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാമെന്നു കൂടി പഠനങ്ങള്‍ തെളിയിക്കുന്നു. വിയന്ന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ രസകരമായ കണ്ടുപിടിത്തത്തിനു പിന്നില്‍ . നിങ്ങള്‍ ഒരാളെ ആത്മാര്‍ഥമായി കെട്ടിപ്പിടിക്കുന്നതിലൂടെ ലൌ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ രക്തത്തില്‍ കലരുന്നു.
സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിനും പിന്നില്‍ പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഈ രാസവസ്തുവാണ്. ലൈംഗിക വികാരം ഉണ്ടാക്കുന്നതിനു പിന്നിലും ഓക്‌സിടോസിന്‍ പ്രധാന പങ്കു വഹിക്കുന്നു. സ്ത്രീകളില്‍ പ്രസവ സമയത്തും മുലയൂട്ടുന്ന സമയത്തും ഓക്‌സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുന്നു. കുഞ്ഞുമായുള്ള ആത്മബന്ധം കൂട്ടാന്‍ ഇത് ഇടയാക്കുന്നു.
ആശ്ലേഷണം, നിങ്ങളുടെ വ്യക്തിത്വത്തെ മൃദുലമാക്കുമെന്നും, മറ്റുളളവരോട് അനുകമ്പ പ്രകടിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പക്ഷേ ആരെ പുണരണമെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നു ഗവേഷകര്‍ പറയുന്നു, കാരണം അപരിചിതരായ ആളെ, അല്ലെങ്കില്‍ പരിചിതരെങ്കിലും ഇഷ്ടമില്ലാത്ത ആളെയാണ് നിങ്ങള്‍ കെട്ടിപ്പിടിക്കുന്നതെങ്കില്‍, വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക. ഈ സമയം, ഓക്‌സിടോസിന്റെ ഉല്പാദനം നിലയ്ക്കുകയും, ഉല്‍ക്കണ്ഠ വര്‍ദ്ധിക്കുകയും, ചെയ്യുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്: കെട്ടിപ്പിടിക്കുമ്പോള്‍ ആളും തരവും നോക്കി വേണം കെട്ടിപ്പിടിക്കാന്‍, അല്ലെങ്കില്‍ ദേ, ഇതു പോലിരിക്കും:images (1)
.

എഴുതിയത് Rajeshk


Sunday, December 23, 2012

ഇന്റര്‍നെറ്റ്‌ എങ്ങിനെ സുരക്ഷിതമാക്കാം

ഇന്റര്‍നെറ്റ്‌ എങ്ങിനെ സുരക്ഷിതമാക്കാം

1
ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ആണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ്‌, ഓണ്‍ലൈന്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് വരെ എല്ലാം ഇന്റര്‍നെറ്റ് വഴി ആണ് ഇപ്പോള്‍ നടക്കുന്നത്. ഇങ്ങിനെ നമ്മള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകള്‍ എത്രത്തോളം സുരക്ഷിതമാണ് ? നമ്മുടെ പാസ് വേര്‍ഡുകളും അക്കൌണ്ട് വിവരങ്ങളും എല്ലാം ചോര്‍ത്തി എടുക്കാന്‍ പല വഴികള്‍ ആണുള്ളത്.
നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചില മുന്‍ കരുതലുകള്‍ എടുത്താല്‍ ഒരു പരിധി വരെ നമുക്ക് ഇത് തടയാനാവും. നമുക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാം.
Google Chrome ഉപയോഗിക്കുന്നവര്‍ chrome ഒപ്പെന്‍ ചെയ്ത സേഷം മുകളില്‍ അഡ്രെസ്സ് ബാറിന്‍റെ വലതു വശത്തായി കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്ന് New incognito Window (Shift + Ctrl + N) എന്നത് സെലെക്റ്റ്‌ ചെയ്യുക. പുതിയ ഒരു ബ്രൌസര്‍ ഓപ്പണ്‍ ആയി വരും.
ഇതിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇതില്‍ ഹിസ്റ്ററി കുകീസ് ഒന്നും സേവ് ആകില്ല എന്നതാണ്.
ഇത് പോല തന്നെ മറ്റു ബ്രൌസറുകളിലും ഈ സൗകര്യം ഉണ്ട് .
Mozilla യില്‍ Tools മെനുവില്‍ Start Private Browsing എന്നത് ക്ലിക്ക് ചെയ്യാം. Chrome പോലെ അല്ല Mozilla യില്‍ നിലവിലുള്ള ടാബില്‍ തന്നെ നമുക്ക്  Private Browsing നടത്താം.
ഇനി Internet Explorer ഇതില്‍ മെനുവില്‍ Safety, Start Private Browsing എന്നത് ക്ലിക്ക് ചെയ്യുക പുതിയ ബ്രൌസര്‍ ഓപ്പെന്‍ ആയി വരും .
നമ്മള്‍ ഇത്രയൊക്കെ ശ്രദ്ധിച്ചാലും പിന്നെയും വലിയൊരു പ്രശനം കിടക്കുന്നു.
ചില സോഫ്റ്റ്‌ വെയറുകള്‍ ഉണ്ട്. നമ്മള്‍ കീ ബോര്‍ഡില്‍ ടൈപ് ചെയ്യുന്നത് എന്തും അത് പോലെ പകര്‍ത്തി എടുക്കും. അതിനുള്ള പോം വഴി On Screen Keyboard ആണ്.
run എടുത്ത് അതില്‍ OSK എന്നടിച്ചാല്‍  On Screen Keyboard ഓപ്പണ്‍  ആയി വരും.

എഴുതിയത് ryazelambilakode


Sources: http://boolokam.com/