നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
*അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
*എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
*എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
*അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
*മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ? ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!
ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
ഇന്ന് ജുമുഅ ഖുതുബ യില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!
ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ
ഇതെവിടെ
അത് ഇങ്ങോട്ട് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട് കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട് കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട് ചൂടാവുന്നത് ?
എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട് കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?
യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?
ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി
നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
പാത്ത്വോ
ശോഭേ
സുമിത്രേ
കുഞ്ഞിമ്മുവോ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!
പോത്തേ
കഴുതേ
പണ്ടാരെ
കുരിപ്പേ ...
എന്തെല്ലാം വിളികള്‍ ..
ഖത്തീബ് തുടരുന്നു
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ മവദ്ദത്തീ
യാ കബ്ദീ
യാ ഖല്‍ബീ ..
പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...
ഖത്തീബ് പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്നു
ഒടുവില്‍ അദ്ദേഹം പറഞ്ഞു
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്
അവളോട് നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് പേര് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്കു ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കൂ
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കൂ .
ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?
നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു പുതിയ പേര് കണ്ടു പിടിക്കാം .
നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..
അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ
'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!
ഏറ്റവും ഒടുവില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു
'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '
മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍
എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങള്‍
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on