ആലിംഗനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം
പ്രിയമുള്ളവരെ ആശ്ലേഷിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം പ്രകടിപ്പിക്കുക എന്നതിനപ്പുറം, ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ടാക്കാമെന്നു പുതിയ പഠനങ്ങള്‍ . ഇങ്ങനെ ആലിംഗനം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്ത സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, സ്‌ട്രെസ്സ്, എന്നിവ കുറയ്ക്കാമെന്നു മാത്രമല്ല, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാമെന്നു കൂടി പഠനങ്ങള്‍ തെളിയിക്കുന്നു. വിയന്ന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ രസകരമായ കണ്ടുപിടിത്തത്തിനു പിന്നില്‍ . നിങ്ങള്‍ ഒരാളെ ആത്മാര്‍ഥമായി കെട്ടിപ്പിടിക്കുന്നതിലൂടെ ലൌ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ രക്തത്തില്‍ കലരുന്നു.
സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിനും പിന്നില്‍ പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഈ രാസവസ്തുവാണ്. ലൈംഗിക വികാരം ഉണ്ടാക്കുന്നതിനു പിന്നിലും ഓക്‌സിടോസിന്‍ പ്രധാന പങ്കു വഹിക്കുന്നു. സ്ത്രീകളില്‍ പ്രസവ സമയത്തും മുലയൂട്ടുന്ന സമയത്തും ഓക്‌സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുന്നു. കുഞ്ഞുമായുള്ള ആത്മബന്ധം കൂട്ടാന്‍ ഇത് ഇടയാക്കുന്നു.
ആശ്ലേഷണം, നിങ്ങളുടെ വ്യക്തിത്വത്തെ മൃദുലമാക്കുമെന്നും, മറ്റുളളവരോട് അനുകമ്പ പ്രകടിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പക്ഷേ ആരെ പുണരണമെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നു ഗവേഷകര്‍ പറയുന്നു, കാരണം അപരിചിതരായ ആളെ, അല്ലെങ്കില്‍ പരിചിതരെങ്കിലും ഇഷ്ടമില്ലാത്ത ആളെയാണ് നിങ്ങള്‍ കെട്ടിപ്പിടിക്കുന്നതെങ്കില്‍, വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക. ഈ സമയം, ഓക്‌സിടോസിന്റെ ഉല്പാദനം നിലയ്ക്കുകയും, ഉല്‍ക്കണ്ഠ വര്‍ദ്ധിക്കുകയും, ചെയ്യുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക്: കെട്ടിപ്പിടിക്കുമ്പോള്‍ ആളും തരവും നോക്കി വേണം കെട്ടിപ്പിടിക്കാന്‍, അല്ലെങ്കില്‍ ദേ, ഇതു പോലിരിക്കും:
.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on