സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, July 20, 2014

ലളിത വ്യാഖ്യാനം - പരമാചാര്യ നമസ്തേ


പരമാചാര്യ നമസ്തേ 

വീണ്ടും ഗുരുവിനെ പരമാചാര്യനായി കണ്ടു ഭജന ചെയ്യുവാൻ ഉദ്ബോധിപ്പിക്കുന്നു. ആരാണ് ആചാര്യൻ ? ആചാരത്തെ അറിയുന്നവനാണ് ആചാര്യൻ. ഗുരുദേവൻ ആചാരങ്ങളെ തിരിച്ചറിയുകയും അത് സ്വജീവിതത്തിൽ പകർത്തുകയും ചെയ്തു. പിന്നെ അത് സമൂഹമനസ്സിലേക്ക് സംക്രമിപ്പികുകയുണ്ടായി. അതുകൊണ്ട് ഗുരു പരമാചാര്യനാകുന്നു.

ആചാര: പ്രഭവോ ധർമ:
ധർമ്മസ്യ പ്രഭുരച്യുത!

എന്ന് മഹാഭാരതത്തിൽ വ്യാസൻ ഉപദേശിക്കുന്നുണ്ട്. ആചാരത്തിൽ നിന്നും ധർമ്മം ഉണ്ടാകുന്നു. ധർമ്മത്തിന്റെ ഇരിപ്പിടം നാശമില്ലാത്ത ദൈവികതയാണ്.
'ആചാര്യവാൻ പുരുഷോ വേദ ' എന്നാണു ശ്രുതി വാക്യം. ആചാര്യനായുള്ള ഒരാൾക്ക്‌ മാത്രമേ വേദം ഈശ്വരസാക്ഷാത്കാരമുണ്ടാക്കുകയുള്ളൂ.
'ആചാര്യസ്വരൂപത്തെ ശാസ്ത്രം ഇങ്ങനെയാണ് കാണുന്നത്.
ആചിനോതി ഹി സാസ്ത്രാർത്ഥമാചരേ സ്ഥാപയത്യപി
സ്വയമാചാരതേ തസ്മാദാ ചാര്യസ്തേന കഥ്യതേ'
ശാസ്ത്രത്തിന്റെ ഉൾത്തുടിപ്പ് ശരിക്കും മനനം ചെയ്തു അനുഭൂതിയിൽ കാണുകയും നടപ്പില വരുത്തുകയും സ്വമേധയാ ആചരിക്കുകയും ചെയ്യുന്ന മഹത്ചരിതനാണ് ആചാര്യൻ.

ഗുരുദേവൻ ശാസ്ത്രസംബന്ധിയായ അറിവുകളുടെ കരുത്ത് ഉൾക്കൊണ്ട മഹാശയനായിരുന്നു. മാത്രമല്ല താല്പര്യമുള്ളവരെ ആ വീഥിയിലേക്കാകർഷിക്കുകയും ചെയ്തു. ഗുരുദേവൻ ഒരേസമയം അനുഭൂതിയായ ഗുരുവും ശാസ്ത്ര വിശദാന്തരംഗനുമായിരുന്നു. ആയതിനാൽ അവിടുന്ന് ഒരേസമയം ജനാവലിയുടെ പരമഗുരുവും പരമാചാര്യനുമായി.
ഗുരുദേവൻ സ്വഹൃദയാകാശത്തിൽ ദർശിച്ചനുഭവിച്ചു പകർന്നു തന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർക്കു ലോകജീവിതത്തിൽ ആടലാംകടലുകൾ ഉണ്ടാവുകയില്ല.
വിചാരവും വാക്കും പ്രവൃത്തിയും സാത്മ്യം പ്രാപിച്ചതാണ് ഗുരുദേവചരിതം. വേദവേദാന്താതി ശാസ്ത്രങ്ങളിൽ പരിനിഷ്ട്ടമായ പാണ്ഡിത്യതിന്റെ വിശുദ്ധാചരണം, കളങ്കലേശമേശാത്ത തൂവെണ്‍ യശ്ശോരാശ്ശി, ശിഷ്യരുടേയും ഭക്തരുടെയും വാസനയും സ്വഭാവവും വികാരവിചാരങ്ങളും ഉൾക്കൊണ്ടു അവരിലോക്കെയും ഒരുപോലെ കാരുണ്യം വർഷിക്കുന്ന വിശാലത്വം തുടങ്ങിയ ഗുണങ്ങളാൽ ഗുരുദേവ സദൃശ്യനായി മറ്റൊരു പരമാചാര്യൻ ഇല്ലെന്നാണ് കുമാരനാശന്റെ നിഗമനം.
ചുരുക്കിപ്പറഞ്ഞാൽ അല്ലയോ ഉപാസകരെ, നിങ്ങൾക്ക് പരമാത്മ സ്വരൂപിയും ഗുരുനാരായണമൂർത്തിയും ആദിനാരായണസ്വരൂപനുമായ പരമാചാര്യൻ ശ്രീനാരായണ ഗുരുദേവന്റെ തിരുമേനി ദർശ്ശിച്ച് ആനന്ദസ്വരൂപമായ അവിടുത്തെ പരമാത്മസത്തയെ പ്രാപിക്കുവാൻ നിരന്തരമായ അനുഷ്ട്ടാനങ്ങളാൽ സാദിതമാവട്ടെ എന്നാണു പ്രാർഥന. ശരിയായ അന്വേഷണത്വരയുള്ളവർക്കു മാത്രമേ ഗുരുവിന്റെ നേരായരൂപം കാണുവാൻ സാധിക്കുകയുള്ളൂ.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on